""സ്വപ്രയത്നത്തിലൂടെ എന്തും നേടി എടുക്കുക എന്നാല്‍ മാത്രമേ അതിന്റെ മൂല്യം നമുക്ക്സന്തോഷത്തോടെ അനുഭവിക്കാന്‍ കഴിയൂ" എന്‍റെ ജീവിതത്തില്‍ വളരെ അധികം സ്വദീനിച്ച വാക്കാണിത് .
പ്രായം കുതിച്ചു പാഞ്ഞു കൊണ്ടിരിക്കുന്നു .പിടിച്ചിട്ടു നില്‍ക്കുന്നില്ല ..ഇനി ഏതായാലും ഒരു വിവാഹം കഴിക്കണം . പക്ഷെ ഒരു വേള കണ്ടു ഇഷ്ട്ടപെട്ടിട്ടുള്ള വിവാഹതോട് എനിക്ക് താത്പര്യമില്ല .വിവാഹം കഴിക്കുന്നതിനു മുമ്പ് പെണ്ണിന്റെ മനസ്സ് അറിഞ്ഞിരിക്കണം ..അതിന്നുള്ള മാര്‍ഗം അവളെ പ്രേമിക്കുക എന്നത് തന്നെയാ ...അങ്ങനെ ഞാന്‍ ഭാവി വധുവിനെ കണ്ടു പിടിക്കുവാനും പിന്നെ പ്രേമിച്ചു പ്രേമിച്ചു ജീവിതത്തിലേക്ക് കൊണ്ട് വരുവാനും ഇറങ്ങി പുറപ്പെട്ടു ....
നേരെ നാട്ടിലെ ഹൈസ്കൂളിന്‍റെ മുന്നിലേക്ക്.വൈകുന്നേരം നാല് മണി .കുട്ടികള്‍സ്കൂള്‍ വിട്ടു വീടണയാന്‍ പരക്കം പായുന്നു .പക്ഷെ എന്‍റെ മനസ്സിനങ്ങിയ ഒന്നിനെയും എനിക്ക് കണ്ടെത്താന്‍ കഴിഞ്ഞില്ല ..കുറച്ചു നേരം കൂടി കാത്തിരിക്കാം എന്ന് കരുതി .ഒരു കൂട്ടം സുന്ദരികള്‍ കുണുങ്ങി കുണുങ്ങി വരുന്നു .ചിരിയുടെ മാല പടക്കം പൊട്ടിച്ച പോലെ അവരുടെ ശബ്ദം എന്റെ മനസ്സിനെ കോരി തരിപ്പിച്ചു . ഇതിലോന്നിന്നെ സ്വന്തമാക്കണം ..പിന്നെ ഒന്നും ചിന്തിച്ചില്ല .പതിവ് തെറ്റികാതെ തേനില്‍ ചാലിച്ച ഒരു പുഞ്ചിരിയോടെ ഒരു സൈറ്റ് എറിഞ്ഞു കൊടുത്തു .തിരിച്ചു ദേഷ്യത്തോടെ ഉള്ള ഒരു നോട്ടമോ ഒരു തെറിയോ ആണ് ഞാന്‍ പ്രതീക്ഷിച്ചത് .. എങ്കില്‍ ഞാന്‍ അവരില്‍ ആരെങ്ങിലും ഒന്നിനെ വളച്ചു കുപ്പിയിലാക്കിയേനെ .
വാശി ഉണ്ടെങ്കിലെ എന്ത് ചെയ്യാനും ഒരു താത്പര്യം ഉണ്ടാവൂ ..പക്ഷെ ഒന്നും ഉണ്ടായില്ല ..അവര്‍ ചിരിച്ചു കൊണ്ട് കടന്നു പോയി ..ശോ ഇനി എന്ത് ചെയ്യും ..നാളെയും ഒന്ന് കൂടി ശ്രമികാം എന്ന് കരുതി ..
പിറ്റേന്ന് അതെ സമയം ..അതെ സ്ഥലം ..ചിരികൂട്ടം ചിരിച്ചു കളിച്ചു വരുന്നു ..ഇതില്‍ ആരോടാണ് പ്രണയഅഭ്യര്‍ത്ഥന നടത്തേണ്ടത് എന്ന് എനിക്കറിയില്ലായിരുന്നു ..എല്ലാം ഒന്നിനൊന്നു മെച്ചം .. എങ്ങിലും അതില്‍ തലയെടുപ്പുള്ളവളെ തന്നെ കൊത്തി നോക്കാം എന്ന് കരുതി .
.ആദ്യം ഒരു സൈറ്റ് .പിന്നെ ഒരു കുശലന്യേഷണം ..അതാണ് എന്‍റെ പതിവ് . അവര്‍ തൊട്ടു മുന്നില്‍ എത്തി .പെട്ടന്ന് മിഷീന്‍ ഗന്നില്‍ നിന്ന് വെടി ഉതിര്‍ക്കുന്ന പോലെ എനിക്കിട്ടു തന്നു തുര് തുരാ സൈറ്റ് .ഞാന്‍ ഒരു യുദ്ധ കളത്തില്‍ പെട്ട പോലെ . അവരുടെ സൈറ്റുകള്‍ എനിക്ക് താങ്ങാന്‍ കഴിഞ്ഞില്ല .പെട്ടന്നുള്ള അറ്റാക്കില്‍ ഞാന്‍ വീണു പോയി ...എല്ലാം പീക്കിരി കുട്ടികള്‍ ..അവര്‍ക്ക് ഇത്രയും അഹങ്കാരമോ ഇവര്‍ കുറച്ചു കൂടി വളര്‍ന്നാല്‍ എന്താകും സ്ഥിതി ...വേണ്ട ..ഈ കുട്ടി കളി ക്ക് ഞാന്‍ ഇല്ല ..
ഇവരെ സ്വന്തമാക്കന്മേങ്ങില്‍ നെഞ്ചിന്നു ശക്തി കുറച്ചു കൂടി കൂട്ടേണ്ടി വരും.. ഞാന്‍ യുദ്ധകളം വിട്ടു തിരിഞ്ഞോടി .
കുറച്ചു പക്വത എത്തിയ കുട്ടിയെ എനിക്ക് പറ്റൂ ..ഞാന്‍ നേരെ എം ഇ എസ് കോളേജിന്റെ അടുത്തേക്ക് നീങ്ങി ..എന്‍റെ ഭാവി വധു ഇവിടെ ഇവിടെയെങ്ങാനും എന്നെ തിരഞ്ഞു നടക്കുന്നുണ്ടാകും എന്ന് ഞാന്‍ മനസ്സില്‍ ആശ്വസിച്ചു ..അവളെ കണ്ടു പിടിക്കണം ..കോളേജ് വിട്ടു വരുന്ന വഴിയില്‍ എന്‍റെ പ്രേമത്തിന്‍ കൊട്ടാരം തുറന്നു വെച്ച് ഞാന്‍ കാത്തു നിന്നു ..
അവസാനം എന്‍റെ പ്രണയെശ്വരിയെ ഞാന്‍ കണ്ടുപിടിച്ചു .തോഴിയുടെ കൂടെ കുണുങ്ങിക്കുണുങ്ങി നടന്നു വരുന്നു എന്‍റെ സുന്ദരി .വിടര്‍ന്ന കണ്ണുള്ള വട്ട മുഖം ഉള്ള സുന്ദരി ..പാര്‍വതീ ജയറാമിനെ പോലെ ..എനിക്ക് സഹിക്കാന്‍ കഴിഞ്ഞില്ല ..ഇവളെ ഞാന്‍ സ്വന്തമാക്കും ഇവള്‍ക്കായി ഞാന്‍ ഒരു താജ്മഹല്‍ പണിയും .
പതിവ് തെറ്റിച്ചില്ല ഞാന്‍ ..സൈറ്റ് കൊടുത്തു ..കൂടെ തേനില്‍ ചാലിച്ച ഒരു പ്രാണയാഭ്യര്തനയും .. അവള്‍ മുഖം തിരിച്ചു കടന്നു പോയി .ഇത് വീഴും ,ഇല്ലങ്ങില്‍ ഞാന്‍ വീഴ്ത്തും .. രണ്ടു മൂന്നു ദിവസം ഇത് തുടര്‍ന്ന് . .ഞാന്‍ ഇട്ട ചൂണ്ടയില്‍ അവള്‍ കൊത്തുക തന്നെ ചെയ്യും എന്ന ആത്മ വിശ്വാസത്തില്‍ രാവിലെയും വൈകിയിട്ടും അവളുടെ ഒരു പുഞ്ചിരിക്കായ് കാത്തു നിന്നു ..
..അടുത്ത ദിവസം രാവിലെ അവളെ കണ്ടില്ല ..തോഴി മാത്രം കടന്നു പോയി ..കൂട്ടുകാരി എവിടെ എന്ന് ചോദിക്കണം എന്നുണ്ട് എനിക്ക് ..പക്ഷെ എന്‍റെ ശബ്ദം ആദ്യം കേള്‍ക്കേണ്ടത് എന്‍റെ രാജകുമാരി യാണ്
..പിറ്റേന്ന് എന്‍റെ രാജകുമാരിയെയും തോഴിയീയുംകണ്ടു ഞാന്‍ രാജകുമാരിയുടെ മുഖത്തെ പ്രസന്നത നഷ്ട്ടപെട്ടപെട്ടിരിക്കുന്നു ചോദിക്കാതെ ഇരിക്കാന്‍ എനിക്ക് കഴിഞ്ഞില്ല .. "എന്ത് പറ്റി" ..
അവള്‍ ഒന്നും പറഞ്ഞില്ല ..അവര്‍ മുന്നോട്ടു നടന്നു ..കുറച്ചു കഴിഞ്ഞപ്പോള്‍ അവര്‍ നിന്ന് ..പരസ്പ്പരം എന്തോ പറഞ്ഞു ..അവര്‍ തിരിച്ചു എന്‍റെ അടുത്തേക്ക് വരുന്നു ..എന്‍റെ ഹൃദയം പിടക്കാന്‍ തുടങ്ങി ..മനസ്സില്‍ സൂക്ഷിച്ച ധൈര്യം മുഴുവന്‍ ചോര്‍ന്നു ഒലിക്കാന്‍ തുടങ്ങി
.. ദൈവമേ ഇവര്‍ എന്തിന്നുള്ള പുറപ്പാട് ആണ് ,,ചെരുപ്പ് ഊരി മുഖത്ത് പതിക്കുമോ ..അതിനുള്ള തെറ്റൊന്നും ഞാന്‍ ചെയ്തിട്ടില്ലല്ലോ എന്ന് മനസ്സില്‍ ആശ്വസിക്കാന്‍ തുടങ്ങി
.."ചേട്ടാ"
.അവളുടെ കൂട്ട്കാരിയുടെ ശബ്ദം കേട്ടപോഴാനു എനിക്ക് പരിസരബോധം വന്നത് ..
"ഹും" ..
"ചേട്ടന്‍ നങ്ങളെ ഒന്ന് സഹായിക്കുമോ"
..ഞാന്‍ ഉള്ള ധൈര്യം മുഴുവന്‍ സംഭരിച്ചു ..
"ഹും എന്ത് വേണം പറഞ്ഞോളൂ ...കഴിവിന്‍റെ പരമാവധി ശ്രമിക്കാം" ..
"അത് പിന്നെ ,,, ചേട്ടന്‍ നങ്ങളുടെ കൂടെ ഒന്ന് കോളേജില്‍ വരണം ..ഇവളുടെ രക്ഷിതാവായി .ഇവളെ ഇന്നലെ കോളേജില്‍ നിന്ന് പുറത്താക്കി ..രക്ഷിതാവിനെ കൂടാതെ ചെന്നാല്‍ ക്ലാസ്സില്‍ കയറ്റില്ല .ചേട്ടനെ കണ്ടാല്‍ ഇവളുടെ ഉപ്പാനെ പോലെ തന്നെയാണ്..അതെ പ്രായമാ .ഏകദേശം അതെ രൂപമാ ..ഒന്ന് സഹായിക്കുമോ"" .പ്ലീസ്
അവള്‍ ഒറ്റവാക്കില്‍ പറഞ്ഞു നിര്‍ത്തി .പക്ഷെ അവള്‍ തുറന്നുവിട്ട അവസാന വാക്കുകള്‍ എന്‍റെ ഹൃദയം അഗ്നിപര്‍വതം കണക്കെ പൊട്ടി തെറിച്ചു .. ഉണ്ടാക്കിയത് ..
എനിക്ക് ഇവളുടെ ഉപ്പാടെ പ്രായമോ ..എന്‍റെ പ്രായത്തെ തൊട്ടപ്പോള്‍ എനിക്ക് പൊള്ളി ..എനിക്ക് ദേഷ്യം സഹിക്കാന്‍ കഴിഞ്ഞില്ല ..
"എന്ത് എനിക്ക് ഇവളുടെ ഉപ്പാടെ പ്രായമോ ..നിനെക്കെന്താ കണ്ണില്ലേ" ..
എന്നെ എന്‍റെ ഭാവി വധുവിന്റെ മുന്നില്‍ അപമാനിച്ചതിന്നുള്ള ദേഷ്യം ഇരച്ചു കയറി ..
ഞാന്‍ ദേഷ്യം വിറക്കാന്‍ തുടങ്ങി ..പെട്ടന്ന് എന്‍റെ സുന്ദരി അവളുടെ ബാഗില്‍ നിന്നും ഒരു ചെറിയ കണ്ണാടി പുറത്തെടുത്തു .എനിക്ക് തന്നു .
.
"ശരിക്ക് മുഖം നോക്കു ..പറ്റുമെങ്കില്‍ പറ്റുമെന്ന് പറയൂ ..ഇല്ലങ്ങില്‍ ഞങ്ങള്‍ വേറെ ആളെ നോക്കും"
..അവളുടെ ചുണ്ടില്‍ നിന്നും ആദ്യത്തെ വാക്കുകള്‍ എന്‍റെ തലയില്‍ ഒരു ആറ്റംബോംബ് പോലെ വന്നു പതിഞ്ഞു ...
ആദ്യമായി ഞാന്‍ എന്‍റെ പ്രായത്തെ കുറിച്ച് ഓര്‍ത്തു .ആ ചെറിയ കണ്ണാടിയില്‍ എന്‍റെ വലിയ മുഖം തെളിഞ്ഞു .അന്‍പതു കഴിഞ്ഞ മുഖതു ചരമം ചിത്രം വരച്ചു തുടങ്ങിയിരിക്കുന്നു ... മനസ്സുപോലെ ചര്‍മവും ഇരുപത്തിഅഞ്ചില്‍ അല്ല എന്നാ സത്യം ഞാന്‍ ആദ്യമായി മനസ്സിലാക്കി ... ഞെട്ടലില്‍നിന്ന് മുക്ത മായപ്പോഴേക്കും അവര്‍ അപ്രതക്ഷമായിരുന്നു എങ്ങിലും ആ ശബ്ദം മാത്രം അന്തരീക്ഷത്തില്‍ അലയടിച്ചു നിന്നു ...
" നിങ്ങള്ക്ക് ഇവളുടെ ഉപ്പാടെ പ്രായമാ "