Saturday, June 18, 2011

ലൈസന്‍സ് ..!!!!

ലൈസന്‍സ് ..!!!!

ലൈസന്‍സ്‌ എന്ന് കേള്‍ക്കുമ്പോള്‍ തന്നെ എനിക്ക് കലി ഇളകും .ചെറുപ്പം തൊട്ടേ കേള്‍ക്കാന്‍ തുടങ്ങിയതാ എനിക്ക് ലൈസന്‍സില്ല എന്ന പരാതി ..
വീട്ടിലെ കാരണവന്മാര്‍ ഇരുന്നു സൊറ പറയുന്നതിനിടയില്‍ ഞാനും എന്റെ അഭിപ്രായം പറയും ."".കുരുത്തം കെട്ടവന്‍ .നിനക്കെന്താട ഇവിടെ കാര്യം .പുറത്തു പോയി ആ കുട്ട്യോളെ കൂടെ കളിക്കെടാ."".കാരണവന്മാരുടെ ശകാരം
"" എന്താ, എവിടെ, പറയാ എന്നൊന്നും അറിയാതെ ഓരോന്ന്  വിളിച്ചു പറഞ്ഞോളും ..നിന്റെ നാവിന്നു ഒരു ലൈസന്‍സും ഇല്ല്യെടാ ""...അടുക്കളയില്‍ നിന്ന് ഉമ്മയുടെ ശകാരം കേള്‍ക്കാത്ത ഭാവത്തില്‍ പുറത്തേക്കു ഓടി ഞാന്‍
കോരിച്ചൊരിയുന്ന മഴയില്‍ തോര്‍ത്തെടുത്ത് പുറത്തു ഇറങ്ങി വെള്ളത്തില്‍ ചാടികളിക്കുമ്പോള്‍ അയല്‍വാസി പെണ്ണുങ്ങളും പറയും "" നാണം ഇല്ലാത്തവന്‍ ..നിനക്കൊന്നും ഒരു ലൈസന്‍സും ഇല്ലല്ലോ ?""
ടീവിയില്‍ ഫാഷന്‍ ചാനലില്‍ ഒന്ന് നോക്കിയാല്‍  പെങ്ങളും പറയും "" ലൈസന്‍സ്സില്ലാതെ കാണാന്‍ പറ്റിയ ഒരു ചാനല്‍ "".. 
ഇനിയും സഹിക്കാന്‍ വയ്യ .അവസാനം എവിടെന്നെങ്ങിലും ഒരു ലൈസന്‍സ് തപ്പാന്‍ വേണ്ടിയാ ഞാന്‍ ബൈക്കെടുത്തു പുറത്തു ഇറങ്ങിയത് ..ചെന്നുപെട്ടത് പോത്തന്‍ ഷാജി പോലീസ് ഏമാന് മുന്നില്‍ ..
""നിനക്ക് ലൈസ്സന്സു ഉണ്ടോട ""
""ഇല്ല സര്‍ ""
 "" കണ്ട പെണ്ണുങ്ങളെ വായില്‍ നോക്കി നടക്കാന്‍ ലൈസ്സന്‍സ്സു ഇല്ലാതെ രാവിലെ തന്നെ ഓരോന്ന് കെട്ടിയെടുക്കും ..കയറാടാ വണ്ടിയില്‍ "".
""   ദൈവമ്മേ ..വായില്‍ നോക്കാനും ലൈസ്സന്‍സ്സു വേണോ ""
മനസ്സില്‍ പറഞ്ഞത് പുറത്തു ചാടി ..
"" അത് ശരി പോലീസിന്നോട് തര്‍ക്കുത്തരം  പറയുകയോ ""
 കുനിച്ചു നിര്‍ത്തി നടുംപുറത്തു രണ്ടെണ്ണം ..തൂക്കി എടുത്തു ജീപ്പിലോട്ടു ഒരേറ് .
എന്റമ്മോ ..മതിയായി ... ലൈസ്സന്സു ഇല്ലാതെ നമ്മുടെ നാട്ടില്‍ ജീവിക്കാന്‍ ഇനി കഴിയില്ല .ലൈസ്സന്സു ഇല്ലാതെ ഒരു കുഞ്ഞും ജനിക്കാതെ ഇരിക്കട്ടെ ....

No comments:

Post a Comment