Monday, August 22, 2011

കൊപ്ര ..!!!


" ഉപ്പുപ്പ ഉപ്പുപ്പാ ഉറങ്ങല്ലേ ..എനിക്ക്   കഥ പറഞ്ഞു താ " 
 " ഉപ്പുപ്പാ ".. ശിഫാന്‍ സലീമ്ക്കയെ കുലുക്കി വിളിച്ചു
പേരകുട്ടി ശിഫാന്റെ ശബ്ദം കേട്ടാണ് സലീംക്ക ഓര്‍മകളില്‍ നിന്നും ഞെട്ടി എഴുന്നേറ്റത് .

"ഉപ്പുപ്പ നോക്ക്.. എന്റെ മേത്ത് .തേങ്ങാ പാലും എണ്ണയും.ഇത് തേച്ചാല്‍ ഇനീം ഞാന്‍ വെളുക്കും ..ശിഫ മോളെക്കളും ഞാന്‍ വെളുക്കും "

" ഹ .നല്ല കുട്ടി വേഗം പോയി കുളിച്ചു ചോറ് കഴിച്ചു വാ ..ഞാന്‍ കഥ പറഞ്ഞു തരാം"

" ഉറങ്ങല്ലേ ട്ടോ ഉപ്പുപ്പാ .. ശിഫ മോള്‍ക്ക്‌ കഥ പറഞ്ഞു കൊടുക്കേണ്ട ,ഓള് എണ്ണ തേച്ചിട്ടില്ല "

" വേഗം പോയി കുളിച്ചു വാ ..അല്ലങ്കില്‍ ഉപ്പുപ്പ ഉറങ്ങും ട്ടോ ""

" വേണ്ടാ .ഉറങ്ങല്ലേ ..
   .ഉമ്മച്ചീ  എന്നെ കുളിപ്പികീ

                         പീ.പീഈഈഈഈഈഈഈഈ "

ശിഫാന്‍ നേരെ പുറത്തേക്കു ഓടി 

ശിഫാന്‍ ഓട്ടം സലീമ്ക്കയെ ഭൂധകാല ഓര്‍മകളിലേക്ക്  തള്ളിയിട്ടു മജീദിന്റെ അതെ ഓട്ടം .അതെ കുസൃതികള്‍  .
അയാളുടെ ചുണ്ടില്‍ ഒരു പുഞ്ചിരി വിടര്‍ന്നു ..പെട്ടന്നു തന്നെ അത് മാഞ്ഞു ..മുഖത്ത് ദുഃഖം ഘനീഭവിക്കാന്‍ തുടങ്ങി .ഈ കിളി കൊഞ്ചലുകള്‍ കേള്‍ക്കാന്‍ എന്റെ ഫാത്തി ഇല്ലല്ലോ ..
എപ്പോഴും അവള്‍ പറയും ഈ വല്യ വീട്ടിന്റെ ഉമ്മറത്ത്‌ നമ്മള്‍ രണ്ടു പേരും പിന്നെ മജിയുടെയും ജമാലിന്റെയും രസിയയുടെയും  കലപില കൂട്ടുന്ന മക്കളും ..നല്ല രസമായിരിക്കും .കരച്ചിലും ചിരിയും അങ്ങനെ അങ്ങനെ .അല്ലെ ...

അയാളുടെ കണ്ണുകള്‍ നിറഞ്ഞു .
.
തന്റെ  ഫാത്തിമ എന്നെ തനിചാക്കിയിട്ടു വര്ഷങ്ങള്‍  കഴിഞ്ഞു .

സുഖവും സന്തോഷവും പങ്കു വെച്ച് ഒരുമിച്ച് ജീവിച്ചത് തുടക്കത്തില്‍ കിട്ടിയ കുറച്ചു  വര്‍ഷങ്ങള്‍ മാത്രം .

ജീവിതത്തിന്റെ നല്ല നാളുകള്‍ പ്രവാസം കാര്‍ന്നു തിന്നു .മജ്ജയും മാംസവും പേരിന്നു പോലും ബാക്കി വെച്ചില്ല ..

പ്രവാസ ജീവിതം ഒഴിവാക്കി തിരിച്ചു പോരാന്‍ ഒരുപാട് ശ്രമിച്ചതാ .ഉപ്പയുടെ ചികില്‍സ , പെങ്ങള്മാരെ കെട്ടിക്കല്‍ , അനിയന്മാരെ ഒരു നല്ല നിലയില്‍ എത്തിക്കല്‍ , സ്വന്തമായി ഒരു വീട് ,മക്കളുടെ ഭാവി വീണ്ടും അവിടെ തങ്ങേടി വന്നു .

നീണ്ട 29 വര്ഷം .സൂര്യന്നു താഴെ മണല്‍ പരപ്പില്‍ സ്വന്തം ശരീരവും മനസ്സും ഉരുക്കിയും ഉണക്കിയും  കുറെ സമ്പാദിച്ചു .ആശിച്ചതെല്ലാം നടപ്പിലാക്കി ..

വലിയ ഒരു വീടും ,മക്കള്‍ക്ക്‌ ഉയര്‍ന്ന ജോലി,വിവാഹം .എല്ലാം നടന്നു .

പക്ഷെ ....

ഫാത്തിയുമായുള്ള ജീവിതം ..അത് മാത്രം ദൈവം എനിക്ക് നിഷേധിച്ചു .എല്ലാം ഒഴിവാക്കി ഒത്തൊരുമിച്ചു  ഒരു ജീവിതത്തിന്നു അവള്‍ വിളിച്ചതാ .അന്ന് പറ്റിയില്ല ..പറ്റിയപ്പോഴേക്കും അവള്‍ എന്നെ വിട്ടു പോവുകയും ചെയ്തു 
.
രണ്ടും മൂന്നും വര്ഷം കൂടുമ്പോള്‍ കിട്ടുന്ന ലീവ് ..ഫാത്തിയുടെ അടുത്ത് കിട്ടുന്ന കുറച്ചു ദിവസങ്ങള്‍ ..കെട്ടിപിടിച്ചുള്ള കരച്ചിലുകള്‍ ..തന്റെ നെഞ്ചിലൂടെ ഒഴുകുന്ന അവളുടെ ചൂടുള കണ്ണുനീര്‍ .. സങ്കട പര്‍വതങ്ങള്‍ തകര്‍ന്നു തരിപ്പനമാകുന്ന ആനന്ദ രാത്രികള്‍ .അവള്‍ തരുന്ന ആശ്വാസ വാക്കുകള്‍ .ലാളനകള്‍ ..പിന്നെ മൂന്നു കുസൃതികള്‍ .. അവളെ ഓര്‍ക്കാന്‍ അത് തന്നെ ധാരാളം .

ഒരു പെരുന്നാള്‍ തലേന്ന്  ഇടിമിന്നാലായി വന്നു പടച്ചോന്‍ ഓളെ  കൊണ്ട് പോയി ..എന്നെയും എന്‍റെ മക്കളെയും തനിച്ചാക്കി 

"" ഹേയ് .എന്താ ഉപ്പ ഇത് . നിങ്ങള്‍ എന്താ ഉറങ്ങാ ???

ആ കൊപ്ര നോക്കാന്‍ പറഞ്ഞതല്ലേ .കാക്കകള്‍ വന്നാ കൊത്തി കൊണ്ട് പോകുന്നേ ...ഇവിടെ കിടക്കുന്ന നേരം അവിടെ പോയി ഇരുന്നൂടെ ""
മജീദിന്റെ ഭാര്യ നൗരീന്റെ പരുക്കന്‍  ശബ്ദം  കേട്ടാണ് സലീമക്ക ഓര്‍മകളില്‍ നിന്നും ഞെട്ടി ഉണരന്നത് 

"ആ ..കിടന്നപ്പോള്‍ അറിയാതെ മയങ്ങി പോയി മോളെ "

ശിഫാന്‍ ഓടിവന്നു സലീംക്കയുടെ മടിയില്‍ ചാടി കയറി .

.ഉപ്പുപ്പ കഥ പറഞ്ഞു താ ഉപ്പുപ്പാ  ..താ നോക്ക് ഞാന്‍ കുളിച്ചു ..നല്ല മണം ഇല്ലേ ..ഉപ്പച്ചി കൊടുത്തയച്ച സോപ്പാ

ഇവിടെ വാടാ ..അവന്‍റെ ഒരു കഥ ..പോയി വല്ലതും പഠിക്കാന്‍ നോക്ക്
നൌരിന്‍ ശിഫാന്‍റെ കൈ പിടിച്ചു വലിച്ചു റൂമിലേക്ക്‌ കൊണ്ട് പോയി.

അവളുടെ പിറുപിറുക്കല്‍  അയാളുടെ കാതില്‍  അലയടിച്ചു നിന്നു .

സലീംക്കയുടെ കണ്ണുകള്‍ നിറഞ്ഞു .

അയാള്‍ കസേരയില്‍ നിന്നു എഴുന്നേറ്റു പുറത്തെ കസേരയില്‍ പോയി ഇരുന്നു .

മുറ്റത്ത്‌ പരന്നു കിടക്കുന്ന കൊപ്ര

അയാളുടെ ചിന്തകള്‍ വീണ്ടും കാട് കയറാന്‍ തുടങ്ങി ..ഈ കൊപ്രകളെ  പോലെ തന്നെ ആയിരുന്നില്ലേ ഞാനും ഒരിക്കല്‍ ..

യൌവ്വനം മുഴുവന്‍  ചുട്ടു പൊള്ളുന്ന മണലില്‍ ..വിയര്‍ത്തു കുളിച്ചു സൂര്യന്നു താഴെ...

കൊപ്ര കണക്കേ വെയിലില്‍ കിടന്നു ഉരുകി ഉണ്ടാക്കിയ സമ്പാദ്യം ...അവസാന കാലത്ത് എങ്ങിലും ഭാര്യയും മക്കളും ഒത്തു ആസ്വദിക്കാന്‍ ആശിച്ചു ..പക്ഷെ ഒന്നും നടന്നില്ല ..ആരോടും പരിഭവമുണ്ടായിരുന്നില്ല..എല്ലാം കുടുംബ നന്മാക്കായിരുന്നു ..നല്ലത് ഉണ്ണാതെയും ഉടുക്കാതെയും ജീവിച്ചതെല്ലാം വെറുതെ ആയി . കൊപ്രയില്‍ നിന്നും ഇനി ഊറ്റി എടുക്കാന്‍  എണ്ണയില്ല ..ഉണങ്ങി കരിഞ്ഞ പിണ്ണാക്ക് അല്ലാതെ ..

ഞാന്‍  മാത്രമല്ല ഇത് പോലെ ഈ ലോകത്ത് എന്നത് മാത്രമാണ് ഒരു ആശ്വാസം ..എത്ര പ്രവാസികള്‍ .എന്നെ പോലെ .കുടുമ്പത്തിന്നു വേണ്ടി ഉരുകി ഒലിക്കുന്നു ..അവസാനം പിണ്ണാക്ക് പോലെ മജ്ജയും മാസവും നഷ്ട്ടപെട്ടു മരുന്നിനെയും ഗുളികയെയും  ആശ്രയിച്ചു ജീവിക്കേണ്ടി വരിക ..
മക്കള്‍ക്ക്‌ പോലും ഞാനൊരു  അധികപറ്റായിരിക്കുന്നു 

അവര്‍ അങ്ങോട്ടും ഇങ്ങോട്ടും ഇട്ടു തട്ടുന്നു ..റസിയ കെട്ട്യോന്റെ കൂടെ ഗള്‍ഫില്‍ .മജീദും ജമാലും  ഗള്‍ഫില്‍ ബിസിനെസ്സ്‌ 
രണ്ടു വീട്ടിലെയും പെണ്ണുങ്ങളുടെ അര്‍ഥം വെച്ചുള്ള സംസാരം .ഒരു വീട്ടിലും കാലുറച്ചു നില്ക്കാന്‍ കഴിയുനില്ല .കുത്ത് വാക്കുകളും ശാപ മൊഴികളും .ബാപ്പയുടെ കണ്ണുകളെ സ്വന്തം മക്കള്‍ക്ക്‌ പേടിയത്രേ .
.അത് ശരിയാണ് .അവരുടെ ഫാഷനും ചുറ്റിക്കറങ്ങലുകളും എന്റെ കണ്ണിന്നു കരട് തന്നെയാ ..ഭര്‍ത്താക്കന്മാര്‍ ഗള്‍ഫില്‍ കഷ്ട്ടപെടുന്നതിന്റെ വേദന ഇവര്‍ അറിയുന്നിലല്ലോ ??

പേരകുട്ടികളില്‍ നിന്നും കിട്ടുന്ന ആ നിഷ്കലങ്ങമായ കൊഞ്ചലുകള്‍ .അതുമാത്രമാണ് ഏക ആശ്വാസം .ബാപ്പ എങ്ങനെ ജീവിക്കുന്നു എന്ന് റസിയ പോലും വിളിച്ചു ചോദിക്കുന്നില്ല .അവളുടെ ശബ്ദം കേട്ടിട്ട് വര്‍ഷങ്ങള്‍ ആയപോലെ ..

എല്ലാ കഷ്ട്ടപാടിന്റെയും അവസാനം ഒരു നല്ല നാള്‍ ഉണ്ടാവും എന്നാണ് ചൊല്ല് ..പക്ഷെ എനിക്ക് മാത്രം എന്ത്യേ ഇങ്ങനെ .. ഒരു ഇടിക്കും മിന്നലിനും തന്നെ വേണ്ടേയോ  ??എന്‍റെ ഫാത്തി ഉണ്ടെങ്കില്‍ ഇതൊന്നും ഉണ്ടാവുമായിരുന്നില്ല .ഈ കോലാഹലത്തില്‍ നിന്നും മാറി ഒറ്റയ്ക്ക് ജീവിക്കാമായിരുന്നു ..പാതി മുറിഞ്ഞ ജീവിതം സന്തോഷഭൂരിത മാക്കാമായിരുന്നു  

 സ്വര്‍ഗത്തില്‍ ഇരുന്നു ഇതൊന്നും അവള്‍  കാണാതിരുന്നാല്‍ മതിയായിരുന്നു .അയാളുടെ മനസ്സ് സങ്കടം കൊണ്ട് നുറുങ്ങി പൊടിഞ്ഞു .
കണ്ണുനീരാല്‍ മങ്ങിയ കണ്ണാല്‍ അയാള്‍ കണ്ടു. കൊപ്രകള്‍  തന്നെ നോക്കി കൊഞ്ഞനം കുത്തുന്നു ..അല്ല .അവരും  കരയുകയാണ് .ഒരുപാട് പ്രവാസികളുടെ മുഖം അവയില്‍ മിന്നി മറയുന്നു .അവരുടെ  ഗദ്ഗദങ്ങള്‍ അയാളുടെ കര്‍ണപദത്തിലേക്ക് തുളച്ചു കയറാന്‍ തുടങ്ങി ..



Tuesday, July 26, 2011

കൊഴിഞ്ഞു പോയ പ്രണയം ..~!!

അങ്ങനെ അയാള്‍ ആദ്യമായി എന്‍റെ അടുത്ത് വന്നു ...സോറി വരേണ്ടി വന്നു ...

എന്റെ കാമുകിയുടെ സ്വന്തം ബാപ്പ ..

അവളെ വിവാഹം ആലോചിച്ചു വീട്ടില്‍ ചെന്നപ്പോള്‍ അയാളുടെ വായില്‍ നിന്നും വീണ വാക്കുകള്‍ ഇന്നും എന്റെ കാതുകളില്‍ മുഴങ്ങി കേള്‍ക്കുന്നുണ്ട് .
...
"" വല്ല അലവലാതിക്ക് കൊടുത്താലും നിനക്ക് എന്റെ മകളെ ഞാന്‍ തരില്ല ""

ആദ്യമായി ഒരു അലവലാതി ആകാന്‍ ഞാന്‍ കൊതിച്ചു പോയി .

എന്‍റെ പ്രണയത്തിന്റെ വില അവള്‍ കാണുന്നില്ല എന്ന് തോന്നിയത് കൊണ്ടാകും എന്‍റെ നാവു പിടിചിടത് നിന്നില്ല ..

"" നിങ്ങളെ മകളെ കെട്ടാന്‍ എന്‍റെ പട്ടി വരും ..(അത് കേട്ടപ്പോള്‍ എന്‍റെ പട്ടി കുട്ടി തുള്ളിചാടുന്നത് ഒന്ന് കാണണം ..ഓ എന്തൊരു ആവേശം )

കൊള്ളി മുറിച്ചിട്ട് ഞാന്‍ അവിടെ നിന്നും ഇറങ്ങി ..

വര്ഷം ഒന്ന് കഴിഞ്ഞു ....ഗള്‍ഫില്‍ വന്നു ഒരു കണ്ടെയ്നര്‍ നിറയെ കാശുമായി നാട്ടില്‍ ചെന്നപ്പോള്‍ അവളുടെ ബാപ്പയ്ക്ക് ഇരിക്ക പൊരുതി കിട്ടുന്നില്ല ..

"" മോനെ ക്ഷമിക്കു ..നിങ്ങളുടെ പ്രണയത്തിനു മുന്നില്‍ ഞാന്‍ തോറ്റു പോയി ..നീ അവളെ കല്യാണം കഴിക്കണം ""

"" സോറി ..ജെസിയുടെ ഉപ്പാ ..സമയം വൈകിപോയി ....വളരെ അധികം വൈകി പോയി..""

"""" അതേടാ സമയം വൈകി ..ഏഴുമണി കഴിഞ്ഞു ...എഴുന്നേറ്റു പോയി ഓഫീസ്‌ തുറക്കെടാ .നട്ട പാതിരാക്ക് കമ്പൂട്ടരിലും കുത്തി നേരം വൈകി കിടന്നാല്‍ ഇതല്ല ഇതിലപ്പുറവും പറയും .....മനുഷ്യന്റെ ഉറക്കം കളയാന്‍ ഓരോ ജന്മങ്ങള്‍ .......

Wednesday, July 20, 2011

വെളിച്ചം തേടി .....

ഇനിയും സഹിക്കാന്‍ വയ്യ .മതിയായി. .എന്തിന് ഇങ്ങനെ ഒരു ജീവിതം .
എന്റെ മനസ്സില്‍ നിന്നും ആ കുട്ടി പിശാചിനെ തുടച്ചു കളയാന്‍ ഉള്ള സമയം അതിക്രമിച്ചു കഴിഞ്ഞിരിക്കുന്നു .എന്നെ തകര്‍ത്തു കളഞ്ഞ ആ സുന്ദരി പിശാചിനെ !!!!

ജേഷ്ട്ടതിയെ പ്രണയിക്കാന്‍ കൊതിച്ച ഞാന്‍ അനിയത്തിയുടെ പ്രണയ കുരുക്കില്‍ വീണു പോയി .പക്ഷെ പതിയെ പതിയെ എനിക്ക്  അവളെ സ്നേഹിക്കേണ്ടി വന്നു .

.ഞങ്ങള്‍ വേണ്ടാത്തത് പലതും ചെയ്തു ...അവള്‍ എന്നെ കൊണ്ട് ഒരുപാട് തെറ്റുകള്‍ ചെയ്യിച്ചു .മനസ്സ് പാശ്ചാതപിക്കുന്നുണ്ട് എങ്ങിലും എനിക്ക് അവളെ വിട്ടു പിരിയാന്‍ കഴിയുമായിരുന്നില്ല

എങ്ങിലും അവളില്‍ നിന്ന് ഒരു തിരിച്ചു പോക്ക് ആവശ്യമാണ്‌ എനിക്ക് .. പിരിയാതെ ഇരുന്നാല്‍ ഞാന്‍ വലിയ വലിയ  തെറ്റുകളില്‍ ചെന്ന് ചാടും   ..ഉറപ്പാ .

കൂട്ടുകാരെ ..നിങ്ങള്‍ക്കു അറിയില്ലേ അവരെ  .
'.നന്മ"യെന്നും "തിന്മ"യെന്നുമാ അവരുടെ പേര് ...ഇളയവള്‍ തിന്മയുമായി അടുക്കതിരിക്കുക ...അവള്‍ നമ്മുടെ മനസ്സില്‍ ചേക്കേറിയാല്‍ പിഴുതു കളയാന്‍ ബുദ്ധിമുട്ടാ ...
നന്മ വിജയിക്കട്ടെ ............നമ്മളും

Friday, June 24, 2011

കള്ളന്‍ ,,,,




ഈ കെട്ടോന്നു അഴിച്ചു വിടൂ .
ഞാന്‍ ഒരു കള്ളനല്ല ..

എന്തിനിങ്ങനെ  ക്രൂശിക്കുന്നു എന്നെ
ഞാന്‍ ഒരു മഹാ പാപിയല്ല ..

കിട്ടാത്ത സ്നേഹം കൊതിചു പോയതോ
തന്നപ്പോള്‍ കൈ നീട്ടി വാങ്ങി വെച്ചതോ ...
ഇതിലെവിടെ തെറ്റ് ...
       എവിടെയെന്‍ അപരാധം !!!!!

കാലിയാം ഹൃത്തില്‍  സ്നേഹം കോരി നിറച്ചതവളാ  
സ്നേഹത്തിന്‍ പുതപ്പായ് എന്നെ മൂടി പുതച്ചതും അവളാ 

സ്നേഹമാം പുഴയില്‍ മുങ്ങി കുളിക്കാന്‍ 
രാത്രിയും പകലും വന്നു പോയി ഞാന്‍  


ചോദിക്കാതെ എല്ലാം  തന്നതവളല്ലേ ..
ചോദിച്ചില്ല ഒന്നും അവളെ കുറിച്ച് 

രണ്ടു കുട്ടികളുടെ അമ്മയെന്നോ
മറ്റൊരുത്തന്റെ ഭാര്യ എന്നോ 

പറഞ്ഞില്ല അവളും..,.. ചോദിച്ചില്ല ഞാനും
...................................................................................

Wednesday, June 22, 2011

ഓര്‍മകളിലേക്ക് ഒരു പന്ത് തട്ടല്‍ ....


നാലഞ്ചു  ദിവസത്തിനു ശേഷം വീണ്ടും കളി കളത്തില്‍ ഇറങ്ങി.. കളിയ്ക്കാന്‍ അറിഞ്ഞത് കൊണ്ടൊന്നും അല്ല .കുറച്ചു നേരം പന്തിനു പിന്നാലെ ഓടണം ..പിന്നെ വിയര്‍ത്തു കുളിച്ചു ഷര്‍ട്ട് ഊരി ചുമലില്‍ ഇട്ടു കാറ്റും കൊണ്ട് പാട വരമ്പില്‍ വെടി പറഞ്ഞിരിക്കണം .പിന്നെ കിണറ്റിന്‍ കരയില്‍ ചെന്ന് രണ്ടു ബക്കറ്റ് വെള്ളം കോരി തലയില്‍ ഒഴിക്കണം ..അതൊരു സുഖം തന്നെയാ  .
അന്നും കളത്തില്‍ ഇറങ്ങി ..രണ്ടു പീക്കിരികള്‍ ഗ്രൌണ്ടില്‍  കൂടി ഓടി കളിക്കുന്നു ..കണ്ടാല്‍ ഇരട്ടകള്‍ പോലെ ഉണ്ട്
"ഡാ  ആ വരമ്പത്ത് കയറി ഇരിക്കെടാ ..പന്ത് മേലില്‍ കൊള്ളും "
ഞാന്‍ അവരെ വിളിച്ചു വരമ്പില്‍ ഇരുത്തി .
 "ഇവര്‍ ഏതാ .ഇത് വരെ കണ്ടിട്ടില്ലല്ലോ "
"   ഫാത്തിംത്തയുടെ  വീട്ടിക്ക് വിരുന്നു വന്നതാ ..ഈ പഹയന്മാരെ കൊണ്ട് ഇന്നലെ കളിയ്ക്കാന്‍ പറ്റീട്ടില്ല  ദാ ആ പഹയന്ക്ക് ഇന്നലെ പന്തോണ്ട് അടി കിട്ടീതാ  '"

"കളി  വീണ്ടും തുടങ്ങി .പീക്കിരികള്‍ക്ക് ഇരിക്ക പൊറുതി കിട്ടുന്നില്ല .നങ്ങളും കളിയ്ക്കാന്‍ ഉണ്ട് .പീക്കിരികള്‍ വീണ്ടും കളത്തില്‍ .."
എനിക്ക് ദേഷ്യം വരാന്‍ തുടങ്ങി ..
"കയറി ഇരിക്കട അവിടെ"
ഒരുത്തന്റെ ചെവി പിടിച്ചു ഞാന്‍ വരമ്പിലേക്ക് വലിച്ചു
"ഇനി ഇവിടെന്നു അനങ്ങിയിട്ടുന്ടെങ്ങില്‍ ഞാന്‍ അപ്പൊ ശരിയാക്കി തരാം "
.ചെറിയൊന്‍ ഗ്രൗണ്ടിലൂടെ വണ്ടി വിട്ടു കൊണ്ടിരിക്കയാ
"ഇവിടെ വാടാ ..നിന്നെ ഞാന്‍"  ഞാന്‍ അവനെ പിടിക്കാന്‍ ഇറങ്ങി.
പഹയന്‍ കയ്യില്‍ ഉള്ള വടി കൊണ്ട് എന്‍റെ മുഖത്തിനിട്ടു ഒരേറ് ..വന്നു കൊണ്ടത്‌ നെറ്റിയില്‍ . എന്‍റെ നിയന്ത്രണം വിട്ടു ..ചീന മുളകിന്റെ അത്രേ വലുപ്പം ഉള്ളൂ  ..രണ്ടിനെയും ആട്ടി പിടിച്ചു ഞാന്‍ ,തൂക്കി എടുത്തു അവരുടെ വീട്ടില്‍  കൊണ്ട് പോയിഇട്ടു ..
"ഫാത്തിം ത്താ .ഈ പഹയ്നാമാരെ കൊണ്ട് തോറ്റു ,,കളിയ്ക്കാന്‍ സമ്മതിക്കുന്നില്ലന്നു ..ഇങ്ങ് നോക്ക് .എന്‍റെ നെറ്റിയില്‍ ..ഈ കുരുത്തം കേട്ടോന്‍ എറിഞ്ഞതാ ."
" ഡാ രിസവാനെ ഇങ്ങ് വാ ..അന്നെ ഞാന്‍ ..മൂത്താപ്പ ഇങ്ങോട്ട് വരട്ടെ .ശരിയാക്കി തരാം "
അത് പറഞ്ഞു ഫാത്തിംത്താ സിറ്റൗട്ടില്‍ നിന്ന് ചാടി പുറത്തിറങ്ങി ..പീക്കിരികള്‍ രണ്ടു സൈടിലെക്കായി ഓടി ഒളിച്ചു
" ഡാ വേദനിക്കുന്നുണ്ടോ .. ..ചോര ഒന്നും കാണാന്‍ ഇല്ല ..ഒരു വര മാത്രമേ ഉള്ളു .പൈന്‍ കില്ലര്‍ ഉണ്ട് ഒന്ന് തേച്ചു നോക്ക് ."
ഓ .വടി കൊണ്ട് ഏറു കിട്ടിയാല്‍ അവിടെ ഇക്കിളി ആണല്ലോ ഉണ്ടാവ ..ഇങ്ങള് കുടിക്കാന്‍ കുറച്ചു ബൂസ്റ്റ്‌ കലക്കി കൊണ്ട്  വാ പൈന്‍ കില്ലരും കുല്ലരും  ഒന്നും എനിക്ക് വേണ്ടാ ..

ഫാത്തിംത്താ ചിരിച്ചു കൊണ്ട് നേരെ അകത്തേക്ക് പോയി .
"ഡാ  അലിയെ ....
പിന്നില്‍ നിന്നുള്ള പൈങ്കിളി ശബ്ദം കേട്ടിട്ടാണ്  ഞാന്‍ തിരിഞ്ഞു നോക്കിയത്
"ഇത് നീ ആയിരുന്നോ ..നിന്റെ വീട് ഇവിടെയാ അല്ലേ "
ഇവള്‍ ആരപ്പാ .എന്നോട് പരിചയം കാണിക്കാന്‍ .ഞാന്‍ ഒന്ന് കൂടി സൂക്ഷിച്ചു  നോക്കി .
"അല്ല ..ആരിത് ജെസിയോ  ..അപ്പോള്‍ നീ എന്നെ  മറന്നിട്ടില്ല അല്ലെ ."
"വര്‍ഷം ആറേഴു  കഴിഞ്ഞാലും നിന്നെ മറക്കാന്‍ പറ്റുമോ"
ഹിഹിഹി .അവള്‍ ചിരിച്ചപ്പോള്‍ നിരയൊത്ത മുന്നിലെ പല്ലുകള്‍ വെളിയില്‍ വെട്ടി തിളങ്ങി .
അര്‍ഥം വെച്ചുള്ള അവളുടെ സംസാരം എന്നെ തളര്‍ത്തി .
തടിച്ചു കൊഴുത്തു നില്‍ക്കുന്ന അവള്‍ക്കു മുന്നില്‍ ഞാന്‍ ചെറുതാകുന്നത് പോലെ തോന്നുന്നു  ..ആസ്പട്ടോസില്‍ മഴ പെയ്യുന്നത് പോലെ ഉള്ള എന്റെ സംസാരം നിലച്ചു ..അവളുടെ മുഖത്ത് നോക്കാന്‍ കഴിയുന്നില്ല .എന്‍റെ കാലിന്നു വിറയല്‍ ബാധിക്കുന്നുണ്ടോ ?

"അത് പോട്ടടാ ...പിന്നെ നീ ഇപ്പോഴും കുട്ടി കളിയുമായി നടക്കാല്ലേ .ഇപ്പൊ എന്താ പണി ..കല്യാണം കഴിഞ്ഞോ "അവള്‍ ഒറ്റ ശ്വാസത്തില്‍ പറഞ്ഞു നിര്‍ത്തി .
"ഹാ  എന്ത് ചെയാം ..ആണായി പോയില്ലേ ..പിന്നേയ് നിന്റെ മക്കള്‍ എന്നോട് പകരം വീട്ടി ." മുഖത് ചിരി വരുത്തി ഒരു വിധം ഞാന്‍ പറഞ്ഞു ഒപ്പിച്ചു ..
പിന്നെ വരാം .
മറുപടി കേള്‍ക്കണോ .ഫാത്തിംത്തയെ കാണാനോ ഞാന്‍ നിന്നില്ല ..
വേഗത്തില്‍ ഗൈറ്റ് കടന്നു ഞാന്‍ പുറത്തു ഇറങ്ങി ..
എന്റെ മനസ്സ് അപ്പോഴേക്കും എട്ടാം ക്ലാസ്സിലെ നടു ബെഞ്ചില്‍ സ്ഥലം പിടിച്ചിരുന്നു ..എന്നെ നോക്കി കൊഞ്ഞനം കുത്തുന്ന ജെസിയും .കീരിയും പാമ്പും നേര്‍ക്ക്‌ നേര്‍ .
.......തുടരും ......

Tuesday, June 21, 2011

ഹൃദയം കവര്‍ന്ന സുന്ദരി ..!!!!

ദുഷ്ട്ട്ടെ ... വഞ്ചകീ ...രാക്ഷസീ ..

നിന്നോട് എന്ത് ചെയ്തെടീ ഞാന്‍ ..

നെക്കി ഉരക്കല്ലേ .. കടിച്ചു വലിക്കല്ലേ

എന്‍ ഹൃദയം നീയാല്‍ പിടയുന്നത് കണ്ടില്ലേ നീ  !!! 

ചോദിച്ചു  വന്നവര്‍ക്കാര്‍ക്കും

കൊടുത്തില്ല എന്‍ ഹൃദയം ..


നിനക്കായ്‌ മാത്രം സൂക്ഷിച്ചു വെച്ചതാ ...

നീ ചോദിച്ച നേരം തന്നില്ലേ ഞാന്‍.....
                                                             എന്‍ ഹൃദയം...

ഇനി    വിലപ്പെട്ടതൊന്നും ബാക്കിയില്ല എന്നില്‍ ..

നെക്കാതെ ഉടക്കാതെ തിരിച്ചിങ്ങു താ

ശൂന്യതയില്‍ അലയാന്‍ എനിക്കിനി വയ്യ .............

Saturday, June 18, 2011

ലൈസന്‍സ് ..!!!!

ലൈസന്‍സ് ..!!!!

ലൈസന്‍സ്‌ എന്ന് കേള്‍ക്കുമ്പോള്‍ തന്നെ എനിക്ക് കലി ഇളകും .ചെറുപ്പം തൊട്ടേ കേള്‍ക്കാന്‍ തുടങ്ങിയതാ എനിക്ക് ലൈസന്‍സില്ല എന്ന പരാതി ..
വീട്ടിലെ കാരണവന്മാര്‍ ഇരുന്നു സൊറ പറയുന്നതിനിടയില്‍ ഞാനും എന്റെ അഭിപ്രായം പറയും ."".കുരുത്തം കെട്ടവന്‍ .നിനക്കെന്താട ഇവിടെ കാര്യം .പുറത്തു പോയി ആ കുട്ട്യോളെ കൂടെ കളിക്കെടാ."".കാരണവന്മാരുടെ ശകാരം
"" എന്താ, എവിടെ, പറയാ എന്നൊന്നും അറിയാതെ ഓരോന്ന്  വിളിച്ചു പറഞ്ഞോളും ..നിന്റെ നാവിന്നു ഒരു ലൈസന്‍സും ഇല്ല്യെടാ ""...അടുക്കളയില്‍ നിന്ന് ഉമ്മയുടെ ശകാരം കേള്‍ക്കാത്ത ഭാവത്തില്‍ പുറത്തേക്കു ഓടി ഞാന്‍
കോരിച്ചൊരിയുന്ന മഴയില്‍ തോര്‍ത്തെടുത്ത് പുറത്തു ഇറങ്ങി വെള്ളത്തില്‍ ചാടികളിക്കുമ്പോള്‍ അയല്‍വാസി പെണ്ണുങ്ങളും പറയും "" നാണം ഇല്ലാത്തവന്‍ ..നിനക്കൊന്നും ഒരു ലൈസന്‍സും ഇല്ലല്ലോ ?""
ടീവിയില്‍ ഫാഷന്‍ ചാനലില്‍ ഒന്ന് നോക്കിയാല്‍  പെങ്ങളും പറയും "" ലൈസന്‍സ്സില്ലാതെ കാണാന്‍ പറ്റിയ ഒരു ചാനല്‍ "".. 
ഇനിയും സഹിക്കാന്‍ വയ്യ .അവസാനം എവിടെന്നെങ്ങിലും ഒരു ലൈസന്‍സ് തപ്പാന്‍ വേണ്ടിയാ ഞാന്‍ ബൈക്കെടുത്തു പുറത്തു ഇറങ്ങിയത് ..ചെന്നുപെട്ടത് പോത്തന്‍ ഷാജി പോലീസ് ഏമാന് മുന്നില്‍ ..
""നിനക്ക് ലൈസ്സന്സു ഉണ്ടോട ""
""ഇല്ല സര്‍ ""
 "" കണ്ട പെണ്ണുങ്ങളെ വായില്‍ നോക്കി നടക്കാന്‍ ലൈസ്സന്‍സ്സു ഇല്ലാതെ രാവിലെ തന്നെ ഓരോന്ന് കെട്ടിയെടുക്കും ..കയറാടാ വണ്ടിയില്‍ "".
""   ദൈവമ്മേ ..വായില്‍ നോക്കാനും ലൈസ്സന്‍സ്സു വേണോ ""
മനസ്സില്‍ പറഞ്ഞത് പുറത്തു ചാടി ..
"" അത് ശരി പോലീസിന്നോട് തര്‍ക്കുത്തരം  പറയുകയോ ""
 കുനിച്ചു നിര്‍ത്തി നടുംപുറത്തു രണ്ടെണ്ണം ..തൂക്കി എടുത്തു ജീപ്പിലോട്ടു ഒരേറ് .
എന്റമ്മോ ..മതിയായി ... ലൈസ്സന്സു ഇല്ലാതെ നമ്മുടെ നാട്ടില്‍ ജീവിക്കാന്‍ ഇനി കഴിയില്ല .ലൈസ്സന്സു ഇല്ലാതെ ഒരു കുഞ്ഞും ജനിക്കാതെ ഇരിക്കട്ടെ ....