കൊഴിഞ്ഞു പോയ പ്രണയം ..~!!
അങ്ങനെ അയാള്‍ ആദ്യമായി എന്‍റെ അടുത്ത് വന്നു ...സോറി വരേണ്ടി വന്നു ...
എന്റെ കാമുകിയുടെ സ്വന്തം ബാപ്പ ..
അവളെ വിവാഹം ആലോചിച്ചു വീട്ടില്‍ ചെന്നപ്പോള്‍ അയാളുടെ വായില്‍ നിന്നും വീണ വാക്കുകള്‍ ഇന്നും എന്റെ കാതുകളില്‍ മുഴങ്ങി കേള്‍ക്കുന്നുണ്ട് .
...
"" വല്ല അലവലാതിക്ക് കൊടുത്താലും നിനക്ക് എന്റെ മകളെ ഞാന്‍ തരില്ല ""
ആദ്യമായി ഒരു അലവലാതി ആകാന്‍ ഞാന്‍ കൊതിച്ചു പോയി .
എന്‍റെ പ്രണയത്തിന്റെ വില അവള്‍ കാണുന്നില്ല എന്ന് തോന്നിയത് കൊണ്ടാകും എന്‍റെ നാവു പിടിചിടത് നിന്നില്ല ..
"" നിങ്ങളെ മകളെ കെട്ടാന്‍ എന്‍റെ പട്ടി വരും ..(അത് കേട്ടപ്പോള്‍ എന്‍റെ പട്ടി കുട്ടി തുള്ളിചാടുന്നത് ഒന്ന് കാണണം ..ഓ എന്തൊരു ആവേശം )
കൊള്ളി മുറിച്ചിട്ട് ഞാന്‍ അവിടെ നിന്നും ഇറങ്ങി ..
വര്ഷം ഒന്ന് കഴിഞ്ഞു ....ഗള്‍ഫില്‍ വന്നു ഒരു കണ്ടെയ്നര്‍ നിറയെ കാശുമായി നാട്ടില്‍ ചെന്നപ്പോള്‍ അവളുടെ ബാപ്പയ്ക്ക് ഇരിക്ക പൊരുതി കിട്ടുന്നില്ല ..
"" മോനെ ക്ഷമിക്കു ..നിങ്ങളുടെ പ്രണയത്തിനു മുന്നില്‍ ഞാന്‍ തോറ്റു പോയി ..നീ അവളെ കല്യാണം കഴിക്കണം ""
"" സോറി ..ജെസിയുടെ ഉപ്പാ ..സമയം വൈകിപോയി ....വളരെ അധികം വൈകി പോയി..""
"""" അതേടാ സമയം വൈകി ..ഏഴുമണി കഴിഞ്ഞു ...എഴുന്നേറ്റു പോയി ഓഫീസ് തുറക്കെടാ .നട്ട പാതിരാക്ക് കമ്പൂട്ടരിലും കുത്തി നേരം വൈകി കിടന്നാല്‍ ഇതല്ല ഇതിലപ്പുറവും പറയും .....മനുഷ്യന്റെ ഉറക്കം കളയാന്‍ ഓരോ ജന്മങ്ങള്‍ .......
No comments:
Post a Comment