Monday, February 28, 2011

കണ്ടപ്പോള്‍ ഇഷ്ട്ടം തോന്നി .

എന്റെ കണ്ണുകള്‍ അവളില്‍ ഉടക്കി നിന്നു
.

ഒരു ഉമ്മ തരുമോ എന്ന് ഞാന്‍ ചോദിച്ചു .

ഒന്നും പറഞ്ഞില്ല ...ഒരു പുഞ്ചിരി മാത്രം തന്നു എനിക്ക്

പുഞ്ചിരി ഒരു മൗനസമ്മതം ?? കൊടുത്തു ഞാന്‍ ഒരു ചുംബനം

മാര്ധവമാം മുഖത്തെ പുഞ്ചിരി മാഞ്ഞു

കണ്ണുനീര്‍ കുടഞ്ഞവള്‍ പൊട്ടി കരഞ്ഞു ..

ഇനി എന്ത് ചെയ്യണം ? ഞാന്‍ അങ്കലാപ്പിലായി !!

ഈ കരച്ചില്‍ ഒന്ന് നില്ക്കാന്‍  ?!!

എന്‍ ബാഗിനുള്ളിലെ കളിപ്പാവ എടുത്തു ഞാന്‍

അവളുടെ കണ്ണുനീര്‍ എങ്ങോ പോയ്‌ മറഞ്ഞു

പാവയെ മാറോടടക്കി പിടിച്ചു അവള്‍

തുരുതുരെ മുഖത്ത്  ഉമ്മ വെച്ചു ...

Saturday, February 26, 2011

ത്യാഗം = അമ്മ

അമ്മ ...ത്യാഗത്തിന്റെ പ്രതീകം .ഊണും ഉറക്കവും ത്യജിച്ചു ,മഴയും വെയിലും കൊണ്ട് മക്കള്‍ക്ക്‌ വേണ്ടി മാത്രം ജീവിക്കുന്നവര്‍ .അമ്മമാര്‍ നമ്മെ വളര്‍ത്താന്‍ സഹിച്ച ത്യാഗം വാക്കുകള്‍ കൊണ്ട് വിവരിക്കാന്‍ കഴിയില്ല നമുക്ക് .തന്‍റെ വയറ്റില്‍ ഒരു കുരുന്നു പിറവി എടുക്കുന്നുണ്ട് എന്നറിയുന്ന നിമിഷം മുതല്‍ തുടങ്ങുന്ന വികാരങ്ങള്‍ നിലക്കില്ല കടലിലെ തിരമാലകള്‍ നിലക്കും വരെ .
അമ്മയുടെ  രക്തവും നീരും ഊറ്റി കുടിചാണ്  നാം വളര്‍നെതെന്നു മറക്കരുത് ഒരിക്കലും .നാം അവര്‍ക്ക് വേണ്ടി ചെയ്യുന്ന നന്മയൊന്നും തികയില്ല  
അവര്‍ ചെയ്ത ത്യാഗത്തിന്‍ പകരം വെക്കാന്‍ .
.................................................................................................................
( സ്വന്തം സൌന്ദര്യം നശിക്കും എന്ന് ഭയന്നു കുഞ്ഞിനു മുലപ്പാല് പോലും കുടിക്കാന്‍ കൊടുക്കാത്ത അമ്മമ്മാര്‍ ശ്രദ്ധിക്കുക ...നാളെ നിങ്ങളുടെ താമസം വൃദ്ധ സദനത്തില ആയേക്കാം ....മക്കള്‍ സ്നേഹിച്ചില്ല എന്ന് പറയരുത് ,മക്കള്‍ക്ക്‌ സ്നേഹം കൊടുക്കാതെ )
................................................................................................................

വേദന ..!!

ദൈവം തന്ന അനുഗ്രഹങ്ങളില്‍ ഒന്ന് മാത്രം

അറിയാത്തവര്‍ ആരുമില്ല വേദന തന്‍ ചുടു ചുംബനം

രൂപത്തിലും ,ഭാവത്തിലും വ്യത്യസ്തന്‍ എങ്കിലും

അറിയുന്നു നാം അതിനെ ദിനംപ്രതി എന്നോണം .

പ്രണയത്തിലും  ,പ്രസവത്തിലും

വിശപ്പിലും ,വിരഹത്തിലും .

മിന്നി മറയുന്നു വേദനതന്‍ പ്രതിരൂപങ്ങള്‍

വേദന ഇല്ലാത്ത ലോകമാണ് ഇതെങ്ങില്‍

അറിയാന്‍ കഴിയുമോ സ്നേഹത്തിന്‍ തീവ്രത ...

ദൈവത്തിനെ ഓര്‍ക്കാന്‍ ദൈവം തന്ന ഉപായം ..

പഴിക്കല്ലേ ഒരിക്കലും വേദനയാം അനുഗ്രഹത്തെ .....

സാരി ....

നാളെ ചെറിയച്ചന്റെ മോളെ കല്യാണമാണ് ..

സാരിയിലാ നീ സുന്ദരി എന്ന് ഞാന്‍

അല്ല ചുരിധാരിലാണ് എന്ന് അവളും

സാരി ധരിച്ചാല്‍ പ്രായം കൂടുമത്രേ

ഉള്ള പ്രായം അറിഞ്ഞോട്ടെ എന്ന് ഞാനും

പുതിയ ചുരിദാര്‍ ഇല്ലാതെ പുറത്തിറങ്ങില്ല എന്നവള്‍

ചുവന്ന സാരിയില്‍ നീ അതിസുന്ദരി എന്ന് ഞാനും

വാശിക്ക് നാശം എന്നവള്‍ ..അത് തന്നെ എന്ന് ഞാനും

അവസാനം എന്റെ വാശി ജയിച്ചു ..അവളുടെയും


നേരം പുലര്‍ന്നു .സൂര്യന്‍ രക്ത വര്‍ണമായി

ആ കാഴ്ച കണ്ടു എന്‍ കണ്ണിലും രക്തം പൊടിഞ്ഞു

ചുരിദാര്‍ അണിഞ്ഞു സാരിതുമ്പില്‍ തൂങ്ങി അവള്‍


തിരിയാത്ത ഫാന്‍ നോക്കി കറങ്ങി തിരിഞ്ഞു എന്‍ തല

വാശിക്ക് നാശം എന്നോതിഞാന്‍

കുഴഞ്ഞു വീണു അവളുടെ കാലിന്‍ ചുവട്ടില്‍ ..

കാത്തുനില്‍പ്പൂ ഞാന്‍ ...

എന്റെ ഏകാന്തതയ്ക്ക് തീ പിടിക്കുന്നു

എന്‍റെ മൗനം എന്നെ കാര്‍ന്നു തിന്നുന്നു

കൂടെ നിന്നവര്‍ക്കെല്ലാം കൂട്ട് കിട്ടി

ഞാന്‍ മാത്രം ഇവിടെ ഏകനായി

ഒരാള്‍ വരും എനിക്കായ്‌ എന്നെങ്കിലും

അത് വരെ കാത്തു നില്പൂ ഞാന്‍ അവന്കായ്

ചെമ്പരതിയെങ്ങിലും സുന്ധരനല്ലേ ഞാന്‍

വരുകില്ലേ നിങ്ങള്‍ ...ചൂടില്ലേ എന്നെ ....

Tuesday, February 22, 2011

"കണ്ണുനീര്‍ തുള്ളി"...

എന്‍ കൂടെ ജനിച്ച എന്‍ കൂട്ടുകാരി

അറിയുന്നു ഞാന്‍ എന്നും നിന്റെ മൂല്യം ...

അതിര് വിട്ട സന്തോഷത്തിലും

അതിരില്ലാത്ത ദുഖത്തിലും

ഓര്മകള്‍ ഉരുണ്ട് കൂടും എക്കാന്തതയിലും

നീ സ്വാന്തനതിന്‍ മഴയായ്‌ പെയ്തിറങ്ങും നേരം

ശാന്തമായ്‌ ഒഴുകും തെളിനീര്‍ അരുവി പോലെ

എന്‍ മനം തെളിയുന്നു പ്രിയ കൂട്ട്കാരി...

"കണ്ണുനീര്‍ തുള്ളി"യായ്‌ എന്‍ നയനത്തില്‍ നീ ഉള്ള കാലം

മനസ്സിന്‍റെ ഭാരം വര്‍ദ്ധിക്കില്ല ഒരിക്കലും ...

ലാപ്ടോപ്പ് പ്രണയം

ഹായ് ..ഹായില്‍ തുടങ്ങി ..
ചാറ്റിംഗ് മണിക്കൂറായ്‌ നീണ്ടു പോയി ......................


സ്ക്രീനില്‍ പരസ്പ്പരം കണ്ടു പിന്നെ
പകലന്തിയോളം സല്ലാപം തുടര്‍ന്ന് ...............

റോസാ പൂക്കള്‍ സ്ക്രീനില്‍ വിരിഞ്ഞു
പ്രണയത്തിന്‍ മഴയില്‍ ഞങ്ങള്‍ കുതിര്‍ന്നു ......

ചിന്തകള്‍ മുഴുവന്‍ കീ ബോര്‍ഡില്‍ കുരുങ്ങി
എന്‍ ജോലിയും കൂലിയും എല്ലാം നശിച്ചു ..............

ഭര്‍ത്താവിനെയും കുട്ടിയേയും വീട്ടിലാക്കി
ലാപ്‌ ടോപ്‌ എടുത്തവള്‍ എന്‍ കൂടെ ഇറങ്ങി .....

ഇനി എന്ത് ???!!! ജീവിക്കാന്‍ മാര്‍ഗം ഇല്ല
ജീവിതം മുഴുവന്‍ വൈറസ് ബാധിച്ചുവല്ലോ !!!!

യുവാവിനു സ്നേഹം കലക്കി കൊടുത്ത് യുവതി ഹൃദയവുമായ്‌ മുങ്ങി .അബുദാബി : അബുദാബി മുസഫ്ഫയില്‍
ഒരു കമ്പനിയില്‍  ജോലി ചെയ്യുന്ന മുഹമ്മദ്‌
അലി (അലി വളാഞ്ചേരി)എന്ന യുവാവിന്‍റെ
ഹൃദയവുമായി മലേഷ്യന്‍ പെണ്‍കുട്ടി മുങ്ങി .

സ്നേഹം കൊടുത്തു മയക്കി കിടത്തിയാനത്രേ
യുവതി  മുങ്ങിയത് . ഹൈ ടെക്
രീതിയിലാനത്രേ
യുവതി ഹൃദയം മോഷ്ട്ടിച്ചത് .ഹൈ ടെക്
മോഡല്‍ ആയത് കാരണം യുവാവിനു
ഹൃദയമാല്ലാതെ മറ്റൊന്നും നഷ്ട്ടപെട്ടിട്ടില്ല എന്ന് പോലീസ്‌ പറഞ്ഞു .


 സംഭവം ഇങ്ങനെ :രണ്ടു മൂന്നു മാസം    മുമ്പ്ഫേസ്ബുക്ക് മുഖേന  ചാറ്റിങ്ങില്‍പരിചയപെട്ട    ബന്ധംപിന്നെവിട്ടുപിരിയാന്‍ പറ്റാത്തത്ര  അവസ്ഥയില്‍എത്തുകയാണുണ്ടായത് .
FARM VILLA  യില്‍  രണ്ടു പേരും കുറച്ചു കാലം ജോലിചെയ്തിരുന്നു .പിന്നെ CITY VILLA  യിലോട്ടു മാറി .സ്വന്തമായി സ്ഥലമുള്ള രണ്ടുപേരും പരസ്പ്പരം അവരുടെ സിറ്റിയില്‍ ഇരുന്നു സ്നേഹ സന്ദേശങ്ങള്‍കൈമാറുക മാത്രമല്ല സിറ്റി വില്ലയില്‍ സ്ഥിരം സന്ദര്‍ശകര്‍ കൂടി ആയിരുന്നു

.രണ്ടു മൂന്നു ദിവസം മുമ്പ്‌ യുവതി ഈ യുവാവിന് സ്നേഹം തുളുമ്പുന്ന മെസ്സേജ് കൊടുതിരുന്നത്രേ .അത് കുടിച്ചു ഒന്ന് മയങ്ങി എഴുന്നേറ്റപ്പോള്‍
ആണത്രേ തനിക്ക് പറ്റിയ ചതി  മനസ്സിലായത്‌ .ഹൃദയം കാണാന്‍ ഇല്ല .

പോലീസ്‌ അന്വേഷണം തുടങ്ങി കഴിഞ്ഞു .യുവതിയെ ഉടന്‍ പിടികൂടാന്‍ കഴിയും എന്ന പ്രതീക്ഷയിലാണ്പോലീസും യുവാവും .

പക്ഷെ ഫേസ്ബുക്കില്‍ ഇപ്പോള്‍ അവളും ഇല്ല അവളുടെ സിറ്റി വില്ലയും ഇല്ല .
അവളെ  ആരെങ്ങിലും ബ്ലോക്ക്‌ ചെയ്തതാണോ അതോ അവള്‍ സ്വയം യുവാവിനെ ബ്ലോക്കിയതാണോ എന്നറിയില്ല .അടുത്ത മാസം നാട്ടില്‍ പോകാന്‍
ഇരിക്കുകയാണ് .ഹൃദയം ഇല്ലാതെ എങ്ങനെ നാട്ടില്‍ പോകും എന്ന
ചിന്തയിലാണ് യുവാവ് ..

എന്‍ ഹൃദയമെവിടെ ??....!!!


എന്‍ ഹൃദയമെവിടെ ....ഹൃദയത്തിന്‍ താളമെവിടെ ...
 
തിരിച്ചു വന്നില്ലേ എന്‍ ഹൃദയം ഇതുവരെ

കൂടെ ഇരുന്നു ഞാന്‍ സ്വപ്നം കണ്ടതാ

എന്നെ തനിച്ചാക്കി പോയെതെന്ത്യെ

 
സ്വപ്നത്തില്‍ വന്നൊരു മാലാഖതന്‍ കൂടെ

മധുവിധു നുകരാന്‍ പോയതാണോ ..??

ഹൃദയമിലാതെ ഞാന്‍ എങ്ങനെ പുറത്തിറങ്ങും

കാപട്യം നിറഞ്ഞ ഈ മണ്ണിലേക്ക് .!!?

ശൂന്യമാം പൂമുഖത്ത് കാത്തിരിക്കുന്നു ഞാന്‍

എന്‍ ഹൃദയം എന്നിലലിയാന്‍ വരുന്നതും നോക്കി

അമ്മ ..

ആദ്യമായ്‌ ഞാന്‍ കരഞ്ഞപ്പോള്‍

എന്റമ്മ പുഞ്ചിരിച്ചു
.
ഞാന്‍ ചിരിച്ചപ്പോള്‍
.
എന്‍ കൂടെ ചിരിച്ചു
 
പിന്നെ എന്റമ്മ എന്നും

എനിക്കായ്‌ കരഞ്ഞു
 
അവസാനം കരഞ്ഞു തളര്‍ന്നു

മയങ്ങി എന്റമ്മ
 
ചിരിപ്പിക്കാന്‍ കഴിഞ്ഞില്ല എനിക്കമ്മയെ
 
കണ്ണുനീര്‍ തുള്ളിയായ്‌ അലിഞ്ഞു പോയി
 
വെള്ള തുണിക്ക് ചുവട്ടില്‍

നൊമ്പരം മാത്രം ബാക്കിയാക്കി
..!!!!!
..
.
..
..
..

ഫേസ്ബുക്ക്

ഓ പ്രിയേ ...നിന്നെ ഞാന്‍ സ്നേഹിക്കുന്നു ..നന്മയെ തേടിമാത്രം
നിന്‍ ഹൃത്തില്‍ എന്നും അലിയുവാന്‍ വേണ്ടി
കൊതിക്കുന്നു എന്‍ മനം നിഷ്കളങ്കമായ്
... മറ്റെന്തിനെക്കാളും..കാണുന്നു ഞാന്‍ എന്നും നിന്‍ നയനതിലൂടെ
സ്നേഹം പങ്ക് വെക്കും മിന്നാമിന്നികളെ
നന്മയും തിന്മയും കടിച്ചു കീറുംപോഴും
ഫേക്കും കുട്ടുകാരും കാപട്യം ഒഴുക്കുംപോഴും
നല്ലത് മാത്രമെന്‍ മുന്നില്‍ നല്‍കി നീ
നിഷ്കളങ്കരാം കൂട്ടരേ തന്നു നീ എനിക്ക്
.ഓ പ്രിയ ഫേസ്ബുക്കേ
നല്ല ചങ്ങാതിമാരെ തന്നതിനു എന്നും
..നിനക്ക് നന്ദി..

Monday, February 21, 2011

ആത്മാവ് ..!!

പ്രണയിച്ചു കൊതി തീര്‍ന്നില്ല .

ജീവിച്ചു മതിയായില്ല ...

മരണത്തിലും ഒന്നിക്കുമെന്ന് ചൊല്ലി നീ

വഞ്ചിച്ചതെന്ത്യെ  പ്രിയ സഖീ ....

നിന്‍ കയ്യാല്‍ എന്‍ വായില്‍ നിറച്ച വിഷത്തിലും

പതിമടങ്ങല്ലേ നിന്‍ മനസ്സില്ലേ വിഷം

പിരിയാനെങ്ങില്‍ എന്തിന്നു നീ എന്നോടടുത്തു

എന്‍ ജീവിതം പോലും മണ്ണിലാകി ..

ഉത്തരം കിട്ടാത്ത ചോദ്യങ്ങലുമായ് ...

സത്യം തേടി അലയുന്നു എന്‍ ആത്മാവ് ..!!!!!!???? ..

അമ്മ

ഒരു കുടകീഴില്‍ ഒരുമിച്ചു നടന്നതും ,

ഒരു പാത്രത്തില്‍ ഭക്ഷണം കഴിച്ചതും ,

ഒരു പായയില്‍ കിടന്നുറങ്ങിയതും ,

മറക്കാന്‍ കഴിയില്ല
ഓര്‍മ്മകള്‍ മരിക്കും വരേയും.

കുട മാറി കൂടെ പാത്രവും പായയും ..

എങ്ങിലും മായാതെ നില്‍ക്കുന്നു പവിത്രമാം ആ സ്നേഹം .

അമ്മതന്‍ നെഞ്ചിന്റെ ചൂട് .

ആശ്വാസമാണ് എന്‍ ജീവനില്‍ എന്നും

എന്‍ അമ്മതന്‍ സ്നേഹത്തിനു പകരം വെക്കാന്‍

ദൈവമേ ..നീ പോലും  അധികമാവില്ലല്ലോ എനിക്ക് .

നന്മയെ തേടുന്നോര്‍ സ്വന്തം അമ്മയെ അറിയൂ ..

സ്നേഹത്തിന്‍  സ്വര്‍ഗം അവിടെയാണെന്ന് അറിയൂ

അലിയാന്‍ സമയമായ്‌ ..!!!


മധു നഷ്ട്ടപെട്ട പൂവാണ് ഞാന്‍ .

സുഗന്ധം വറ്റിയ ഇതളാണ് ഞാന്‍ ..

വണ്ടായി വന്നവള്‍ എല്ലാം എടുത്തു ..

ഒന്നും  പറയാതെ പറന്നകന്നു ..

ഇളം കാറ്റും മഞ്ഞു തുള്ളിയും കടന്നു പോയി

സ്വാന്തനമേകാതെ എന്നെ തനിച്ചാക്കി ..

എനിക്കലിയാന്‍ സമയമായി ..

ഭൂമിതന്‍ ഹൃത്തിലേക്കെന്നേക്കുമായ്‌ ..

തെറ്റിദ്ധരിക്കല്ലേ ...!!!!

തെറ്റിദ്ധരിക്കരുത് എന്നെ ..
തെറ്റൊന്നും ചെയ്തില്ല ഞാന്‍ ..
ശകാര വാക്കുകള്‍കൊണ്ടെന്‍ ഹൃദയം
കുത്തി നോവിക്കല്ലേ ..പറഞ്ഞോട്ടെ ഞാന്‍
ഒരു സ്ത്രീയുടെ ചൂടുള്ള മടിയില്‍
തല ചായ്ച്ചു  ഉറങ്ങിയതോ
അവളുടെ മാറിടത്തിന്‍ മൃദുലതയില്‍ മയങ്ങി പോയതോ
സ്നേഹത്തിന്‍ ചുംബനങ്ങള്‍  പരസ്പ്പരം കൈമാറിയതോ,.
പറയൂ കൂട്ടരേ ..
ഇത് ഒരു തെറ്റാണോ ...............
അവര്‍എന്‍റെ അമ്മയല്ലേ ..എന്നെ പ്രസവിച്ച സ്വന്തം അമ്മ
എന്‍റെ പ്രായമായ അമ്മ ..എന്‍റെ ജീവന്റെ ജീവന്‍ ............!!!!

പ്രണയിക്കുകയായിരുന്നു ഞാന്‍

ഇനിയും എനിക്കത് പറയാതിരിക്കാന്‍ വയ്യ  .ഫേസ്ബുക്ക് മുഖേന മൊട്ടിട്ട പ്രണയത്തെ കുറിച്ച് .

ഫേസ്ബുക്കിലെക്ക് കാല്‍ എടുത്തുവെച്ച അന്ന് തൊട്ടേ അവള്‍ പ്രണയത്തിന്‍റെ രികൊസ്റ്റ്‌എനിക്ക് ചെയ്തു  കൊണ്ടിരുന്നു .ആദ്യംഅതെല്ലാം നിരസിക്കാന്‍ കഴിഞ്ഞു എങ്ങിലും അവസാനം ഒരു ദുര്‍ബല നിമിഷത്തില്‍  അവളുമായി ചങ്ങാത്തം കൂടേണ്ടി വന്നു ..
പക്ഷെ കുറച്ചു ദിവസത്തിനു ശേഷം ഞാന്‍ തിരിച്ചറിഞ്ഞു ഇവളെ  ഞാന്‍ മാത്രമല്ല  പലരും സ്നേഹിക്കുന്നു ഉണ്ട് എന്ന് ..ഞാന്‍ സ്വാര്തനായത് കൊണ്ട് മാത്രമല്ല എന്‍റെ വിലപ്പെട്ട സമയം അവള്‍ കവര്‍ന്നെടുക്കുന്നു എന്നാ ചിന്ത എന്നെ അലട്ടിയപ്പോള്‍  അവളുമായി ഉള്ള ബന്ധം ഉപേക്ഷിക്കാന്‍ ഞാന്‍ തീരുമാനിച്ചു ..
ഒരു ചെറിയ ഇടവേളയ്ക്കു ശേഷമാണ് ഞാന്‍ ഇവളെ കണ്ടു മുട്ടിയത്‌ . കണ്ടു  .അറിയാതെ അറിയാതെ അടുത്തു .അത് ഒരു പ്രണയതിന്റെ തുടകമായിരുന്നു എന്ന് ഞാന്‍ പിന്നെയാണ് അറിഞ്ഞത് ..എന്റെ പ്രണയം അവളിലേക്ക് വ്യാപിച്ചു കൊണ്ടിരിക്കുന്നു.

പഴയവളെ പോലെ ഇവളെയും പലരും പ്രേമിച്ചിരുന്നു ,പക്ഷെ എന്ത് ചെയ്യാം.. എനിക്കതൊരു പ്രശ്നമാല്ലാതെ ആയി .കാരണം ഞാന്‍ അവള്‍ക്കു എന്‍റെ വിലപെട്ട സമയം മുഴുവന്‍ സമര്‍പ്പിച്ചു  കഴിഞ്ഞിരുന്നു .. ..എന്റെ സമയത്തിന്റെ മൂല്യം മനസ്സിലാക്കിയിരുന്ന  ഞാന്‍ ഇന്ന് അതെല്ലാം മറന്നു ..അവളുമായി സല്ലപിക്കാതെ ഒരു ദിവസവും കഴിച്ചു കൂട്ടാന്‍  കഴിയാതെ ആയി എനിക്ക് ..ഞാന്‍ പ്രണയിച്ചു കൊണ്ടിരിക്കുന്നു .ഇപ്പോഴും
എന്റെ പഴയ കാമുകി " FARMVILLA " യെ എനിക്ക് എളുപ്പം  വെറുക്കാന്‍ കഴിഞ്ഞെങ്കിലും എന്റെ  " CITYVILLA "  മറക്കാന്‍ കഴിയുന്നില്ല എനിക്ക് ..
പുതിയ ഒരാള്‍ വരും വരെ  എന്റെ സിറ്റിയുടെ  സിറ്റി എഞ്ചിനിയര്‍ ആയി ഞാന്‍ ഇവിടെ ഉണ്ടാകും ..പുതിയ ബില്‍ഡിംഗ് നിര്‍മിക്കാനും ..കൂടുതല്‍ ഭൂമി വാങ്ങി കൂട്ടാനും

..എന്റെ എല്ലാ സിറ്റിഅയല്‍വാസികള്‍ക്കും  വിജയാശംസകള്‍ .....

Sunday, February 20, 2011

തീ ..........

തീ .....
അതെനിക്ക് ഇഷ്ട്ടമാണ് .
ഉറങ്ങി കിടക്കുന്ന എന്‍ ചിന്തകള്‍ക്ക് തീ പിടിക്കണം
എങ്കിലേ ഞാന്‍ ചിന്താശേഷിയുള്ള മനുഷ്യനാകൂ ...
മനസ്സില്‍ പുതഞ്ഞു കിടക്കുന്ന വികാരങ്ങള്‍ക്ക് തീ പിടിക്കണം ..
എങ്കിലേ ഞാന്‍ യഥാര്‍ത്ഥ മനുഷ്യനാകൂ ..
തിന്മക്കു മേല്‍ നന്മതന്‍കാട്ടുതീ ആകണം എനിക്ക് ..
ഇതാ ഒരു തീപൊരിയായ്‌   ജന്മമെടുക്കുന്നു ഞാന്‍ .....

Thursday, February 17, 2011

രോമാഞ്ച പുളകിതമായ ഒരു ദുബായ് യാത്ര !!!!ഹാവ് ..അത് ഓര്‍ക്കുമ്പോള്‍ തന്നെ മനസ്സില്‍ രോമാഞ്ചം വിരിയുന്നു. 4/2/2011 വെള്ളിയാഴ്ച സമയം 7 AM .  മനസ്സിലാ മനസ്സോടെ കിടക്ക വിട്ടു എഴുന്നേറ്റു.പതിനഞ്ചു മിനിട്ടിനുള്ളില്‍ പ്രഭാത കൃത്യങ്ങള്‍ എല്ലാം ചെയ്തു തീര്‍ത്തു .വെള്ളത്തിനു ഭയങ്കര തണുപ്പ് .കുളിക്കാനോ എന്ന് ഒരു വട്ടം ചിന്തിച്ചു ..വെള്ളിയാഴ്ച എങ്ങിലും കുളിക്കാതെ ഇരുന്നാല്‍ മോശമല്ലേ എന്ന് കരുതി തണുത്ത വിറങ്ങലിച്ച വെള്ളത്തില്‍ ഒരു കാക്ക കുളി കുളിച്ചു..
പെട്ടന്ന് ഡ്രസ്സ് മാറി. കുറച്ചു ക്രീം അവിടെയും ഇവിടെയും വാരി പൊത്തി .ഗ്ലാമ്മര്‍ വര്‍ദ്ധിച്ചു ഉണ്ടാകും   എന്ന് സമാധാനിച്ചു  കണ്ണാടിയില്‍ നോക്കി എല്ലാം ഉറപ്പു വരുത്തി ..നേരെ പട്ടാണി വാനില്‍ അബുദാബി ബസ്സ്‌ സ്റ്റാന്റിലേക്ക്


ഓ എന്റമ്മോ എന്തൊരു വലിയ ക്യു .ജനശതാബ്ദി എക്സ്പ്രസ് ബോഗി പോലെ നീണ്ടു നേര്‍ന്നു കിടക്കുന്ന ലൈനിറെ അറ്റത് ഞാനും  പോയി നിന്നു  .. മുന്നില്‍  ഉള്ളവരെല്ലാം കൂടി മൂന്നു ബസ്സുകളിലായി കയറി പോയി .എനിക്ക് നാലാമത്തെ ബസ്സാണ് കിട്ടിയത് ..ബസ്സില്‍ കയറിയ ഉടനെ തന്നെ ഞാന്‍ പതിവ് തെറ്റിച്ചില്ല .ലേഡീസ്‌ സീറ്റിന്‍റെ പിന്‍വശത്ത് കയറി ഇരുന്നു (  ഫാമിലി സീറ്റ് )മുന്നില്‍ കുറെ ഫിലിപെനി സുന്ദരികളും കറുത്ത് തടിച്ച രണ്ടു കാപ്പിരികളും .പെട്ടന്ന് ഒരു ഉമ്മയും മകളും കയറി വന്നു ..എന്റെ വലതു വശത്തെ സീറ്റില്‍ ഇരുന്നു .ആശ്വാസമായി ഞാന്‍ ആശിച്ച പോലെ തന്നെ ,ഒറ്റക്കിരുന്നു വെറുതെ ബോര്‍ അടിക്കണ്ടല്ലോ .അവളെ നോക്കിയിരുന്നു സമയം കൊല്ലാമല്ലേ എന്ന് ഞാനും കരുതി .


അവള്‍ ഒന്ന് തിരിയുന്നതും കാത്തു ഞാന്‍ അവളുടെ സീറ്റിലേക്ക് തന്നെ നോക്കി ഇരുന്നു ...അവള്‍ ഉമ്മയോട് എന്തെല്ലമേ പറഞ്ഞു ചിരിക്കുന്നു ..പെട്ടന്ന് അവള്‍ ഞാന്‍ ഇരിക്കുന്ന ഭാഗത്തേക്ക് നോക്കി ..കൊടുത്തു ഞാന്‍ ഒരു സൈറ്റ്‌ ..മറക്കാന്‍ പറ്റുമോ നമുക്ക് നമ്മുടെ  സ്വഭാവം .മുഖം തിരിക്കും എന്നാണ് ഞാന്‍ കരുതിയത്‌ ..പക്ഷെ അവക്കൊരു കൂസലും ഇല്ല ..അവളുടെ ചുണ്ടില്‍ പുഞ്ചിരി വിരുയുന്നത് ഞാന്‍ കണ്ടു ,,വശ്യമായ പുഞ്ചിരി .എന്റമ്മോ ,സഹിക്കാന്‍ കഴിയുന്നില്ല അവളുടെനുണകുഴി വിരിയുന്നു .ഞാന്‍ സീറ്റില്‍ ചാരി ഇരുന്നു .


.സുറുമയിട്ട കണ്ണുകളിലെ തിളക്കം എന്നെ ഒരു മായ ലോകത്തേക്ക് കൂട്ടി കൊണ്ട് പോയി ... അവള്‍ വീണ്ടും തിരിഞ്ഞു നോക്കി ഞാന്‍ ഞാന്‍ കണ്ണുകള്‍ കൊണ്ട് അവളെ എന്നില്ലേക്ക് ക്ഷണിച്ചു .......പെട്ടന്നതാ അവള്‍ എന്‍റെ സീറ്റില്‍ വന്നു ഇരുന്നു  ..എന്‍റെ ഹൃദയത്തില്‍ സന്തോഷത്തിന്റെ ആയിരം അമിട്ടുകള്‍ പൊട്ടന്‍ തുടങ്ങി .അമിട്ടു മാത്രം അല്ല ഭയത്തിന്റെ വൈക്കോല്‍ കൂനയും കത്താന്‍ തുടങ്ങി .


ഞാന്‍ ചുറ്റും ഒന്ന് നോക്കി ആരെങ്ങിലും നങ്ങളെ നോക്കുന്നുണ്ടോ എന്ന് .ഓ ഇത് കേരളം അല്ലല്ലോ .ഒരാണും പെണ്ണും ഒപ്പം ഇരുന്നത് കൊണ്ട് സംശയത്തോടെ നോക്കാന്‍ .അവളുടെ മുടിയുടെ കുറച്ചു ഭാഗം ഇളം കാറ്റില്‍  എന്‍റെ മുഖത്തേക്ക് വന്നു വീണു ..വാഹ് അതിന്റെ സുഗന്ധം എന്‍റെ കണ്ട്രോള്‍ തകര്‍ക്കുമോ എന്ന് ഞാന്‍ പേടിച്ചു .ഇവരൊക്കെഏതു തരം പെര്ഫ്യും ആണ് ഉപയോഗിക്കുന്നത് പരസ്യങ്ങളില്‍ കാണും പോലെ തന്നെ ..മനുഷ്യന്മാരെ മയക്കാന്‍ നടക്കുന്ന സുഗന്ധം പൊഴിക്കും ഹൂറികള്‍ ..


.പേര് രഹന .നാട് കോഴിക്കോട് ..ഫാമിലി നാലഞ്ച് വര്‍ഷമായി ദുബായില്‍ തന്നെയാണ് ..അബുദാബിയില്‍ ഉള്ള ജേഷ്ട്ടതിയുടെ അടുത്ത് നിന്നും തിരിച്ചു പോകുകയാണ് ..അവളുടെ ഓരോ വാക്കുകളും എന്റെ മനസ്സില്‍ തേന്‍ തുള്ളിയായ്‌ പതിച്ചു കൊണ്ടിരുന്നു ...ഞാന്‍ ആദ്യമായി അബൂദാബിയിലെ റോഡുകളെ ശപിച്ചു ..ഒരു കുണ്ടും കുഴിയും ഒന്നും ഇല്ലാത്ത റോഡുകള്‍ ..നാട്ടിലെ പോലെ കുണ്ടിലും കുഴിയിലും വീണു ബസ്സ് ഒന്ന് ആടി ഉലയുമ്പോള്‍ ഒരു സ്പര്‍ശനം എങ്കിലും കിട്ടിയേനെ ..എങ്ങിലും അവളുടെ സംസാര പ്രിയതയില്‍ മുഴുകി ഞാനും ഓരോന്ന് പറഞ്ഞു കൊണ്ടേ ഇരുന്നു ..


പെട്ടന്ന് ശരീരം മുഴുവന്‍ ഒരു കോരിതരിച്ചില്‍ ..അവളുടെ കൈ എന്‍റെ കൈകളില്‍ സ്പര്‍ശിച്ചു ..ശരീരത്തിലെ രോമങ്ങള്‍ എല്ലാം എഴുന്നേറ്റു  നിന്ന്  അവളുടെ സ്പര്‍ഷനത്തെ സ്വാഗതം ചെയ്യാന്‍ തുടങ്ങി ..ഹൃദയമിടിപ്പിന്നു ശക്തിയേറി ..ഒന്നിച്ചു അലിഞ്ഞു ഒഴുകാന്‍ കൊതിക്കുന്ന രണ്ടു നദികളെ പോലെയായി നങ്ങളുടെ അവസ്ഥ ..പതിയെ പതിയെ അവള്‍ എന്റെ വലത്തേ തോളിലേക്ക് ചാഞ്ഞു ..അവളുടെ ചുടു ശ്വാസം എന്റെ സിരകളെ മത്തു  പിടിപ്പിച്ചു തുടങ്ങി  ..മണിച്ചിത്ര താഴിട്ടു പൂട്ടിയ എന്റെ കണ്ട്രോള്‍ തകര്‍ന്നു തരിപ്പണമായി..പരിസര ബോധം ഞങ്ങള്‍ പാടെ മറന്നു .. അവളുടെ രണ്ടു കവിളുകളും എന്റെ കൈ കുമ്പിള്‍ ഞാന്‍ കോരി എടുത്തു .വിറയാര്‍ന്ന എന്‍ ചുണ്ടുകള്‍ അവളെ പുല്‍കാന്‍ കൊതിക്കുന്നു .


ര്‍ണീം ..ര്‍ണീം ..ര്‍ണീം ..ര്‍ണീം


പെട്ടന്ന് എന്‍റെ ഒരു അപായ സിഗ്നല്‍ എന്നാ പോലെ എന്‍റെ മൊബൈല്‍ കിടന്നു അലറാന്‍ തുടങ്ങി ..പണ്ടാരം ഈ സമയത്ത് ആരാ സ്വര്‍ഗത്തിലെ കട്ടുറുമ്പായി എന്ന് കരുതി ഞാന്‍ ഞാന്‍ ഫോണ്‍ എടുത്തു .


.""ഹലോ അളിയാ ..എവിടെ എത്തി "....അപ്പോഴാണ്‌ എനുക്ക് പരിസര ഭോധം വന്നത് .
.""അത് പിന്നെ .ഞാന്‍ നോക്കട്ടെ""


.ഞാന്‍ പുറത്തേക്കു നോക്കി ..രണ്ടു മൂന്നു പേര്‍ പുറത്തേക്കു നോക്കി ഫോട്ടോ എടുക്കുന്നു ..ഞാനും ഒന്ന് എത്തി നോക്കി .


.""ഓ ബുര്‍ജു ഖലീഫ എത്തി ..ഞാന്‍ ഇതാ ഇപ്പോള്‍ എത്തും അളിയാ ..സ്റ്റാന്റില്‍ എത്തിയാല്‍ ഞാന്‍ വിളിക്കാം "".


ഞാന്‍ വേഗം ഫോണ്‍ കീശയില്‍ ഇട്ടു എന്‍റെ അടുത്ത് ഇരിക്കുന്ന തരുണീ മണിയെ നോക്കി ..ഹേ .അവള്‍ എവിടെ ?ഇത്ര പെട്ടന്ന് എവിടെ പോവാന്‍ ..അവള്‍ക്കു പകരം ഒരു വയസ്സന്‍ ഫിലിപ്പെനി എന്‍റെ പാതി സീറ്റില്‍ ഇരുന്നു മയങ്ങുന്നു ..ഞാന്‍ കണ്ണ് ഒന്ന് കൂടി തിരുമ്മി നോക്കി ..ദൈവമേ ഇതെല്ലം സ്വപ്നം ആയിരുന്നോ ..എന്‍റെ രഹ്നയും   ഉമ്മയും എന്തെല്ലംമോ പറഞ്ഞു ചിരിച്ചു കൊണ്ട് അവരുടെ സീറ്റില്‍ ഇരിക്കുന്നു  ..


.നൂല് പൊട്ടിയ പട്ടം പോലെ ഞാന്‍ എന്‍റെ  സീറ്റില്‍ കുഴഞ്ഞു വീണു ...ദൈവമേ ആ നേരത് അളിയന്‍ വിളിചില്ലങ്ങില്‍ ഈ ബസ്സില്‍  "ഏകാഭിനയ  രതി ക്രീഡകള്‍ "നടന്നേനെ .....


കിട്ടിയ രോമാഞ്ചവും പൊറുക്കി എടുത്തു ഞാന്‍ അളിയന്റെ കൂടെ അമ്മോസന്‍റെ റൂം ലക്‌ഷ്യം വെച്ച് നടന്നു ...........

Tuesday, February 15, 2011

എന്റെ ആദ്യ പ്രണയം""സ്വപ്രയത്നത്തിലൂടെ എന്തും നേടി എടുക്കുക എന്നാല്‍ മാത്രമേ അതിന്റെ മൂല്യം നമുക്ക്സന്തോഷത്തോടെ അനുഭവിക്കാന്‍ കഴിയൂ"    എന്‍റെ ജീവിതത്തില്‍ വളരെ അധികം സ്വദീനിച്ച വാക്കാണിത് .

പ്രായം കുതിച്ചു പാഞ്ഞു കൊണ്ടിരിക്കുന്നു .പിടിച്ചിട്ടു നില്‍ക്കുന്നില്ല ..ഇനി ഏതായാലും ഒരു വിവാഹം കഴിക്കണം . പക്ഷെ ഒരു വേള കണ്ടു ഇഷ്ട്ടപെട്ടിട്ടുള്ള വിവാഹതോട് എനിക്ക് താത്പര്യമില്ല .വിവാഹം കഴിക്കുന്നതിനു മുമ്പ് പെണ്ണിന്റെ മനസ്സ് അറിഞ്ഞിരിക്കണം ..അതിന്നുള്ള മാര്‍ഗം അവളെ പ്രേമിക്കുക എന്നത് തന്നെയാ ...അങ്ങനെ ഞാന്‍ ഭാവി വധുവിനെ കണ്ടു പിടിക്കുവാനും പിന്നെ പ്രേമിച്ചു പ്രേമിച്ചു ജീവിതത്തിലേക്ക് കൊണ്ട് വരുവാനും ഇറങ്ങി പുറപ്പെട്ടു ....

നേരെ നാട്ടിലെ ഹൈസ്കൂളിന്‍റെ മുന്നിലേക്ക്‌.വൈകുന്നേരം നാല് മണി .കുട്ടികള്‍സ്കൂള്‍ വിട്ടു വീടണയാന്‍ പരക്കം പായുന്നു .പക്ഷെ എന്‍റെ മനസ്സിനങ്ങിയ ഒന്നിനെയും എനിക്ക് കണ്ടെത്താന്‍  കഴിഞ്ഞില്ല ..കുറച്ചു നേരം കൂടി കാത്തിരിക്കാം എന്ന് കരുതി .ഒരു കൂട്ടം സുന്ദരികള്‍ കുണുങ്ങി കുണുങ്ങി വരുന്നു .ചിരിയുടെ മാല പടക്കം പൊട്ടിച്ച പോലെ അവരുടെ ശബ്ദം എന്റെ മനസ്സിനെ  കോരി തരിപ്പിച്ചു . ഇതിലോന്നിന്നെ സ്വന്തമാക്കണം ..പിന്നെ ഒന്നും ചിന്തിച്ചില്ല .പതിവ് തെറ്റികാതെ തേനില്‍ ചാലിച്ച ഒരു പുഞ്ചിരിയോടെ ഒരു സൈറ്റ് എറിഞ്ഞു കൊടുത്തു .തിരിച്ചു ദേഷ്യത്തോടെ ഉള്ള ഒരു നോട്ടമോ ഒരു തെറിയോ ആണ് ഞാന്‍ പ്രതീക്ഷിച്ചത് .. എങ്കില്‍ ഞാന്‍ അവരില്‍ ആരെങ്ങിലും ഒന്നിനെ  വളച്ചു കുപ്പിയിലാക്കിയേനെ .

വാശി ഉണ്ടെങ്കിലെ എന്ത് ചെയ്യാനും ഒരു താത്പര്യം ഉണ്ടാവൂ ..പക്ഷെ ഒന്നും ഉണ്ടായില്ല ..അവര്‍ ചിരിച്ചു കൊണ്ട് കടന്നു പോയി ..ശോ ഇനി എന്ത് ചെയ്യും ..നാളെയും ഒന്ന് കൂടി ശ്രമികാം എന്ന് കരുതി ..

പിറ്റേന്ന് അതെ സമയം ..അതെ സ്ഥലം ..ചിരികൂട്ടം  ചിരിച്ചു കളിച്ചു വരുന്നു ..ഇതില്‍ ആരോടാണ് പ്രണയഅഭ്യര്‍ത്ഥന നടത്തേണ്ടത് എന്ന് എനിക്കറിയില്ലായിരുന്നു ..എല്ലാം  ഒന്നിനൊന്നു മെച്ചം .. എങ്ങിലും അതില്‍ തലയെടുപ്പുള്ളവളെ തന്നെ കൊത്തി നോക്കാം എന്ന് കരുതി .
.ആദ്യം ഒരു സൈറ്റ്‌ .പിന്നെ ഒരു കുശലന്യേഷണം ..അതാണ്‌ എന്‍റെ പതിവ് . അവര്‍ തൊട്ടു മുന്നില്‍ എത്തി .പെട്ടന്ന്  മിഷീന്‍ ഗന്നില്‍ നിന്ന് വെടി ഉതിര്‍ക്കുന്ന പോലെ എനിക്കിട്ടു തന്നു തുര് തുരാ സൈറ്റ് .ഞാന്‍ ഒരു യുദ്ധ കളത്തില്‍ പെട്ട പോലെ . അവരുടെ സൈറ്റുകള്‍ എനിക്ക്  താങ്ങാന്‍ കഴിഞ്ഞില്ല .പെട്ടന്നുള്ള അറ്റാക്കില്‍ ഞാന്‍ വീണു പോയി ...എല്ലാം പീക്കിരി കുട്ടികള്‍ ..അവര്‍ക്ക് ഇത്രയും അഹങ്കാരമോ ഇവര്‍ കുറച്ചു കൂടി വളര്‍ന്നാല്‍ എന്താകും സ്ഥിതി ...വേണ്ട ..ഈ കുട്ടി കളി ക്ക് ഞാന്‍ ഇല്ല ..
 ഇവരെ സ്വന്തമാക്കന്മേങ്ങില്‍ നെഞ്ചിന്നു ശക്തി കുറച്ചു കൂടി കൂട്ടേണ്ടി വരും..  ഞാന്‍ യുദ്ധകളം വിട്ടു തിരിഞ്ഞോടി .

കുറച്ചു  പക്വത എത്തിയ കുട്ടിയെ എനിക്ക് പറ്റൂ ..ഞാന്‍ നേരെ എം ഇ എസ് കോളേജിന്റെ അടുത്തേക്ക് നീങ്ങി ..എന്‍റെ ഭാവി വധു ഇവിടെ ഇവിടെയെങ്ങാനും എന്നെ തിരഞ്ഞു നടക്കുന്നുണ്ടാകും എന്ന് ഞാന്‍ മനസ്സില്‍ ആശ്വസിച്ചു ..അവളെ കണ്ടു പിടിക്കണം ..കോളേജ് വിട്ടു വരുന്ന വഴിയില്‍ എന്‍റെ പ്രേമത്തിന്‍ കൊട്ടാരം  തുറന്നു വെച്ച് ഞാന്‍  കാത്തു നിന്നു ..

അവസാനം എന്‍റെ പ്രണയെശ്വരിയെ ഞാന്‍ കണ്ടുപിടിച്ചു .തോഴിയുടെ കൂടെ കുണുങ്ങിക്കുണുങ്ങി നടന്നു വരുന്നു എന്‍റെ സുന്ദരി .വിടര്‍ന്ന കണ്ണുള്ള വട്ട മുഖം ഉള്ള സുന്ദരി ..പാര്‍വതീ ജയറാമിനെ പോലെ ..എനിക്ക് സഹിക്കാന്‍ കഴിഞ്ഞില്ല ..ഇവളെ ഞാന്‍ സ്വന്തമാക്കും ഇവള്‍ക്കായി ഞാന്‍ ഒരു താജ്മഹല്‍ പണിയും .

പതിവ്‌ തെറ്റിച്ചില്ല ഞാന്‍ ..സൈറ്റ് കൊടുത്തു ..കൂടെ തേനില്‍ ചാലിച്ച ഒരു പ്രാണയാഭ്യര്തനയും .. അവള്‍ മുഖം തിരിച്ചു കടന്നു പോയി .ഇത് വീഴും ,ഇല്ലങ്ങില്‍ ഞാന്‍ വീഴ്ത്തും .. രണ്ടു മൂന്നു ദിവസം ഇത് തുടര്‍ന്ന് . .ഞാന്‍ ഇട്ട ചൂണ്ടയില്‍ അവള്‍ കൊത്തുക തന്നെ ചെയ്യും എന്ന ആത്മ വിശ്വാസത്തില്‍ രാവിലെയും വൈകിയിട്ടും അവളുടെ ഒരു പുഞ്ചിരിക്കായ്‌ കാത്തു നിന്നു ..

..അടുത്ത ദിവസം രാവിലെ അവളെ കണ്ടില്ല ..തോഴി മാത്രം കടന്നു പോയി ..കൂട്ടുകാരി എവിടെ എന്ന് ചോദിക്കണം എന്നുണ്ട് എനിക്ക് ..പക്ഷെ എന്‍റെ ശബ്ദം ആദ്യം കേള്‍ക്കേണ്ടത് എന്‍റെ രാജകുമാരി യാണ്

..പിറ്റേന്ന് എന്‍റെ രാജകുമാരിയെയും തോഴിയീയുംകണ്ടു ഞാന്‍ രാജകുമാരിയുടെ മുഖത്തെ പ്രസന്നത നഷ്ട്ടപെട്ടപെട്ടിരിക്കുന്നു ചോദിക്കാതെ ഇരിക്കാന്‍ എനിക്ക് കഴിഞ്ഞില്ല .. "എന്ത് പറ്റി" ..
അവള്‍ ഒന്നും പറഞ്ഞില്ല ..അവര്‍ മുന്നോട്ടു നടന്നു ..കുറച്ചു കഴിഞ്ഞപ്പോള്‍ അവര്‍ നിന്ന് ..പരസ്പ്പരം എന്തോ പറഞ്ഞു ..അവര്‍ തിരിച്ചു എന്‍റെ അടുത്തേക്ക് വരുന്നു ..എന്‍റെ ഹൃദയം പിടക്കാന്‍ തുടങ്ങി ..മനസ്സില്‍ സൂക്ഷിച്ച ധൈര്യം മുഴുവന്‍ ചോര്‍ന്നു ഒലിക്കാന്‍ തുടങ്ങി

.. ദൈവമേ ഇവര്‍ എന്തിന്നുള്ള പുറപ്പാട് ആണ് ,,ചെരുപ്പ് ഊരി മുഖത്ത് പതിക്കുമോ ..അതിനുള്ള തെറ്റൊന്നും ഞാന്‍ ചെയ്തിട്ടില്ലല്ലോ എന്ന് മനസ്സില്‍ ആശ്വസിക്കാന്‍ തുടങ്ങി

.."ചേട്ടാ"

.അവളുടെ കൂട്ട്കാരിയുടെ ശബ്ദം കേട്ടപോഴാനു എനിക്ക് പരിസരബോധം വന്നത് ..

"ഹും" ..

"ചേട്ടന്‍ നങ്ങളെ ഒന്ന് സഹായിക്കുമോ"

..ഞാന്‍ ഉള്ള ധൈര്യം മുഴുവന്‍ സംഭരിച്ചു ..

"ഹും എന്ത് വേണം പറഞ്ഞോളൂ ...കഴിവിന്‍റെ പരമാവധി ശ്രമിക്കാം" ..

"അത് പിന്നെ ,,, ചേട്ടന്‍ നങ്ങളുടെ കൂടെ ഒന്ന് കോളേജില്‍ വരണം ..ഇവളുടെ രക്ഷിതാവായി .ഇവളെ ഇന്നലെ കോളേജില്‍ നിന്ന് പുറത്താക്കി ..രക്ഷിതാവിനെ കൂടാതെ ചെന്നാല്‍ ക്ലാസ്സില്‍ കയറ്റില്ല .ചേട്ടനെ കണ്ടാല്‍ ഇവളുടെ ഉപ്പാനെ പോലെ തന്നെയാണ്..അതെ പ്രായമാ .ഏകദേശം അതെ രൂപമാ ..ഒന്ന് സഹായിക്കുമോ"" .പ്ലീസ്‌

അവള്‍ ഒറ്റവാക്കില്‍ പറഞ്ഞു നിര്‍ത്തി .പക്ഷെ അവള്‍ തുറന്നുവിട്ട അവസാന വാക്കുകള്‍ എന്‍റെ ഹൃദയം അഗ്നിപര്‍വതം കണക്കെ പൊട്ടി തെറിച്ചു .. ഉണ്ടാക്കിയത് ..

എനിക്ക് ഇവളുടെ ഉപ്പാടെ പ്രായമോ ..എന്‍റെ പ്രായത്തെ തൊട്ടപ്പോള്‍ എനിക്ക് പൊള്ളി ..എനിക്ക് ദേഷ്യം സഹിക്കാന്‍ കഴിഞ്ഞില്ല ..

"എന്ത് എനിക്ക് ഇവളുടെ ഉപ്പാടെ പ്രായമോ ..നിനെക്കെന്താ കണ്ണില്ലേ" ..

എന്നെ എന്‍റെ ഭാവി വധുവിന്റെ മുന്നില്‍ അപമാനിച്ചതിന്നുള്ള ദേഷ്യം ഇരച്ചു കയറി ..
ഞാന്‍ ദേഷ്യം വിറക്കാന്‍ തുടങ്ങി ..പെട്ടന്ന് എന്‍റെ സുന്ദരി അവളുടെ ബാഗില്‍ നിന്നും ഒരു ചെറിയ കണ്ണാടി പുറത്തെടുത്തു .എനിക്ക് തന്നു .
.
"ശരിക്ക് മുഖം നോക്കു ..പറ്റുമെങ്കില്‍ പറ്റുമെന്ന് പറയൂ ..ഇല്ലങ്ങില്‍ ഞങ്ങള്‍ വേറെ ആളെ നോക്കും"

..അവളുടെ ചുണ്ടില്‍ നിന്നും ആദ്യത്തെ വാക്കുകള്‍ എന്‍റെ തലയില്‍ ഒരു ആറ്റംബോംബ് പോലെ വന്നു പതിഞ്ഞു ...
ആദ്യമായി ഞാന്‍ എന്‍റെ പ്രായത്തെ കുറിച്ച് ഓര്‍ത്തു .ആ ചെറിയ കണ്ണാടിയില്‍ എന്‍റെ വലിയ മുഖം തെളിഞ്ഞു .അന്‍പതു കഴിഞ്ഞ മുഖതു ചരമം ചിത്രം വരച്ചു തുടങ്ങിയിരിക്കുന്നു ... മനസ്സുപോലെ ചര്‍മവും ഇരുപത്തിഅഞ്ചില്‍ അല്ല എന്നാ സത്യം ഞാന്‍ ആദ്യമായി മനസ്സിലാക്കി ... ഞെട്ടലില്‍നിന്ന് മുക്ത മായപ്പോഴേക്കും അവര്‍ അപ്രതക്ഷമായിരുന്നു എങ്ങിലും ആ ശബ്ദം മാത്രം അന്തരീക്ഷത്തില്‍ അലയടിച്ചു നിന്നു ...

" നിങ്ങള്ക്ക് ഇവളുടെ ഉപ്പാടെ പ്രായമാ "