നാലഞ്ചു ദിവസത്തിനു ശേഷം വീണ്ടും കളി കളത്തില്‍ ഇറങ്ങി.. കളിയ്ക്കാന്‍ അറിഞ്ഞത് കൊണ്ടൊന്നും അല്ല .കുറച്ചു നേരം പന്തിനു പിന്നാലെ ഓടണം ..പിന്നെ വിയര്‍ത്തു കുളിച്ചു ഷര്‍ട്ട് ഊരി ചുമലില്‍ ഇട്ടു കാറ്റും കൊണ്ട് പാട വരമ്പില്‍ വെടി പറഞ്ഞിരിക്കണം .പിന്നെ കിണറ്റിന്‍ കരയില്‍ ചെന്ന് രണ്ടു ബക്കറ്റ് വെള്ളം കോരി തലയില്‍ ഒഴിക്കണം ..അതൊരു സുഖം തന്നെയാ .
അന്നും കളത്തില്‍ ഇറങ്ങി ..രണ്ടു പീക്കിരികള്‍ ഗ്രൌണ്ടില്‍ കൂടി ഓടി കളിക്കുന്നു ..കണ്ടാല്‍ ഇരട്ടകള്‍ പോലെ ഉണ്ട്
"ഡാ ആ വരമ്പത്ത് കയറി ഇരിക്കെടാ ..പന്ത് മേലില്‍ കൊള്ളും "
ഞാന്‍ അവരെ വിളിച്ചു വരമ്പില്‍ ഇരുത്തി .
"ഇവര്‍ ഏതാ .ഇത് വരെ കണ്ടിട്ടില്ലല്ലോ "
" ഫാത്തിംത്തയുടെ വീട്ടിക്ക് വിരുന്നു വന്നതാ ..ഈ പഹയന്മാരെ കൊണ്ട് ഇന്നലെ കളിയ്ക്കാന്‍ പറ്റീട്ടില്ല ദാ ആ പഹയന്ക്ക് ഇന്നലെ പന്തോണ്ട് അടി കിട്ടീതാ '"
"കളി വീണ്ടും തുടങ്ങി .പീക്കിരികള്‍ക്ക് ഇരിക്ക പൊറുതി കിട്ടുന്നില്ല .നങ്ങളും കളിയ്ക്കാന്‍ ഉണ്ട് .പീക്കിരികള്‍ വീണ്ടും കളത്തില്‍ .."
എനിക്ക് ദേഷ്യം വരാന്‍ തുടങ്ങി ..
"കയറി ഇരിക്കട അവിടെ"
ഒരുത്തന്റെ ചെവി പിടിച്ചു ഞാന്‍ വരമ്പിലേക്ക് വലിച്ചു
"ഇനി ഇവിടെന്നു അനങ്ങിയിട്ടുന്ടെങ്ങില്‍ ഞാന്‍ അപ്പൊ ശരിയാക്കി തരാം "
.ചെറിയൊന്‍ ഗ്രൗണ്ടിലൂടെ വണ്ടി വിട്ടു കൊണ്ടിരിക്കയാ
"ഇവിടെ വാടാ ..നിന്നെ ഞാന്‍" ഞാന്‍ അവനെ പിടിക്കാന്‍ ഇറങ്ങി.
പഹയന്‍ കയ്യില്‍ ഉള്ള വടി കൊണ്ട് എന്‍റെ മുഖത്തിനിട്ടു ഒരേറ് ..വന്നു കൊണ്ടത് നെറ്റിയില്‍ . എന്‍റെ നിയന്ത്രണം വിട്ടു ..ചീന മുളകിന്റെ അത്രേ വലുപ്പം ഉള്ളൂ ..രണ്ടിനെയും ആട്ടി പിടിച്ചു ഞാന്‍ ,തൂക്കി എടുത്തു അവരുടെ വീട്ടില്‍ കൊണ്ട് പോയിഇട്ടു ..
"ഫാത്തിം ത്താ .ഈ പഹയ്നാമാരെ കൊണ്ട് തോറ്റു ,,കളിയ്ക്കാന്‍ സമ്മതിക്കുന്നില്ലന്നു ..ഇങ്ങ് നോക്ക് .എന്‍റെ നെറ്റിയില്‍ ..ഈ കുരുത്തം കേട്ടോന്‍ എറിഞ്ഞതാ ."
" ഡാ രിസവാനെ ഇങ്ങ് വാ ..അന്നെ ഞാന്‍ ..മൂത്താപ്പ ഇങ്ങോട്ട് വരട്ടെ .ശരിയാക്കി തരാം "
അത് പറഞ്ഞു ഫാത്തിംത്താ സിറ്റൗട്ടില്‍ നിന്ന് ചാടി പുറത്തിറങ്ങി ..പീക്കിരികള്‍ രണ്ടു സൈടിലെക്കായി ഓടി ഒളിച്ചു
" ഡാ വേദനിക്കുന്നുണ്ടോ .. ..ചോര ഒന്നും കാണാന്‍ ഇല്ല ..ഒരു വര മാത്രമേ ഉള്ളു .പൈന്‍ കില്ലര്‍ ഉണ്ട് ഒന്ന് തേച്ചു നോക്ക് ."
ഓ .വടി കൊണ്ട് ഏറു കിട്ടിയാല്‍ അവിടെ ഇക്കിളി ആണല്ലോ ഉണ്ടാവ ..ഇങ്ങള് കുടിക്കാന്‍ കുറച്ചു ബൂസ്റ്റ് കലക്കി കൊണ്ട് വാ പൈന്‍ കില്ലരും കുല്ലരും ഒന്നും എനിക്ക് വേണ്ടാ ..
ഫാത്തിംത്താ ചിരിച്ചു കൊണ്ട് നേരെ അകത്തേക്ക് പോയി .
"ഡാ അലിയെ ....
പിന്നില്‍ നിന്നുള്ള പൈങ്കിളി ശബ്ദം കേട്ടിട്ടാണ് ഞാന്‍ തിരിഞ്ഞു നോക്കിയത്
"ഇത് നീ ആയിരുന്നോ ..നിന്റെ വീട് ഇവിടെയാ അല്ലേ "
ഇവള്‍ ആരപ്പാ .എന്നോട് പരിചയം കാണിക്കാന്‍ .ഞാന്‍ ഒന്ന് കൂടി സൂക്ഷിച്ചു നോക്കി .
"അല്ല ..ആരിത് ജെസിയോ ..അപ്പോള്‍ നീ എന്നെ മറന്നിട്ടില്ല അല്ലെ ."
"വര്‍ഷം ആറേഴു കഴിഞ്ഞാലും നിന്നെ മറക്കാന്‍ പറ്റുമോ"
ഹിഹിഹി .അവള്‍ ചിരിച്ചപ്പോള്‍ നിരയൊത്ത മുന്നിലെ പല്ലുകള്‍ വെളിയില്‍ വെട്ടി തിളങ്ങി .
അര്‍ഥം വെച്ചുള്ള അവളുടെ സംസാരം എന്നെ തളര്‍ത്തി .
തടിച്ചു കൊഴുത്തു നില്‍ക്കുന്ന അവള്‍ക്കു മുന്നില്‍ ഞാന്‍ ചെറുതാകുന്നത് പോലെ തോന്നുന്നു ..ആസ്പട്ടോസില്‍ മഴ പെയ്യുന്നത് പോലെ ഉള്ള എന്റെ സംസാരം നിലച്ചു ..അവളുടെ മുഖത്ത് നോക്കാന്‍ കഴിയുന്നില്ല .എന്‍റെ കാലിന്നു വിറയല്‍ ബാധിക്കുന്നുണ്ടോ ?
"അത് പോട്ടടാ ...പിന്നെ നീ ഇപ്പോഴും കുട്ടി കളിയുമായി നടക്കാല്ലേ .ഇപ്പൊ എന്താ പണി ..കല്യാണം കഴിഞ്ഞോ "അവള്‍ ഒറ്റ ശ്വാസത്തില്‍ പറഞ്ഞു നിര്‍ത്തി .
"ഹാ എന്ത് ചെയാം ..ആണായി പോയില്ലേ ..പിന്നേയ് നിന്റെ മക്കള്‍ എന്നോട് പകരം വീട്ടി ." മുഖത് ചിരി വരുത്തി ഒരു വിധം ഞാന്‍ പറഞ്ഞു ഒപ്പിച്ചു ..
പിന്നെ വരാം .
മറുപടി കേള്‍ക്കണോ .ഫാത്തിംത്തയെ കാണാനോ ഞാന്‍ നിന്നില്ല ..
വേഗത്തില്‍ ഗൈറ്റ് കടന്നു ഞാന്‍ പുറത്തു ഇറങ്ങി ..
എന്റെ മനസ്സ് അപ്പോഴേക്കും എട്ടാം ക്ലാസ്സിലെ നടു ബെഞ്ചില്‍ സ്ഥലം പിടിച്ചിരുന്നു ..എന്നെ നോക്കി കൊഞ്ഞനം കുത്തുന്ന ജെസിയും .കീരിയും പാമ്പും നേര്‍ക്ക് നേര്‍ .
.......തുടരും ......
No comments:
Post a Comment