Tuesday, September 27, 2011

വീഡിയോ ചാറ്റിംഗ്‌ ?

സമയം 5.30 pm

ഷാനു  തന്‍റെ ലാപ്ടോപ്പും കാറിന്റെ കീയും എടുത്തു തന്‍റെ ഓഫീസ്‌ കാബിനില്‍ നിന്നും എഴുന്നേറ്റു .

" ഡാ സഹല്‍  നീ ദുബായ്‌ വരെ ഉണ്ടോ .. സല്‍മാന്‍ ഖാലിദിനെ ഒന്ന് കാണണം."

" ഏയ് ഞാന്‍ ഇല്ല .എനിക്ക് കുറച്ചു വര്‍ക്ക്‌ ഉണ്ട് ."

സഹലിന്റെ കൈവിരലുകള്‍ കീ ബോര്‍ഡില്‍ അതിവേഗം ചലിച്ചു കൊണ്ടിരിക്കുകയായിരുന്നു .

" ഈ ചാറ്റിങ്ങും ചീറ്റിങ്ങും നിനെക്കൊന്നു നിര്ത്തികൂടെ ..നിന്റെ ഉറക്കം തന്നെ ഇപ്പോള്‍  ഫേസ്ബുക്കില്‍ ആണല്ലോ  .ഇനി ബാക്കി വന്നിട്ടാവാം .. ഒറ്റക്ക് അത് വരെ പോകണ്ടേ എന്ന് കരുതിയാ .."

" പറ്റില്ല പറ്റില്ല ,,ഇന്ന്  ഞാന്‍ അവള്‍ക്കു ടൈം കൊടുത്തതാ .അവള്‍ എന്തായാലും നെറ്റില്‍ വരും ."

" പണ്ടാരം ..ഇതിനായിട്ടു ഓരോരു പെണ്ണുങ്ങളും ഒരുങ്ങി ഇരിക്കും .ഇവര്‍ക്കൊന്നും വേറെ പണി ഇല്ലേ  "

" എടാ ഷാനെ  ഇതെല്ലാം ഒരു നേരം പോക്കാ .ഏതു  സമയവും നിന്നപ്പോലെ കമ്പനിക്ക് വേണ്ടി ഓടി നടന്നിട്ട് എനിക്ക് ഒരു കാര്യേം ഇല്ല . ഈ അബുദാബിയില്‍ ഒരു പക്ഷെ നിനക്ക് മാത്രമാവും ഫേസ്ബുക്ക് അക്കൌണ്ട് ഇല്ലാത്തതു ...

'" ഓ പിന്നെ അതുണ്ടെങ്ങില്‍ എല്ലാം ആയി .വെറുതെ സമയം കളയാന്‍ ഓരോരോ കുന്ത്രണ്ടാങ്ങള്‍ "

" ഞാന്‍  ഇങ്ങനെ ജീവിച്ചു പോട്ടെടാ . നിനക്ക് ഇവിടെ നിന്റെ വൈഫ്‌ ഉണ്ട് .എനിക്കോ , ആരുടെ എങ്ങിലും  വൈഫ്‌ നെറ്റില്‍ വരുന്നതും കാത്തിരിക്കണം ,,ഹാ എന്‍റെ വിധി "

" നിനോട് പറഞ്ഞിട്ട് കാര്യമില്ല .ഞാന്‍ പോണൂ "

" നിന്‍റെ വൈഫിനെ ഇത് വരെ ഞാന്‍ കണ്ടിട്ടില്ല .ഓള്‍ക്ക് വിശേഷം ഉണ്ടായിട്ടു  ഒരു പാര്‍ട്ടി പോലും തന്നില്ല  .അവളെ കൈ കൊണ്ട് ഒരു കട്ടന്‍ കാപ്പി കുടിക്കാന്‍ പോലും നീ ക്ഷണിച്ചില്ല ."

" ഹഹ ,,ആരാന്‍റെ പെണിനെ നോക്കി ഇരിക്കുന്ന നേരം സ്വന്തമായി ഒന്നിനെ കെട്ടാന്‍ നോക്ക് .നിന്നെ കണ്ടാല്‍ ഓളെ ഗര്‍ഭം പോലും അലസും  .ഹഹഹ "

" അത് ശരി അപ്പൊ അതാണ്‌ കാര്യം .നിന്റെ മനസ്സിലിരിപ്പ് പുറത്തു ചാടിയല്ലോ ..അത് മതി "

" നിന്‍റെ കയ്യിലിരിപ്പ് അതല്ലേ ..ശരി ഞാന്‍ പോകുന്നു ..ഉണ്ടെങ്കില്‍ നീ വാ "

" ഞാന്‍ ഇല്ല ."

ഷാനു  ഓഫീസില്‍ നിന്നും ഇറങ്ങി .മൊബൈല്‍ ബെല്ലടിക്കുന്നു .
പൊന്നു ആണ് ,പൊന്നു എന്നുവെച്ചാല്‍ സ്വന്തം ഭാര്യ .പ്രണയ കാലം തൊട്ടു വിളി തുടങ്ങിയതാ .പിന്നെ ആ വിളി ഇതുവരേ നിര്‍ത്തിയില്ല

" ഹായ് പൊന്നേ  .നിന്നെ കുറിച്ച് ഇപ്പൊ ഓര്‍ത്തതെ  ഉള്ളൂ .അപ്പോഴല്ലേ നിന്റെ കാള്‍ ..

"ഞാനല്ലേ വിളിക്കുന്നത്‌ .അങ്ങനെ ഒക്കെ ഉണ്ടാകും ." അപ്പുറത്ത് നിന്ന് സഫീനയുടെ ശബ്ദം

" മനപൊരുത്തം അതല്ലേ എല്ലാം .പിന്നെ  ഞാന്‍ ഇന്ന് കുറച്ചു വൈകിയേ വരൂ ."

"  എവിടെ പോയാലും വേഗം വരണേ ..ഞാന്‍ ഒറ്റക്കിരുന്നു ബോറടിക്കും."

" പിന്നെ വരാതെ പൊന്നേ ..അപ്പോഴേക്കും നമ്മുടെ അഞ്ചു വര്‍ഷത്തെ പ്രണയ കഥ എഴുതി പൂര്‍ത്തിയാക്കു .നീ വല്യ ബ്ലോഗ്‌ എഴുത്തുകാരി  അല്ലെ .."

"  ഹാഹ് പ്രണയത്തിന്റെ ഒരു വര്ഷം കഴിഞ്ഞുട്ടുള്ളൂ ഇനിയും ഉണ്ട് നാല് വര്ഷം ."


"  ശരി ശരി ..ഞാന്‍ പോയി വരാം .തരാന്‍ ഉള്ളത് താ "

"  പോയി വാ .അപ്പൊ ചൂടോടെ തരാം .ഹിഹി "

സമയം രാത്രി പത്തുമണി കഴിഞ്ഞിരിക്കുന്നു ..ആദ്യമായിട്ടാണ് ഇത്ര വൈകുന്നത് .ഇന്നിപ്പോ പിണക്കം തീര്‍ക്കാനെ നേരം ഉണ്ടാവുക ഉള്ളൂ  .

""  സഫീ  വാതില്‍ തുറക്കു "ഷാന്‍  കോളിംഗ് ബെല്ല് അടിച്ചു
ഉള്ളില്‍ നിന്നു ശബ്ദം ഒന്നും കേള്‍ക്കുന്നില്ല .ഷാന്‍  വീണ്ടും കോളിംഗ് ബെല്ലില്‍ വിരല്‍ വെച്ചു ..പെട്ടന്ന്  വാതില്‍ തുറന്നു

""സോറി പൊന്നേ .അറബി വരാന്‍ നേരം വൈകി .
"
" ഹും"

"  എന്താ മുഖത്ത് ഒരു ക്ഷീണം ഉറങ്ങിയോ ?

"  ഇല്ല .ഒരു തലവേദന."

" പിണങ്ങല്ലേ പൊന്നേ .സോറി പറഞ്ഞില്ലേ "

" എനിക്കാരോടും പിണക്കം ഒന്നും ഇല്ല .കുളിച്ചു വാ ഭക്ഷണം വിളമ്പി വെക്കാം ."
" ശരി .ഇതാ വരുന്നു .പോന്നിന്നൊരു ചക്കര ഉമ്മ "

ഷാന്‍ നേരെ ബാത്ത്‌റൂമിലേക്ക് ഓടി .

.................................................................................
"  എന്താ പൊന്നേ ഉറക്കം വരുന്നില്ലേ .തലവേദന കൂടുതല്‍ ഉണ്ടോ ?"

" ഇല്ല  .സാധാരണ വരുന്ന തലവേദന അല്ലെ . കുറച്ചു കഴിഞ്ഞാല്‍ മാറിക്കൊള്ളൂം."

" ശ്രദ്ധിക്കണം .ഒരു മാസം പോലും ആയിട്ടില്ല .നാളെ സഹലിനു ഒരു പാര്‍ട്ടി കൊടുക്കണം .അവന്‍ എന്നെ അവിടെ ഇരുത്തി പൊറുപ്പിക്കുന്നില്ല ."

" ഹും  ....


സഫീന അവന്റെ മാറില്‍ തല ചായ്ച്ചു കിടന്നു .അവളുടെ ചൂടുള്ള കണ്ണുനീര്‍ അവന്റെ നെഞ്ചിലൂടെ ഒഴുകാന്‍ തുടങ്ങി .

"  എന്താ പൊന്നേ ..എന്തിനാ കരയുന്നേ .വീട്ടിലേക്കു വിളിച്ചോ ""

" ഹും ..

അവള്‍ അവനെ ഒന്ന് കൂടി കെട്ടി പിടിച്ചു .അവന്റെ കൈ വിരലുകള്‍ സ്വാന്തനമായ്‌ അവളുടെ തല മുടിയിലൂടെ ഒഴുകി നടന്നു
അവന്ക്കറിയാം വീട്ടിലേക്കു വിളിച്ചാല്‍ ഒട്ടു മിക്ക രാത്രികളും ഇങ്ങനെയാ .ഒരു കരച്ചില്‍ ഉറപ്പാ .ഉപ്പയെയും  ഉമ്മയെയും ധിക്കരിച്ചു തന്റെ കൂടെ ഇറങ്ങി പോന്നവളാ .ഇപ്പോള്‍ എല്ലാം ശരി ആയി എങ്ങിലും ഉമ്മയോടുള്ള സ്നേഹമാണ് കണ്ണ് നീരായ്‌ തന്റെ മാറിലൂടെ ഒഴുകുന്നത്‌ എന്ന് അവന്നരിയാം .അത് കൊണ്ട് തന്നെ അവന്‍ ഒന്നും ചോദിയ്ക്കാന്‍ നിന്നില്ല .
.............................
അടുത്ത ദിവസം ...സമയം 5.30 PM

""  ഡാ സഹലെ  രൂമിലെക്കുണ്ടോ ?

" എന്തിന്നു "

" കട്ടന്‍ ചായയും ചുട്ട പപ്പടവും തിന്നാന്‍ .ഇനി അവളുടെ കൈ കൊണ്ട് കട്ടന്‍ കാപ്പി കിട്ടിയില്ല എന്ന് പറയരുത് ."

" അതുശരി കട്ടന്‍ നല്‍കി എന്നെ പാട്ടിലാക്കാന്‍ നോക്കാനോ .കട്ടന്‍ എങ്കില്‍ കട്ടന്‍ . ഇന്ന് ഞാന്‍ ഫ്രീയാ .ഷാന്‍  ഇങ്ങു വാ ,,നിനെക്കൊരു സംഭവം കാണാണോ .നോക്ക് "

" എന്ത് ? ഓരോന്ന് കാണിച്ചു എന്നെ വെടക്കാക്കല്ലേ നീ "

"അയ്യേ ഇതെന്താടാ

മോനെ ഷാന്‍  ഇതാണ് വീഡിയോ ചാറ്റിംഗ് .ഞാന്‍ റെക്കോര്‍ഡു ചെയ്തതാ "

" നോക്ക് .ഇത് മറീന .കുറെ പ്രയാസപെട്ടാണ് ഞാന്‍ ഇവളെ വളചെടുത്തത് . ചാറ്റി ചാറ്റി ഞാന്‍ അവളെ വീഡിയോ ചാറ്റിംഗില്‍ എത്തിച്ചു ."

ലാപ്‌ടോപ്പ് സ്ക്രീനില്‍  ഒരു വെളുത്ത ശരീരം പ്രത്യക്ഷപെട്ടു  .മുഖം കാണാന്‍ ഇല്ല .വടിവൊത്ത ശരീരത്തിന്റെ പല ഭാഗങ്ങളും വെളിവാകാന്‍ തുടങ്ങി .  ഷാനുവിന്നു വിശ്വസിക്കാന്‍ കഴിഞ്ഞില്ല .ഇങ്ങനെയും സ്ത്രീകളോ

" ഡാ മുഖം കാണാന്‍ ഇല്ലല്ലോ .നീ ഇതെങ്ങനെ ഒപ്പിച്ചു ."

ഹഹ അതാണ്‌ ഈ ഫസലിന്റെ കഴിവ് . കണ്ടോ പയന്റെ ഒരു ആക്രാന്തം .

" ഇന്നലെ നടന്നതാ ,ഞാന്‍ അപ്പോള്‍ തന്നെ റെക്കോര്‍ഡ്‌ ചെയ്തു ".

" നിന്നെ സമ്മതിച്ചു ഫസലെ ..എന്റമോ എന്താ ഫിഗര്‍ "

" നോക്കടാ "

ഷാനു ഇമവെട്ടാതെ സ്ക്രീനിലേക്ക് നോക്കി കൊണ്ടിരിക്കുകയായിരുന്നു . പെട്ടന്ന് അവന്റെ കണ്ണില്‍  ഇരുട്ട് കയറുന്നത് പോലെ തോന്നി .കാഴചകള്‍ മങ്ങി  ..അവന്‍ വിറച്ചു കൊണ്ട് നിലത്ത് വീണു ..

ഡാ ഷാന്‍ ..

സഹല്‍ അവനെ താങ്ങി ചാരി ഇരുത്തി .കുറച്ചു വെള്ളം എടുത്തു മുഖത്ത് തളിച്ച് .

ഷാനുവിന്നു ഇടയ്ക്കിടയ്ക്ക് ഇങ്ങനെ ഉണ്ടാവാറുണ്ട് .ഓഫീസില്‍ തന്നെ പല പ്രാവശ്യം തല കറങ്ങി വീണതാ .കാര്യപെട്ട എന്തോ അസുഖം ആണ് .അതിനെ കുറിച്ച് ചോദിച്ച ആരോടും ഒന്നും പറഞ്ഞിട്ടില്ല അവന്‍ .
സഹല്‍  കുറച്ചു വെള്ളം കൂടി  അവന്റെ മുഖത്ത് തെളിച്ചു .
ഷാന്‍  ഉറക്കാത്ത കാലില്‍ എഴുന്നേറ്റു .നേരെ തന്റെ കാറിന്റെ അടുത്തേക്ക് നീങ്ങി

" ഡാ എവിടെ പോകുന്നു ഇങ്ങനെ ,,ഞാന്‍ കൂടെ വരാം "

ഷാന്‍  ഒന്ന് പറയാന്‍ നിന്നില്ല .നേരെ കാറെടുത്ത് പോയി .

ശെടാ ഇവന്നെന്തു പറ്റി ..ഫസല്‍ ഓഫീസ്‌ അടച്ചു നേരെ കാറെടുത്ത്  ഷാന്റെ  പിന്നില വിട്ടു  .

ഫ്ലാറ്റിന്നു  താഴെ കാര്‍ കിടക്കുന്നുണ്ട് .ഹാവ് ഇവിടെ എത്തിയിരിക്കുന്നു

.പാവം മരുന്ന് കുടിക്കാന്‍ ഓടിയതാകും .മൊബൈല്‍ അടിച്ചിട്ട് എടുക്കുന്നില്ലല്ലോ .111 മത്തെ റൂമാ .
ഫസല്‍ ലിഫ്റ്റില്‍ കയറി നൂറ്റി പതിനൊന്നില്‍ എത്തി .ബെല്ലടിച്ചു .ഒരു പ്രതികരണവും ഇല്ല .

അവന്‍ ഡോര്‍ പതിയെ തള്ളി നോക്കി .ഡോര്‍ ലോക്കല്ല .പതിയെ ഡോര്‍ തുറന്നു .
ഷാന്‍  .. ഡാ ഷാന്‍  ..

ബെഡ്‌റൂമില്‍  നിന്നൊരു നേരക്കം .അവന്‍ നേരെ അങോട്ട് നടന്നു .
ആ കാഴ്ച കണ്ടു ഞെട്ടി തരിച്ചു  .ഷാന്‍ ഫാനില്‍ തൂങ്ങി പുളയുന്നു  .
സഹലിന്നു എന്ത് ചെയ്യണം എന്നറിയില്ല .അവന്റെ  കൈകാലുകള്‍ വിറക്കാന്‍ തുടങ്ങി .
അവന്‍ ഓടി ചെന്ന് ഷാന്റെ കാലില്‍ പിടിച്ചു മുകളിലേക്ക് ഉയര്‍ത്തി  . കഴിയുന്നില്ല  .ഷാന്റെ പിടച്ചില്‍ അവസാനിച്ചു .

സഹല്‍ ബെഡ്ഡിലേക്ക് തളര്‍ന്നു ഇരുന്നു  .. ബെഡ്ഡില്‍ മുഴുവന്‍ രക്തത്തിന്‍ നനവ്‌ .
അപ്പോഴാണ്  അവന്‍ അത് ശ്രദ്ധിച്ചത്  .ബെഡില്‍ മലര്‍ന്നു കിടക്കുന്ന സ്ത്രീ രൂപം .ഷാന്റെ  ഭാര്യ സഫീന  ..കയ്യില്‍ നിന്ന് രക്തം വാര്‍ന്നൊഴുകി ബെഡിലും റൂമിലും കട്ട പിടിച്ചിരിക്കുന്നു .

അവന്‍ വീണ്ടും ആ സ്ത്രീ രൂപത്തിലേക്ക് നോക്കി

പടച്ചോനെ മറീന ..വീഡിയോ ചാറ്റിംഗില്‍  എനിക്ക് മേനി കാണിച്ചു തന്ന മറീന .. ഇത് ഷാന്റെ ഭാര്യ ആയിരുന്നോ ...

ഞാന്‍ കാരണം രണ്ടു ജീവിതം ???? രണ്ടല്ല തളിര്‍ത്തു വരുന്ന ഒരു കുരുന്നു ജീവനുംകൂടി

എന്ത് ചെയ്യണം എന്നറിയാതെ ഫസല്‍ ആ  പ്രേതങ്ങള്‍ക്ക് മുമ്പില്‍ കുഴഞ്ഞു വീണു ..Tuesday, September 13, 2011

ഒളി ക്യാമറ ..

"ഹാ രാജാ നിക്ക് നിക്ക് ..ഞാനും ഉണ്ട് ."

"വേഗം കയറു ശിവേട്ട .."

"നീ എന്താ ബൈക്ക് മാറ്റിയോ "

"ഇല്ല ..ഇത് കടയിലെ ചെക്കന്റെയാ . എന്റേത് പഞ്ചറാ "

"ഏതായാലും നിന്നെ കണ്ടത് നന്നായി ".

"ആ ഹാ എന്താ പ്രതേകിച്ചു  "

"മോള്‍ക്ക്‌ ഒരു കല്യാണം ഒത്തു വന്നിട്ടുണ്ട് .നമുക്ക്അടുത്ത ഞായറാഴ്ച അവിടെ വരെ ഒന്ന് പോകണം ".

"ആയിക്കോട്ടെ . എന്റെ മോള്‍ക്കും വേണ്ടതെല്ലേ ..ഹഹ "

"അല്ല രാജാ മോളൂന്റെ  കല്യാണം നോക്കുന്നില്ലേ ."

"നോക്കണം .ഡിഗ്രി ഒരു വര്ഷം കൂടി ഉണ്ട് ..അത് കഴിയട്ടെ .അതിനിടയില്‍  വല്ലതും ഒത്തു വന്നാല്‍ ഉറപ്പിച്ചിടണം . പിന്നെ സ്വര്‍ണതിന്നു വില ദിനം പ്രതി കൂടുകയാ

"ശരിയാ .എന്ത് ചെയ്യണം  എന്നറിയിലാ ..നിനക്ക് ഒന്നേ ഉള്ളല്ലോ ..എനിക്ക് ഇനിയും രണ്ടെണ്ണം ഉണ്ട് ..ദൈവം എന്തെങ്ങിലും കണ്ടിട്ടുണ്ടാകും ..ഹാ പിന്നെ എങ്ങനെ ഉണ്ട് കച്ചവടം "

"തരക്കേടിലാതെ പോകുന്നു ."

"നിന്റെ മൊബൈല്‍ ഷോപ്പിനെ കുറിച്ച് ചില അപവാദങ്ങള്‍ ഞാന്‍ കേട്ടു .സത്യമാണോ ..."

"എന്താ സീഡിയാണോ   .അത് ഇപ്പോള്‍ എവിടെ ഇല്ലാത്തതു .".

"അതല്ല സെക്സ് ക്ലിപ്പുകള്‍ മൊബൈലിലേക്കു കയറ്റി കൊടുക്കുന്നു എന്നെല്ലാം ഞാന്‍ കേട്ടു ..ഉണ്ടെങ്കില്‍ അത് ശരിയല്ല .പോലീസ്‌ അറിഞ്ഞാല്‍ നാറ്റ കേസാ ".

"ഇല്ല ശിവേട്ട ..ഞാന്‍ അങ്ങനെ ചെയ്യുമോ .ഇപ്പൊ കുറച്ചു കച്ചവടം ഉണ്ട് ..അത് കണ്ടു ശത്രുക്കള്‍ പറഞ്ഞു പരത്തുന്നതാ .."

"ഞാന്‍ കേട്ടത് പറഞ്ഞു ....ഹ അത് പോട്ടെ    അപ്പൊ മറക്കേണ്ട ..ഞാന്‍ ഇവിടെ ഇറങ്ങട്ടെ .മൂസയെ ഒന്ന് കാണണം  ".

രാജന്‍ ബൈക്ക് നിര്‍ത്തി .

"ഞായാറാഴ്ച കാണാം  ഒക്കെ ".

രാജന്‍ നേരെ തന്റെ വീട്ടിലേക്കു തിരിച്ചു  .ഇനി ഉച്ച ഭക്ഷണം കഴിച്ചു ഒരു ഉറക്കം കഴിഞ്ഞിട്ടേ തിരിച്ച് കടയിലെക്കുല്ല്

ശിവേട്ടന്‍ പറഞ്ഞത് ശരിയാ .പിടിച്ചാല്‍  നാറ്റ കേസാ ..മോളു ,സീന പിന്നെ കുടുംബം ..എല്ലാവരും അറിയും .പക്ഷെ എന്ത് ചെയ്യാം .കച്ചവടം പിടിച്ചു നിര്‍ത്താന്‍ ഇങ്ങനെ ചില  പൊടീ കൈകള്‍ ഇല്ലാതെ  എങ്ങനെയാ .ഇതിപ്പോ ഞാന്‍ മാത്രമല്ലല്ലോ .

അയാളുടെ ചിന്തയെ അയാള്‍ തന്നെ പിടിച്ചു നിര്‍ത്തി

"സീന ..ചോറ് എടുത്തു വെച്ചേ "

" ഇപ്പൊ വെക്കാമേ ..പിന്നെ മോള്‍ക്ക്‌ പനിക്കുന്നുണ്ടുട്ടോ .ഇന്നും കോളേജില്‍ പോയിട്ടില്ല."

ന്നാ നിനക്ക് ആ മുജീബ്‌ ഡോക്ടറെ ഒന്ന് കാണിചൂടായിരുന്നില്ലേ .ഞാന്‍ വരുന്നത് വരെ നില്‍ക്കണേ "

ബുക്ക്‌ ചെയ്തിട്ടുണ്ട് ..ആറുമണിക്ക് ചെല്ലാനാ പറഞ്ഞത്
.
ഹും ..പൈസ മേശ വലിപ്പില്‍ ഉണ്ട് .അവള്‍ എന്ത്യേ കിടെക്കാ

ഇപ്പൊ കുറച്ചു കഞ്ഞി കുടിച്ചു കിടന്നത്തെ ഉള്ളു ..

ര്നീം ര്നീം ര്നീം ..

"ഹല്ലോ രാജേട്ടാ ."

"ഹും എന്താടാ "

"പുതിയതൊന്നു നൌഫല്‍ കൊണ്ട് വന്നിട്ടുണ്ട് ,,കിടിലന്‍ ."
നൌഫല്‍ ഒരു ഒളി ക്യാമറയാ .  എന്‍ജിനീയര്‍ കോളേജില്‍ പഠിക്കുന്നു .കോളേജിലെ പല പെണ്‍കുട്ടികളുടെയും കാമകേളികള്‍   അവന്റെ മൊബൈലില്‍ ആണ് ആദ്യം പതിയുക .പലതിലും തലയില്ലാത്ത നായകന്‍ അവന്‍ തന്നെ ആകും .യു ടുബില്‍ എത്തുന്നതിനു മുംബ് രാജട്ടനെ കടയില്‍ ആണ് ആദ്യം എത്തുക ..അതിന്നു അവന്‍ രണ്ടു മൂന്നു റീ ചാര്‍ജു കൂപ്പണും എടുത്തു പോകും ..

"അവിടെ വെക്ക് ഞാന്‍ വന്നിട്ട് പുറത്തു വിട്ടാല്‍ മതി  "
രണ്ടു മൂന്നു പയ്യന്മാര്‍ ഉണ്ട് ..കൊടുക്കെട്ടെ ..

"ഹ നിന്റെ ഇഷ്ട്ടം പോലെ ചെയ്യ് .സൂക്ഷിക്കണേ "
...............................................................................................
ഡാ രഹീമേ .എവിടെ ?

" ഇതാ ..കിടിലനാ ..അഞ്ചു മിനിട്ട് ഉണ്ട് .. കണ്ടിട്ട് നമ്മുടെ ഇവിടെ എവിടെ ഉള്ളവരെ പോലെ തോന്നും .. നാലഞ്ചു പേര്‍ക്ക് ഞാന്‍ കൊടുതുട്ടോ "
രാജേട്ടന്‍ ഫോണ്‍ വാങ്ങി

മൊബൈല്‍ സ്ക്രീനില്‍ ഏതോ ഒരു ക്ലാസ്‌റൂമിന്റെ പാതി തെളിഞ്ഞു വരാന്‍ തുടങ്ങി ..

"എന്റമ്മോ കിടിലന്‍ .  എന്നാ സ്റെകച്ചരാ പെണ്ണിന്നു .

അയാളിലെ വികാരങ്ങള്‍ക്ക് തീ പിടിച്ചു . കണ്ണിമ വെട്ടാന്‍ പോലും അയാള്‍ മറന്നു ..

ഡാ മുഖം കാണുന്നില്ലല്ലോ .

കാണും രാജേട്ടാ .. ഇങ്ങള് മൊബൈലില്‍ കയറി വെടി വെക്കല്ലേ .

മുഖം തെളിയാന്‍ തുടങ്ങി .നല്ല കണ്ട പരിചയം .നെറ്റിയിലെ മുറിവിന്റെ അടയാളം .മോളൂന്റെ മുഖച്ഛായ   .ഹേ ഹമീദ്‌ ക്കന്റെ മകന്‍ റൈഹാന്‍ ‌ .

ചുണ്ടുകള്‍ തമ്മില്‍ കോര്‍ത്ത മുഖങ്ങള്‍ വീണ്ടും തെളിഞ്ഞു വന്നു.അയാളുടെ കണ്ണുകള്‍ മങ്ങാന്‍ തുടങ്ങി

.എന്റെ ദൈവമേ ..ന്റെ മോളു

ആകാശം വിണ്ടു കീറി  ,ഭൂമി  പൊട്ടിപിളര്‍ന്നു . വെട്ടി ഇട്ട വാഴ പോലെ അയാള്‍ നിലത്ത് വീണു .

തെറിച്ചു വീണ മൊബൈലില്‍ അപ്പോഴും മോളുവിന്റെയും രൈഹാന്റെ യും പ്രണയ ലീലാവിലാസങ്ങള്‍ അവസാനിച്ചിരുന്നില്ല .
Thursday, September 8, 2011

ആദ്യ രാത്രി ............?? അവസാന രാത്രി ........??

""മോനെ ബാബു .എന്താ അനക്ക് പറ്റ്യത് .ഇജ്ജ്  എന്തെങ്ങിലും ഒന്ന് തൊള്ള തൊറന്നു പറയ്‌ . ഇജ്ജ്‌ഈ ചെയ്യുന്നത് പടച്ചോന്‍പൊറുക്കൂല്ലട്ടോ""

ഹും

"" ഡാ ഇജ്ജ്‌ ഇങ്ങനെ മൂള്യതോണ്ടു ഒരു കാര്യവും ഇല്ല .ഓളെ വിളിച്ചു കൊണ്ട് വാടാ ..നിന്റെ ഉമ്മേണ്  ഈ പറേന്നത് ."

""ഉമ്മച്ചി ഒന്ന് മിണ്ടാതെ ഇരിക്കുന്നുണ്ടോ  .ഒരു സമാധാനം കിട്ടാന്‍ വേണ്ടിയാ വീട്ടിലേക്ക്  വന്നത്  .ഇവിടേം ഒരു സുഖമില്ലച്ചാല്‍ .""

ബാബു നിലം കുലുക്കി റൂമിലേക്ക് കയറി .ആയിശുമ്മ ഉമ്മറത്ത്‌ തനിച്ചായി . 

""പടച്ചോനെ  .ന്‍റെ മോന് എന്ത് പറ്റിന്നാവോ .ഓന്‍റെ മനസ്സില്‍ കുടിയേറിയ ചെയ്ത്താനെ ഇജ്ജ്‌ഒന്ന് ഒയിപ്പിച്ചു താ  "

"അസ്സലാമു അലൈകും"

" വാ അലൈകും സലാം  ..ഹ ഫസലോ ...കയറി ഇരിക്കീം  .അന്നെ  കണ്ടിട്ട് കുറെ കാലമായല്ലോ "

"ഒരു ഒഴിവു കിട്ടണ്ടേ ഉമ്മച്ചീ .ബാബു എവിടെ?"

" ഓന്‍ അകത്തുണ്ട് .ഇപ്പ വിളിക്കാം ഇജ്ജ്‌ അവടെ ഇരിക്ക് "

" ബാബുവേ .. താടാ ഫസല്‍ അന്നെ വിളിക്കുന്നു  "

" ശോ വല്ലാത്തൊരു ശല്യം ..ബാബു പിറ്പിറുത്തു  പുറത്തേക്കു ഇറങ്ങി ."

" ഹ എന്തെടാ  ഫസലെ .ഇന്ന് കടയില്‍പോയില്ലേ  "

"  ഹ പോയി ..അവിടെന്ന് വരുന്ന വഴിയാ ..വാ നമുക്ക് റൂമില്‍ഇരിക്കാം ഒരു കാര്യം ഡിസ്കസ് ചെയ്യാന്‍ഉണ്ട് "

അവര്‍രണ്ടു  പേരും റൂമില്‍കയറി ,വാതില്‍കുറ്റി ഇട്ടു

" ഡാ ബാബു എന്താ നിന്റെ പ്ലാന്‍..ആ പെണ്ണിനെ അവിടെ ഇങ്ങനെ നിര്‍ത്തിയാല്‍മതിയോ ?

" എന്ത് ?

.നിന്റെ അളിയന്‍എനിക്ക് വിളിച്ചിരുന്നു
"ആ പെണ്ണിനെ ഇങ്ങു കൂട്ടി കൊണ്ടുവാ . ചെറിയ ഒരു സൗന്ദര്യ പിണക്കത്തിന്റെ പേരും പറഞ്ഞു നിന്റെ വിലപ്പെട്ട സമയം വെറുതെ കളയണ്ട. നീ പിന്നീട് ദുഖിക്കും . ഒരു മാസം കൂടി അല്ലെ നിനക്ക് ലീവോള്ളൂ .

“ ആ ശരിയാ ..പക്ഷെ ഞാന്‍എന്ത് ചെയ്യാം ..എന്റെ മനസ്സ് ചത്തെഡാ .”

“ സൌന്ദര്യ പിണക്കം എന്നല്ലാതെ ഇതുവരേം കാരണം നീ പറഞ്ഞില്ല .എന്നോട് പറയാന്‍പറ്റുന്നതു ആണെങ്ങില്‍പറയ്‌..നമ്മള്‍ക്കിടയില്‍ഇതുവരെ ഒരു രഹസ്യങ്ങളും ഉണ്ടായിട്ടില്ലല്ലോ “


“ അത് പിന്നെ .......”

ചിലപ്പോള്‍അടുത്ത വെള്ളി ആഴ്ച ഓളെ ഉപ്പയും അളിയനും ഉങ്ങ് വരും  കൂടി ഇങ്ങു വരും .പിന്നെ നാട്ടുകാര്‍അറിയും .നാറ്റ കേസാകും ..നിനക്ക് നമ്മുടെ നാട്ടുകാരെ അറിയില്ലേ ..ഒരു വിഷയം കിട്ടിയാല്‍ഒബാമയുടെ അടുക്കള  വരെ എത്തിക്കുന്ന കൂട്ടരാ ..ഓര്‍ത്തോ !

"  ഞാന്‍എന്ത് വേണം എന്ന പറയുന്നേ ..

“ നീ അവളെ കൂട്ടി കൊണ്ട് വരിക .എല്ലാം മറന്നു സ്നേഹത്തോടെ ജീവിക്കുക“
"ഫസല്‍എനിക്കവളെ സ്നേഹിക്കാന്‍കഴിയും എന്ന് തോന്നുന്നില്ല  , അവള്‍ക്ക് ഒരു കാമുകന്‍ഉണ്ടായിരുന്നത്രെ . സിനിമക്കെല്ലാം  ഒപ്പം പോയിട്ട് ഉണ്ടെന്നും പറഞ്ഞു .."

“ഹോ അത് ശരി ..അപ്പോള്‍ അതാണോ കാര്യം ..നിനക്ക് ആദ്യരാത്രി  ഇതായിരുന്നോ പണി .. പഴയ പ്രേമമെല്ലാം നീ കുത്തി കുത്തി പുറത്തു എടുത്തതോ ? അതോ അവള്‍സ്വയം പറഞ്ഞതോ ?

" ഞാന്‍ചോദിച്ചപ്പോള്‍പറഞ്ഞു "

" ഹഹ വിവരവും വിവേകവും ഇല്ലാത്ത വൃത്തികെട്ട ഭര്‍ത്താക്കന്മാരില്‍അങ്ങനെ ഒരാളും കൂടി ...

“ ഡാ പമ്പര വിഡ്ഢി ...!!! ഒരു  പെണ്ണിനെ കുറിച്ച് എല്ലാം അന്വേഷിച്ചതിനു ശേഷമാ നമ്മള്‍അവളെ കല്യാണം കഴിക്കുന്നത്‌. ആദ്യ രാത്രി തന്നെ അവളുടെ കഴിഞ്ഞു  പോയ രഹസ്യങ്ങള്‍കുത്തി എടുത്തു മണത്തു നോക്കി  ജീവിതം കാലം മുഴുവന്‍സംശയ രോഗവുമായി നടക്കുന്ന വിവര ദോഷികള്‍നീയും ഉള്പെട്ടല്ലോ എന്റെ ഫൈസല്‍ബാബു !!!

വിവാഹത്തിന്നു ശേഷമാനെടാ ജീവിതം കിടക്കുന്നത് ..ഇനി  നീ നിന്റെ ഭാര്യയെ സൂക്ഷിക്കുക ..നീ നിന്നെയും ....അത് വരെ ഉള്ളതെല്ലാം മറക്കാന്‍ശ്രമിക്കുക .

" എന്നാലും ഫസലെ "

ഒരു എന്നാലും ഇല്ല ..അവള്‍നല്ല കുട്ടി ആയത് കൊണ്ട എല്ലാം നിന്നോട് പറഞ്ഞത് .

“ ഡാ ഫസലെ അവള്‍കോളേജില്‍ഒരു കുറെ ചുറ്റി കറങ്ങിയതാനത്രേ .”ഇനി ഞാന്‍ഗള്‍ഫില്‍പോയാല്‍വീണ്ടും ആ ബന്ധം തുടങ്ങുമോ എന്നാണു പേടി “

“ പോടാ അവിടുന്നെ ..അവള്‍ എന്താ വിവരമില്ലാതവള്‍  ഒന്നും അല്ലല്ലോ ....അത് കഴിഞ്ഞില്ലേ ..

പിന്നേ  നിന്റെ കൈ ഇത്ര പരിശുദ്ധി  ഉള്ളതാണോ .ഓര്‍മ്മയുണ്ടോ സഫീനയെ .അഞ്ചു വര്‍ഷങ്ങള്‍ക്കു പിന്നിലേക്ക്‌തിരിഞ്ഞു നോക്ക് .പാര്‍ക്കുകള്‍ .സിനിമാ തിയേറ്റര്‍ ,നെറ്റ് കഫേകള്‍..ഓര്‍ക്കുന്നുണ്ടോ .നിന്റെ കൂടെ നടന്നു കുറെ തെണ്ടിത്തരം ഞാനും ചെയ്തിട്ടുണ്ട് ..പറയാന്‍പറ്റാത്തത് പലതും ...
തലവേദന അഭിനയിച്ചു നീ ഹോസ്റ്റല്‍കിടന്നതും , സഫീന വന്നതും ഉച്ച ഭക്ഷണം കഴിച്ചതും ..പിന്നെ അവിടെ നടന്നതെല്ലാം എനിക്കും നിനക്കും നമ്മുടെ ഗ്രൂപ്പിലെ എല്ലാവര്ക്കും അറിയാം .. ഒന്നും പറയിപ്പിക്കണ്ട . നീ വല്യ പുണ്യാളന്‍ആവല്ലേ  .നിന്റെ ഓഫീസിലെ ഫിലിപ്പെനി സാറയുടെ  വീഡിയോ കാണിച്ചതും വിവരിച്ചതോന്നും നീ മറക്കല്ലേ ....

" അത് പിന്നേ "

ആ ഹാ ...ഭര്‍ത്താക്കന്മാര്‍ എന്ത് തെറ്റ് ചെയ്താലും ഭാര്യമാര്‍ ക്ഷമിക്കുക എന്നു  ലിഖിത നിയമം ഒന്നും ഇല്ലഡാ   .ഭര്‍ത്താക്കന്മാര്‍ക്ക് പരസ്ത്രീകളുമായി ബന്ധപെടാം .ഭാര്യക്ക് ആരെയും നോക്കാന്‍പോലും പറ്റില്ല എന്ന് പറഞ്ഞാല്‍അത് കുറച്ചു കഷ്ട്ടമല്ലടാ ..എന്ന് വെച്ച് ഭാര്യയെ അഴിച്ചു വിടണം എന്നലട്ടോ  അതിനര്‍ത്ഥം ..

വിവാഹ ജീവിതത്തില്‍ഭര്‍ത്താവ് വലുതോ ഭാര്യ ചെറുതോ അല്ല ." പരസ്പ്പര സ്നേഹവും ബഹുമാനവും വിട്ടു വീഴ്ചയും ആണ് വേണ്ടത് ..അവിടെ വിജയം ഉണ്ടാകൂ ..ഇല്ലങ്ങില്‍വെറും ഒരു പ്രഹസനമാകും ജീവിതം "

നീ അവളെ കൂട്ടി കൊണ്ട് വാ. എന്നിട്ട് സ്നേഹത്തോടെ അടിച്ചു പൊളിച്ചു ജീവിക്കേടാ ..

""  ന്നാ നീയും വാ ..നിന്റെ ശമിയെയും കൂട്ടണം ""

അല ഹംദ് ലില്ലഹ് ....അത് ഞാന്‍ ഏറ്റു .എങ്കില്‍ പ്പോയി കുളിച്ചു സുന്ദരന്‍ ആയി വാ . ..അപ്പോഴേക്കും ഞാന്‍ എന്റെ പെണ്ണിന്നു വിളിക്കട്ടെ ...........................................
...........................................

 .

Sunday, September 4, 2011

മോര്‍ഫിങ്‌ ...!!!!


മാണൂര്‍ കുന്നുംപുറം ഗ്രാമവാസികളെ ഞെട്ടിച്ചു കൊണ്ടാണ് ആ വാര്‍ത്ത പരന്നത്.രാജീവ്‌ സീമയെ ഒഴിവാക്കാന്‍ തീരുമാനിച്ചു. കാട്ടുതീ പോലെ ആ വാര്‍ത്ത കുന്നുംപുറത്ത് വ്യാപിക്കാന്‍ തുടങ്ങി  .കേട്ടവര്‍ക്കാര്‍ക്കും വിശ്വസിക്കാന്‍ കഴിഞ്ഞില്ല .

വിദ്യാസമ്പനാണ് രാജീവ്‌ .ഗള്‍ഫില്‍ഉയര്‍ന്ന ജോലി .രണ്ടുമാസത്തെ ലീവില്‍ നാട്ടില്‍ വന്നു .വീട്ടുകാര്‍ മുമ്പേ കണ്ടു ഇഷ്ട്ടപെട്ട കുട്ടിയെ വേറെ ഒന്നും ആലോചിക്കാതെയാണ് അവന്‍ കെട്ടിയത് .ആലോചിക്കേണ്ട കാര്യമില്ല .സീമ അത്രയ്ക്ക് സുന്ദരിയാണ് .വിദ്യാസമ്പന്നയും .അവളുടെ വിടര്‍ന്ന കണ്ണുകളും നീണ്ട കാര്‍കൂന്തലും നുണകുഴി വിരിയും പുഞ്ചിരിയും ആരുടേയും  മനസ്സ് ഇളക്കി പോകും .

ഇത്ര ഗംഭീരമായ ഒരു കല്യാണം ഈ നാട്ടില്‍ ഇത് വരെ ഉണ്ടായിട്ടില്ല .വിഭവ സമര്‍ധമായ  സദ്യയുടെ രുചി നാവില്‍ നിന്നും വിട്ടു പോയിട്ടില്ല .വെറും ഒരു മാസത്തെ വിവാഹജീവിതം ..അതിന്നിടയില്‍ എന്താണ് സംഭവിച്ചത് .അവരെ തകര്‍ത്ത ദാമ്പത്യ രഹസ്യം  എന്തായിരിക്കും..കണ്ടവര്‍ കണ്ടവര്‍ പരസ്പ്പരം ചോദിച്ചു .

  ഹസ്സന്ക്കയുടെയും ദാമോധരേട്ടന്റെയും ചായ കടകള്‍  സംവാദവേദികള്‍ ആയി  മാറി ..സീമയുടെ ദയനീയ അവസ്ഥ പൊടിപ്പും തെങ്ങലും വെച്ച് കട്ടന്‍ ചായക്ക് രുചി കൂട്ടി .ഒരു ഭാഗത്ത്‌ രാജീവനെ അനുകൂലിക്കാനും ആളുകള്‍ ഉണ്ടായി .

രാജീവിന്റെയും സീമയുടെയും ദാമ്പത്യം തകര്‍ത്ത ആ  രഹസ്യത്തിന്‍റെ ചുരുള്‍ നിവര്‍ത്തുന്നതില്‍  അവസാനം പാപ്പരാസികള്‍ വിജയം കണ്ടെത്തി .പാപരാസികളുടെ യുവ നേതാക്കള്‍ ഫിറോസ്‌ ദാമോധരെട്ടന്റെ കടയിലും വിനോദ് ഹസ്സന്ക്കയുടെ കടയിലും താങ്കള്‍ക്ക് കിട്ടിയ വിവരം വളരെ അഭിമാനപുരസരം വീശി എറിഞ്ഞു .

"" സീമ  . ഫെസ്ബൂക്കിലെ മാദകറാണിയാണ് ..അവളോട്‌ കൂട്ടുകൂടാന്‍  ,അവളോട്‌ ചാറ്റിംഗ് നടത്താന്‍ ,അവളുടെ സ്റ്റാറ്റസ്സിന്നു മറുപടിയിടാന്‍ പൂവാല കൂട്ടം  കാത്തു നില്‍ക്കുന്നു .അവളുടെ വാളില്‍ പോസ്റ്റിംഗ് മത്സരമാണ് നടക്കുന്നത് .അവള്‍ക്കു വരുന്ന കമാന്റുകള്‍ 350 ന്നു മുകളില്‍ ആണ് .""

കട്ടന്‍ചായയും ദിനേശ്‌ ബീഡിയും വലിച്ചു വെടി പറഞ്ഞിരിക്കുന്ന ജോസഫെട്ടന്നും കൂട്ടര്‍ക്കും ഒന്നും മനസ്സിലായില്ല .നാരായേട്ടന്നും മമ്മദ്ക്കയും പരസ്പ്പരം മുഖത്തേക്ക് നോക്കി .

"" എടാ ഹംക്കേ ഒന്ന് തെളിയിച്ചു പറ ..മ്മക്ക് ഒന്നും മനസ്സിലായില്ല .മമ്മദ്ക്കക്ക് ഇരിക്ക പൊറുതി കിട്ടിയില്ല ""

"" അത് നിങ്ങള്ക്ക് പറഞ്ഞാല്‍ മനസ്സിലാവില്ല . ഇത് അറിയനമെങ്ങില്‍ കമ്പ്യൂടര്‍ അറിയണം ..അതിലെ ഫേസ്ബുക്കില്‍ ആണ് ഈ രഹസ്യം കിടക്കുന്നത്"".
.വിനോദു നാരയനെട്ടനെയും മമ്മദ്ക്കയെയും നോക്കി പറഞ്ഞു .

 ""  ഡാ ..സിനിമ പോസ്ട്ടിലോക്കെ കാണുന്ന മാദകറാണി ശക്കീലയുടെയും മറിയയുടെയും പോലെ ആണോ..""
ജോസഫെട്ടന്റെ സംശയം .

അങ്ങനെയും പറയാം ...വിനോദു ആ പാവം വൃദ്ധന്മാരുടെ ചിന്താമണ്ഡലത്തിലെക്ക് തീ കൊടുത്തു ..

"" ഇന്ന ബരീം .നമ്മക്ക് ക്ലബ്ബില്‍ പോകാം ..ഇജ്ജ്‌ ആ  കുന്ത്രാണ്ടം തൊറന്നു നമ്മക്കൊന്നു കാണിച്ചാ .നമ്മളും ഒന്ന് കാണട്ടെ ..""
മമ്മദ്ക്ക പെട്ടന്ന് കാരന്നോര്‍ ആയി .

""   അത് ശരിയാ ..അവള്‍  അങ്ങനെ ചെയ്യാന്‍ പാടുണ്ടോ .അങ്ങനെ മാദകറാണിയായി അവള്‍ നടക്കണ്ട ""

മമ്മദ്ക്കയും ജോസഫെട്ടന്നും നാരായേട്ടനും ചാടി എഴുന്നേറ്റു .
അവര്‍ നേരെ കുന്നുംപുറം ഗ്രീന്‍ വില്ല ക്ലബ്ബിലേക്ക് നടന്നു ..

"" ഇതെന്ത ഇവിടെ ഇത്ര ആള്‍ കൂട്ടം .""  ക്ലബ്ബിനു മുന്നിലെ തിക്കും തിരക്കും കണ്ടു നാരയനേട്ടന്‍ ജോസ്സഫെട്ടനെ നോക്കി .

അതാണ്‌ കുന്നുംപുറം CID കളുടെ പവര്‍ ..വിനോദു മനസ്സില്‍ ചിരിച്ചു .

ഫിറോസ്‌ തന്റെ ലാപ്ടോപ്പ് തുറന്നു . ഫേസ് ബുക്ക്‌ ഓണാക്കി . സീമ എന്ന് ടൈപ്പ് ചെയ്തു സെര്‍ച്ച് അടിച്ചു ..അതാ വരുന്നു പലതരം സീമകള്‍ .അവന്‍ ഏതോ ഒന്നില്‍ നെക്കി .പുറത്തു തിക്കും തിരക്കും .വൃദ്ധന്മാരുടെ കൂടെ പീക്കിരി പയ്യന്മാരും തിരക്ക് കൂട്ടി .

ആരും തിരക്ക് കൂട്ടരുത് .ആദ്യം നാട്ടിലെ കാരണവന്മാര്‍ ..പിന്നെ യുവാക്കള്‍ .പിന്നെ കുട്ടികള്‍ ..അങ്ങനെ കാണുന്നതാണ് ഉചിതം .എന്നാലേ ഇത് ശരിക്കും കാണാം പറ്റുകയുള്ളൂ .

നാട്ടിലെ കാരണവന്മാര്‍ ചാടി മുന്നില്‍ കയറി .ജോസഫെട്ടന്നും ,മമ്മദ്‌ക്കയും നാരായെട്ടന്നും മുന്നില്‍ തന്നെ ഇടം പിടിച്ചു .വിനോദു ഡോര്‍ അടച്ചു .
പുഞ്ചിരിച്ചു നില്‍ക്കുന്ന സീമയുടെ ചിത്രത്തില്‍ മാത്രമാണ് എല്ലാവരുടെയുമ കണ്ണുകള്‍ .

ഫിറോസ്‌ വിവരിക്കുകയാണ് .

" ഇത് കണ്ടാല്‍ ഏതൊരു ആളും സീമയെ  ഒഴിവാക്കും . 5000 ത്തില്‍ അധികം ഫ്രണ്ട്സ്  ."

"" ഓ ഫേസ്ബുക്കില്‍ കൂടുതല്‍ ഫ്രെണ്ട്സ് ഉണ്ടെന്നു കരുതി ഒരാളെ ഒഴിവാക്കാന്‍ പറ്റുമോ ..എന്റെ മകനും മകളും എല്ലാം ഫെസുബൂക്കില്‍ ഉണ്ട് .""
പിന്നിലെ വരിയില്‍ നിന്നും തോമസ് മാഷുടെ അപിപ്രയം ..
മാഷേ അത് മാത്രമല്ല ..നിങ്ങള്‍ ഈ കമാന്റുകള്‍ ഒന്ന് വായിച്ചു നോക്ക് .ഇതിലെ അശ്ലീലം എങ്ങനെ ഒരു നല്ല ഭര്‍ത്താവിനു  ഉള്‍ക്കൊള്ളാന്‍ കഴിയും .ഇനി ഈ ചിത്രങ്ങള്‍ കൂടി ഒന്ന് നോക്ക്

ഫിറോസ് ചിത്രങ്ങള്‍ അവര്‍ക്ക് മുമ്പില്‍ തുറന്നു വെച്ചു ,അര്‍ദ്ധ നഗ്നയായി നില്‍ക്കുന്ന സീമയുടെ വെത്യസ്ത ചിത്രങ്ങള്‍ .കുളി സീന്‍ വരെ ഉണ്ട് ..
നാരായേട്ടന്റെയും മമ്മദ്ക്കയുടെയും വായില്‍ കപ്പലോട്ടാന്‍ പാകത്തിന് വെള്ളം കിനിയുന്നു .

" ഓള് ബയങ്ങരി തന്നെ "

" ഡാ ഇങ്ങനെ പെട്ടന്ന് മാറ്റല്ലേ .എനിക്കൊരു സംശയം "
വിനയേട്ടന്റെ ശബ്ദം ..

എന്താ വിനയാ .അനയ്ക്ക് കണ്ടു മതി വന്നില്ലേ .ഇക്കും മതി വന്നില്ല .മമ്മദ്ക്കായുടെ കമാന്റു .

"" തമാശ് വിട് മമ്മദ്ക്ക .നോക്ക് എല്ലാ ഫോട്ടോയിലും ചിരിച്ചു നില്‍ക്കുന്ന ഒരേ  മുഖമാണ് ..ഉടല്ലിന്നു മാത്രേമേ .വെത്യാസമുള്ളു  ..ഇത് ഫോട്ടോ ഷോപ്പാന്നു .""

""  അതെ വിനയേട്ട ..ഇത് ഫോട്ടോ ഷോപ്പ്‌ ചെയ്തതാ ..ഇത് പലതും സിനിമാ നടിമാരുടെ ശരീരമാ ..തല മാത്രമേ സീമയുടെതായി ഉള്ളൂ .ആരോ അവരുടെ ഫോട്ടോ വെച്ചു ഫൈക് ഐടി ഉണ്ടാക്കിയതാ .""
വിനോദി വിനയേട്ടനോട് യോജിച്ചു .

"" തോമസ്‌ മാഷേ നിങ്ങളും വിനയെട്ടനും രാമന്‍ വക്കീലും ചെന്ന് രാജീവനെ കാര്യം പറഞ്ഞു മനസ്സിലാപ്പിക്കണം .ഇത് വെറും ചീറ്റിംഗ് ആണ് ..പാവം സീമ ഇതൊന്നും അറിഞ്ഞിട്ടു പോലും ഉണ്ടാകിലാ . അവളുടെ കൂട്ടുകാരോ കൂട്ടുകാരികാളോ  ആകാം ഇതിനു പിന്നില്‍ .അവരെ പിടിക്കാന്‍ നമുക്ക് സൈബര്‍ സെല്ലില്‍ പരാതി കൊടുക്കാവുന്നതാണ് . ഇത് നമുക്ക് തന്നെ ബ്ലോക്ക് ചെയ്യാന്‍ കഴിയും .""

ഇത് പോലെ ഒരുപാട്കോളേജു കുട്ടികളുടെയും വീട്ടമ്മമാരുടെയും തലയ്ക്കു താഴെ ആരുടെ ഒക്കെയോ നഗ്ന മേനിയാ ..ഇത് തൊണ്ണൂറു ശതമാനവും ചീറ്റിംഗാ ..നമ്മുടെ ഫാമിലി ഫോട്ടോകളും മറ്റും പുറത്തു പോകുന്നത് ശ്രദ്ധിക്കുക .മോര്‍ഫിങ്ങും ഫോട്ടോ ഷോപ്പും ഇന്ന് എല്ലാവര്‍ക്കും അറിയാം ....സ്വയം ശ്രദ്ധിക്കുക ..അത്ര തന്നെ .

ഫിരോസ്സി പറഞ്ഞു നിര്‍ത്തി.. ..വിനയേട്ടന്‍ തോമസ്സ് മാഷേ നോക്കി. എന്നാ മാഷേ നമുക്ക് രാജീവന്റെ വീട് വരെ പോയി വരാം ..

പക്ഷെ തോമസ് മാഷ്‌ തന്‍റെ വീട്ടിലെ  ലാപ്ടോപ്പില്‍  ആണ് ..തന്റെ മകളുടെ തലയ്ക്കു താഴെ ഒന്ന് സംഭവിക്കരുതേ ...