Wednesday, February 22, 2012

എന്‍ പ്രിയേ നിനക്കായ്‌....... ...


എന്റെ മനു .അവളില്ലാത്ത ഒരു ജീവിതം എനിക്ക് സങ്കല്‍പ്പിക്കാന്‍പോലും കഴിയില്ല . രണ്ടു ദിവസം കൊണ്ട് ഞാന്‍അനുഭവിച്ചറിഞ്ഞതാണ് വിരഹവേദന  . അവള്‍ക്കെന്നെ തനിച്ചാക്കി പോകാന്‍കഴിയുമോ ? അവളില്ലാത്ത ഈ ജീവിതം നിലാവില്ല രാത്രി  പോലെയാ .ഇരുട്ടില്‍ പിശാചിന്റെ വിളയാട്ടം നടക്കുന്നു .എന്റെ സ്വപ്നങ്ങളും ആഗ്രഹങ്ങളും സന്തോഷവുമെല്ലാം അവളുടെ കൂടെ നടന്നകന്നോ ?!!

ഇവള്‍എന്റെ മനസാക്ഷി . എന്റെ മനു .ഞാന്‍ സ്നേഹത്തോടെ മനു എന്ന് വിളിക്കുന്നതാണ് അവള്‍ക്കിഷ്ട്ടം . രണ്ടു ദിവസം മുമ്പ്‌ അവള്‍എന്റെ ഹൃദയ വാതില്‍ചവിട്ടു തുറന്നു ഓടിയകന്നു .കാരണം എന്തെന്ന് വ്യക്തമല്ല .

 അവള്‍ക്കു വേണ്ടി അലയാത്ത സ്ഥലങ്ങള്‍ഇല്ല .തിരയാത്ത ഇടങ്ങളില്ല .അവസാനം ഞാന്‍അവിടെ എത്തപെട്ടു .വരണ്ടു പിടിച്ചു കിടക്കുന്ന പേരറിയാ ഗ്രാമത്തില്‍. എന്റെ സ്വപ്നങ്ങളും സന്തോഷങ്ങളും എല്ലാം അനാഥമായി തെരുവോരത്ത് തളര്‍ന്നു വീണു കിടക്കുന്നു .കുറച്ചപ്പുരം പുകഞ്ഞു കൊണ്ടിരിക്കുന്ന തിന്മയുടെ ചവട്ടുകൊട്ടകരികില്‍ഞാനവളെ കണ്ടു . വാടി തളര്‍ന്നു കിടക്കുന്ന എന്റെ മനുവിനെ .എന്റെ തിന്മകള്‍ എല്ലാം അവള്‍ ചുട്ടെരിച്ചിരിക്കുന്നു ..

""മനു ..മനു .. എഴുന്നേല്‍ക്കു .നിന്നെ കൊണ്ടുപോകാനാണ് ഞാന്‍വന്നിരിക്കുന്നത് .നീയില്ലാതെ എനിക്ക് ജീവിക്കാന്‍കഴിയില്ല .ഞാനെന്തു തെറ്റാ നിന്നോട് ചെയ്തെത്‌"" .എന്റ വിങ്ങല്‍അവള്‍കേട്ടു . . സങ്കടത്തോടെ അവള്‍എന്നോട് പൊട്ടി തെറിച്ചു

"" ഡാ .  നിന്നെ എനിക്ക് കാണേണ്ട .നീയും ഞാനും ഒരിക്കലും യോജിക്കില്ല . .നിന്നെ വിശ്വസിക്കാന്‍കൊള്ളില്ല ,വാക്ക് പാലിക്കില്ല .മടിയനാണ് .അഹങ്കാരിയും  അസൂയാലുവുമാണ് നീ  .കള്ളനും അക്രമിയുമാണ് നീ .എന്റെ കണ്‍മുന്നില്‍ നിന്നും പോയിത്താടാ ."

അവള്‍ക്കു തന്നോടുള്ള ദേഷ്യം മുഴുവന്‍ വാക്കുകളാല്‍ നുരഞ്ഞുപൊന്തി എന്റെ നെഞ്ചില്‍കുത്തി തീര്‍ത്തു .പതിയെ എന്റെ മാറിലേക്ക് കുഴഞ്ഞു വീണു .

"സോറി മനു .ജനനം മുതല്‍നമ്മള്‍ ഒന്നായിരുന്നില്ലേ  .നീ ഇല്ലാത്ത ജീവിതം ,നിന്റ ഉപദേശം ഇല്ലാത്ത ദിനങ്ങള്‍എനിക്ക് ഊഹിക്കാന്‍കഴിയില്ല .ഇനിയെന്നും നീ കാണിച്ച വഴിയിലെ ഞാന്‍നടക്കൂ ..എന്റെ ദുഷിച്ച ശീലങ്ങള്‍എനിക്ക് മാറ്റണം .ഒരു നല്ല മനുഷ്യനാകാണാം .നീ ഇല്ലങ്ങില്‍ഞാന്‍വീണ്ടും പിശാചിന്റെ പിടിയില്‍പെടും .എന്റെ ഹൃദയകൊട്ടരത്തിലേക്ക് തിരികെ  വാ .നമ്മുടെ സ്വപ്‌നങ്ങള്‍എല്ലാം പൂര്‍ത്തികരിക്കാം നമുക്ക് ."

അവളുടെ ചുരുള്‍മുടിയഴകിലൂടെ എന്‍കൈ വിരലുകള്‍കളി പറഞ്ഞു .അവള്‍വീണ്ടും എന്നിലേക്ക്  അലിഞ്ഞിറങ്ങാന്‍തുടങ്ങി

"പഴയ പോലെ സ്നേഹത്തോടെ  ജീവിക്കാംനമുക്ക് .എന്റെ വാക്കുകള്‍നീ അനുസരിക്കും എന്ന് ഞാന്‍വിശ്വസിക്കട്ടെ."

“തീര്‍ച്ചയായും മനു .നീയാണ് എനിക്കെല്ലാം .നീയില്ലാത്ത രണ്ടു ദിവസം എന്നില്‍പിശാചിന്റെ തേരോട്ടമായിരുന്നു. ഇനി നീയില്ലാതെ ഞാനില്ല “

“എന്നാല്‍ഇന്ന് മുതല്‍നീ മടിയനാകണം ,അലസനാകണം ,അസൂയക്കാരനാകണം ,അത്യാഗ്രഹിയാകണം.അനുസരനകേട്‌കാണിക്കണം ,അക്രമിയാകണം  ,പ്രതികാരബുദ്ധിയുള്ളവനാകണം ഇതിനെല്ലാം കഴിയുമോ നിനക്ക് .”

“അല്ല മനൂ .എന്നെ നന്നാക്കണം എന്ന് പറഞ്ഞിട്ട് .എന്നെ വീണ്ടും വഴി പിഴപ്പിക്കുകയാണോ ?”

“വഴി പിഴപ്പിച്ചതല്ല ഞാന്‍.മനുഷ്യന്റെ കൂടെപിറപ്പാനു മടിയും അഹങ്കാരവും അസൂയയും എല്ലാം .ഈ ദുശീലങ്ങളെ നമുക്ക് നന്മയുടെ വിളനിലമാക്കാം “.

“ അതെങ്ങനെ ?”

“ തെറ്റ് ചെയ്യാനും കാണാനും മടിയുണ്ടാകണം ,തിന്മയുടെ കാര്യത്തില്‍അലസനായിരിക്കണം ,നിന്റെ മനസ്സില്‍കടന്നു കൂടിയ തിന്മയെ ആക്രമിച്ചു കീഴ്പെടുത്തനം .നന്മ എവിടെ കണ്ടാലും അതെടുക്കണം  . നല്ല കാര്യങ്ങള്‍ചെയ്യാനും പഠിക്കാനും ആര്‍ത്തി ഉണ്ടാകണം .മറ്റുള്ളവര്‍നന്മ ചെയ്യുമ്പോള്‍അതില്‍അസൂയ ഉണ്ടാകണം .അവനെക്കാളും കൂടുതല്‍നന്മ ചെയ്യാന്‍വാശി ഉണ്ടാകണം. നമ്മളെ ഉപദ്രവിക്കുന്നവരെ സ്നേഹം കൊണ്ട് കീഴ്പെടുത്തനം .മരണത്തെ പ്രണയിക്കണം .അവള്‍ക്കു വേണ്ടി നന്മയില്‍ഒതുങ്ങുന്ന എല്ലാം ചെയ്തുകൊടുക്കണം “

ഇതിനെല്ലാം കഴിയില്ലേ നിനക്ക് .

“നീയാണ് സത്യം .നല്ല ഉപദേശവുമായി നീ ഉണ്ടെങ്കില്‍എനിക്കെല്ലാം സാധിക്കും .എന്റെ മനസാക്ഷികൂട്ടുകാരി നീയാണ് എന്റെ എല്ലാം .”

( വിവേകത്തോടെ ചിന്തിക്കുക പ്രവര്‍ത്തിക്കുക .ഏതു തീരുമാനമെടുക്കും മുമ്പേ മനസാക്ഷിയോടോന്നു ആലോചിക്കുക .ബുദ്ധിയും അറിവും വിവേകവും വേണ്ടുവോളം നല്‍കി ദൈവം അനുഗ്രഹിച്ചവരാണ് നമ്മള്‍)..

2 comments:

  1. ആശംസകള്‍..... ബ്ലോഗില്‍ പുതിയ പോസ്റ്റ്‌...... പ്രിത്വിരാജ് സിംഹാസ്സനത്തില്‍, മുല്ല മൊട്ടും മുന്തിരി ചാറുമായി ഇന്ദ്രജിത്ത്....... വായിക്കണേ............

    ReplyDelete
  2. തുടക്കം വായിച്ചു വന്നപ്പോളുള്ള ഒഴുക്ക് അവസാനം നഷ്ട്ടപ്പെട്ടത്‌ പോലെ..... അവസാനം ഉപദേശങ്ങളില്‍ മാത്രം കൂടുതല്‍ ശ്രദ്ദിച്ചു പോയെന്നു തോന്നുന്നു????
    എന്നിരുന്നാലും...നല്ല advices .......ആണ് കേട്ടോ....cngrddsssss

    ReplyDelete