Sunday, November 25, 2012


ഐശ്വര്യറായിയുടെ പ്രസവമായിരുന്നു ഒരു വര്ഷം മുമ്പ്‌ സിനിമാ ലോകത്തും പുറത്തും ചര്‍ച്ചാ വിഷയം . ലോകത്ത് എട്ടാമത്തെ അത്ഭുതം  സംഭവിക്കാന്‍ പോകുന്നത് പോലെയായിരുന്നു അന്ന് . ആഷിന്റെ പ്രസവ ഡേറ്റും ക്യാമറയും തൂക്കി പുതുലോകത്തെ മണ്ണാത്തിമാര്‍ ഹോസ്പ്പിറ്റലിന്റെ വരാന്തകളില്‍ ഉറക്കം തൂങ്ങുന്നത് കാണുമ്പോള്‍ സങ്കടം തോന്നാതിരുന്നില്ല . ‘ അഴിമതിയും അക്രമവും ചര്‍ച്ച ചെയ്യാന്‍ ഇല്ലാത്ത നമ്മുടെ സുന്ദര ഇന്ത്യയില്‍ ‘ പത്രക്കാര്‍ക്ക് ഇതൊക്കെ തന്നെയാണ് പണി എന്നോര്‍ത്ത് സമാധാനിച്ചു .

അങ്ങനെ ആഷ്  പ്രസവിച്ചു . നിര്‍മാതാവായ അഭിഷേക് പോലും ആ പ്രസവം കണ്ടോ എന്നറിയില്ല ?.ക്യാമറ തൂക്കി  നടന്നവര്‍ക്ക് വര്ഷം ഒന്ന് തികയാന്‍ നേരത്താണ് ആ മാലാഖകുട്ടിയുടെ മുഖം കാണാന്‍ കഴിഞ്ഞത് . മുത്തച്ചന്‍ ട്വിറ്ററിന്റെ ചുമരില്‍ കുറിച്ച് വെക്കുന്നത് വായിച്ചു സിനിമാ ലോകം തൃപ്തിയണഞ്ഞു

അന്ന് ആഷ് സിനിമാ ലോകത്തിനു നല്‍കിയ നിരാശ ചില്ലറയൊന്നുമല്ല .ആ വേദന തീര്‍ക്കാന്‍ ഒരു സിനിമാനടിക്ക് മാത്രമേ കഴിയൂ എന്ന  തിരിച്ചരിവാവാം നമ്മുടെ ശ്വേത മേനോന്‍ ഈ സാഹസത്തിനു മുതിര്‍ന്നത് . .എല്ലാത്തിനും സമ്മതം മൂളാന്‍ “ വെറുതെ ഒരു ഭര്‍ത്താവും “ ഉണ്ടാലോ .വീണത്‌ വിദ്യയാക്കണം എന്ന് ശ്വേതയെ ആരും പഠിപ്പിക്കേണ്ട .ഒരു ചാനലിന്റെ റേറ്റ് കൂട്ടാനും ഈ ഗര്‍ഭം കൊണ്ട് സാധിച്ചു എന്നതില്‍ അവര്‍ക്ക് അഭിമാനിക്കാം . അലക്കുന്നതും കുളിക്കുന്നതും ഫസ്റ്റ്നൈറ്റുമെല്ലാം സുഖിചിരുന്നു കണ്ട ആരാധകര്‍ ഇനി ഇതുകൂടി കണ്ടു അര്‍മാദ്ധിക്കട്ടെ ..:

നാഴികക്ക് നാല്പതു വട്ടം ഞാന്‍ ഓപ്പണ്‍ മൈന്‍ഡ്‌ ആണെന്ന് ചര്‍ച്ചകളില്‍ വീമ്പ് പറയുന്ന പുതിയ നടിമാരോട് നിങ്ങള്‍ ശ്വേതയെ  കണ്ടു പഠിക്കുക .അവര്‍ ശരിക്കും ഓപ്പണാണ്.വാക്കില്‍ മാത്രമല്ല പ്രവര്‍ത്തിയിലും .നിങ്ങളും ഈ വഴിയെ നീങ്ങുക .ആരാധകര്‍ രസിക്കട്ടെ .
ബ്ലെസി സാറേ  താഴെ കൊടുത്ത ഈ ഡയലോഗുകള്‍ കൂടി ഉള്പെടുത്താമായിരുന്നു. ലേബര്‍ റൂമില്‍ നിന്ന് സോറി തിയേറ്ററില്‍ നിന്ന് ആളൊഴിഞ്ഞ നേരം ഉണ്ടാകില്ല .

 “ പ്രസവം അനക്കൊരു വീക്നെസ്സാ ല്ലേ “

“. ഓളാ ആ പ്രസവം കണ്ടാലുണ്ടല്ലോ സാറേ പിന്നെ ചുറ്റുള്ളതൊന്നും കാണാന്‍ പറ്റൂലാ

പണവും പ്രശസ്ത്തിക്കും വേണ്ടി സ്വന്തം സ്വകാര്യതകള്‍ വിറ്റ് കാശാക്കുന്നവരോട് അതെല്ലാം  ആസ്വദിക്കാന്‍ നിങ്ങള്‍ക്ക് കഴിയുമെന്ന് ഉറപ്പുണ്ടോ ? ഇന്നല്ലങ്ങില്‍ നാളെ ഒരു സമൂഹം നിങ്ങളെ കല്ലെറിയും .അതില്‍ ഒരു പക്ഷെ നിങ്ങളുടെ മക്കളും വേണ്ടപെട്ടവരുമുണ്ടാകും .

Wednesday, February 22, 2012

എന്‍ പ്രിയേ നിനക്കായ്‌....... ...


എന്റെ മനു .അവളില്ലാത്ത ഒരു ജീവിതം എനിക്ക് സങ്കല്‍പ്പിക്കാന്‍പോലും കഴിയില്ല . രണ്ടു ദിവസം കൊണ്ട് ഞാന്‍അനുഭവിച്ചറിഞ്ഞതാണ് വിരഹവേദന  . അവള്‍ക്കെന്നെ തനിച്ചാക്കി പോകാന്‍കഴിയുമോ ? അവളില്ലാത്ത ഈ ജീവിതം നിലാവില്ല രാത്രി  പോലെയാ .ഇരുട്ടില്‍ പിശാചിന്റെ വിളയാട്ടം നടക്കുന്നു .എന്റെ സ്വപ്നങ്ങളും ആഗ്രഹങ്ങളും സന്തോഷവുമെല്ലാം അവളുടെ കൂടെ നടന്നകന്നോ ?!!

ഇവള്‍എന്റെ മനസാക്ഷി . എന്റെ മനു .ഞാന്‍ സ്നേഹത്തോടെ മനു എന്ന് വിളിക്കുന്നതാണ് അവള്‍ക്കിഷ്ട്ടം . രണ്ടു ദിവസം മുമ്പ്‌ അവള്‍എന്റെ ഹൃദയ വാതില്‍ചവിട്ടു തുറന്നു ഓടിയകന്നു .കാരണം എന്തെന്ന് വ്യക്തമല്ല .

 അവള്‍ക്കു വേണ്ടി അലയാത്ത സ്ഥലങ്ങള്‍ഇല്ല .തിരയാത്ത ഇടങ്ങളില്ല .അവസാനം ഞാന്‍അവിടെ എത്തപെട്ടു .വരണ്ടു പിടിച്ചു കിടക്കുന്ന പേരറിയാ ഗ്രാമത്തില്‍. എന്റെ സ്വപ്നങ്ങളും സന്തോഷങ്ങളും എല്ലാം അനാഥമായി തെരുവോരത്ത് തളര്‍ന്നു വീണു കിടക്കുന്നു .കുറച്ചപ്പുരം പുകഞ്ഞു കൊണ്ടിരിക്കുന്ന തിന്മയുടെ ചവട്ടുകൊട്ടകരികില്‍ഞാനവളെ കണ്ടു . വാടി തളര്‍ന്നു കിടക്കുന്ന എന്റെ മനുവിനെ .എന്റെ തിന്മകള്‍ എല്ലാം അവള്‍ ചുട്ടെരിച്ചിരിക്കുന്നു ..

""മനു ..മനു .. എഴുന്നേല്‍ക്കു .നിന്നെ കൊണ്ടുപോകാനാണ് ഞാന്‍വന്നിരിക്കുന്നത് .നീയില്ലാതെ എനിക്ക് ജീവിക്കാന്‍കഴിയില്ല .ഞാനെന്തു തെറ്റാ നിന്നോട് ചെയ്തെത്‌"" .എന്റ വിങ്ങല്‍അവള്‍കേട്ടു . . സങ്കടത്തോടെ അവള്‍എന്നോട് പൊട്ടി തെറിച്ചു

"" ഡാ .  നിന്നെ എനിക്ക് കാണേണ്ട .നീയും ഞാനും ഒരിക്കലും യോജിക്കില്ല . .നിന്നെ വിശ്വസിക്കാന്‍കൊള്ളില്ല ,വാക്ക് പാലിക്കില്ല .മടിയനാണ് .അഹങ്കാരിയും  അസൂയാലുവുമാണ് നീ  .കള്ളനും അക്രമിയുമാണ് നീ .എന്റെ കണ്‍മുന്നില്‍ നിന്നും പോയിത്താടാ ."

അവള്‍ക്കു തന്നോടുള്ള ദേഷ്യം മുഴുവന്‍ വാക്കുകളാല്‍ നുരഞ്ഞുപൊന്തി എന്റെ നെഞ്ചില്‍കുത്തി തീര്‍ത്തു .പതിയെ എന്റെ മാറിലേക്ക് കുഴഞ്ഞു വീണു .

"സോറി മനു .ജനനം മുതല്‍നമ്മള്‍ ഒന്നായിരുന്നില്ലേ  .നീ ഇല്ലാത്ത ജീവിതം ,നിന്റ ഉപദേശം ഇല്ലാത്ത ദിനങ്ങള്‍എനിക്ക് ഊഹിക്കാന്‍കഴിയില്ല .ഇനിയെന്നും നീ കാണിച്ച വഴിയിലെ ഞാന്‍നടക്കൂ ..എന്റെ ദുഷിച്ച ശീലങ്ങള്‍എനിക്ക് മാറ്റണം .ഒരു നല്ല മനുഷ്യനാകാണാം .നീ ഇല്ലങ്ങില്‍ഞാന്‍വീണ്ടും പിശാചിന്റെ പിടിയില്‍പെടും .എന്റെ ഹൃദയകൊട്ടരത്തിലേക്ക് തിരികെ  വാ .നമ്മുടെ സ്വപ്‌നങ്ങള്‍എല്ലാം പൂര്‍ത്തികരിക്കാം നമുക്ക് ."

അവളുടെ ചുരുള്‍മുടിയഴകിലൂടെ എന്‍കൈ വിരലുകള്‍കളി പറഞ്ഞു .അവള്‍വീണ്ടും എന്നിലേക്ക്  അലിഞ്ഞിറങ്ങാന്‍തുടങ്ങി

"പഴയ പോലെ സ്നേഹത്തോടെ  ജീവിക്കാംനമുക്ക് .എന്റെ വാക്കുകള്‍നീ അനുസരിക്കും എന്ന് ഞാന്‍വിശ്വസിക്കട്ടെ."

“തീര്‍ച്ചയായും മനു .നീയാണ് എനിക്കെല്ലാം .നീയില്ലാത്ത രണ്ടു ദിവസം എന്നില്‍പിശാചിന്റെ തേരോട്ടമായിരുന്നു. ഇനി നീയില്ലാതെ ഞാനില്ല “

“എന്നാല്‍ഇന്ന് മുതല്‍നീ മടിയനാകണം ,അലസനാകണം ,അസൂയക്കാരനാകണം ,അത്യാഗ്രഹിയാകണം.അനുസരനകേട്‌കാണിക്കണം ,അക്രമിയാകണം  ,പ്രതികാരബുദ്ധിയുള്ളവനാകണം ഇതിനെല്ലാം കഴിയുമോ നിനക്ക് .”

“അല്ല മനൂ .എന്നെ നന്നാക്കണം എന്ന് പറഞ്ഞിട്ട് .എന്നെ വീണ്ടും വഴി പിഴപ്പിക്കുകയാണോ ?”

“വഴി പിഴപ്പിച്ചതല്ല ഞാന്‍.മനുഷ്യന്റെ കൂടെപിറപ്പാനു മടിയും അഹങ്കാരവും അസൂയയും എല്ലാം .ഈ ദുശീലങ്ങളെ നമുക്ക് നന്മയുടെ വിളനിലമാക്കാം “.

“ അതെങ്ങനെ ?”

“ തെറ്റ് ചെയ്യാനും കാണാനും മടിയുണ്ടാകണം ,തിന്മയുടെ കാര്യത്തില്‍അലസനായിരിക്കണം ,നിന്റെ മനസ്സില്‍കടന്നു കൂടിയ തിന്മയെ ആക്രമിച്ചു കീഴ്പെടുത്തനം .നന്മ എവിടെ കണ്ടാലും അതെടുക്കണം  . നല്ല കാര്യങ്ങള്‍ചെയ്യാനും പഠിക്കാനും ആര്‍ത്തി ഉണ്ടാകണം .മറ്റുള്ളവര്‍നന്മ ചെയ്യുമ്പോള്‍അതില്‍അസൂയ ഉണ്ടാകണം .അവനെക്കാളും കൂടുതല്‍നന്മ ചെയ്യാന്‍വാശി ഉണ്ടാകണം. നമ്മളെ ഉപദ്രവിക്കുന്നവരെ സ്നേഹം കൊണ്ട് കീഴ്പെടുത്തനം .മരണത്തെ പ്രണയിക്കണം .അവള്‍ക്കു വേണ്ടി നന്മയില്‍ഒതുങ്ങുന്ന എല്ലാം ചെയ്തുകൊടുക്കണം “

ഇതിനെല്ലാം കഴിയില്ലേ നിനക്ക് .

“നീയാണ് സത്യം .നല്ല ഉപദേശവുമായി നീ ഉണ്ടെങ്കില്‍എനിക്കെല്ലാം സാധിക്കും .എന്റെ മനസാക്ഷികൂട്ടുകാരി നീയാണ് എന്റെ എല്ലാം .”

( വിവേകത്തോടെ ചിന്തിക്കുക പ്രവര്‍ത്തിക്കുക .ഏതു തീരുമാനമെടുക്കും മുമ്പേ മനസാക്ഷിയോടോന്നു ആലോചിക്കുക .ബുദ്ധിയും അറിവും വിവേകവും വേണ്ടുവോളം നല്‍കി ദൈവം അനുഗ്രഹിച്ചവരാണ് നമ്മള്‍)..

Tuesday, February 14, 2012

ഫെബ്രുവരി 14 ..ഒരു ഓര്‍മ കുറിപ്പ്



ഞാന്‍ സീന .യാത്രയിലാണ് ഞാന്‍ .സ്നേഹനിധികളായ അച്ഛനേയും അമ്മയേയും പൊന്നനുജനെയും ഉപേക്ഷിക്കുകയാണ് ഞാനീ ഭൂമിയില്‍ . അങ്ങകലെ സ്വര്‍ഗത്തിലിരുന്നു എന്റെ പ്രിയ കൂട്ടുകാരികള്‍  എന്നെ മാടി വിളിക്കുന്നത്‌ എനിക്ക് കാണാം .അവരോടുള്ള വാക്ക് എനിക്ക് പാലികണം .

ഫെബ്രുവരി 13 . സീനയുടെ ഡയറിയിലെ അവസാന അക്ഷരകൂട്ടുകലാണിത് .പതിനാലിന്റെ സൂര്യന്‍ പൊങ്ങുപോഴേക്കും അവള്‍  ശേര്‍ലിയുടെയും റീനയുടെയും  അടുത്തു എത്തിയിട്ടുണ്ടാകും . അടുത്ത ഒരു ഫെബ്രുവരി 14 കാണാന്‍ ഈ ഭൂമിയില്‍ ജീവിചിരിക്കരുത് എന്ന ശപഥം അവള്‍ പൂര്‍ത്തീകരിച്ചു .
ഒരു വര്ഷം പിന്നോട്ട് ..

സീന .അച്ഛനും അമ്മയും അനിയനും അടങ്ങുന്ന കൊച്ചു കുടുംബത്തിലെ അത്താണി .ബാന്ഗ്ലൂരിലെ പ്രശസ്തമായ  ഹോസ്പ്പിറ്റലില്‍ നഴ്സായി ജോലി നോക്കുന്നു .തന്റെ കുറഞ്ഞ വരുമാനം കൊണ്ട്  കുടുംബത്തെ കഷ്ട്ടപാടിന്റെ പടുകുഴിയില്‍ നിന്നും വലിച്ചു കയറ്റുകയായിരുന്നു അവള്‍ .പക്ഷെ വിധി .                     ഒരു വെളുപ്പാന്‍കാലത്ത്‌  ആ കൊച്ചു കുടിലിനെ തീരാദുഖത്തിന്റെ കണ്ണീര്‍കയത്തിലേക്ക് എടുത്തെറിഞ്ഞു .  .

സഹപ്രവര്‍ത്തകന്‍ ബാബുവിന്റെ  ബര്‍ത്ത്ഡേ പാര്‍ട്ടിയിലേക്ക് ക്ഷണിച്ചപ്പോള്‍ ആദ്യം ഒന്ന് മടിച്ചെങ്കിലും കൂട്ടുകാരി ഷെര്‍ളിയും റീനയും ഉള്ളതുകൊണ്ടാണ് അവളും കൂടെ പോകാമെന്ന് തീരുമാനിച്ചത് .നൈറ്റ്‌ ഡ്യൂട്ടി കഴിഞ്ഞു വേഗം കുളിച്ചൊരുങ്ങി .മൂന്നുപേരും ഒരു വലിയ കേക്കും വാങ്ങി ബാബുവിന്‍റെ ഫ്ലാറ്റിലേക്ക് പുറപെട്ടു  .ലിജുവും ഷാജിയും ബാബുവും മാത്രമേ  അവിടെയുള്ളൂ  . അതിലവര്‍ക്ക് അസ്വാഭാവികത ഒന്നും തോന്നിയില്ല .കാരണം അവര്‍ എല്ലാം സഹപ്രവര്‍ത്തകരാന് .

തമാശയും കളിയും ചിരിയുമായി സമയം പോയതറിഞ്ഞില്ല .ബാബു കേക്ക് മുറിച്ചു .ലിജു കൊടുത്ത മുന്തിരി ജ്യൂസ് അവര്‍ മൂന്നു പേരും സന്തോഷത്തോടെ കുടിച്ചു . ഡിവിഡിയില്‍ നിന്നൊഴുകുന്ന സംഗീതത്തിനനുസരിച്ച്  അവരുടെ ശരീരം ഇലകിയാടാന്‍ തുടങ്ങി .അവര്‍ ലഹരിയുടെ മാസ്മരികതയിലേക്ക് ഉയര്‍ന്നു പൊങ്ങി .ലഹരിക്ക് രൂപമാറ്റം സംഭവിച്ചു കൊണ്ടിരുന്നു .സുബോധം ഉള്ള മൂന്ന് പേരുടെ മാറിലേക്ക്  ലഹരി കയറി തളര്‍ന്ന പെണ്‍കൊടികള്‍  ചേമ്പിന്‍ തണ്ട്പോലെ കുഴഞ്ഞു വീണു  ...റൂമിന്റെ കോണുകളില്‍ ഒളിച്ചു വെച്ച ക്യാമറകള്‍ ജോലി തുടങ്ങി . പിശാജു ബാധിച്ച ആ സിംഹങ്ങള്‍ പതിയെ പതിയെ ആ മാന്‍പേടകളെ കടിച്ചു കുടഞ്ഞു . ഒന്ന് എതിര്‍ക്കുവാന്‍  പോലും കഴിയാതെ റബ്ബര്‍പാവയെ പോലെ ആ പിശാജുകള്‍ക്ക് മുമ്പില്‍ ഉരുകി ഒലിച്ചു .

സുബോധം തിരിച്ചു വന്നപോഴേക്കും എല്ലാം നഷ്ട്ടപെട്ടിരുന്നു .ജനനം മുതല്‍ പൊന്നുപോലെ കാത്തു സൂക്ഷിച്ചതെല്ലാം ഒരൊറ്റ നിമിഷം  കൊണ്ട് നഷ്ട്ടപെട്ടിരിക്കുന്നു .ചിതറി കിടക്കുന്ന വസ്ത്രങ്ങള്‍ വാരിക്കൂട്ടി പരസ്പ്പരം കെട്ടിപിടിച്ചു ഒരുപാട് നേരം പൊട്ടികരഞ്ഞു. .തകര്‍ന്ന മനസ്സും പിച്ചിച്ചീന്തിയ ശരീരവും ഇനി ഈ ഭൂമിക്ക് ഭാരമായി വേണ്ട .നിമിഷങ്ങള്‍ക്കുള്ളില്‍ രൂപപെട്ട തീരുമാനം അവര്‍ പെട്ടന്ന് നടപ്പിലാക്കി .തള്ളിതുറന്ന ജനല്‍പാളികള്‍കിടയിലൂടെ മൂന്നാം നിലയില്‍ നിന്നും അവര്‍ താഴേക്കു ചാടി .

ഷെറിനും റീനയും പോയ സ്വര്‍ഗത്തിലേക്ക് അന്നവള്‍ക്ക്  ദൈവം വിലക്ക് എര്പെടുത്തിയെങ്ങിലും ഇന്ന് അവള്‍ സ്വതന്ത്രയാണ്.  .മുറിഞ്ഞു പോയ കാലും തളര്‍ന്നു പോയ ശരീരവും ഈ ഭൂമിയില്‍ ഉപേക്ഷിച്ചു അവള്‍ സ്വര്‍ഗലോകതെക്ക് പറന്നിരങ്ങിയിട്ടുണ്ടാകും ..

Friday, January 20, 2012

മുഖമൂടിയണിഞ്ഞ ലോകം ..


ഇന്റര്‍നെറ്റിന്റെ വിശാലതയില്‍ പരന്നു കിടക്കുന്ന ഫേസ്‌ബുക്ക് എന്ന വലിയ കൊച്ചു രാജ്യം .വ്യത്യസ്ത ഭാഷകളും സംസ്ക്കാരങ്ങളും മത ചിന്തകളുമായി ഇഴ പിരിഞ്ഞു കിടക്കുന്നു . സത്യത്തിന്റെ പ്രചാകരായി ഒരു പ്രവാചകന്മാരും ഇവിടെ സന്ദര്‍ശനം നടത്തിയിട്ടില്ല....വന്നിട്ടും കാര്യമില്ല .നന്മയുടെ നീലാകാശം തിന്മയുടെ കാര്‍മേഘങ്ങള്‍ കൊണ്ട് മൂടപെട്ടിരിക്കുന്നു .മഴക്കും കാറ്റിന്നും മലീനസമായ ദുര്‍ഗന്ധവും നിറവും .
അറിഞ്ഞോ അറിയാതയോ ഞാനും ഒരു വിസിറ്റിംഗ് വിസയില്‍ ഫേസ്ബുക്ക് രാജ്യത്തു കാലു കുത്തി .തിരിച്ചു പോകാന്‍ തോനുന്നില്ല .ജോലി തിരക്കില്‍ അല്‍പ്പം ആശ്വസിക്കാന്‍ കുറച്ചു നല്ല സുഹുര്തുക്കളെ കിട്ടി .കറങ്ങി നടക്കണം എന്നുണ്ട് .

പക്ഷെ

മതത്തിന്റെ ,നിറത്തിന്റെ ,ജാതിയുടെ ,രാഷ്ട്രീയത്തിന്റെ പേരില്‍ പരസ്പ്പരം ചെളിവാരി എറിയുന്ന ഒരുപാടുപേര്‍ .ആണിന്റെയും പെണ്ണിന്റെ നഗ്ന ഫോട്ടോകളും വീഡിയോകളും വെച്ച് ആരതി തീര്‍ക്കുന്ന വികാര ജീവികള്‍ ,ചാറ്റിങ്ങും മോര്ഫിങ്ങും നടത്തി ദാമ്പത്യജീവിതം ജീവിതം തകര്‍ക്കുന്ന കുടുംബം കലക്കികള്‍ ,പരദൂഷണത്തില്‍ ഡോക്ടറേറ്റ് നേടിയ ഇഴ ജന്തുക്കള്‍ .മുഖമൂടി വില്‍പ്പനക്കാര്‍ അങ്ങനെ കുറെ പിശാചിന്റെ സന്തതികള്‍  അടക്കി വാഴുന്നു ഈ ഫേസ്ബുക്ക് രാജ്യത്തിന്റെ 99 ശതമാനവും .വയ്യ എല്ലാം കണ്ടും കേട്ടും കറങ്ങി നടക്കാന്‍ വയ്യ ...
“” മാവേലി നാട് വാണിടും കാലം മനുഷ്യരെല്ലാം ഒന്ന് പോലെ .കള്ളവുമില്ല ചതിയുമില്ല ............”  .ശരിയാണ് .മനുഷ്യരെല്ലാം എന്നത് സ്ത്രീകളെല്ലാം എന്ന് തിരുത്തുക ..കാരണം ഒരു സ്ത്രീയുടെ  ഫോട്ടോയില്‍ തന്നെ ഒരുപാട് പേര്‍ ,ഒരാളെ പോലെ ഏഴു പേര്‍ എന്നത് ഞാന്‍ കണ്ടറിഞ്ഞു .പിന്നെ കള്ളവും ചതിയും “ ഇല്ല “ എന്നത് “അത് മാത്രേം ഉള്ളൂ” എന്നും തിരിത്തി വായിക്കുക .

പോപ്പുലേഷന്‍ കൂടുന്നു കുടുംബാസൂത്രണം നിര്‍ബന്ധമാക്കണം എന്ന് പുറത്തു നിയമം പാസാക്കാന്‍ ശ്രമിക്കുമ്പോള്‍  അകത്തു ദിനം പ്രതി ജനസംഖ്യ കൂടുന്നു ..കൂടുതലും പെണ്‍കുഞ്ഞുങ്ങള്‍  തന്നെ .പക്ഷെ അതില്‍ അധികവും പിശാചിന്റെ ബീജത്തില്‍ നിന്ന് ഉടലെടുത്തെതെന്നു മാത്രം .വഞ്ചന ,പരദൂഷണം .അസൂയ .കാമകേളികള്‍ . കുടുംബം കലക്കുക .മുതലായവയാണ് ഇവരുടെ മുഖ്യ ലക്‌ഷ്യം .ഒപ്പം നിന്ന് ചിരിച്ചും കളിച്ചും നമ്മെ അറിഞ്ഞും രഹസ്യങ്ങള്‍ ചോര്തുന്നവരും , പേര് മാറ്റി വര്‍ഗീയതയുടെ വിഷം ചീറ്റുന്നവരും ,പ്രണയ കുരുക്കില്‍ തളച്ചു പണം തട്ടിയെടുക്കുന്നവരും. ആത്മാര്‍ഥമായി ചിരിച്ചാല്‍ അതില്‍ അനാശ്യാസ്യം കാണുന്ന നരമ്പ് രോഗികള്‍ അങ്ങനെ എത്ര പേര്‍ വിരഹിക്കുന്നതാണീ വിചിത്ര ലോകം സത്യവും നീതിയും പുലരണമെന്ന് ആഗ്രഹിക്കുന്നില്ല ഞാന്‍ .കാരണം അതെത്രയോ അകലെയാണ് ..എങ്കിലും എനിക്ക് മാറാന്‍ കഴിയണം .അതുമാത്രമെന്‍ ആഗ്രഹം ..

( കണ്ടതും കേട്ടതും പറയാതെയിരിക്കാന്‍ വയ്യപ്പോള്‍ കൈ വിരലുകള്‍ കീ ബോര്‍ഡില്‍ ചാലിച്ചതാണ് .ആര്‍ക്കെങ്കിലും ഇതില്‍ നീരസം തോന്നിയാല്‍ അത് എന്റെ കുഴപ്പമല്ല .അവരുടെ കയ്യിലിരിപ്പ് കൊണ്ടാണ് .നന്നാവാത്ത ഈ ഫേസ്‌ബുക്ക് ലോകത്ത് സ്വയം നന്നാവാന്‍ ശ്രമിച്ചു കൊണ്ട് ഒരു ഫേസ്‌ബുക്ക് അടിമ )    ......             അലി  വളാഞ്ചേരി 

Sunday, January 8, 2012

ദൈവമേ ....എന്‍റെ പി എസ് സി



ദൈവമേ ....എന്‍റെ  പി എസ് സി 

“ വത്സാ എന്താണ് നിനക്ക് വേണ്ടത് ,, ഒന്ന് വേഗം പറഞ്ഞു തീര്‍ത്താലും “

“ എന്റമ്മോ ദൈവം      ..ദൈവം “

“ എനിക്ക് എന്റെ കണ്ണുകളെ വിശ്വസിക്കാന്‍ കഴിയുന്നില്ലല്ലോ ദൈവമേ .”

“ കണ്ണുകളെ വിശ്വസിക്കൂ ..വത്സാ ..”

“ ഞാന്‍ വത്സനല്ല ..അലിയാണ് .അലി വളാഞ്ചേരിയാണ് ദൈവമേ ..എത്ര ദിവസമായി വിളി തുടങ്ങിയിട്ടെന്നോ .ഞാന്‍ വിചാരിച്ചു നീ വരില്ല എന്ന്.. ഹഹ അപ്പോള്‍ ഞാന്‍ വിളിച്ചാലും നീ വരും ല്ലേ ..”

“” നിന്നോടുള്ള സ്നേഹം കൊണ്ടൊന്നുമല്ല ഞാന്‍  വന്നത് .നിന്റെ ശല്യം സഹിക്കാന്‍ വയ്യാത്തത് കൊണ്ടാ .നിന്റെ മിസ്‌കോള്‍ കൊണ്ട് തോറ്റു ഞാന് “

“നമ്മള് പാവങ്ങള്‍ .നിനക്ക് ഐ എസ് ഡി വിളിക്കാനെവിടെ  എന്റെ കയ്യില്‍ കാഷ്‌ .”

“ഹും പോട്ടെ ...എന്താണ് നിന്റെ ദുഃഖം .എന്താവശ്യമുണ്ടെങ്കിലും  ചോദിച്ചാലും “

“ പ്രഭോ .എനിക്ക് എന്റെ കേരളം ഒന്ന് നന്നായി കാണണമെന്നൊരു ആഗ്രഹം ഉണ്ട് .അതായത് നിന്റെ സ്വന്തം നാട് .അതിന്നു നീ എന്നെ പി എസ് സിയില്‍ ജയിപ്പിക്കണം “.

“ഹഹഹ ..ആദ്യത്തേത് നടക്കാത്ത കാര്യം ..പക്ഷേ നാട് നന്നാവലും പി എസ് സി യും തമ്മിലെന്ത് ബന്ധം “

“ ഞാന്‍ എസ് ഐ  ടെസ്റ്റ്‌ എഴുതി നില്‍ക്കുകയാ . അത് കിട്ടിയിട്ടുവേണം ഒരു സൂപ്പര്‍ സ്റ്റാര്‍ പോലീസുകാരനാവാന്‍ ..എന്നിട്ടുവേണം  സിനിമയിലെല്ലാം  കാണുന്നത് പോലെ പെണ്‍വാണിഭക്കാരെയും അഴിമാതിക്കാരെയും കപട രാഷ്ട്രീയക്കാരെയും ജയിലിലടക്കാന്‍  .സത്യവും സമാധാനവും നിലനില്‍ക്കുന്ന ഒരു കേരളം പണിതുയര്‍ത്തനം എനിക്ക് .അതിനുള്ള കഴിവും ശക്തിയും  നീ തരണം .”

ഡും !!

( താ കിടക്കുന്നു ദൈവം താഴെ

“ എന്റമ്മോ ദൈവത്തിന്റെ ബോധം പോയോ .ദൈവമേ കൂയ്‌ ദൈവമേ “
മുഖത്ത് തെളിക്കാന്‍ അടുത്തെങ്ങാനും ഒരു തുള്ളി വെള്ളം പോലും ഇല്ലല്ലോ ദൈവമേ .  ഹഹ നമ്മളോടാ കളി

ഹാക്ച്ചി ഹാക്ച്ചി ..ദൈവം തുമ്മി കൊണ്ട് ചാടി എഴുന്നേറ്റു

“എന്താടാ നീ എന്റെ മൂക്കില്‍ കയറ്റിയത് “

“ഹഹഹ ..വല്ലബന്നു പുല്ലും ആയുധം .അല്ല ദൈവമേ നീ എന്തിനാ ബോധംകെട്ടു  വീണത്‌ .”

“ ഒന്ന് ..ഹിഹി ഞാന്‍ വിചാരിച്ചിട്ട് പോലും നന്നാക്കാന്‍ കഴിയാത്ത എന്റെ നാടിനെ നീ നന്നാക്കുകയോ .അസാദ്യം .ഹഹഹ .

[പിന്നെ  നാട് നന്നാക്കാന്‍ എന്ന് പറഞ്ഞു ഗവര്‍മെന്റ്‌ ജോലിയില്‍ കയറി കൂടാന്‍ അല്ലെ ..പിന്നെ പണിഎടുക്കാതെ തിന്നാമാലോ ല്ലേ ..പോത്തും കുട്ടിക്കാ നീന്തല്‍ പടിപ്പിക്കല്ലേ മോനേ  ,,,,’

“വേണ്ടെങ്ങില്‍ വേണ്ടാ ..ഞാന്‍ ഒരു നല്ല കാര്യം വിചാരിച്ചു .പറ്റുമെങ്കില്‍ നോക്ക് .ഇല്ലെങ്ങില്‍ ഞാന്‍ പോണൂ ...”

“ അങ്ങനെയങ്ങ് പോകല്ലേ ..ഏതായാലും ഞാന്‍ ഇത്രേടം വന്നതല്ലേ .ഞാന്‍ നിന്നില്‍ പ്രസാദിച്ചിരിക്കുന്നു .നിനക്ക് പി എസ് സി പാസാകുകയാണോ അതോ കോടീശ്വരന്‍ ആകുകയാണോ വേണ്ടത് .മടിക്കാതെ ചോദിക്കാം “

“ അത് പിന്നെ രണ്ടാമാത്തതാ നല്ലത് എന്ന് തോന്നുന്നു .പോലീസ്‌ ആയാല്‍ പിന്നേം റിസ്ക്ക് എടുക്കേണ്ടെ ..മറ്റേതു റിസ്ക്ക് വേണ്ടല്ലോ ?

“ ഒക്കെ ..നിന്റെ ആഗ്രഹം പോലെ നടക്കട്ടെ “

താങ്ക്സ് എന്റെ പൊന്നു ദൈവമേ ..ഉമ്മ ഉമ്മ ഉമ്മ .
ഹിയ്യ ഹുവാ ദൈവം ഹിയ്യാ ഹുവ്വ ദൈവം ..

“ പക്ഷേ ഒരു കാര്യം..ഇതൊക്കെ നടക്കനമെങ്ങില്‍ നീ എനിക്ക് ഒരു ഉപകാരം ചെയ്യണം ..”

ഹും .എന്താണാവോ

“ നാട്ടില്‍ നിന്ന് ഒരുപാട് പേര്‍ എന്നെ വിളിച്ചു പ്രാര്‍ഥിക്കുന്നു .എല്ലാം എനിക്ക് അറ്റണ്ട് ചെയ്യാന്‍ കഴിയുന്നില്ല .അത് കൊണ്ട് നീ പ്രാര്‍ത്ഥന സ്വീകരിക്കണം .ഉചിതമായത് മാത്രം എനിക്ക് ഫോര്‍വേഡ്‌ ചെയ്തു തന്നാല്‍ മതി “

“ അതിനെന്താ ..ഞാന്‍ റെഡി .”

“ ഇന്നാ ഇത് പിടിച്ചോ ..”

“ ഇതെന്താ പച്ചേം .ചുകപ്പും ,വെള്ലേം ..മഞ്ഞേം പലനിറത്തിലുള്ള മൊബൈലുകള്‍ .”

“ ഓരോ മതത്തിലുള്ളവര്‍ക്ക് വിളിക്കാനാ ..ആര് വിളിച്ചാലും ഞാന്‍ തന്നെ കേള്‍ക്കണ്ടേ ..ഒക്കെ ബായ്‌ .ഒരാഴ്ച കഴിഞ്ഞു കാണാം “.
ദൈവം അപ്രത്യക്ഷമായി ..

ങേ ഞാന്‍ ഇതെവിടെയാ .കൊട്ടാരം പോലെ ഒരു വീട് .താഴെ വീടിനടുത്ത് കൂടി ഒഴുകുന്ന അരുവികള്‍ .സ്വര്‍ഗതിലാണോ ഞാന്‍ .അതോ ?
ഹോ ഇത് കുറ്റിപുറം പുഴയുടെ തീരത്താ .. അരുവിയല്ല പുഴയാ ..വെള്ളം എല്ലാം വറ്റി ഒരു നീര്‍രേഖ മാത്രമായിരിക്കുന്ന ഭാരത പുഴയുടെ തീരത്ത് 
..
ഹാവ് അങ്ങനെ ഞാന്‍ ദൈവത്തിന്റെ അസിസ്ട്ടണ്ടായി ..ഇനിയൊന്നു വിലസനം ..കുറച്ചു പേര്‍ക്ക്  പണി കൊടുക്കാനുണ്ട്  .ചിരിക്കെണ്ടാ നിങ്ങള്‍ക്കെല്ലാം പണി തരുന്നുണ്ട് ഞാന്‍ . ഹഹഹ

ര്നീം ര്നീം

ഫോണ്‍ മുഴങ്ങാന്‍ തുടങ്ങി .

ഹല്ലോ .എന്‍റെ ദൈവമേ .സച്ചിന്‍ ഈ ടെസ്ട്ടിലെങ്ങിലും നൂറ് അടിക്കണേ ..സച്ചിന്‍ നൂറടിക്കാന്‍ ഞാന്‍ എന്‍റെ തല മൊട്ടയടിചോല്ലാമേ .

ര്നീം ര്നീം

ഭണ്ടാരപെട്ടി കുത്തി തുറന്നതിനു പോലീസ്‌ എന്നെ അന്വേഷിക്കുന്നു ദൈവമേ  .എന്നെ കുടുക്കല്ലേ .നിന്റെ പൈസ നിന്നോട് ചോടിച്ചല്ലേ ഞാന്‍ എടുത്തത് ..
.ര്നീം ര്നീം

.ര്നീം .ര്നീം ..

പണ്ടാറം ..ഇതൊരു ശല്യമായല്ലോ .എല്ലാം കൂട്ടത്തോടെ റിംഗ് ചെയ്യുന്നു  .
കട്ടവനെ പിടിക്കാന്‍ ചിലര്‍ പ്രാര്‍ഥിക്കുന്നു   .കട്ടവന്‍ എന്നെ പിടിക്കരുതെ എന്നും  .സീരിയല്‍ നടിമാര്‍ക്ക് ആയുസ്സ് കൂട്ടികൊടുക്കാന്‍ വീട്ടന്മാര്‍ ..ഒളിക്യാമറ വെച്ചത് പിടിക്കതെയിരിക്കാന്‍ ചിലര്‍ ,മറ്റുള്ളവരുടെ സാമ്പത്തിക ഉയര്‍ച്ചയില്‍ അസൂയപൂണ്ടു ചിലര്‍ .. സന്തോഷ്‌ പണ്ടിട്ട്ന്നു ഓസ്കാര്‍ കിട്ടാന്‍ ചിലര്‍ . പെണ്‍വാണിഭക്കാര്‍ അഴിമതിക്കാര്‍ കൊലയാളികള്‍ ....അങ്ങനെ ചെറുതും വലുതുമായ ഒരുപാട് പ്രാര്‍ഥനകള്‍ .അസൂയയും അത്യാഗ്രഹവും ഇല്ലാത്ത പ്രാര്‍ഥനകള്‍ ഇല്ല .നൂറു പ്രാര്‍ഥനയില്‍ വെറും ഒന്നോ രണ്ടോ മാത്രം നല്ലതിനു വേണ്ടി മാത്രം .ബാക്കിയെല്ലാം !=-=-൦൦൦൦—൦൦=-൦=-൦൦൦

ദൈവമേ മടുത്തു ..നീ എങ്ങനെ സഹിക്കുന്നു ഇതെല്ലാം .എനിക്ക് ഒരു മണിക്കൂര്‍ പോലും കേട്ടിരിക്കാന്‍ വയ്യ .

എനിക്ക് കോടീശ്വരന്‍ ആകണ്ടാ ..മ്മക്ക് പി എസ് സി തന്നെ മത്യേയ്  ,,ഞാന്‍ റിസ്ക്ക് എടുത്തു ജീവിച്ചോളാം ..കൂയ്‌ ദൈവമേ ഒന്നോടി വാ ..ഇല്ലങ്കില്‍ എനിക്കിപ്പോ ഭ്രാന്ത് പിടിക്കും ട്ടോ ..

ര്നീം ര്നീം ..” ഹല്ലോ ദൈവമേ എന്‍റെ പൊന്നുന്നു  വേഗം പി എസ് സി കിട്ടണേ ,.ഒന്നല്ലങ്ങില്‍ അവന്നു  പി എസ് സി അല്ലങ്ങില്‍ എന്‍റെ ബാപ്പടെ മനസ്സ് മാറ്റം രണ്ടിലൊന്ന് നടക്കണേ . ഇല്ലങ്ങില്‍ അടുത്ത ആഴ്ച ഞാന്‍ മറ്റൊരാളുടെ ഭാര്യാകേണ്ടി വരും

ബാപ്പനെ ധിക്കരിക്കാന്‍ വയ്യ .അവനെ  വിട്ടു പിരിയാനും .ഒരാളെ മോഹിച്ചു മറ്റൊരാളുടെ ബാര്യയാകുന്നത് തെറ്റല്ലേ ദൈവമേ ...”

ദൈവമേ എന്‍റെ സജ്നയല്ലേ ഇത് ....  പാവം എനിക്ക് പി എസ സി കിട്ടാന്‍ എന്നെക്കാള്‍ കൂടുതല്‍ ദൈവത്തോട് പ്രാര്‍ഥിച്ചവള്‍ ...ഒരു പി എസ് സി ക്ക് മേല്‍ നങ്ങളുടെ അഞ്ചു വര്‍ഷത്തെ  പ്രണയം  തകര്‍ന്നു പൊയ്ക്കൂടാ .അതൊന്നു കിട്ടിയിട്ട് വേണം അവളെ കെട്ടാന്‍ ..

ദൈവമേ എനിക്ക് പി എസ് സി മതിയെ ....ഇല്ലങ്ങില്‍ എന്‍റെ സജ്ന ...ദൈവമേ കൂയ്‌ .... ............... എന്റെ പ്രാര്‍ത്ഥന കേള്‍ക്കണേ .....എന്‍റെ പി എസ സി