Friday, June 24, 2011

കള്ളന്‍ ,,,,




ഈ കെട്ടോന്നു അഴിച്ചു വിടൂ .
ഞാന്‍ ഒരു കള്ളനല്ല ..

എന്തിനിങ്ങനെ  ക്രൂശിക്കുന്നു എന്നെ
ഞാന്‍ ഒരു മഹാ പാപിയല്ല ..

കിട്ടാത്ത സ്നേഹം കൊതിചു പോയതോ
തന്നപ്പോള്‍ കൈ നീട്ടി വാങ്ങി വെച്ചതോ ...
ഇതിലെവിടെ തെറ്റ് ...
       എവിടെയെന്‍ അപരാധം !!!!!

കാലിയാം ഹൃത്തില്‍  സ്നേഹം കോരി നിറച്ചതവളാ  
സ്നേഹത്തിന്‍ പുതപ്പായ് എന്നെ മൂടി പുതച്ചതും അവളാ 

സ്നേഹമാം പുഴയില്‍ മുങ്ങി കുളിക്കാന്‍ 
രാത്രിയും പകലും വന്നു പോയി ഞാന്‍  


ചോദിക്കാതെ എല്ലാം  തന്നതവളല്ലേ ..
ചോദിച്ചില്ല ഒന്നും അവളെ കുറിച്ച് 

രണ്ടു കുട്ടികളുടെ അമ്മയെന്നോ
മറ്റൊരുത്തന്റെ ഭാര്യ എന്നോ 

പറഞ്ഞില്ല അവളും..,.. ചോദിച്ചില്ല ഞാനും
...................................................................................

Wednesday, June 22, 2011

ഓര്‍മകളിലേക്ക് ഒരു പന്ത് തട്ടല്‍ ....


നാലഞ്ചു  ദിവസത്തിനു ശേഷം വീണ്ടും കളി കളത്തില്‍ ഇറങ്ങി.. കളിയ്ക്കാന്‍ അറിഞ്ഞത് കൊണ്ടൊന്നും അല്ല .കുറച്ചു നേരം പന്തിനു പിന്നാലെ ഓടണം ..പിന്നെ വിയര്‍ത്തു കുളിച്ചു ഷര്‍ട്ട് ഊരി ചുമലില്‍ ഇട്ടു കാറ്റും കൊണ്ട് പാട വരമ്പില്‍ വെടി പറഞ്ഞിരിക്കണം .പിന്നെ കിണറ്റിന്‍ കരയില്‍ ചെന്ന് രണ്ടു ബക്കറ്റ് വെള്ളം കോരി തലയില്‍ ഒഴിക്കണം ..അതൊരു സുഖം തന്നെയാ  .
അന്നും കളത്തില്‍ ഇറങ്ങി ..രണ്ടു പീക്കിരികള്‍ ഗ്രൌണ്ടില്‍  കൂടി ഓടി കളിക്കുന്നു ..കണ്ടാല്‍ ഇരട്ടകള്‍ പോലെ ഉണ്ട്
"ഡാ  ആ വരമ്പത്ത് കയറി ഇരിക്കെടാ ..പന്ത് മേലില്‍ കൊള്ളും "
ഞാന്‍ അവരെ വിളിച്ചു വരമ്പില്‍ ഇരുത്തി .
 "ഇവര്‍ ഏതാ .ഇത് വരെ കണ്ടിട്ടില്ലല്ലോ "
"   ഫാത്തിംത്തയുടെ  വീട്ടിക്ക് വിരുന്നു വന്നതാ ..ഈ പഹയന്മാരെ കൊണ്ട് ഇന്നലെ കളിയ്ക്കാന്‍ പറ്റീട്ടില്ല  ദാ ആ പഹയന്ക്ക് ഇന്നലെ പന്തോണ്ട് അടി കിട്ടീതാ  '"

"കളി  വീണ്ടും തുടങ്ങി .പീക്കിരികള്‍ക്ക് ഇരിക്ക പൊറുതി കിട്ടുന്നില്ല .നങ്ങളും കളിയ്ക്കാന്‍ ഉണ്ട് .പീക്കിരികള്‍ വീണ്ടും കളത്തില്‍ .."
എനിക്ക് ദേഷ്യം വരാന്‍ തുടങ്ങി ..
"കയറി ഇരിക്കട അവിടെ"
ഒരുത്തന്റെ ചെവി പിടിച്ചു ഞാന്‍ വരമ്പിലേക്ക് വലിച്ചു
"ഇനി ഇവിടെന്നു അനങ്ങിയിട്ടുന്ടെങ്ങില്‍ ഞാന്‍ അപ്പൊ ശരിയാക്കി തരാം "
.ചെറിയൊന്‍ ഗ്രൗണ്ടിലൂടെ വണ്ടി വിട്ടു കൊണ്ടിരിക്കയാ
"ഇവിടെ വാടാ ..നിന്നെ ഞാന്‍"  ഞാന്‍ അവനെ പിടിക്കാന്‍ ഇറങ്ങി.
പഹയന്‍ കയ്യില്‍ ഉള്ള വടി കൊണ്ട് എന്‍റെ മുഖത്തിനിട്ടു ഒരേറ് ..വന്നു കൊണ്ടത്‌ നെറ്റിയില്‍ . എന്‍റെ നിയന്ത്രണം വിട്ടു ..ചീന മുളകിന്റെ അത്രേ വലുപ്പം ഉള്ളൂ  ..രണ്ടിനെയും ആട്ടി പിടിച്ചു ഞാന്‍ ,തൂക്കി എടുത്തു അവരുടെ വീട്ടില്‍  കൊണ്ട് പോയിഇട്ടു ..
"ഫാത്തിം ത്താ .ഈ പഹയ്നാമാരെ കൊണ്ട് തോറ്റു ,,കളിയ്ക്കാന്‍ സമ്മതിക്കുന്നില്ലന്നു ..ഇങ്ങ് നോക്ക് .എന്‍റെ നെറ്റിയില്‍ ..ഈ കുരുത്തം കേട്ടോന്‍ എറിഞ്ഞതാ ."
" ഡാ രിസവാനെ ഇങ്ങ് വാ ..അന്നെ ഞാന്‍ ..മൂത്താപ്പ ഇങ്ങോട്ട് വരട്ടെ .ശരിയാക്കി തരാം "
അത് പറഞ്ഞു ഫാത്തിംത്താ സിറ്റൗട്ടില്‍ നിന്ന് ചാടി പുറത്തിറങ്ങി ..പീക്കിരികള്‍ രണ്ടു സൈടിലെക്കായി ഓടി ഒളിച്ചു
" ഡാ വേദനിക്കുന്നുണ്ടോ .. ..ചോര ഒന്നും കാണാന്‍ ഇല്ല ..ഒരു വര മാത്രമേ ഉള്ളു .പൈന്‍ കില്ലര്‍ ഉണ്ട് ഒന്ന് തേച്ചു നോക്ക് ."
ഓ .വടി കൊണ്ട് ഏറു കിട്ടിയാല്‍ അവിടെ ഇക്കിളി ആണല്ലോ ഉണ്ടാവ ..ഇങ്ങള് കുടിക്കാന്‍ കുറച്ചു ബൂസ്റ്റ്‌ കലക്കി കൊണ്ട്  വാ പൈന്‍ കില്ലരും കുല്ലരും  ഒന്നും എനിക്ക് വേണ്ടാ ..

ഫാത്തിംത്താ ചിരിച്ചു കൊണ്ട് നേരെ അകത്തേക്ക് പോയി .
"ഡാ  അലിയെ ....
പിന്നില്‍ നിന്നുള്ള പൈങ്കിളി ശബ്ദം കേട്ടിട്ടാണ്  ഞാന്‍ തിരിഞ്ഞു നോക്കിയത്
"ഇത് നീ ആയിരുന്നോ ..നിന്റെ വീട് ഇവിടെയാ അല്ലേ "
ഇവള്‍ ആരപ്പാ .എന്നോട് പരിചയം കാണിക്കാന്‍ .ഞാന്‍ ഒന്ന് കൂടി സൂക്ഷിച്ചു  നോക്കി .
"അല്ല ..ആരിത് ജെസിയോ  ..അപ്പോള്‍ നീ എന്നെ  മറന്നിട്ടില്ല അല്ലെ ."
"വര്‍ഷം ആറേഴു  കഴിഞ്ഞാലും നിന്നെ മറക്കാന്‍ പറ്റുമോ"
ഹിഹിഹി .അവള്‍ ചിരിച്ചപ്പോള്‍ നിരയൊത്ത മുന്നിലെ പല്ലുകള്‍ വെളിയില്‍ വെട്ടി തിളങ്ങി .
അര്‍ഥം വെച്ചുള്ള അവളുടെ സംസാരം എന്നെ തളര്‍ത്തി .
തടിച്ചു കൊഴുത്തു നില്‍ക്കുന്ന അവള്‍ക്കു മുന്നില്‍ ഞാന്‍ ചെറുതാകുന്നത് പോലെ തോന്നുന്നു  ..ആസ്പട്ടോസില്‍ മഴ പെയ്യുന്നത് പോലെ ഉള്ള എന്റെ സംസാരം നിലച്ചു ..അവളുടെ മുഖത്ത് നോക്കാന്‍ കഴിയുന്നില്ല .എന്‍റെ കാലിന്നു വിറയല്‍ ബാധിക്കുന്നുണ്ടോ ?

"അത് പോട്ടടാ ...പിന്നെ നീ ഇപ്പോഴും കുട്ടി കളിയുമായി നടക്കാല്ലേ .ഇപ്പൊ എന്താ പണി ..കല്യാണം കഴിഞ്ഞോ "അവള്‍ ഒറ്റ ശ്വാസത്തില്‍ പറഞ്ഞു നിര്‍ത്തി .
"ഹാ  എന്ത് ചെയാം ..ആണായി പോയില്ലേ ..പിന്നേയ് നിന്റെ മക്കള്‍ എന്നോട് പകരം വീട്ടി ." മുഖത് ചിരി വരുത്തി ഒരു വിധം ഞാന്‍ പറഞ്ഞു ഒപ്പിച്ചു ..
പിന്നെ വരാം .
മറുപടി കേള്‍ക്കണോ .ഫാത്തിംത്തയെ കാണാനോ ഞാന്‍ നിന്നില്ല ..
വേഗത്തില്‍ ഗൈറ്റ് കടന്നു ഞാന്‍ പുറത്തു ഇറങ്ങി ..
എന്റെ മനസ്സ് അപ്പോഴേക്കും എട്ടാം ക്ലാസ്സിലെ നടു ബെഞ്ചില്‍ സ്ഥലം പിടിച്ചിരുന്നു ..എന്നെ നോക്കി കൊഞ്ഞനം കുത്തുന്ന ജെസിയും .കീരിയും പാമ്പും നേര്‍ക്ക്‌ നേര്‍ .
.......തുടരും ......

Tuesday, June 21, 2011

ഹൃദയം കവര്‍ന്ന സുന്ദരി ..!!!!

ദുഷ്ട്ട്ടെ ... വഞ്ചകീ ...രാക്ഷസീ ..

നിന്നോട് എന്ത് ചെയ്തെടീ ഞാന്‍ ..

നെക്കി ഉരക്കല്ലേ .. കടിച്ചു വലിക്കല്ലേ

എന്‍ ഹൃദയം നീയാല്‍ പിടയുന്നത് കണ്ടില്ലേ നീ  !!! 

ചോദിച്ചു  വന്നവര്‍ക്കാര്‍ക്കും

കൊടുത്തില്ല എന്‍ ഹൃദയം ..


നിനക്കായ്‌ മാത്രം സൂക്ഷിച്ചു വെച്ചതാ ...

നീ ചോദിച്ച നേരം തന്നില്ലേ ഞാന്‍.....
                                                             എന്‍ ഹൃദയം...

ഇനി    വിലപ്പെട്ടതൊന്നും ബാക്കിയില്ല എന്നില്‍ ..

നെക്കാതെ ഉടക്കാതെ തിരിച്ചിങ്ങു താ

ശൂന്യതയില്‍ അലയാന്‍ എനിക്കിനി വയ്യ .............

Saturday, June 18, 2011

ലൈസന്‍സ് ..!!!!

ലൈസന്‍സ് ..!!!!

ലൈസന്‍സ്‌ എന്ന് കേള്‍ക്കുമ്പോള്‍ തന്നെ എനിക്ക് കലി ഇളകും .ചെറുപ്പം തൊട്ടേ കേള്‍ക്കാന്‍ തുടങ്ങിയതാ എനിക്ക് ലൈസന്‍സില്ല എന്ന പരാതി ..
വീട്ടിലെ കാരണവന്മാര്‍ ഇരുന്നു സൊറ പറയുന്നതിനിടയില്‍ ഞാനും എന്റെ അഭിപ്രായം പറയും ."".കുരുത്തം കെട്ടവന്‍ .നിനക്കെന്താട ഇവിടെ കാര്യം .പുറത്തു പോയി ആ കുട്ട്യോളെ കൂടെ കളിക്കെടാ."".കാരണവന്മാരുടെ ശകാരം
"" എന്താ, എവിടെ, പറയാ എന്നൊന്നും അറിയാതെ ഓരോന്ന്  വിളിച്ചു പറഞ്ഞോളും ..നിന്റെ നാവിന്നു ഒരു ലൈസന്‍സും ഇല്ല്യെടാ ""...അടുക്കളയില്‍ നിന്ന് ഉമ്മയുടെ ശകാരം കേള്‍ക്കാത്ത ഭാവത്തില്‍ പുറത്തേക്കു ഓടി ഞാന്‍
കോരിച്ചൊരിയുന്ന മഴയില്‍ തോര്‍ത്തെടുത്ത് പുറത്തു ഇറങ്ങി വെള്ളത്തില്‍ ചാടികളിക്കുമ്പോള്‍ അയല്‍വാസി പെണ്ണുങ്ങളും പറയും "" നാണം ഇല്ലാത്തവന്‍ ..നിനക്കൊന്നും ഒരു ലൈസന്‍സും ഇല്ലല്ലോ ?""
ടീവിയില്‍ ഫാഷന്‍ ചാനലില്‍ ഒന്ന് നോക്കിയാല്‍  പെങ്ങളും പറയും "" ലൈസന്‍സ്സില്ലാതെ കാണാന്‍ പറ്റിയ ഒരു ചാനല്‍ "".. 
ഇനിയും സഹിക്കാന്‍ വയ്യ .അവസാനം എവിടെന്നെങ്ങിലും ഒരു ലൈസന്‍സ് തപ്പാന്‍ വേണ്ടിയാ ഞാന്‍ ബൈക്കെടുത്തു പുറത്തു ഇറങ്ങിയത് ..ചെന്നുപെട്ടത് പോത്തന്‍ ഷാജി പോലീസ് ഏമാന് മുന്നില്‍ ..
""നിനക്ക് ലൈസ്സന്സു ഉണ്ടോട ""
""ഇല്ല സര്‍ ""
 "" കണ്ട പെണ്ണുങ്ങളെ വായില്‍ നോക്കി നടക്കാന്‍ ലൈസ്സന്‍സ്സു ഇല്ലാതെ രാവിലെ തന്നെ ഓരോന്ന് കെട്ടിയെടുക്കും ..കയറാടാ വണ്ടിയില്‍ "".
""   ദൈവമ്മേ ..വായില്‍ നോക്കാനും ലൈസ്സന്‍സ്സു വേണോ ""
മനസ്സില്‍ പറഞ്ഞത് പുറത്തു ചാടി ..
"" അത് ശരി പോലീസിന്നോട് തര്‍ക്കുത്തരം  പറയുകയോ ""
 കുനിച്ചു നിര്‍ത്തി നടുംപുറത്തു രണ്ടെണ്ണം ..തൂക്കി എടുത്തു ജീപ്പിലോട്ടു ഒരേറ് .
എന്റമ്മോ ..മതിയായി ... ലൈസ്സന്സു ഇല്ലാതെ നമ്മുടെ നാട്ടില്‍ ജീവിക്കാന്‍ ഇനി കഴിയില്ല .ലൈസ്സന്സു ഇല്ലാതെ ഒരു കുഞ്ഞും ജനിക്കാതെ ഇരിക്കട്ടെ ....

Wednesday, June 15, 2011

കൊലയാളി ...!!!

കൊലയാളി ...
.............................!!!
എറിഞ്ഞു കൊല്ലൂ എറിഞ്ഞു കൊല്ലൂ അവനെ ..

വേണ്ടാ ..വെട്ടിയും കുത്തിയും കൊല്ലവനെ .

വെള്ളം കൊടുത്ത കൈ കൊണ്ട് തന്നെ

വെട്ടി കളഞ്ഞില്ലേ അവന്‍ അതിനെ ..

കീറി മുറിച്ചു കുടല്‍ എടുത്തു

ചവച്ചരച്ചു തിന്നില്ലേ അവന്‍ അതിനെ .





കേള്‍ക്കാന്‍ ആരുമില്ലേ ഇവിടെ എന്റെ രോദനം

പാപിയല്ല ഞാന്‍, അപരാദംഒന്നും ചെയ്തില്ല ഞാന്‍ ,

വെള്ളം ഒഴിച്ച് ഞാന്‍ വളര്‍ത്തിയ എന്റെ വാഴ

മൂത്തപ്പോള്‍ വെട്ടിയത് പാപമാണോ ??

പോള പൊളിച്ചു ഇന്നിതണ്ട് എടുത്തു

കരി വെച്ചതാണോ ഞാന്‍ ചെയ്ത കുറ്റം ..

എങ്കില്‍ ..

വാഴപഴം തിരുകി കയറ്റൂ എന്‍ വായില്‍

പിന്നെ ..വാഴനാരില്‍   തൂക്കില്‍ ഏറ്റു എന്നെ ...


..................അലി വളാഞ്ചേരി ...............



Wednesday, June 8, 2011

എന്‍റെ ദേവി ...............

എന്‍റെ ദേവി ...എന്‍റെ ദേവിയെ അവര്‍  നശിപ്പിച്ചു
കാമ ഭ്രാന്ത്‌  മാറാത്ത ഒരു പറ്റം മനുഷ്യ മൃഗങ്ങള്‍
..................................................................................
എനിക്ക് ഒരുപാട് ഇഷ്ട്ട്ടായിരുന്നു  അവളെ
പിരിയാന്‍ കഴിയാത്തത്ര .
അവളുടെ സൌന്ദര്യം ..
വര്‍ണിക്കാന്‍ വാക്കുകള്‍ ഇല്ല എനിക്ക്
അവളുടെ നിറഞ്ഞ യൌവനവും 
ഉയര്‍ന്ന മാറിടം എന്‍ കണ്ണിനഴകായിരുന്നു
മാര്‍ദ്ദവമാം മടിത്തട്ടും
സുഗന്തം പൊഴിക്കും  നിശ്വാസവും
ഇടതൂര്‍ന്ന മുടി അഴകും
അറിയാതെ കൊതിച്ചു അവളിലലിയാന്‍ .
തേനൂറും മുലപാലിന്‍ മാധുര്യം
മായാതെ നില്‍ക്കുന്നു ഇന്നും എന്‍ നാവിന്‍തുമ്പില്‍
........!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!..............
പക്ഷെ ...അവര്‍ അവളെ ചതിച്ചു
കീറിമുറിച്ചു അവളുടെ ചാരിത്ര്യം
ഉയര്‍ന്ന മാറിടം അവര്‍ അരിഞ്ഞെടുത്തു
മൃദുലമാം നാഭിയില്‍ ഇരുമ്പാണി കുത്തി ഇറക്കി
മാര്‍ദ്ദവമാം മടിത്തട്ടില്‍ നഖ ക്ഷതങ്ങള്‍ കയറ്റി ഇറക്കി
ഇടതൂര്‍ന്ന കാര്‍കൂന്തല്‍ വെട്ടി കളഞ്ഞു
മുലപ്പാലില്‍ പോലും വിഷം കലര്‍ത്തി അവര്‍
ഇല്ല പൊറുക്കില്ല ഞാന്‍ .
എന്‍ ഭൂമി ദേവിയെ നശിപ്പിച്ചവരെ
പ്രകൃതി തന്‍ ദേവിയെ
നശിപ്പിച്ച കാപാലികരെ
പൊറുക്കില്ല ഞാന്‍
പ്രകൃതി സൗന്ദര്യം നശിപ്പിക്കല്ലേ ഇനി ആരും
ഭൂമി ദേവിയെ നശിപ്പിക്കല്ലേ ........'''''''''''''''''''.......
 

Monday, June 6, 2011

പ്രണയ വിവാഹം ??

*  എനിക്ക് ഒരു പാട് ഇഷ്ട്ടമായിരുന്നു അവളെ . അവള്‍ക്ക് എന്നോടും അങ്ങനെ തന്നെ .എന്‍റെ സ്വപ്നങ്ങള്‍ക്ക് നിറം പകര്‍ന്നു തന്നിരുന്നത് അവളായിരുന്നു .എന്‍റെ നസ്റി ..പ്രായം കൊണ്ട് എന്നെക്കാളും മൂന്നു നാല്  വയസ്സിനു ചെറുതായിരുന്നു  എങ്കിലും പക്വതക്ക് ഒട്ടും കുറവ്  ഉണ്ടായിരുന്നില്ല .കൂടെ സൌന്ദര്യതിന്നും .അവളില്‍ നിന്ന് ഉതിര്‍ന്നു വീഴുന്ന ചുടു നിശ്വാസം  കുളിര്‍ മഴയായി എന്‍ മനസ്സില്‍ പെയ്തിറങ്ങി .. ഒരു സായംസന്ധ്യയില്‍ എന്‍റെ മനസ്സ്ഞാന്‍ അവള്‍ക്കു മുന്നില്‍ തുറന്നു വെച്ച് ..
"ഞാന്‍ നിന്നെ ഒരുപാട് ഇഷ്ട്ടപെടുന്നു .ഞാന്‍ നിന്നെ വിവാഹം കഴിച്ചോട്ടെ "!ഒഴുകി എത്തും ഇളം തെന്നലില്‍  അവളുടെ മറുപടിക്കായ്‌ ഞാന്‍ കാത്തിരുന്നു ..
" ഇക്ക ..എനിക്ക് നിങ്ങളെ ഇഷ്ട്ടമാണ്, ഒരു പാട് ..പക്ഷെ ഒരു ജേഷ്ട്ടനെ പോലെ. നിങ്ങള്ക്ക് എന്നെ ഒരു അനിയത്തി ആയി കണ്ടു കൂടെ. "
ഇളം കാറ്റിന്നു ശക്തി കൂടി അതൊരു കൊടുംകാറ്റായി എന്‍റെ മനസ്സിലെ സ്വപ്നകൂടാരം അടര്‍ത്തിയെടുത്തു ദൂരേക്ക്‌ വലിച്ചെറിഞ്ഞു .

** ഞാന്‍ ഒരുപാട്  ഇഷ്ട്ട്ടപെട്ടു അവളെ .സാലി .അവള്‍ എന്‍റെ സ്വപ്നങ്ങളിലെ രാജ കുമാരി ആയിരുന്നു അവള്‍  ..പതിനാലാം രാവിലെ ചന്ദ്രിക പോലെ സുന്ദരിയാനവല്‍ .തകര്‍ന്നു കിടന്ന എന്റെ മനസ്സില്‍ സ്വന്താനതിന്‍ ചാറ്റല്‍ മഴ പെയ്യിച്ചത് അവളായിരുന്നു..ഒരേ ക്ലാസ്സില്‍ ഒരേ ബെഞ്ചില്‍ ഒന്നിച്ചിരുന്നു .ഒരു പോലെ സ്വപ്നം കണ്ടു ഞങ്ങള്‍..വരാന്തയുടെ ഒഴിഞ്ഞ ഒരുമൂലയില്‍ ഞങ്ങള്‍ മാത്രം തനിച്ചായി .പുറത്തു പ്രണയത്തിന്‍ ചാറ്റല്‍മഴ  .

' ഓ പ്രാണസഖി ..ഞാന്‍ നിന്നെ നിക്കാഹ് ചെയ്തോട്ടെ ..അങ്ങനെ നമ്മുടെ പ്രണയം അനശ്വരമാക്കം  ,ആകാശത്തിന്റെ നീലിമയില്‍ നമുക്ക് അലിഞ്ഞു ചേരാം ."
"" ഹിഹിഹി .നല്ല തമാശ .പുറത്തു ചാറ്റല്‍മഴയും അകത്തു പ്രണയകവിതയും .നിനക്ക് വേറെ പണി ഒന്നും ഇല്ലാട ചെക്കാ...
പിന്നെ  , നിന്റെ ഈ പൊട്ടത്തരം ആരും കേള്‍ക്കണ്ട .നീ എന്‍റെ ബെസ്റ്റ്‌ ഫ്രണ്ട് അല്ലട .""
ചാറ്റല്‍മഴക്ക് ശക്തി കൂടി . അതൊരു പേമാരിയായി മാറി  മഴ വെള്ളത്തിന്‍ കുത്തൊഴുക്കില്‍ എന്‍റെ സ്വപ്നങ്ങള്‍ അലിഞ്ഞു ഇല്ലാതായി ..

***  എനിക്ക് അവളെ ഇഷ്ട്ടപെടെണ്ടി വന്നു ..സ്നേഹം കിട്ടാതെ ദാഹിച്ചു തളര്‍ന്ന എനിക്ക് കൊതി തീരും വരെ സ്നേഹത്തിന്‍ മാധുര്യം ഒഴിച്ച് തന്നതു  അവളാണ്  ..അന്യന്‍റെ പങ്കാണ് പറ്റുന്നത് എന്ന് എനിക്കറിയാമായിരുന്നിട്ടും ഞാന്‍ ആ സ്നേഹം ആവോളം കുടിച്ചു ..ജീവിതത്തിന്നു പുതിയ അര്‍ഥം വന്നിരിക്കുന്നു ..ഇനി ഇവള്‍ ഇല്ലാതെ എനിക്ക് ജീവിക്കാന്‍ കഴിയില്ല ..
"  നമുക്ക് ഒരുമിച്ചു ജീവിച്ചു കൂടെ സീനാ .ആരുടേയും കണ്ണെത്താദൂരത്തു ഇണ കുരുവികളെ പോലെ പാറിപറന്നു കൂടെ നമുക്ക് .എനിക്ക് നീ ഇല്ലാതെ ജീവിക്കാന്‍ വയ്യ പൊന്നേ .
"ഹിഹി ..ഡാ നിനെക്കെന്താ വട്ടായോ ..എന്നെയും മോളൂനേം മാത്രം ഓര്‍ത്തു കടലിനക്കരെ ഒരാള്‍ കഴിയുന്നുണ്ട് എന്ന കാര്യം മറന്നോടാ  നീ ..ഏതായാലും ഇന്ന് ഇക്കനോട് പറഞ്ഞു ചിരിക്കാന്‍ ഒരു വിഷയം കിട്ടി .എന്‍റെ പൊന്നാങ്ങളയുടെ ഒരു തമാശ ,ഹിഹിഹി "
കൊടുംകാറ്റും പേമാരിയും ഇടിമിന്നലും പ്രകൃതിയെ പുളകം കൊള്ളിച്ചു .മരങ്ങള്‍ കടപുഴകി വീണു ,അരുവിയും പുഴകളും നിറഞ്ഞൊഴുകി .ഒരു നിമിഷം എല്ലാം അവസാനിച്ചു ..ലോകം മാത്രം അവസാനിച്ചില്ല ...എങ്ങും നിശബ്ദത മാത്രം ..

പ്രണയം പിന്നെ വിവാഹം അതല്ല വിവാഹം പിന്നെ പ്രണയം .അതാണ്‌ ശരി .അനുഭവത്തില്‍ കൂടി ഞാന്‍ തിരിച്ചറിഞ്ഞ സത്യം .. ഇന്ന് ഞാന്‍ അവളെ വളരെ അധികം സ്നേഹിക്കുന്നു .കാമുകിയായി ,കൂട്ടുകാരിയായി അനിയത്തിയായി ,ഭാര്യയായി .കാരണം ഞാന്‍ നിക്കാഹ് ചെയ്ത പെണ്ണാണ് അവള്‍  .എന്‍റെ സ്വന്തം ഫൗസി .ആത്മാര്ത്ഥ സ്നേഹവും പരസ്പ്പര വിശ്വാസവും .അതാണ്‌ ഞങ്ങളുടെ കൈമുതല്‍ ..അതെന്നും ഉണ്ടാവട്ടെ എന്ന് ഞങ്ങള്‍ ദൈവത്തോട് പ്രാര്‍ഥിക്കുന്നു ......