Friday, January 20, 2012

മുഖമൂടിയണിഞ്ഞ ലോകം ..


ഇന്റര്‍നെറ്റിന്റെ വിശാലതയില്‍ പരന്നു കിടക്കുന്ന ഫേസ്‌ബുക്ക് എന്ന വലിയ കൊച്ചു രാജ്യം .വ്യത്യസ്ത ഭാഷകളും സംസ്ക്കാരങ്ങളും മത ചിന്തകളുമായി ഇഴ പിരിഞ്ഞു കിടക്കുന്നു . സത്യത്തിന്റെ പ്രചാകരായി ഒരു പ്രവാചകന്മാരും ഇവിടെ സന്ദര്‍ശനം നടത്തിയിട്ടില്ല....വന്നിട്ടും കാര്യമില്ല .നന്മയുടെ നീലാകാശം തിന്മയുടെ കാര്‍മേഘങ്ങള്‍ കൊണ്ട് മൂടപെട്ടിരിക്കുന്നു .മഴക്കും കാറ്റിന്നും മലീനസമായ ദുര്‍ഗന്ധവും നിറവും .
അറിഞ്ഞോ അറിയാതയോ ഞാനും ഒരു വിസിറ്റിംഗ് വിസയില്‍ ഫേസ്ബുക്ക് രാജ്യത്തു കാലു കുത്തി .തിരിച്ചു പോകാന്‍ തോനുന്നില്ല .ജോലി തിരക്കില്‍ അല്‍പ്പം ആശ്വസിക്കാന്‍ കുറച്ചു നല്ല സുഹുര്തുക്കളെ കിട്ടി .കറങ്ങി നടക്കണം എന്നുണ്ട് .

പക്ഷെ

മതത്തിന്റെ ,നിറത്തിന്റെ ,ജാതിയുടെ ,രാഷ്ട്രീയത്തിന്റെ പേരില്‍ പരസ്പ്പരം ചെളിവാരി എറിയുന്ന ഒരുപാടുപേര്‍ .ആണിന്റെയും പെണ്ണിന്റെ നഗ്ന ഫോട്ടോകളും വീഡിയോകളും വെച്ച് ആരതി തീര്‍ക്കുന്ന വികാര ജീവികള്‍ ,ചാറ്റിങ്ങും മോര്ഫിങ്ങും നടത്തി ദാമ്പത്യജീവിതം ജീവിതം തകര്‍ക്കുന്ന കുടുംബം കലക്കികള്‍ ,പരദൂഷണത്തില്‍ ഡോക്ടറേറ്റ് നേടിയ ഇഴ ജന്തുക്കള്‍ .മുഖമൂടി വില്‍പ്പനക്കാര്‍ അങ്ങനെ കുറെ പിശാചിന്റെ സന്തതികള്‍  അടക്കി വാഴുന്നു ഈ ഫേസ്ബുക്ക് രാജ്യത്തിന്റെ 99 ശതമാനവും .വയ്യ എല്ലാം കണ്ടും കേട്ടും കറങ്ങി നടക്കാന്‍ വയ്യ ...
“” മാവേലി നാട് വാണിടും കാലം മനുഷ്യരെല്ലാം ഒന്ന് പോലെ .കള്ളവുമില്ല ചതിയുമില്ല ............”  .ശരിയാണ് .മനുഷ്യരെല്ലാം എന്നത് സ്ത്രീകളെല്ലാം എന്ന് തിരുത്തുക ..കാരണം ഒരു സ്ത്രീയുടെ  ഫോട്ടോയില്‍ തന്നെ ഒരുപാട് പേര്‍ ,ഒരാളെ പോലെ ഏഴു പേര്‍ എന്നത് ഞാന്‍ കണ്ടറിഞ്ഞു .പിന്നെ കള്ളവും ചതിയും “ ഇല്ല “ എന്നത് “അത് മാത്രേം ഉള്ളൂ” എന്നും തിരിത്തി വായിക്കുക .

പോപ്പുലേഷന്‍ കൂടുന്നു കുടുംബാസൂത്രണം നിര്‍ബന്ധമാക്കണം എന്ന് പുറത്തു നിയമം പാസാക്കാന്‍ ശ്രമിക്കുമ്പോള്‍  അകത്തു ദിനം പ്രതി ജനസംഖ്യ കൂടുന്നു ..കൂടുതലും പെണ്‍കുഞ്ഞുങ്ങള്‍  തന്നെ .പക്ഷെ അതില്‍ അധികവും പിശാചിന്റെ ബീജത്തില്‍ നിന്ന് ഉടലെടുത്തെതെന്നു മാത്രം .വഞ്ചന ,പരദൂഷണം .അസൂയ .കാമകേളികള്‍ . കുടുംബം കലക്കുക .മുതലായവയാണ് ഇവരുടെ മുഖ്യ ലക്‌ഷ്യം .ഒപ്പം നിന്ന് ചിരിച്ചും കളിച്ചും നമ്മെ അറിഞ്ഞും രഹസ്യങ്ങള്‍ ചോര്തുന്നവരും , പേര് മാറ്റി വര്‍ഗീയതയുടെ വിഷം ചീറ്റുന്നവരും ,പ്രണയ കുരുക്കില്‍ തളച്ചു പണം തട്ടിയെടുക്കുന്നവരും. ആത്മാര്‍ഥമായി ചിരിച്ചാല്‍ അതില്‍ അനാശ്യാസ്യം കാണുന്ന നരമ്പ് രോഗികള്‍ അങ്ങനെ എത്ര പേര്‍ വിരഹിക്കുന്നതാണീ വിചിത്ര ലോകം സത്യവും നീതിയും പുലരണമെന്ന് ആഗ്രഹിക്കുന്നില്ല ഞാന്‍ .കാരണം അതെത്രയോ അകലെയാണ് ..എങ്കിലും എനിക്ക് മാറാന്‍ കഴിയണം .അതുമാത്രമെന്‍ ആഗ്രഹം ..

( കണ്ടതും കേട്ടതും പറയാതെയിരിക്കാന്‍ വയ്യപ്പോള്‍ കൈ വിരലുകള്‍ കീ ബോര്‍ഡില്‍ ചാലിച്ചതാണ് .ആര്‍ക്കെങ്കിലും ഇതില്‍ നീരസം തോന്നിയാല്‍ അത് എന്റെ കുഴപ്പമല്ല .അവരുടെ കയ്യിലിരിപ്പ് കൊണ്ടാണ് .നന്നാവാത്ത ഈ ഫേസ്‌ബുക്ക് ലോകത്ത് സ്വയം നന്നാവാന്‍ ശ്രമിച്ചു കൊണ്ട് ഒരു ഫേസ്‌ബുക്ക് അടിമ )    ......             അലി  വളാഞ്ചേരി 

Sunday, January 8, 2012

ദൈവമേ ....എന്‍റെ പി എസ് സിദൈവമേ ....എന്‍റെ  പി എസ് സി 

“ വത്സാ എന്താണ് നിനക്ക് വേണ്ടത് ,, ഒന്ന് വേഗം പറഞ്ഞു തീര്‍ത്താലും “

“ എന്റമ്മോ ദൈവം      ..ദൈവം “

“ എനിക്ക് എന്റെ കണ്ണുകളെ വിശ്വസിക്കാന്‍ കഴിയുന്നില്ലല്ലോ ദൈവമേ .”

“ കണ്ണുകളെ വിശ്വസിക്കൂ ..വത്സാ ..”

“ ഞാന്‍ വത്സനല്ല ..അലിയാണ് .അലി വളാഞ്ചേരിയാണ് ദൈവമേ ..എത്ര ദിവസമായി വിളി തുടങ്ങിയിട്ടെന്നോ .ഞാന്‍ വിചാരിച്ചു നീ വരില്ല എന്ന്.. ഹഹ അപ്പോള്‍ ഞാന്‍ വിളിച്ചാലും നീ വരും ല്ലേ ..”

“” നിന്നോടുള്ള സ്നേഹം കൊണ്ടൊന്നുമല്ല ഞാന്‍  വന്നത് .നിന്റെ ശല്യം സഹിക്കാന്‍ വയ്യാത്തത് കൊണ്ടാ .നിന്റെ മിസ്‌കോള്‍ കൊണ്ട് തോറ്റു ഞാന് “

“നമ്മള് പാവങ്ങള്‍ .നിനക്ക് ഐ എസ് ഡി വിളിക്കാനെവിടെ  എന്റെ കയ്യില്‍ കാഷ്‌ .”

“ഹും പോട്ടെ ...എന്താണ് നിന്റെ ദുഃഖം .എന്താവശ്യമുണ്ടെങ്കിലും  ചോദിച്ചാലും “

“ പ്രഭോ .എനിക്ക് എന്റെ കേരളം ഒന്ന് നന്നായി കാണണമെന്നൊരു ആഗ്രഹം ഉണ്ട് .അതായത് നിന്റെ സ്വന്തം നാട് .അതിന്നു നീ എന്നെ പി എസ് സിയില്‍ ജയിപ്പിക്കണം “.

“ഹഹഹ ..ആദ്യത്തേത് നടക്കാത്ത കാര്യം ..പക്ഷേ നാട് നന്നാവലും പി എസ് സി യും തമ്മിലെന്ത് ബന്ധം “

“ ഞാന്‍ എസ് ഐ  ടെസ്റ്റ്‌ എഴുതി നില്‍ക്കുകയാ . അത് കിട്ടിയിട്ടുവേണം ഒരു സൂപ്പര്‍ സ്റ്റാര്‍ പോലീസുകാരനാവാന്‍ ..എന്നിട്ടുവേണം  സിനിമയിലെല്ലാം  കാണുന്നത് പോലെ പെണ്‍വാണിഭക്കാരെയും അഴിമാതിക്കാരെയും കപട രാഷ്ട്രീയക്കാരെയും ജയിലിലടക്കാന്‍  .സത്യവും സമാധാനവും നിലനില്‍ക്കുന്ന ഒരു കേരളം പണിതുയര്‍ത്തനം എനിക്ക് .അതിനുള്ള കഴിവും ശക്തിയും  നീ തരണം .”

ഡും !!

( താ കിടക്കുന്നു ദൈവം താഴെ

“ എന്റമ്മോ ദൈവത്തിന്റെ ബോധം പോയോ .ദൈവമേ കൂയ്‌ ദൈവമേ “
മുഖത്ത് തെളിക്കാന്‍ അടുത്തെങ്ങാനും ഒരു തുള്ളി വെള്ളം പോലും ഇല്ലല്ലോ ദൈവമേ .  ഹഹ നമ്മളോടാ കളി

ഹാക്ച്ചി ഹാക്ച്ചി ..ദൈവം തുമ്മി കൊണ്ട് ചാടി എഴുന്നേറ്റു

“എന്താടാ നീ എന്റെ മൂക്കില്‍ കയറ്റിയത് “

“ഹഹഹ ..വല്ലബന്നു പുല്ലും ആയുധം .അല്ല ദൈവമേ നീ എന്തിനാ ബോധംകെട്ടു  വീണത്‌ .”

“ ഒന്ന് ..ഹിഹി ഞാന്‍ വിചാരിച്ചിട്ട് പോലും നന്നാക്കാന്‍ കഴിയാത്ത എന്റെ നാടിനെ നീ നന്നാക്കുകയോ .അസാദ്യം .ഹഹഹ .

[പിന്നെ  നാട് നന്നാക്കാന്‍ എന്ന് പറഞ്ഞു ഗവര്‍മെന്റ്‌ ജോലിയില്‍ കയറി കൂടാന്‍ അല്ലെ ..പിന്നെ പണിഎടുക്കാതെ തിന്നാമാലോ ല്ലേ ..പോത്തും കുട്ടിക്കാ നീന്തല്‍ പടിപ്പിക്കല്ലേ മോനേ  ,,,,’

“വേണ്ടെങ്ങില്‍ വേണ്ടാ ..ഞാന്‍ ഒരു നല്ല കാര്യം വിചാരിച്ചു .പറ്റുമെങ്കില്‍ നോക്ക് .ഇല്ലെങ്ങില്‍ ഞാന്‍ പോണൂ ...”

“ അങ്ങനെയങ്ങ് പോകല്ലേ ..ഏതായാലും ഞാന്‍ ഇത്രേടം വന്നതല്ലേ .ഞാന്‍ നിന്നില്‍ പ്രസാദിച്ചിരിക്കുന്നു .നിനക്ക് പി എസ് സി പാസാകുകയാണോ അതോ കോടീശ്വരന്‍ ആകുകയാണോ വേണ്ടത് .മടിക്കാതെ ചോദിക്കാം “

“ അത് പിന്നെ രണ്ടാമാത്തതാ നല്ലത് എന്ന് തോന്നുന്നു .പോലീസ്‌ ആയാല്‍ പിന്നേം റിസ്ക്ക് എടുക്കേണ്ടെ ..മറ്റേതു റിസ്ക്ക് വേണ്ടല്ലോ ?

“ ഒക്കെ ..നിന്റെ ആഗ്രഹം പോലെ നടക്കട്ടെ “

താങ്ക്സ് എന്റെ പൊന്നു ദൈവമേ ..ഉമ്മ ഉമ്മ ഉമ്മ .
ഹിയ്യ ഹുവാ ദൈവം ഹിയ്യാ ഹുവ്വ ദൈവം ..

“ പക്ഷേ ഒരു കാര്യം..ഇതൊക്കെ നടക്കനമെങ്ങില്‍ നീ എനിക്ക് ഒരു ഉപകാരം ചെയ്യണം ..”

ഹും .എന്താണാവോ

“ നാട്ടില്‍ നിന്ന് ഒരുപാട് പേര്‍ എന്നെ വിളിച്ചു പ്രാര്‍ഥിക്കുന്നു .എല്ലാം എനിക്ക് അറ്റണ്ട് ചെയ്യാന്‍ കഴിയുന്നില്ല .അത് കൊണ്ട് നീ പ്രാര്‍ത്ഥന സ്വീകരിക്കണം .ഉചിതമായത് മാത്രം എനിക്ക് ഫോര്‍വേഡ്‌ ചെയ്തു തന്നാല്‍ മതി “

“ അതിനെന്താ ..ഞാന്‍ റെഡി .”

“ ഇന്നാ ഇത് പിടിച്ചോ ..”

“ ഇതെന്താ പച്ചേം .ചുകപ്പും ,വെള്ലേം ..മഞ്ഞേം പലനിറത്തിലുള്ള മൊബൈലുകള്‍ .”

“ ഓരോ മതത്തിലുള്ളവര്‍ക്ക് വിളിക്കാനാ ..ആര് വിളിച്ചാലും ഞാന്‍ തന്നെ കേള്‍ക്കണ്ടേ ..ഒക്കെ ബായ്‌ .ഒരാഴ്ച കഴിഞ്ഞു കാണാം “.
ദൈവം അപ്രത്യക്ഷമായി ..

ങേ ഞാന്‍ ഇതെവിടെയാ .കൊട്ടാരം പോലെ ഒരു വീട് .താഴെ വീടിനടുത്ത് കൂടി ഒഴുകുന്ന അരുവികള്‍ .സ്വര്‍ഗതിലാണോ ഞാന്‍ .അതോ ?
ഹോ ഇത് കുറ്റിപുറം പുഴയുടെ തീരത്താ .. അരുവിയല്ല പുഴയാ ..വെള്ളം എല്ലാം വറ്റി ഒരു നീര്‍രേഖ മാത്രമായിരിക്കുന്ന ഭാരത പുഴയുടെ തീരത്ത് 
..
ഹാവ് അങ്ങനെ ഞാന്‍ ദൈവത്തിന്റെ അസിസ്ട്ടണ്ടായി ..ഇനിയൊന്നു വിലസനം ..കുറച്ചു പേര്‍ക്ക്  പണി കൊടുക്കാനുണ്ട്  .ചിരിക്കെണ്ടാ നിങ്ങള്‍ക്കെല്ലാം പണി തരുന്നുണ്ട് ഞാന്‍ . ഹഹഹ

ര്നീം ര്നീം

ഫോണ്‍ മുഴങ്ങാന്‍ തുടങ്ങി .

ഹല്ലോ .എന്‍റെ ദൈവമേ .സച്ചിന്‍ ഈ ടെസ്ട്ടിലെങ്ങിലും നൂറ് അടിക്കണേ ..സച്ചിന്‍ നൂറടിക്കാന്‍ ഞാന്‍ എന്‍റെ തല മൊട്ടയടിചോല്ലാമേ .

ര്നീം ര്നീം

ഭണ്ടാരപെട്ടി കുത്തി തുറന്നതിനു പോലീസ്‌ എന്നെ അന്വേഷിക്കുന്നു ദൈവമേ  .എന്നെ കുടുക്കല്ലേ .നിന്റെ പൈസ നിന്നോട് ചോടിച്ചല്ലേ ഞാന്‍ എടുത്തത് ..
.ര്നീം ര്നീം

.ര്നീം .ര്നീം ..

പണ്ടാറം ..ഇതൊരു ശല്യമായല്ലോ .എല്ലാം കൂട്ടത്തോടെ റിംഗ് ചെയ്യുന്നു  .
കട്ടവനെ പിടിക്കാന്‍ ചിലര്‍ പ്രാര്‍ഥിക്കുന്നു   .കട്ടവന്‍ എന്നെ പിടിക്കരുതെ എന്നും  .സീരിയല്‍ നടിമാര്‍ക്ക് ആയുസ്സ് കൂട്ടികൊടുക്കാന്‍ വീട്ടന്മാര്‍ ..ഒളിക്യാമറ വെച്ചത് പിടിക്കതെയിരിക്കാന്‍ ചിലര്‍ ,മറ്റുള്ളവരുടെ സാമ്പത്തിക ഉയര്‍ച്ചയില്‍ അസൂയപൂണ്ടു ചിലര്‍ .. സന്തോഷ്‌ പണ്ടിട്ട്ന്നു ഓസ്കാര്‍ കിട്ടാന്‍ ചിലര്‍ . പെണ്‍വാണിഭക്കാര്‍ അഴിമതിക്കാര്‍ കൊലയാളികള്‍ ....അങ്ങനെ ചെറുതും വലുതുമായ ഒരുപാട് പ്രാര്‍ഥനകള്‍ .അസൂയയും അത്യാഗ്രഹവും ഇല്ലാത്ത പ്രാര്‍ഥനകള്‍ ഇല്ല .നൂറു പ്രാര്‍ഥനയില്‍ വെറും ഒന്നോ രണ്ടോ മാത്രം നല്ലതിനു വേണ്ടി മാത്രം .ബാക്കിയെല്ലാം !=-=-൦൦൦൦—൦൦=-൦=-൦൦൦

ദൈവമേ മടുത്തു ..നീ എങ്ങനെ സഹിക്കുന്നു ഇതെല്ലാം .എനിക്ക് ഒരു മണിക്കൂര്‍ പോലും കേട്ടിരിക്കാന്‍ വയ്യ .

എനിക്ക് കോടീശ്വരന്‍ ആകണ്ടാ ..മ്മക്ക് പി എസ് സി തന്നെ മത്യേയ്  ,,ഞാന്‍ റിസ്ക്ക് എടുത്തു ജീവിച്ചോളാം ..കൂയ്‌ ദൈവമേ ഒന്നോടി വാ ..ഇല്ലങ്കില്‍ എനിക്കിപ്പോ ഭ്രാന്ത് പിടിക്കും ട്ടോ ..

ര്നീം ര്നീം ..” ഹല്ലോ ദൈവമേ എന്‍റെ പൊന്നുന്നു  വേഗം പി എസ് സി കിട്ടണേ ,.ഒന്നല്ലങ്ങില്‍ അവന്നു  പി എസ് സി അല്ലങ്ങില്‍ എന്‍റെ ബാപ്പടെ മനസ്സ് മാറ്റം രണ്ടിലൊന്ന് നടക്കണേ . ഇല്ലങ്ങില്‍ അടുത്ത ആഴ്ച ഞാന്‍ മറ്റൊരാളുടെ ഭാര്യാകേണ്ടി വരും

ബാപ്പനെ ധിക്കരിക്കാന്‍ വയ്യ .അവനെ  വിട്ടു പിരിയാനും .ഒരാളെ മോഹിച്ചു മറ്റൊരാളുടെ ബാര്യയാകുന്നത് തെറ്റല്ലേ ദൈവമേ ...”

ദൈവമേ എന്‍റെ സജ്നയല്ലേ ഇത് ....  പാവം എനിക്ക് പി എസ സി കിട്ടാന്‍ എന്നെക്കാള്‍ കൂടുതല്‍ ദൈവത്തോട് പ്രാര്‍ഥിച്ചവള്‍ ...ഒരു പി എസ് സി ക്ക് മേല്‍ നങ്ങളുടെ അഞ്ചു വര്‍ഷത്തെ  പ്രണയം  തകര്‍ന്നു പൊയ്ക്കൂടാ .അതൊന്നു കിട്ടിയിട്ട് വേണം അവളെ കെട്ടാന്‍ ..

ദൈവമേ എനിക്ക് പി എസ് സി മതിയെ ....ഇല്ലങ്ങില്‍ എന്‍റെ സജ്ന ...ദൈവമേ കൂയ്‌ .... ............... എന്റെ പ്രാര്‍ത്ഥന കേള്‍ക്കണേ .....എന്‍റെ പി എസ സി