Monday, June 6, 2011

പ്രണയ വിവാഹം ??

*  എനിക്ക് ഒരു പാട് ഇഷ്ട്ടമായിരുന്നു അവളെ . അവള്‍ക്ക് എന്നോടും അങ്ങനെ തന്നെ .എന്‍റെ സ്വപ്നങ്ങള്‍ക്ക് നിറം പകര്‍ന്നു തന്നിരുന്നത് അവളായിരുന്നു .എന്‍റെ നസ്റി ..പ്രായം കൊണ്ട് എന്നെക്കാളും മൂന്നു നാല്  വയസ്സിനു ചെറുതായിരുന്നു  എങ്കിലും പക്വതക്ക് ഒട്ടും കുറവ്  ഉണ്ടായിരുന്നില്ല .കൂടെ സൌന്ദര്യതിന്നും .അവളില്‍ നിന്ന് ഉതിര്‍ന്നു വീഴുന്ന ചുടു നിശ്വാസം  കുളിര്‍ മഴയായി എന്‍ മനസ്സില്‍ പെയ്തിറങ്ങി .. ഒരു സായംസന്ധ്യയില്‍ എന്‍റെ മനസ്സ്ഞാന്‍ അവള്‍ക്കു മുന്നില്‍ തുറന്നു വെച്ച് ..
"ഞാന്‍ നിന്നെ ഒരുപാട് ഇഷ്ട്ടപെടുന്നു .ഞാന്‍ നിന്നെ വിവാഹം കഴിച്ചോട്ടെ "!ഒഴുകി എത്തും ഇളം തെന്നലില്‍  അവളുടെ മറുപടിക്കായ്‌ ഞാന്‍ കാത്തിരുന്നു ..
" ഇക്ക ..എനിക്ക് നിങ്ങളെ ഇഷ്ട്ടമാണ്, ഒരു പാട് ..പക്ഷെ ഒരു ജേഷ്ട്ടനെ പോലെ. നിങ്ങള്ക്ക് എന്നെ ഒരു അനിയത്തി ആയി കണ്ടു കൂടെ. "
ഇളം കാറ്റിന്നു ശക്തി കൂടി അതൊരു കൊടുംകാറ്റായി എന്‍റെ മനസ്സിലെ സ്വപ്നകൂടാരം അടര്‍ത്തിയെടുത്തു ദൂരേക്ക്‌ വലിച്ചെറിഞ്ഞു .

** ഞാന്‍ ഒരുപാട്  ഇഷ്ട്ട്ടപെട്ടു അവളെ .സാലി .അവള്‍ എന്‍റെ സ്വപ്നങ്ങളിലെ രാജ കുമാരി ആയിരുന്നു അവള്‍  ..പതിനാലാം രാവിലെ ചന്ദ്രിക പോലെ സുന്ദരിയാനവല്‍ .തകര്‍ന്നു കിടന്ന എന്റെ മനസ്സില്‍ സ്വന്താനതിന്‍ ചാറ്റല്‍ മഴ പെയ്യിച്ചത് അവളായിരുന്നു..ഒരേ ക്ലാസ്സില്‍ ഒരേ ബെഞ്ചില്‍ ഒന്നിച്ചിരുന്നു .ഒരു പോലെ സ്വപ്നം കണ്ടു ഞങ്ങള്‍..വരാന്തയുടെ ഒഴിഞ്ഞ ഒരുമൂലയില്‍ ഞങ്ങള്‍ മാത്രം തനിച്ചായി .പുറത്തു പ്രണയത്തിന്‍ ചാറ്റല്‍മഴ  .

' ഓ പ്രാണസഖി ..ഞാന്‍ നിന്നെ നിക്കാഹ് ചെയ്തോട്ടെ ..അങ്ങനെ നമ്മുടെ പ്രണയം അനശ്വരമാക്കം  ,ആകാശത്തിന്റെ നീലിമയില്‍ നമുക്ക് അലിഞ്ഞു ചേരാം ."
"" ഹിഹിഹി .നല്ല തമാശ .പുറത്തു ചാറ്റല്‍മഴയും അകത്തു പ്രണയകവിതയും .നിനക്ക് വേറെ പണി ഒന്നും ഇല്ലാട ചെക്കാ...
പിന്നെ  , നിന്റെ ഈ പൊട്ടത്തരം ആരും കേള്‍ക്കണ്ട .നീ എന്‍റെ ബെസ്റ്റ്‌ ഫ്രണ്ട് അല്ലട .""
ചാറ്റല്‍മഴക്ക് ശക്തി കൂടി . അതൊരു പേമാരിയായി മാറി  മഴ വെള്ളത്തിന്‍ കുത്തൊഴുക്കില്‍ എന്‍റെ സ്വപ്നങ്ങള്‍ അലിഞ്ഞു ഇല്ലാതായി ..

***  എനിക്ക് അവളെ ഇഷ്ട്ടപെടെണ്ടി വന്നു ..സ്നേഹം കിട്ടാതെ ദാഹിച്ചു തളര്‍ന്ന എനിക്ക് കൊതി തീരും വരെ സ്നേഹത്തിന്‍ മാധുര്യം ഒഴിച്ച് തന്നതു  അവളാണ്  ..അന്യന്‍റെ പങ്കാണ് പറ്റുന്നത് എന്ന് എനിക്കറിയാമായിരുന്നിട്ടും ഞാന്‍ ആ സ്നേഹം ആവോളം കുടിച്ചു ..ജീവിതത്തിന്നു പുതിയ അര്‍ഥം വന്നിരിക്കുന്നു ..ഇനി ഇവള്‍ ഇല്ലാതെ എനിക്ക് ജീവിക്കാന്‍ കഴിയില്ല ..
"  നമുക്ക് ഒരുമിച്ചു ജീവിച്ചു കൂടെ സീനാ .ആരുടേയും കണ്ണെത്താദൂരത്തു ഇണ കുരുവികളെ പോലെ പാറിപറന്നു കൂടെ നമുക്ക് .എനിക്ക് നീ ഇല്ലാതെ ജീവിക്കാന്‍ വയ്യ പൊന്നേ .
"ഹിഹി ..ഡാ നിനെക്കെന്താ വട്ടായോ ..എന്നെയും മോളൂനേം മാത്രം ഓര്‍ത്തു കടലിനക്കരെ ഒരാള്‍ കഴിയുന്നുണ്ട് എന്ന കാര്യം മറന്നോടാ  നീ ..ഏതായാലും ഇന്ന് ഇക്കനോട് പറഞ്ഞു ചിരിക്കാന്‍ ഒരു വിഷയം കിട്ടി .എന്‍റെ പൊന്നാങ്ങളയുടെ ഒരു തമാശ ,ഹിഹിഹി "
കൊടുംകാറ്റും പേമാരിയും ഇടിമിന്നലും പ്രകൃതിയെ പുളകം കൊള്ളിച്ചു .മരങ്ങള്‍ കടപുഴകി വീണു ,അരുവിയും പുഴകളും നിറഞ്ഞൊഴുകി .ഒരു നിമിഷം എല്ലാം അവസാനിച്ചു ..ലോകം മാത്രം അവസാനിച്ചില്ല ...എങ്ങും നിശബ്ദത മാത്രം ..

പ്രണയം പിന്നെ വിവാഹം അതല്ല വിവാഹം പിന്നെ പ്രണയം .അതാണ്‌ ശരി .അനുഭവത്തില്‍ കൂടി ഞാന്‍ തിരിച്ചറിഞ്ഞ സത്യം .. ഇന്ന് ഞാന്‍ അവളെ വളരെ അധികം സ്നേഹിക്കുന്നു .കാമുകിയായി ,കൂട്ടുകാരിയായി അനിയത്തിയായി ,ഭാര്യയായി .കാരണം ഞാന്‍ നിക്കാഹ് ചെയ്ത പെണ്ണാണ് അവള്‍  .എന്‍റെ സ്വന്തം ഫൗസി .ആത്മാര്ത്ഥ സ്നേഹവും പരസ്പ്പര വിശ്വാസവും .അതാണ്‌ ഞങ്ങളുടെ കൈമുതല്‍ ..അതെന്നും ഉണ്ടാവട്ടെ എന്ന് ഞങ്ങള്‍ ദൈവത്തോട് പ്രാര്‍ഥിക്കുന്നു ......

No comments:

Post a Comment