" അച്ഛാ എണീറ്റ ..ഇനി അമ്മടെ മടീല്‍ ഞാന്‍ കിടക്കട്ടെ ."
" കണ്ണന്റെ ശബ്ദം ബീനയുടെയും സുധീശിന്റെയും സ്വകാര്യ നിമിഷങ്ങളിലേക്ക് ഇടിച്ചു കയറി ."
" മോന്‍ അമ്മൂമയുടെ കൂടെ കളിച്ചോ ..അച്ഛന്നു തല വേദന ആയിട്ടല്ലേ "
" അമ്മൂമ വേണ്ട .എനിക്ക് അമ്മേടെ മടീല്‍ കിടക്കണം "കണ്ണന്‍ നിന്ന് ചിണുങ്ങാന്‍ തുടങ്ങി ..
“ മോന്‍ അച്ഛന്റെ മടീല്‍ കിടന്നോ “
“വേണ്ട ..ഇക്ക് അമ്മടെ മടീല്‍ തന്നെ കിടക്കണം ..”
“ചെക്കന്റെ ഓരോ വാശി ..”
ബീനയുടെ മടിയില്‍ നിന്നും സുധീഷ് പതിയെ എഴുന്നേറ്റു
"എന്താ അമ്മെ ഉണ്ണി പുറത്തു വരാത്തെ "... കണ്ണന്‍ ബീനയുടെ പൊന്തി നില്ക്കു ന്ന വയറ്റില്‍ ഉമ്മ വെച്ച് കൊണ്ട് ചോദിച്ചു
“ കുറച്ചു ദിവസം കഴിഞ്ഞാല്‍ വരുംട്ടോ. "ബീന കണ്ണന്റെ തലയില്‍ തലോടി കൊണ്ട് പറഞ്ഞു .
“ അമ്മേ ഇതെങ്ങനെ ഉണ്ടായേ ..അമ്മൂമക്ക് ഇല്ലല്ലോ “
" അഞ്ചു വയസ്സ് തികഞ്ഞിട്ടില്ല .ചെക്കന്റെ ഓരോ ചോദ്യങ്ങള്‍ ."സുധീഷ് ബീനയെ നോക്കി "
" അച്ഛന്റെ അല്ലെ മോന്‍ .നിങ്ങളെ എല്ലാ സ്വഭാവും ഉണ്ട് ,"
ബീനയുടെ ചിരി യില്‍ സുധീഷും പങ്കു കൊണ്ട് .
“ഞാന്‍ ചായ ഇട്ടു കൊണ്ട് വരാം ..എല്ലാ മൂടും പോയി .”ബീന അടുകലയിലേക്ക് പോയി .
സുധീഷ് ഓര്ക്കുകയായിരുന്നു
എട്ടു വര്ഷ ങ്ങള്ക്കുക ശേഷം ഉണ്ടായ മോനാ ..എല്ലാം സ്വാമിയുടെ അനുഗ്രഹം.
കല്യാണം കഴിഞ്ഞു എട്ടു വര്ഷം മക്കളിലാതെ ദുഖത്തില്‍ ജീവിക്കുമ്പോള്‍ ആണ് സ്വാമി സദാനന്ത സ്വാമികളെ കുറിച്ച് അറിയുന്നത് . നിരീക്ഷര വാദിയായിരുന്ന എന്നെ ഭക്തിയുടെ മാര്ഗിത്തിലേക്ക് നയിച്ചത് അദ്ദേഹമാണ് .ജീവിതത്തിന്നു ഒരു അടുക്കും ചിട്ടയും വന്നത് സ്വാമിയുമായുള്ള കൂടി കാഴ്ചക്ക് ശേഷമാണു .
ആദ്യം എനിക്കയാളെ സംശയമായിരുന്നു .ഇതെല്ലം ഒരു കള്ളത്തരം ആണെന്ന് ഞാന്‍ വിശ്വസിച്ചു .പക്ഷെ അവിടെ ജാതിമതഭേദമന്യേ വരുന്ന ജനങ്ങളുടെ ഒഴുക്കും ജനങ്ങള്ക്ക്് ഉണ്ടാകുന്ന ആഗ്രഹ സാഫല്യവും എന്നെ അങ്ങോട്ട് ആകര്ഷിടച്ചത് .മക്കളില്ലാത്ത എത്ര സ്ത്രീകള്ക്ക് അവിടുത്തെ പ്രകൃതി ചികിത്സയും ഹോമവും കൊണ്ട് മക്കളുണ്ടായി .
ഒരാഴ്ച രണ്ടു പേരും അവിടെ പോയി നില്ക്കിണം .
സ്വാമി പറഞ്ഞ പോലെ ചെയ്യണം .എല്ലതിന്നും ഒരു അടുക്കും ചിട്ടയും ,ഉറങ്ങലും എഴുന്നെല്ക്കമലും ഭക്ഷണംകഴിക്കല്‍ അങ്ങനെ എല്ലാത്തിനും ...
പനനീര്‍ പൂവിന്റെ ഇതലിട്ട വെള്ളത്തില്‍ കുളി ,യോഗ .മുള അരിചോര്‍ പച്ചകറി ..പഴങ്ങള്‍. എല്ലാം പ്രകൃതിയോട് ഇണങ്ങി ഉള്ള ജീവിതം ..എല്ലാ തിരക്കുകളിളില്‍ നിന്നും മാറി ശാന്തമായ മനസ്സുമായി ഉള്ള ഒരു ജീവിതം .പക്ഷെ ഒരാഴ്ച മാത്രം .അതില്‍ ഒന്നിടവിട്ട ദിവസങ്ങള്‍ മാത്രമേ ഭാര്യയും ഭര്ത്താഷവും ഇടപഴുകാരുള്ളൂ .
അവിടുത്തെ ജീവിതം സ്വര്ഗ്തുല്യമായിരുന്നു .ഇപ്പോള്‍ രണ്ടാമത്തേതും സ്വാമിയുടെ അനുഗ്രഹമാ ..അദ്ദേഹത്തിന്നു ദൈവം നല്ലത് വരുത്തട്ടെ ...
“ഏട്ടാ താ ചായ .”
ബീന ചായയുമായി വന്നു .
“എന്താ ആലോചിക്കുന്നെ “
“ഒന്നും ഇല്ല . നീ ആ റിമോട്ട് ഇങ്ങു എടുത്താ .പാരിജാതം തുടങ്ങാറായി .
ബീന റിമോട്ട് എടുത്തു സുധീഷിന്നു കൊടുത്തു
സാധാരണ സ്ത്രീകളാ സീരിയലില്‍ മുഴുകല്‍ .ഇതിപ്പോ നേരെ തിരിച്ചാ .
സുധീഷ് റിമോട്ട് എടുത്തു ഏഷ്യാനെറ്റ് ഓണാക്കി .
“ ടൈം ആയിട്ടില്ലാ .നിങ്ങള് ആ വാര്ത്തല ഇട്ടു നോക്കീ
സ്വര്ണമതിന്നു എന്താവില എന്നു അറിയാമല്ലോ ..ഇനി ഇത് പെണ്കുങട്ടി ആണെങ്കിലോ .."
സുധീഷ് വാര്ത്താ ചാനല്‍ ഇട്ടു ...കുറെ പോലീസും കുറച്ചു മാദ്യമ പ്രവര്‍ത്തകരും
ഇത് എന്നും കാണുന്നത് അല്ലെ . അഴിമതിയാകും .അല്ലങ്ങില്‍ പീഡനം ..കണ്ടും കേട്ടും മടുത്തു .
അയാള്‍ ചാനല്‍ വീണ്ടും മാറ്റി .
“മാറ്റല്ലേ ഏട്ടാ ..ഒന്ന് കൂടി ഇട്ടാ .നിങ്ങള് ആ ഫ്ലാഷ് ന്യൂസ് കണ്ടോ .”
സുധി വീണ്ടും വാര്ത്ത ഇട്ടു
താഴെ ചുവന്ന ബോര്ഡി്ല്‍ കൂടി വെളുത്ത അക്ഷരത്തില്‍ പോകുന്ന ഫ്ലാഷ് ന്യൂസ് അയാള്‍ ശ്രദ്ധിചു നോക്കി ..
.ജൂനിയര്‍ സന്തോഷ് മാധവന്‍ പിടിയില്‍ .. വാര്‍ത്താ അവതാരികയുടെ വാക്കുകള്‍ അയാളുടെ കാതില്‍ തുളച്ചു കയറി ..ഹൃദയത്തെ കീറി മുറിച്ചു .ബീനയുടെ കണ്ണില്‍ ഇരുട്ട് കയറി .അവള്‍ കുഴഞ്ഞു വീണു .
ജൂനിയര്‍ സന്തോഷ് മാധവന്‍ എന്നറിയപെടുന്ന സ്വാമി സദാനന്ത സ്വാമികള്‍ പിടിയില്‍ .സന്താനമില്ലാത്ത സ്ത്രീകള്‍ സന്താനലബ്ധിക്ക് അനുഗ്രഹം തേടിയാണ് ഇയാളുടെ ആശ്രമത്തില്‍ എത്തിയിരുന്നു .രാത്രി കുടിക്കാന്‍ കൊടുക്കുന്ന പാലിലും പഴയതിലും ഉറക്ക മരുന്ന് കലക്കി കൊടുത്തു ഇയാള്‍ സ്ത്രീകളുമായി കാമ കേളിയില്‍ ഏര്പെിടുകയാണ് പതിവ് .അത് ഒളി ക്യാമറയില്‍ പകര്ത്തു കയും അതുവെച്ച് വല്യ വീട്ടിലെ സ്ത്രീകളെ ബ്ലാക്ക് മൈല്‍ ചെയ്യുകയുമാണ് ഇയാളുടെ പതിവ് .മാനഹാനി ഭയന്നു ആരും ഇതുവരെ ഇയാള്ക്കെ തിരെ പരാതി നല്കിയിരുന്നില്ല ...ചാനല്‍ ശബ്ദം നേരത് നേരത് വന്നു ..സുധീഷിന്നു തന്റെ കേള്‍വി ശക്തി നഷ്ട്ടപെട്ട പോലെ
അച്ഛാ ..അമ്മേ ..റൂമിലേക്ക് ഓടി കയറി വന്ന കണ്ണന്റെ മുഖത്ത് സ്വാമികളുടെ ക്രൂരമായ പുഞ്ചിരി അയാളിലെ സുബോധം തകര്ത്തു കളഞ്ഞു .എന്ത് ചെയ്യണം എന്നറിയാതെ അയാള്‍ ബീനയുടെ അടുത്ത് കുഴഞ്ഞു വീണു ..
( ഇത് ഒരു സമൂഹത്തില്‍ മാത്രമല്ല ജാതമത ഭേദമെന്യേ എല്ലായിടത്തും നടന്നു കൊണ്ടിരിക്കുന്നു ഇത്തരം തട്ടിപ്പുകള്‍ .സിദ്ധന്മാരും സന്യാസിമാരും അച്ചന്മാരും ആരും ഈ തെറ്റില്‍ നിന്ന് മുക്തരല്ല .സമകാലിക സംഭവങ്ങള്‍ അതാണ് നമുക്ക് ചൂണ്ടി കാണിച്ചു തരുന്നത് .വിവേഗതോടെ ചിന്തിക്കുക പ്രവര്ത്തിംക്കുക .ഈ കപട ലോകത് നാം തന്നെ നമുക്ക് രക്ഷ .)

No comments:
Post a Comment