Saturday, February 26, 2011

സാരി ....

നാളെ ചെറിയച്ചന്റെ മോളെ കല്യാണമാണ് ..

സാരിയിലാ നീ സുന്ദരി എന്ന് ഞാന്‍

അല്ല ചുരിധാരിലാണ് എന്ന് അവളും

സാരി ധരിച്ചാല്‍ പ്രായം കൂടുമത്രേ

ഉള്ള പ്രായം അറിഞ്ഞോട്ടെ എന്ന് ഞാനും

പുതിയ ചുരിദാര്‍ ഇല്ലാതെ പുറത്തിറങ്ങില്ല എന്നവള്‍

ചുവന്ന സാരിയില്‍ നീ അതിസുന്ദരി എന്ന് ഞാനും

വാശിക്ക് നാശം എന്നവള്‍ ..അത് തന്നെ എന്ന് ഞാനും

അവസാനം എന്റെ വാശി ജയിച്ചു ..അവളുടെയും


നേരം പുലര്‍ന്നു .സൂര്യന്‍ രക്ത വര്‍ണമായി

ആ കാഴ്ച കണ്ടു എന്‍ കണ്ണിലും രക്തം പൊടിഞ്ഞു

ചുരിദാര്‍ അണിഞ്ഞു സാരിതുമ്പില്‍ തൂങ്ങി അവള്‍


തിരിയാത്ത ഫാന്‍ നോക്കി കറങ്ങി തിരിഞ്ഞു എന്‍ തല

വാശിക്ക് നാശം എന്നോതിഞാന്‍

കുഴഞ്ഞു വീണു അവളുടെ കാലിന്‍ ചുവട്ടില്‍ ..

No comments:

Post a Comment