Tuesday, September 27, 2011

വീഡിയോ ചാറ്റിംഗ്‌ ?

സമയം 5.30 pm

ഷാനു  തന്‍റെ ലാപ്ടോപ്പും കാറിന്റെ കീയും എടുത്തു തന്‍റെ ഓഫീസ്‌ കാബിനില്‍ നിന്നും എഴുന്നേറ്റു .

" ഡാ സഹല്‍  നീ ദുബായ്‌ വരെ ഉണ്ടോ .. സല്‍മാന്‍ ഖാലിദിനെ ഒന്ന് കാണണം."

" ഏയ് ഞാന്‍ ഇല്ല .എനിക്ക് കുറച്ചു വര്‍ക്ക്‌ ഉണ്ട് ."

സഹലിന്റെ കൈവിരലുകള്‍ കീ ബോര്‍ഡില്‍ അതിവേഗം ചലിച്ചു കൊണ്ടിരിക്കുകയായിരുന്നു .

" ഈ ചാറ്റിങ്ങും ചീറ്റിങ്ങും നിനെക്കൊന്നു നിര്ത്തികൂടെ ..നിന്റെ ഉറക്കം തന്നെ ഇപ്പോള്‍  ഫേസ്ബുക്കില്‍ ആണല്ലോ  .ഇനി ബാക്കി വന്നിട്ടാവാം .. ഒറ്റക്ക് അത് വരെ പോകണ്ടേ എന്ന് കരുതിയാ .."

" പറ്റില്ല പറ്റില്ല ,,ഇന്ന്  ഞാന്‍ അവള്‍ക്കു ടൈം കൊടുത്തതാ .അവള്‍ എന്തായാലും നെറ്റില്‍ വരും ."

" പണ്ടാരം ..ഇതിനായിട്ടു ഓരോരു പെണ്ണുങ്ങളും ഒരുങ്ങി ഇരിക്കും .ഇവര്‍ക്കൊന്നും വേറെ പണി ഇല്ലേ  "

" എടാ ഷാനെ  ഇതെല്ലാം ഒരു നേരം പോക്കാ .ഏതു  സമയവും നിന്നപ്പോലെ കമ്പനിക്ക് വേണ്ടി ഓടി നടന്നിട്ട് എനിക്ക് ഒരു കാര്യേം ഇല്ല . ഈ അബുദാബിയില്‍ ഒരു പക്ഷെ നിനക്ക് മാത്രമാവും ഫേസ്ബുക്ക് അക്കൌണ്ട് ഇല്ലാത്തതു ...

'" ഓ പിന്നെ അതുണ്ടെങ്ങില്‍ എല്ലാം ആയി .വെറുതെ സമയം കളയാന്‍ ഓരോരോ കുന്ത്രണ്ടാങ്ങള്‍ "

" ഞാന്‍  ഇങ്ങനെ ജീവിച്ചു പോട്ടെടാ . നിനക്ക് ഇവിടെ നിന്റെ വൈഫ്‌ ഉണ്ട് .എനിക്കോ , ആരുടെ എങ്ങിലും  വൈഫ്‌ നെറ്റില്‍ വരുന്നതും കാത്തിരിക്കണം ,,ഹാ എന്‍റെ വിധി "

" നിനോട് പറഞ്ഞിട്ട് കാര്യമില്ല .ഞാന്‍ പോണൂ "

" നിന്‍റെ വൈഫിനെ ഇത് വരെ ഞാന്‍ കണ്ടിട്ടില്ല .ഓള്‍ക്ക് വിശേഷം ഉണ്ടായിട്ടു  ഒരു പാര്‍ട്ടി പോലും തന്നില്ല  .അവളെ കൈ കൊണ്ട് ഒരു കട്ടന്‍ കാപ്പി കുടിക്കാന്‍ പോലും നീ ക്ഷണിച്ചില്ല ."

" ഹഹ ,,ആരാന്‍റെ പെണിനെ നോക്കി ഇരിക്കുന്ന നേരം സ്വന്തമായി ഒന്നിനെ കെട്ടാന്‍ നോക്ക് .നിന്നെ കണ്ടാല്‍ ഓളെ ഗര്‍ഭം പോലും അലസും  .ഹഹഹ "

" അത് ശരി അപ്പൊ അതാണ്‌ കാര്യം .നിന്റെ മനസ്സിലിരിപ്പ് പുറത്തു ചാടിയല്ലോ ..അത് മതി "

" നിന്‍റെ കയ്യിലിരിപ്പ് അതല്ലേ ..ശരി ഞാന്‍ പോകുന്നു ..ഉണ്ടെങ്കില്‍ നീ വാ "

" ഞാന്‍ ഇല്ല ."

ഷാനു  ഓഫീസില്‍ നിന്നും ഇറങ്ങി .മൊബൈല്‍ ബെല്ലടിക്കുന്നു .
പൊന്നു ആണ് ,പൊന്നു എന്നുവെച്ചാല്‍ സ്വന്തം ഭാര്യ .പ്രണയ കാലം തൊട്ടു വിളി തുടങ്ങിയതാ .പിന്നെ ആ വിളി ഇതുവരേ നിര്‍ത്തിയില്ല

" ഹായ് പൊന്നേ  .നിന്നെ കുറിച്ച് ഇപ്പൊ ഓര്‍ത്തതെ  ഉള്ളൂ .അപ്പോഴല്ലേ നിന്റെ കാള്‍ ..

"ഞാനല്ലേ വിളിക്കുന്നത്‌ .അങ്ങനെ ഒക്കെ ഉണ്ടാകും ." അപ്പുറത്ത് നിന്ന് സഫീനയുടെ ശബ്ദം

" മനപൊരുത്തം അതല്ലേ എല്ലാം .പിന്നെ  ഞാന്‍ ഇന്ന് കുറച്ചു വൈകിയേ വരൂ ."

"  എവിടെ പോയാലും വേഗം വരണേ ..ഞാന്‍ ഒറ്റക്കിരുന്നു ബോറടിക്കും."

" പിന്നെ വരാതെ പൊന്നേ ..അപ്പോഴേക്കും നമ്മുടെ അഞ്ചു വര്‍ഷത്തെ പ്രണയ കഥ എഴുതി പൂര്‍ത്തിയാക്കു .നീ വല്യ ബ്ലോഗ്‌ എഴുത്തുകാരി  അല്ലെ .."

"  ഹാഹ് പ്രണയത്തിന്റെ ഒരു വര്ഷം കഴിഞ്ഞുട്ടുള്ളൂ ഇനിയും ഉണ്ട് നാല് വര്ഷം ."


"  ശരി ശരി ..ഞാന്‍ പോയി വരാം .തരാന്‍ ഉള്ളത് താ "

"  പോയി വാ .അപ്പൊ ചൂടോടെ തരാം .ഹിഹി "

സമയം രാത്രി പത്തുമണി കഴിഞ്ഞിരിക്കുന്നു ..ആദ്യമായിട്ടാണ് ഇത്ര വൈകുന്നത് .ഇന്നിപ്പോ പിണക്കം തീര്‍ക്കാനെ നേരം ഉണ്ടാവുക ഉള്ളൂ  .

""  സഫീ  വാതില്‍ തുറക്കു "ഷാന്‍  കോളിംഗ് ബെല്ല് അടിച്ചു
ഉള്ളില്‍ നിന്നു ശബ്ദം ഒന്നും കേള്‍ക്കുന്നില്ല .ഷാന്‍  വീണ്ടും കോളിംഗ് ബെല്ലില്‍ വിരല്‍ വെച്ചു ..പെട്ടന്ന്  വാതില്‍ തുറന്നു

""സോറി പൊന്നേ .അറബി വരാന്‍ നേരം വൈകി .
"
" ഹും"

"  എന്താ മുഖത്ത് ഒരു ക്ഷീണം ഉറങ്ങിയോ ?

"  ഇല്ല .ഒരു തലവേദന."

" പിണങ്ങല്ലേ പൊന്നേ .സോറി പറഞ്ഞില്ലേ "

" എനിക്കാരോടും പിണക്കം ഒന്നും ഇല്ല .കുളിച്ചു വാ ഭക്ഷണം വിളമ്പി വെക്കാം ."
" ശരി .ഇതാ വരുന്നു .പോന്നിന്നൊരു ചക്കര ഉമ്മ "

ഷാന്‍ നേരെ ബാത്ത്‌റൂമിലേക്ക് ഓടി .

.................................................................................
"  എന്താ പൊന്നേ ഉറക്കം വരുന്നില്ലേ .തലവേദന കൂടുതല്‍ ഉണ്ടോ ?"

" ഇല്ല  .സാധാരണ വരുന്ന തലവേദന അല്ലെ . കുറച്ചു കഴിഞ്ഞാല്‍ മാറിക്കൊള്ളൂം."

" ശ്രദ്ധിക്കണം .ഒരു മാസം പോലും ആയിട്ടില്ല .നാളെ സഹലിനു ഒരു പാര്‍ട്ടി കൊടുക്കണം .അവന്‍ എന്നെ അവിടെ ഇരുത്തി പൊറുപ്പിക്കുന്നില്ല ."

" ഹും  ....


സഫീന അവന്റെ മാറില്‍ തല ചായ്ച്ചു കിടന്നു .അവളുടെ ചൂടുള്ള കണ്ണുനീര്‍ അവന്റെ നെഞ്ചിലൂടെ ഒഴുകാന്‍ തുടങ്ങി .

"  എന്താ പൊന്നേ ..എന്തിനാ കരയുന്നേ .വീട്ടിലേക്കു വിളിച്ചോ ""

" ഹും ..

അവള്‍ അവനെ ഒന്ന് കൂടി കെട്ടി പിടിച്ചു .അവന്റെ കൈ വിരലുകള്‍ സ്വാന്തനമായ്‌ അവളുടെ തല മുടിയിലൂടെ ഒഴുകി നടന്നു
അവന്ക്കറിയാം വീട്ടിലേക്കു വിളിച്ചാല്‍ ഒട്ടു മിക്ക രാത്രികളും ഇങ്ങനെയാ .ഒരു കരച്ചില്‍ ഉറപ്പാ .ഉപ്പയെയും  ഉമ്മയെയും ധിക്കരിച്ചു തന്റെ കൂടെ ഇറങ്ങി പോന്നവളാ .ഇപ്പോള്‍ എല്ലാം ശരി ആയി എങ്ങിലും ഉമ്മയോടുള്ള സ്നേഹമാണ് കണ്ണ് നീരായ്‌ തന്റെ മാറിലൂടെ ഒഴുകുന്നത്‌ എന്ന് അവന്നരിയാം .അത് കൊണ്ട് തന്നെ അവന്‍ ഒന്നും ചോദിയ്ക്കാന്‍ നിന്നില്ല .
.............................
അടുത്ത ദിവസം ...സമയം 5.30 PM

""  ഡാ സഹലെ  രൂമിലെക്കുണ്ടോ ?

" എന്തിന്നു "

" കട്ടന്‍ ചായയും ചുട്ട പപ്പടവും തിന്നാന്‍ .ഇനി അവളുടെ കൈ കൊണ്ട് കട്ടന്‍ കാപ്പി കിട്ടിയില്ല എന്ന് പറയരുത് ."

" അതുശരി കട്ടന്‍ നല്‍കി എന്നെ പാട്ടിലാക്കാന്‍ നോക്കാനോ .കട്ടന്‍ എങ്കില്‍ കട്ടന്‍ . ഇന്ന് ഞാന്‍ ഫ്രീയാ .ഷാന്‍  ഇങ്ങു വാ ,,നിനെക്കൊരു സംഭവം കാണാണോ .നോക്ക് "

" എന്ത് ? ഓരോന്ന് കാണിച്ചു എന്നെ വെടക്കാക്കല്ലേ നീ "

"അയ്യേ ഇതെന്താടാ

മോനെ ഷാന്‍  ഇതാണ് വീഡിയോ ചാറ്റിംഗ് .ഞാന്‍ റെക്കോര്‍ഡു ചെയ്തതാ "

" നോക്ക് .ഇത് മറീന .കുറെ പ്രയാസപെട്ടാണ് ഞാന്‍ ഇവളെ വളചെടുത്തത് . ചാറ്റി ചാറ്റി ഞാന്‍ അവളെ വീഡിയോ ചാറ്റിംഗില്‍ എത്തിച്ചു ."

ലാപ്‌ടോപ്പ് സ്ക്രീനില്‍  ഒരു വെളുത്ത ശരീരം പ്രത്യക്ഷപെട്ടു  .മുഖം കാണാന്‍ ഇല്ല .വടിവൊത്ത ശരീരത്തിന്റെ പല ഭാഗങ്ങളും വെളിവാകാന്‍ തുടങ്ങി .  ഷാനുവിന്നു വിശ്വസിക്കാന്‍ കഴിഞ്ഞില്ല .ഇങ്ങനെയും സ്ത്രീകളോ

" ഡാ മുഖം കാണാന്‍ ഇല്ലല്ലോ .നീ ഇതെങ്ങനെ ഒപ്പിച്ചു ."

ഹഹ അതാണ്‌ ഈ ഫസലിന്റെ കഴിവ് . കണ്ടോ പയന്റെ ഒരു ആക്രാന്തം .

" ഇന്നലെ നടന്നതാ ,ഞാന്‍ അപ്പോള്‍ തന്നെ റെക്കോര്‍ഡ്‌ ചെയ്തു ".

" നിന്നെ സമ്മതിച്ചു ഫസലെ ..എന്റമോ എന്താ ഫിഗര്‍ "

" നോക്കടാ "

ഷാനു ഇമവെട്ടാതെ സ്ക്രീനിലേക്ക് നോക്കി കൊണ്ടിരിക്കുകയായിരുന്നു . പെട്ടന്ന് അവന്റെ കണ്ണില്‍  ഇരുട്ട് കയറുന്നത് പോലെ തോന്നി .കാഴചകള്‍ മങ്ങി  ..അവന്‍ വിറച്ചു കൊണ്ട് നിലത്ത് വീണു ..

ഡാ ഷാന്‍ ..

സഹല്‍ അവനെ താങ്ങി ചാരി ഇരുത്തി .കുറച്ചു വെള്ളം എടുത്തു മുഖത്ത് തളിച്ച് .

ഷാനുവിന്നു ഇടയ്ക്കിടയ്ക്ക് ഇങ്ങനെ ഉണ്ടാവാറുണ്ട് .ഓഫീസില്‍ തന്നെ പല പ്രാവശ്യം തല കറങ്ങി വീണതാ .കാര്യപെട്ട എന്തോ അസുഖം ആണ് .അതിനെ കുറിച്ച് ചോദിച്ച ആരോടും ഒന്നും പറഞ്ഞിട്ടില്ല അവന്‍ .
സഹല്‍  കുറച്ചു വെള്ളം കൂടി  അവന്റെ മുഖത്ത് തെളിച്ചു .
ഷാന്‍  ഉറക്കാത്ത കാലില്‍ എഴുന്നേറ്റു .നേരെ തന്റെ കാറിന്റെ അടുത്തേക്ക് നീങ്ങി

" ഡാ എവിടെ പോകുന്നു ഇങ്ങനെ ,,ഞാന്‍ കൂടെ വരാം "

ഷാന്‍  ഒന്ന് പറയാന്‍ നിന്നില്ല .നേരെ കാറെടുത്ത് പോയി .

ശെടാ ഇവന്നെന്തു പറ്റി ..ഫസല്‍ ഓഫീസ്‌ അടച്ചു നേരെ കാറെടുത്ത്  ഷാന്റെ  പിന്നില വിട്ടു  .

ഫ്ലാറ്റിന്നു  താഴെ കാര്‍ കിടക്കുന്നുണ്ട് .ഹാവ് ഇവിടെ എത്തിയിരിക്കുന്നു

.പാവം മരുന്ന് കുടിക്കാന്‍ ഓടിയതാകും .മൊബൈല്‍ അടിച്ചിട്ട് എടുക്കുന്നില്ലല്ലോ .111 മത്തെ റൂമാ .
ഫസല്‍ ലിഫ്റ്റില്‍ കയറി നൂറ്റി പതിനൊന്നില്‍ എത്തി .ബെല്ലടിച്ചു .ഒരു പ്രതികരണവും ഇല്ല .

അവന്‍ ഡോര്‍ പതിയെ തള്ളി നോക്കി .ഡോര്‍ ലോക്കല്ല .പതിയെ ഡോര്‍ തുറന്നു .
ഷാന്‍  .. ഡാ ഷാന്‍  ..

ബെഡ്‌റൂമില്‍  നിന്നൊരു നേരക്കം .അവന്‍ നേരെ അങോട്ട് നടന്നു .
ആ കാഴ്ച കണ്ടു ഞെട്ടി തരിച്ചു  .ഷാന്‍ ഫാനില്‍ തൂങ്ങി പുളയുന്നു  .
സഹലിന്നു എന്ത് ചെയ്യണം എന്നറിയില്ല .അവന്റെ  കൈകാലുകള്‍ വിറക്കാന്‍ തുടങ്ങി .
അവന്‍ ഓടി ചെന്ന് ഷാന്റെ കാലില്‍ പിടിച്ചു മുകളിലേക്ക് ഉയര്‍ത്തി  . കഴിയുന്നില്ല  .ഷാന്റെ പിടച്ചില്‍ അവസാനിച്ചു .

സഹല്‍ ബെഡ്ഡിലേക്ക് തളര്‍ന്നു ഇരുന്നു  .. ബെഡ്ഡില്‍ മുഴുവന്‍ രക്തത്തിന്‍ നനവ്‌ .
അപ്പോഴാണ്  അവന്‍ അത് ശ്രദ്ധിച്ചത്  .ബെഡില്‍ മലര്‍ന്നു കിടക്കുന്ന സ്ത്രീ രൂപം .ഷാന്റെ  ഭാര്യ സഫീന  ..കയ്യില്‍ നിന്ന് രക്തം വാര്‍ന്നൊഴുകി ബെഡിലും റൂമിലും കട്ട പിടിച്ചിരിക്കുന്നു .

അവന്‍ വീണ്ടും ആ സ്ത്രീ രൂപത്തിലേക്ക് നോക്കി

പടച്ചോനെ മറീന ..വീഡിയോ ചാറ്റിംഗില്‍  എനിക്ക് മേനി കാണിച്ചു തന്ന മറീന .. ഇത് ഷാന്റെ ഭാര്യ ആയിരുന്നോ ...

ഞാന്‍ കാരണം രണ്ടു ജീവിതം ???? രണ്ടല്ല തളിര്‍ത്തു വരുന്ന ഒരു കുരുന്നു ജീവനുംകൂടി

എന്ത് ചെയ്യണം എന്നറിയാതെ ഫസല്‍ ആ  പ്രേതങ്ങള്‍ക്ക് മുമ്പില്‍ കുഴഞ്ഞു വീണു ..







1 comment:

  1. nainimishika sukathin vendi ororthar cheyyunna vaikrithangalk ethra per baliyadakunnu
    heart tuching bloge friend

    ReplyDelete