Sunday, December 25, 2011

നഷ്ട്ടം ..നഷ്ട്ടം .ഞാന്‍ ആകെ നഷ്ട്ടത്തിലും കഷ്ട്ടതിലുമാണ്  .എന്‍റെ യജമാനനന്‍ എന്നെ നോക്കാന്‍ ഏല്പ്പിച്ച  കച്ചവടസ്ഥാപനം ആകെ നഷ്ട്ടത്തിലേക്ക് കൂപ്പുകുത്തി കൊണ്ടിരിക്കുന്നു  ..ഈ പോക്ക് പോയാല്‍ നാളെ എന്‍റെ യജമാനന്റെ മുന്നില്‍ കണക്ക് ബോധിപ്പിക്കുമ്പോള്‍ ഉത്തരം കിട്ടാതെ പകച്ചു നില്‍ക്കേണ്ടി വരും ഞാന്‍ .എന്‍റെ ജോലിക്കാര്‍ എന്നെ ചതിച്ചു കൊണ്ടിരിക്കുന്നു .മാനേജര്‍ക്ക് ഒരു ഉത്തരവാദിത്വവും ഇല്ല .എല്ലാം തോന്നിയ പോലെ നടക്കുന്നു .ലാഭാത്തെക്കാള്‍ കൂടുതല്‍ നഷ്ട്ടം ..നഷ്ട്ടം മാത്രം .!!!


എന്‍റെ ശരീരംമാണ് എന്‍റെ കട .യജമാനനായ അള്ളാഹു എന്നെ നോക്കാന്‍ ഏല്‍പ്പിച്ച അവന്റെ സ്ഥാപനം .വൈകല്യങ്ങള്‍ ഇല്ലാത്ത സുന്ദരമായ ജോലിക്കാരെയും അവന്‍ തന്നു .കയ്യും കാലും കണ്ണും ചെവിയും അങ്ങനെ പല പേരില്‍ അവര്‍ എന്‍റെ കടയില്‍ ജോലി ചെയ്യുന്നു .മനസാക്ഷി എന്ന നല്ല ഒരു മാനേജേരെയും വിവേകം എന്ന നല്ലൊരു തുലാസും അവന്‍ തന്നു . 

.നന്മ എന്ന ലാഭം നേടുക തിന്മ എന്ന നഷ്ട്ടം വെടിയുക ..കൂടുതല്‍ ലാഭമുണ്ടാക്കിയവര്‍  സ്വര്‍ഗത്തിന്‍റെ പരുദീസയില്‍ സ്ഥിരതാമസം .നഷ്ട്ടം വരുത്തിയവര്‍  നരകത്തിന്റെ ചവട്ടുകൊട്ടയിലും .അതായിരുന്നു അവന്റെ ഉപദേശവും മുന്നറിയിപ്പും !!!!


മനസാക്ഷി എന്ന എന്‍റെ മാനേജര്‍ ഉറങ്ങുകയാണോ ഉറക്കം നടിക്കുകയാണോ എന്നറിയില്ല . .കണ്ണും കയ്യും കാലും കാതും  ചിന്തയും എല്ലാവരും തോന്നിയ പോലെ നടക്കുന്നു .  രാവിലെ 50 രൂപ ലാഭത്തില്‍ കച്ചവടം തുടങ്ങിയാല്‍ വൈകുന്നേരമാവുമ്പോഴേക്കും 5000 രൂപയുടെ നഷ്ട്ടവുമായി കടയടക്കേണ്ടി വരിക .ഇതിനൊരു അന്ത്യമില്ലേ 

.മേനേജര്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ടിയിരിക്കുന്നു .യജമാനന്‍ കണക്ക് ചോദിക്കുമ്പോഴേക്കും ലാഭം കൂട്ടെണ്ടിയിരിക്കുന്നു .


സ്വര്‍ഗത്തെ  പ്രണയിക്കൂ .. അവള്‍ക്കുവേണ്ടി എന്തും ചെയ്യാന്‍  കഴിയും നമുക്ക്‌ ...മരണമെന്ന നിക്കാഹില്ലൂടെ സ്വന്തമാക്കാം അവളെ  ................      ...........................സഫലമാകട്ടെ നമ്മുടെ ഈ ജീവിതം ...................................
Saturday, December 24, 2011

ഒരു ഫേക്ക് ഐഡിയുടെ ഓര്‍മയ്ക്ക് .......


ഒരു ഫേക്ക് ഐ ഡി യുടെ ഓര്‍മയ്ക്ക് ......

2010 may   .. face book ലേക്ക് ജനിച്ചു വീണിട്ട് അധികമായിട്ടില്ല . പിച്ച വെച്ച് നടക്കാന്‍ തുടങ്ങുന്നതെ ഉള്ളൂ .കാണാന്‍ കുറെ പേര്‍ വന്നു .അധികപേരും ഫിലിപ്പൈനികളും മലെഷ്യക്കാരും..ആണ്‍കുട്ടിയായി ജനിച്ചത്‌ കൊണ്ടാവും കൂടുതലും സുന്ദരികള്‍ ആയിരുന്നു കാണാന്‍ വന്നിരുന്നത് .ചിലര്‍ ചാറ്റ് ബോക്സില്‍  ഹായ്‌ കൂയ്‌ പറഞ്ഞു കളിക്കാന്‍ വന്നു .പക്ഷെ തിരിച്ചു ഹായ്‌ കൂയ്‌ ക്കപ്പുറം അവരുടെ ഭാഷ എനിക്കറിയാത്തത് കൊണ്ട് ഞാന്‍ അധികമൊന്നും സംസാരിക്കാന്‍ പോയില്ല .എങ്കിലും ഗൂഗിള്‍ ട്രാന്സിലെട്ടില്‍ വന്നു അവരുടെ ഭാഷയിലേക്ക് തര്‍ജമ ചെയ്തു ഞാന്‍ അവരെ സന്തോഷപെടുത്താന്‍ ഞാന്‍ ശ്രമിക്കാതെയിരുന്നില്ല  .

പതിയെ പതിയെ നാട്ടുകാരുടെ മുഖവും കാണാന്‍ തുടങ്ങി .പക്ഷെ അവര്‍ക്കാര്‍ക്കും എന്നോട്  സംസാരിക്കാന്‍ ഒന്നും ഉണ്ടായിരുന്നില്ല .അത് കൊണ്ട് തന്നെ ഞാന്‍ ഫാം വില്ലയില്‍ കൃഷി കാര്യങ്ങളുമായി കഴിഞ്ഞു കൂടാന്‍ തീരുമാനിച്ചു  . കൂട്ട് കൃഷിക്ക് രണ്ടു  മിസ്രിയും ഒരു സൂരിയും ലേബര്‍ രൂമിന്നു പുറത്തു എന്നെ കാത്തു നില്‍പ്പുണ്ടായിരുന്നു    .അവരാണ് എന്റെ ചേട്ടന്മാര്‍.


 ഫാം വില്ലയിലെ പടിഞ്ഞാറേ ഭാഗത്തുള്ള സ്ഥലം വഴുതനങ്ങ  കൃഷിക്കായി കൊത്തി കിളക്കും നേരമാണ് അവള്‍ വന്നത് .ജാസ്മിന്‍ ..പേര് പോലെ തന്നെ സുഗന്ദം മായിരുന്നു അവളുടെ  ഓരോ ഹായിലും .കൂയിലും .. മലയാള  ഭാഷയില്‍ ചാറ്റാന്‍ ആദ്യമായി ഒരാളെ കിട്ടിയപ്പോള്‍ ഞാന്‍ വളരെ ആഹ്ലാദിച്ചു .എന്റെ കൃശി എല്ലാം മറന്നു .ആയുധങ്ങള്‍ വലിച്ചെറിഞ്ഞു ..ഓരോ വാക്കിലും ഞാന്‍ അവളിലേക്ക് അടുക്കുകയായിരുന്നു .അവളോടുള്ള സല്ലപതിന്നിടയില്‍  ,എന്‍റെ ഫാം വില്ല ഉണങ്ങി നശിച്ചു .കൂട്ട് കൃഷിക്കാരെ സഹായിക്കാത്തത് കൊണ്ട് അവര്‍ എന്നെ അവിടെ നിന്നും പുറത്താക്കി .എങ്ങിലും അവള്‍ക്കു വേണ്ടി എന്നും ഞാന്‍ ഫേസ്ബുക്കിന്‍ തീരത്ത് വന്നിരുന്നു .


എനിക്ക് ഇന്ന് ഓര്‍മയുണ്ട് .വെള്ളിയാഴ്ച .ബിരിയാണിയും കഴിച്ചു കട്ടിലില്‍ ഒന്ന് മയങ്ങാന്‍ ഉള്ള തന്ത്രപാടില്‍ ആണ് ഞാന്‍ ആ നഗ്ന സത്യം അറിഞ്ഞത് .കൂട്ടുകാരന്‍റെ ഫോണില്‍ കൂടി എന്റെ ജാസ്മിനെ കുറിച്ചുള്ള ചില വെളിപെടുത്തലുകള്‍ . ഇനിയും എന്നെ ചീറ്റ് ചെയ്യുന്നത്  അവന്നു സഹിക്കാന്‍  കഴിയുനില്ല . ആ സുന്ദരി മുഖവുമായി എന്നെ കറക്കിയത് എന്റെ സ്വന്തം  കൂട്ടുകാരന്‍  തന്നെയായിരുന്നു  .. ഫേസ്ബുക്കില്‍ വന്ന സമയമായത് കൊണ്ട് ഇത് പോലെ ചതി കുഴികള്‍ ഞാന്‍ അറിഞ്ഞില്ല .... ഫേസ്ബുക്കിനെ കുറിച്ച് ശരിക്കും പഠിക്ക് മിനനുന്നതെല്ലാം പൊന്നല്ല എന്ന് മറക്കാതെ ഇരിക്കുക.. അവന്‍ തന്ന വിലപെട്ട ഉപദേശം ..കൂടെ കുറച്ചു സോറിയും ....


അടുത്ത ദിവസം ..ഫേസ്ബുക്കില്‍ പുതിയ ഒരു അതിഥി കൂടി പിറവി എടുത്തു .റീന ശങ്കര്‍ . പതിയെ പതിയെ എന്നെ കളിപ്പിച്ച എന്റെ കൂട്ടുകാരന്‍റെ ചാറ്റ് ബോക്സില്‍ റീന കയറി കൂടി  .പ്രൈവറ്റ് മെസ്സെജില്‍ അവള്‍ അവന്നു മുന്നില്‍ എല്ലാം സമര്‍പ്പിച്ചു ., കാണാതെയിരുന്നാല്‍ ഉള്ള പരിഭവം ,പിണക്കം ,രാത്രികളില്‍ പിറന്നുവീഴുന്ന പ്രണയ കവിതകള്‍ ..

പാവം അവന്റെ മനസ്സമാധാനം തകര്‍ന്നു തരിപ്പണമായി ..റീന ശങ്കറില്‍ കൂടി ഞാന്‍ ജാസ്മിയോടു പകരം വീട്ടി ..ആഴ്ചകള്‍ കഴിയുംതോറും എന്റെ മനസാക്ഷി എന്നെ കുത്തി നോവിക്കാന്‍ തുടങ്ങി ..ജാസ്മിക്ക് തന്നതിനെക്കാളും വളരെ കൂടുതലായി ,,ഇനി നിര്‍ത്താം ..ഏതായാലും അവന്‍ നമ്പര്‍ ചോദിച്ചതല്ലേ .ഞാന്‍ എന്റെ നമ്പര്‍ കൊടുത്തു ..ഇപ്പോള്‍ തന്നെ വിളിക്കാന്‍ പറഞ്ഞു ..നമ്പര്‍ അടിച്ചപ്പോള്‍ അലിമോന്‍ എന്ന് സ്ക്രീനില്‍ തെളിഞ്ഞു വന്നത് കൊണ്ടാകും റീന ശങ്കറിന്റെ മെസ്സേജ് ബോക്സില്‍ തെറികൊണ്ടൊരു ആറാട്ട്‌ നടത്തിയാണ് അവന്‍ കിടന്നത് ..ഹഹ പിന്നെ ഞാന്‍ അവനെ വിളിച്ചു  .മിന്നുന്നതെല്ലാം പൊന്നല്ല എന്ന് ഓര്‍മിപ്പിക്കാന്‍ മറന്നില്ല  ...കൊടുത്താല്‍ കൊല്ലത്തും കിട്ടും എന്ന് ഏതായാലും അവന്നു മനസ്സിലായി ..ഹിഹി .... ഇതാണ് മോനെ "കടുവയെ പിടിച്ച കിടുവ" എന്ന് എഴുതാന്‍ മറന്നില്ല ഞാന്‍  ..


വര്ഷം ഒന്ന് കഴിഞ്ഞു എങ്കിലും ഞങ്ങള്‍ ഇന്നും ഓര്‍ക്കുന്നു ജാസ്മിനേയും റീന ശങ്കറിനെയും .പാസ്‌വേര്‍ഡും ഐ ഡിയും മറന്നു .ഫെസ്ബൂക്കിന്റെ ഏതോ തെമ്മാടി കുഴിയില്‍ അവര്‍ അന്തിയുറങ്ങുന്നുണ്ടാവും...... പേരറിയാത്ത കുറെ ഫേയ്ക്കുകള്‍ക്ക് കൂടെ !!!


Tuesday, December 20, 2011

അയാള്‍ കഥ തിരയുകയാണ് !!!!


അയാള്‍ കഥ തിരയുകയാണ് !!!!


ചെറുപ്പംമുതലേ ഉള്ള ഒരു ആഗ്രഹമാണ് ഒരു സിനിമാ നടന്‍ ആകണമെന്ന് .ഓരോ സിനിമ കാണുമ്പോഴും അതിലെ നായകന്‍ ഞാന്‍ ആയിരുന്നെങ്ങില്‍ എന്ന് ആഗ്രഹിച്ചിരുന്നു .നായികമാരുടെ കൂടെ ആടി പാടി കെട്ടി പിടിച്ചു പാട്ടും പാടി നടക്കുക .വില്ലന്മാരെ ഒരൊറ്റ ചവിട്ടിന്നു ഉഗാണ്ടയിലേക്ക് പരപ്പിക്കുക .കൂളിംഗ് ഗ്ലാസ്‌ ധരിച്ചു വിലകൂടിയ കാറുകളില്‍ ഉലകം ചുറ്റുക ..ഹായ് .ഓര്‍ക്കുമ്പോള്‍ തന്നെ കുളിര്‍ കോരുന്നു .പക്ഷെ എന്ത് ചെയ്യാന്‍ .""വിധി ഇല്ലല്ലോ .. പിന്നെ അഭിനയിക്കാന്‍ ഉള്ള കഴിവും  "".


അങ്ങനെയാണ് സിനിമക്ക് കഥ എഴുതാം എന്ന് തീരുമാനിചത്ത്‌ .നടന്‍ ആയില്ലേലും നായികമാരെ എനിക്ക് സെലെക്റ്റ് ചെയ്യാമല്ലോ ..ബാക്കി എല്ലാം എന്റെ കയ്യില്‍ ഇരിപ്പ് പോലെ ഇരിക്കും .. .അങ്ങനെ ഞാന്‍ ഒരു പാട് കഥകള്‍ എഴുതി .പ്രണയം ,വിരഹം .ക്രൈം .ഹൊറര്‍ .. ഓരോ കഥ എഴുതിയാലും എന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കള്‍ക്ക് ഞാന്‍ അത് വായിച്ചു കേള്‍പ്പിച്ചു കൊടുക്കും .എടാ ഇത് ആ ഇന്ഗ്ലീഷ് സിനിമയുടെ കഥയല്ലേ ,ഈ ഡയലോഗ് അമീര്‍ഖാന്റെ ആ പടത്തില്‍ ഉള്ളതല്ലേ ..ഇത് ഞാന്‍ തമിഴ്‌ പടത്തില്‍ കണ്ടതാ ..

ഞാന്‍ ഏതു കഥ എഴുതിയാലും അത് മുഴുവന്‍ ഏതെങ്കിലും സിനിമയിലോ വല്ല നോവലിലോ വന്നതാകും .ഇത് എന്റെ കുഴപ്പമാണോ ? ഞാന്‍ എന്ത് ചെയ്യാന്‍ ..പക്ഷെ വിട്ടു  കൊടുക്കാന്‍ ഞാന്‍ ഒരുക്കമല്ലായിരുന്നു .


അങ്ങനെ എന്റെ തിരെഞ്ഞെടുത്ത കഥകളുമായി  ഞാന്‍ സൂപ്പര്‍ സ്റ്റാര്‍ പന്തോഷ്‌ സണ്ഡിറ്റിന്റെ ശിഷ്യതം സ്വീകരിക്കാന്‍ ചെന്നത് .അദ്ദേഹത്തിന്നു എന്നെ രക്ഷിക്കാന്‍ കഴിയും .എന്റെ കഴിവുകള്‍ കണ്ടെത്തി അദ്ധേഹത്തെ പോലെ ഞാജും ഒരു സൂപ്പര്‍ താരമാകും .
എന്റെ കഥകള്‍ എല്ലാം അദ്ദേഹം വായിച്ചു . വളരെ അധികം ഇഷ്ട്ടപെട്ടു .ഒരു സിനിമ എടുക്കാന്‍ ഉള്ള തയ്യാറെടുപ്പുകള്‍ നടത്താന്‍ അദ്ദേഹം എനിക്ക് ഉപദേശം തന്നു .

 എട്ടായിരിക്കണം എന്റെയും ഭാഗ്യ അക്കം എന്ന് നിര്‍ബന്ധം ഗുരുവിനു ഉ ള്ളത് കൊണ്ട് ഹിന്ദി ,ഇന്ഗ്ലീഷ് ,മലയാളം ,തമിഴ്‌ ,ചൈനീസ്‌ ,തെലുങ്ക്‌ ,കന്നഡ ,മറാട്ടി ,എന്നീ ഭാഷകളില്‍ നിന്നും തിരെഞ്ഞെടുത്ത കഥകള്‍ കൊണ്ടൊരു കഥ ഞാന്‍ എഴുതി കൂട്ടി .
കഥ ,തിരക്കഥ ,സംഭാഷണം ,ഗാനം ,സ്ടണ്ട് ,നായകന്‍ ഇതെല്ലാം ഞാന്‍ തന്നെ ചെയ്യും   . പിന്നെ നിര്‍മാണം ..വീടിന്‍റെ ആധാരം എവിടെ ഇരിക്കുന്നത് എന്ന് എനിക്കറിയാം .അത് കൊണ്ട് കുഴപ്പമില്ല.

എട്ടു നായികമാരെ ആവശ്യമുണ്ട് ..അവരെ ഞാന്‍ തന്നെ സെലെക്റ്റ് ചെയ്യുന്നതായിരിക്കും .( എന്നെ വേണ്ട പോലെ കാണാന്‍ മറക്കല്ലേ ..നിങ്ങള്‍ നാളത്തെ കരീനയും കത്രീനയും ആവാന്‍ ഉള്ളവരാണ് )ബാക്കി ഉള്ള വില്ലന്മാര്‍ .സഹനടന്മാര്‍ /നടിമാര്‍ ബാലതാരങ്ങള്‍ മുതലായവരെ എന്റെ അസിസ്റ്റന്റു പാച്ചു സെലെക്റ്റ് ചെയ്യുന്നതാണ് ..


കൂടാതെ ഈ സിനിമക്ക് നല്ല പേര് നല്‍കുന്നവര്‍ക്ക് സിസ്ട്ടര്‍ലാന്റിലേക്ക് ഒരാഴചാതെ "വണ്ടേ ടൂര്‍"   "ഉണ്ടായിരിക്കുന്നതാണ് .

ഇനി ഒരു കോട്ട് വാങ്ങണം .ഗ്ലാമര്‍ കുറക്കണം പിന്നെ യൂ ടൂബ്‌ അക്കൊണ്ട് തുടങ്ങണം .കാക്കേ കാക്കേ കൂടെവിടെ ,, ഒന്നാനാം കൊച്ചു തുമ്പി ,,ടിങ്കില്‍ ടിങ്കില്‍ ലിറ്റില്‍ സ്റ്റാര്‍ ..എന്നീ പാട്ടുകള്‍ യൂടൂബിലും ഫേസ്ബുക്കിലും ടിറററിലും പോസ്റ്റണം ..കുറെ കാര്യങ്ങള്‍ ഉണ്ട് പെട്ടന്ന് ബന്ധപെടുക .അലി വളാഞ്ചേരി  ..
e mail : tmalivalanchery@gmail.com
skyp  : alivalanchery
phone : 0555282508

Saturday, December 10, 2011

പാലുക്കാസ്‌ സീക്രട്ട് വേ ......!!!


"ഇന്‍റെ സീനേ അതൊന്ന്  മാറ്റിക്കെ . ഈ വിഡ്ഢിപെട്ടിയിലെ ഓരോ  പരദൂഷണം കേട്ട് എന്തിനാ നിന്റെ കണ്ണീര്‍ കളയുന്നത് "

"ഇങ്ങള് ഒന്ന് അടങ്ങു .ഇപ്പോ കഴിയും .എന്നിട്ട് തരാം .അല്ലങ്ങിലും ആണുങ്ങള്‍ ഇങ്ങനെ തനെയാ .കണ്ടോ നല്ലൊരു പെണ്ണിനെ കെട്ടി രണ്ടു  കുട്ടിയേം ഉണ്ടാക്കി  രേഖയേയും   കെട്ടിപിടിച്ചു നടക്കുന്നു ."

"അത്രക്കും നല്ല സ്വഭാവമായിരിക്കും ല്ലേ  ആദ്യ ഭാര്യ ?”

""കേട്ടോ .കേട്ടോ ..നോക്ക്  എന്‍റെ ഭര്‍ത്താവ് 1000 സ്ത്രീകളുടെ കൂടെ ജീവിച്ചാലും ഭാര്യ ഒന്നേ ഉള്ളു അത് ഞാന്‍ ആണ്" :കണ്ടോ ആ ഗോപികയുടെ കണ്ണുനീര്‍ ."

"ശല്യം ഈ പെണ്ണുങ്ങളെ കൊണ്ട് തോറ്റു .എന്റെ നാവു ചൊരിഞ്ഞു വരുന്നു ..പണ്ടാറം ഇതിനെന്നാ ഒരു അവസാനം ഉണ്ടാവ്വ . ...എന്നാ പിന്നെ ഞാന്‍ കുറച്ചു കഴിഞ്ഞു വരാം "

"ഇങ്ങള് എവിടുക്കാ .വേഗം വരണേ ."

"ഞാന്‍ ഇന്ന് അപ്പുറത്തെ ലതയുടെ കൂടെ കിടക്കുന്നേ ..അല്ലങ്ങില്‍ സജിതയുടെ കൂടെ ..നീയും അവളെ പോലെ നല്ലൊരു ഫാരയല്ലേ ..എങ്ങനെയായാലും നീ എന്നെ സ്വീകരിക്കുമല്ലോ ."

"താ കിടക്കുന്നു ഇങ്ങളെ റിമോട്ട് ..എന്തെങ്കിലും ഒന്ന് പറയുമ്പോഴേക്കും തര്‍ക്കുത്തരം . സ്വഭാവത്തിന്നു ഒരു മാറ്റവും ഇല്ല ."

"ഹഹ ..നിന്റെ മുന്നില്‍ അതെങ്കിലും എനിക്ക് വേണ്ടെടീ . ഇന്ന് ഇന്ത്യ -പാകിസ്താന്‍ കളിയുള്ളതാ .കുറച്ചു നേരം ഞാനും അതൊന്നു കാണട്ടെടോ നീ പോയി വല്ലതും കഴിക്കാന്‍ കൊണ്ട് വാ ..എന്റെ പൊന്നല്ലേ ."

"സോപ്പ് ഒന്നും വേണ്ടാ ..ന്താ പോകുന്നിലെ .ലതയുടെ കൂടെ കിടക്കാന്‍ ..

"നീ തന്നെ അല്ലെടീ എന്റെ ലതര്‍ . പിന്നെ എന്തിനാ എനിക്ക് മറ്റൊരു ലത . എന്റെ ചക്കര പോയി ചായ എടുത്തു വാ .ഇന്ന് ഇന്ത്യ ജയിച്ചാല്‍ ഇന്നലെ പറഞ്ഞത് ഞാന്‍ വാങ്ങി തരാംട്ടോ ..ഇല്ലങ്ങില്‍ ..ബുഹാ ഹഹ ."
{
സീന റിമോട്ട്  സോഫയിലെക്കിട്ടു കിച്ചനിലേക്ക് നീങ്ങി
....................
ശോ .. കളി ഇല്ലേ . .ഷാന്‍ ദ്രിശ്യാനെറ്റ് ന്യൂസിലേക്ക് മാറ്റി .. ഇന്ത്യ -പാക്‌ മത്സരം മഴ കാരണം കളി അല്‍പ്പം വൈകിയെ തുടങ്ങൂ എന്ന ന്യൂസ് ചുകപ്പ് പാളിയില്‍ കൂടി വെളുത്ത അക്ഷരത്തില്‍ നീങ്ങി പോകുന്നു .
ഷാന്‍  ചാനല്‍ വീണ്ടും മാറ്റി .ഒരു നല്ല പ്രോഗ്രാമും ഒരു ചാനലിലും ഇല്ല .എല്ലായിടത്തും ചര്‍ച്ച  ..മുല്ലപെരിയാര്‍ പൊട്ടുമോ .ഐശ്വര്യ റായി പതിനൊന്നിന്‍ മാജിക്കില്‍ പ്രസവിക്കുമോ ,സച്ചിന്‍ നൂറു അടിക്കുമോ .സന്തോഷ്‌ പണ്ഡിറ്റ് മലയാള സിനിമക്ക് ഭീക്ഷണിയോ ?   എല്ലായിടത്തും ചര്‍ച്ചകള്‍ .

ഷാന്‍ വീണ്ടും ചാനല്‍ മാറ്റി .

 പാലുക്കാസ്‌ സീക്രട്ട് വേ  .. ഹൊറര്‍ ഫിലിമ്സിനെ വെല്ലുന്ന രീതിയില്‍ പേര് എഴുതി കാണിക്കുന്നു ..

സിനിമയാണോ ,.ഏതായാലും ഇന്ന് ഇത് തന്നെയാകാം .ഷാന്‍ റിമോട്ട് ടേബിള്‍ വെച്ചു .

ഷാന്‍ അങ്ങനെ ആണ് .ഏതെങ്കിലും ഒരു ചാനല്‍പ്രോഗ്രാം ഇഷ്ട്ടപെട്ടാല്‍ പിന്നെ  അത് തന്നെ .

മാദ്യമചരിത്രത്തില്ലാദ്യമായി പ്രമുഖ വ്യക്തികളെ  ചെയ്സ് ചെയ്തു അവരുടെ " ഹോബികളും " കാഴ്ചപാടുകളും നിങ്ങള്‍ക്ക് മുമ്പില്‍ ലൈവായി എത്തിച്ചു തരുന്നു .പാലുക്കാസ്‌ സീക്രട്ട് വേ
ഇന്ന് പ്രമുഖ സിനിമാനടിയും മോലുമായ രേഷ്മാ റാണിയുടെയും ഭര്‍ത്താവ്‌ യുവ ബിസ്നസ്മാന്‍ ദിനു ലാലിന്‍റെയും  ഹണിമൂണ്‍ യാത്രവിശേഷങ്ങള്‍ ...................


രാജേഷ്‌  ലൈനില്‍ ഉണ്ട് .നമുക്ക് കൂടുതല്‍ വിശേഷങ്ങള്‍ രാജെഷില്‍ നിന്നും അറിയാം

കുനേഷ് : രാജേഷു എന്താണ് ഇപ്പോഴത്തെ അവിടുത്തെ ഒരു അവസ്ഥ             .        നിങ്ങള്‍ അവരെ കണ്ടു പിടിച്ചോ .
രാജേഷു : അതെ കുനേഷ്  . ഞാന്‍ അവരുടെ താവളം കണ്ടു പിടിച്ചു . കൊച്ചിയോ ആലപ്പുഴയിലെ ഹൗസ്‌ ബോട്ടിലോ  ആയിരിക്കും. അവരുടെ  ഹണിമൂണ്‍ എന്ന് വിചാരിച്ചവര്‍ക്ക് തെറ്റി  പത്രക്കാരെയും ആരാധാകരെയും പറ്റിച്ചു അവര്‍ സമര്‍ത്ഥമായി .. വയനാടന്‍ ചുരം കയറി.  തിങ്ങി നിറഞ്ഞ മരങ്ങള്‍ക്കിടയില്‍ പൊന്തി നില്‍ക്കുന്ന ബംഗ്ലാവിലെ മുകളിലെ നിലയിലാണ് പൂകൊണ്ട് അലങ്ങരിച്ച അവരുടെ റൂം ..
കുനേഷ്  : അവിടെ വല്ലതും നടക്കുന്നുണ്ടോ . അവിടുത്തെ അന്തരീക്ഷം    എങ്ങനെ ആണ് ?
രാജേഷു : കുനേഷ്  ഞാന്‍ ഇപ്പോള്‍ അവരുടെ റൂമിനു നേരെ ഉള്ള വല്യൊരു  മരത്തില്‍ കയറാന്‍ ഉള്ള തന്ത്ര പാടിലാണ് .ജനല്‍ തുറന്നിട്ടത് കാരണം എല്ലാം വ്യക്തമായി കാണാന്‍ കഴിയും എന്നാണു എന്റെ നിഗമനം .പിന്നെ മറ്റു  ചാനലുകാരോ പരിസരവാസികളോ  ഇല്ലാത്തതു കാരണം ഇവിടുത്തെ ആദ്യ ഷോട്ടുകള്‍ നമ്മുടെ ചാനലില്‍ കൂടി തന്നെയാകും പുറം ലോകം അറിയുക .......
...................................................
“ കളി എന്തായി ഇക്കാ .. ഇന്ത്യ ജയിക്കുമോ .അതോ ഇന്നും എനിക്കുള്ള  സമ്മാനം ബുഹ ആകുമോ ?
സീന ചായയും ചപ്പാത്തിയുമായി വന്നു .
“ നിന്ടൊരു ഇന്ത്യ ..അതിലും വല്യ കളിയാ ഇവിടെ നടക്കാന്‍ പോകുന്നത്
എന്ത് ? അതുശരി എന്നെ കുറ്റം പറഞ്ഞിട്ട് നിങ്ങള് ...................
“ ഒന്ന് മിണ്ടാതിരി സീനേ
.........................................................
രാജേഷ്‌ : കുനേഷ്  ഇപ്പോള്‍ എനിക്ക് എല്ലാം വ്യക്തമായി കാണാം .ഞാന്‍    ക്യാമറ ഒന്ന് കൂടി സൂം ചെയ്യട്ടെ
കുനേഷ്  : ഒന്ന് വേഗം ചെയ്യൂ
രാജേഷു : കുനേഷ്  രേഷ്മാ റാണിയെ എനിക്കിപ്പോള്‍ കാണാം .അവര്‍ നേരത്തെ ധരിച്ച ചുകപ്പ് സാരിയില്‍ തന്നെയാണ് .പടിഞ്ഞാറ് വശത്തുള്ള ജനല്‍ കമ്പികള പിടിച്ചു പുറത്തേക്കു നോക്കി നില്‍ക്കുകയാണ് ..
കുനേഷ്  .സിനിമാ മോഡലില്‍ തന്നീന്നു തുടക്കം അല്ലെ .വരന്‍ റൂമില്‍ പ്രവേശിചില്ലേ  ?
രാജേഷു : അതാ .വരുന്നുണ്ട് . കസവും മുണ്ടും സില്‍ക്ക് ജുബ്ബയുമാണ് വേഷം . അതാ റാണിയുടെ ഇടത്തെ തോളില്‍ ദിനുലാല്‍  കൈ വെക്കുന്നു
കുനേഷ് : പാല്‍ ഒന്നും ഇല്ലേ വരന്റെ കയ്യില്‍ .
രാജേഷ്‌ : ഒന്ന് സമാധാനപെട് .തുടങ്ങിയിട്ടേ ഉള്ളൂ . ഉള്ളത് ഞാന്‍ അങ്ങ് പറഞ്ഞോള്ളാം 
കുനേഷ്  : അല്ല ഞാന്‍ ജനങളുടെ ആകാംഷയാണ് പങ്കു വെച്ചത് .രാജേഷു ഒന്നും ഒഴിവാക്കതെ റെക്കോര്‍ഡു ചെയ്തെക്കണം . നാളെ നേരം പുലരുമ്പോഴേക്കും  എല്ലാം ജനങ്ങളില്‍ എത്തണം
രാജേഷു : അത് ഞാന്‍ ഏറ്റു  .ഇപ്പോള്‍ അവര്‍ രണ്ടു പേരും മുഖത്തോട് നോക്കുന്നു .ദീനുലാല്‍ റാണിയുടെ കണ്ണ് തുടച്ചു കൊടുക്കുണ്ട്  .
കുനേഷ്  : രേഷ്മ റാണി ഇത്ര നേരം കരയുകയയിരുണോ ?എന്തിനാവര്‍ കരഞ്ഞത് ? ആനന്ദകണ്ണീര്‍ ആണോ അതോ ?
രാജേഷ്‌ : പാല് കിട്ടാത്തത് കൊണ്ട് ആണ് എന്ന് തോന്നുന്നു .ദിനുലാല്‍  അതാ ഒരു ഗ്ലാസ് പാല് എടുത്തു റാണിയുടെ ചുണ്ടില്‍ വെച്ചു കൊടുക്കുന്നു .റാണി അല്‍പ്പം  കുടിച്ചു ബാക്കി അവന്റെ ചുണ്ടില്‍ വെച്ചു കൊടുക്കുന്നു .അവന്‍ തിരിച്ചും  ..
കുനേഷ്  : ഇവരെന്താ പാല് കുടിപ്പിച്ചു കളിക്കുകയോ .
രാജേഷ്‌ : ശോ .. കുടിപ്പിച്ചു കളി തുടങ്ങിയപ്പോഴേ വിചാരിച്ചതാ ..
കുനേഷ്  : എന്താണ് ..എന്ത്  പറ്റി .

രാജേഷ്‌ : പാല് തുളുമ്പി രേഷ്മാ റാണിയുടെ സാരിയില്‍ പോയി .
മനു :   ഇതൊരു ദുശകുനം ആയി നമുക്ക് കാണാന്‍ കഴിയുമോ ?
രാജേഷ്‌ : വേണ്ട നല്ല ശകുനം തന്നെയാ .ദീനുലാല്‍ പാല്‍ തുടച്ചു കൊടുക്കാന്‍ ശ്രമിക്കുന്നുണ്ട് .അല്ല  റാണിയുടെ സാരി അഴിക്കാന്‍ ശ്രമിക്കുകയാണ് .ഒരു പക്ഷെ അലക്കി കൊടുക്കാന്‍ ആകും  .ഇപ്പോള്‍ ദീനുലാല്‍ സാരിയുടെ ഒരു തലപ്പ് പിടിച്ചു വലിക്കുന്നു .സിനിമയില്‍ കാണുന്നത് പോലെ റാണി വട്ടം കറങ്ങുന്നു ..
കുനേഷ്  : ഒരു താര റാണിയുടെ പ്രണയ വിവാഹത്തിന്റെ ആദ്യ ദിവസങ്ങള്‍ എങ്ങനെ എന്ന് ജനങ്ങള്‍ ആകാംഷഭരിതരായി  കണ്ടു കൊണ്ടിരിക്കുന്നു .ഇപ്പോള്‍ കിട്ടിയ മറ്റൊരു വാര്‍ത്ത നമ്മുടെ മസാലാ വിഷന്‍ റേറ്റിങ്ങില്‍ ബഹുദൂരം താണ്ടിയിരിക്കുന്നു എന്ന വാര്‍ത്ത നിങ്ങളെ സന്തോഷപൂര്‍വ്വം അറിയിക്കുന്നു .
രാജേഷ്‌ :കുനേഷ്  അവര്‍ കറങ്ങി കറങ്ങി ജനലിന്റെ ഭാഗത്ത്‌ നിന്നും മാറി പോകുന്നു .ഇപ്പോള്‍ എനിക്ക് ഒന്നും വ്യക്തമായി കാണാന്‍ കഴിയുന്നില്ല .ഇടയ്ക്കു ഇടയ്ക്കു റാണിയുടെ നഗ്നമായ ചില ഭാഗങ്ങള്‍  കാണാന്‍ കഴിയുന്നുണ്ട് .
കുനേഷ്  : ഹേയ് രാജേഷ്‌ . ജനങ്ങള്‍ ടീവിക്ക് മുമ്പില്‍ ആവേശം അണമുട്ടി  നില്‍ക്കുകയാണ് .ഒന്ന് കൂടി അടുത്തേക്ക് കയറി നോക്ക് .ഇനി സുപ്രധാനമായ ഒരു ചടങ്ങ് നടക്കാന്‍ പോവുകയാണ് .
രാജേഷ്‌ : ഞാന്‍ ശ്രമിക്കുന്നുണ്ട് .ജനങ്ങളുടെയും നിങ്ങളുടെയും വികാരം ഞാന്‍ മനസ്സിലാക്കു  ....  #@#@#@........ അയ്യോ ...........ദ്ധും ..

കുനേഷ്  .എന്താണ് അവിടെ നടന്നത് ..ഒരു വലിയ ശബ്ദം കേട്ടല്ലോ .റാണി ദിനുലാലിന്റെ  മാറില്‍ വീണതാണോ അതോ ?....രാജേഷു ..രാജേഷു ...ശോ ലൈന്‍ കട്ടായി .....സോറി ചില സാങ്കേതിക കാരണങ്ങള്‍ കൊണ്ട് ശോ തുടരാന്‍ കഴിയാതെ വന്നിരിക്കുന്നു .അല്പ്പ സമയതിന്നുള്ളില്‍ രാജേഷ്‌ തിരിച്ചു വരും അത് വരേക്കും ഒരു ഷോര്‍ട്ട് ബ്രെയ്ക്ക്
..............................................................................
“ നിങ്ങള്  വേറെ ചാനല്‍ ഇട്ടു നോക്കി മനുഷ്യാ

“ നീ സമാധാനമായി ഇരി എന്റെ സീന ... പരസ്യം ഒന്ന് കഴിയട്ടെ .”

“ ശോ ഇതൊന്നു തീരുന്നിലല്ലോ .അരമണിക്കൂര്‍ ആയി ഈ പരസ്യം തുടങ്ങിയിട്ട് .നിങ്ങള് ഇതൊന്നു മാറ്റി നോക്ക് “

ഷാന്‍ ദൃശ്യനെറ്റ്ന്യൂസിലേക്ക് ചാനല്‍ മാറ്റി .
വാര്‍ത്തകള്‍ തുടരുന്നു ..താര റാണിയും മോഡലുമായ രേഷ്മറാണിയുടെയും പ്രമുഖയുവ വ്യവസായി ദിനുലാലിന്റെയും   ഹണിമൂണ്‍ പാതി വഴിയില്‍ തകര്‍ന്ന്നു വീണു .അവരുടെ സ്വകാര്യ ബംഗ്ലാവ് നാട്ടുകാരും ആരാധകരും കയ്യേറിയിരിക്കുന്നു .മൊബൈല്‍ ക്യാമറയുമായി യുവാക്കള്‍ തട്ടിന്‍പുറത്ത് വരെ കൊത്തിപിടിച്ചു കയറുന്ന ദ്രിശ്യമാണ് ഇവിടെ കാണാന്‍ കഴിയുന്നത് .പോലീസ്‌ ലാത്തി വീശുന്നു .. സംഭവങ്ങല്‍ക്കെല്ലാം തുടക്കം കുറിച്ച മസാലാവിഷന്‍ ക്യാമറമാന്‍ മരത്തില്‍ നിന്നും വീണു തലപൊട്ടി കിടക്കുന്നതായാണ് ഇവിടെ കാണാന്‍ കഴിയുന്നത് .ചാനലിന്റെ റേറ്റ് കൂടിയപ്പോഴേക്കും ക്യാമാരമാന്റെ കാറ്റ് പോകും  എന്ന് സാരം............. ...............................................................................................................................................

( ഇതും കേരളം .ഇതാണോ സ്വതന്ത്ര ദ്രിശ്യവാര്‍ത്ത മാധ്യമ ധര്‍മം ?????? .മറ്റുള്ളവരുടെ സ്വകാര്യത ചൂഴ്നെടുത്തു വില്‍പ്പന ചരക്കാക്കുന്നതും , ഒളി ക്യാമറയുമായി നടന്നു ബ്ലാക്ക് മെയില്‍ ചെയ്തും വീടുകളിലെ സൌന്ദര്യ  പ്രശ്നങ്ങള്‍ പറഞ്ഞു വഷളാക്കി ഭാര്യയെയും  ഭര്‍ത്താവിനെയും ചാനല്‍ സ്റ്റുഡിയോയില്‍ തല്ലു കൂടിപ്പിച്ചും,വ്യക്തിഹത്യ റിയാലിറ്റിഷോ എന്ന പേരില്‍ നടക്കുന്ന പേക്കൂത്തുകളും നടത്തി മലയാളികളുടെ നല്ലൊരു സമയം നഷ്ട്ടപെടുതുന്ന ഇതാണോ നമ്മുടെ പത്ര ധര്‍മം ... സമയം അമൂല്യമാണ് ..അത് നല്ലതിനു വേണ്ടി മാത്രം ചിലവഴിക്കുക ..വിഡ്ഢി പെട്ടിക്കു മുന്നില്‍ ഇരുന്നു നമ്മുടെ അമൂല്യമായ സമയം വെറുതെ പാഴാക്കാതെയിരിക്കുക ..)
..................................................////      അലി വളാഞ്ചേരി       /////