Sunday, December 25, 2011

നഷ്ട്ടം ..നഷ്ട്ടം .ഞാന്‍ ആകെ നഷ്ട്ടത്തിലും കഷ്ട്ടതിലുമാണ്  .എന്‍റെ യജമാനനന്‍ എന്നെ നോക്കാന്‍ ഏല്പ്പിച്ച  കച്ചവടസ്ഥാപനം ആകെ നഷ്ട്ടത്തിലേക്ക് കൂപ്പുകുത്തി കൊണ്ടിരിക്കുന്നു  ..ഈ പോക്ക് പോയാല്‍ നാളെ എന്‍റെ യജമാനന്റെ മുന്നില്‍ കണക്ക് ബോധിപ്പിക്കുമ്പോള്‍ ഉത്തരം കിട്ടാതെ പകച്ചു നില്‍ക്കേണ്ടി വരും ഞാന്‍ .എന്‍റെ ജോലിക്കാര്‍ എന്നെ ചതിച്ചു കൊണ്ടിരിക്കുന്നു .മാനേജര്‍ക്ക് ഒരു ഉത്തരവാദിത്വവും ഇല്ല .എല്ലാം തോന്നിയ പോലെ നടക്കുന്നു .ലാഭാത്തെക്കാള്‍ കൂടുതല്‍ നഷ്ട്ടം ..നഷ്ട്ടം മാത്രം .!!!


എന്‍റെ ശരീരംമാണ് എന്‍റെ കട .യജമാനനായ അള്ളാഹു എന്നെ നോക്കാന്‍ ഏല്‍പ്പിച്ച അവന്റെ സ്ഥാപനം .വൈകല്യങ്ങള്‍ ഇല്ലാത്ത സുന്ദരമായ ജോലിക്കാരെയും അവന്‍ തന്നു .കയ്യും കാലും കണ്ണും ചെവിയും അങ്ങനെ പല പേരില്‍ അവര്‍ എന്‍റെ കടയില്‍ ജോലി ചെയ്യുന്നു .മനസാക്ഷി എന്ന നല്ല ഒരു മാനേജേരെയും വിവേകം എന്ന നല്ലൊരു തുലാസും അവന്‍ തന്നു . 

.നന്മ എന്ന ലാഭം നേടുക തിന്മ എന്ന നഷ്ട്ടം വെടിയുക ..കൂടുതല്‍ ലാഭമുണ്ടാക്കിയവര്‍  സ്വര്‍ഗത്തിന്‍റെ പരുദീസയില്‍ സ്ഥിരതാമസം .നഷ്ട്ടം വരുത്തിയവര്‍  നരകത്തിന്റെ ചവട്ടുകൊട്ടയിലും .അതായിരുന്നു അവന്റെ ഉപദേശവും മുന്നറിയിപ്പും !!!!


മനസാക്ഷി എന്ന എന്‍റെ മാനേജര്‍ ഉറങ്ങുകയാണോ ഉറക്കം നടിക്കുകയാണോ എന്നറിയില്ല . .കണ്ണും കയ്യും കാലും കാതും  ചിന്തയും എല്ലാവരും തോന്നിയ പോലെ നടക്കുന്നു .  രാവിലെ 50 രൂപ ലാഭത്തില്‍ കച്ചവടം തുടങ്ങിയാല്‍ വൈകുന്നേരമാവുമ്പോഴേക്കും 5000 രൂപയുടെ നഷ്ട്ടവുമായി കടയടക്കേണ്ടി വരിക .ഇതിനൊരു അന്ത്യമില്ലേ 

.മേനേജര്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ടിയിരിക്കുന്നു .യജമാനന്‍ കണക്ക് ചോദിക്കുമ്പോഴേക്കും ലാഭം കൂട്ടെണ്ടിയിരിക്കുന്നു .


സ്വര്‍ഗത്തെ  പ്രണയിക്കൂ .. അവള്‍ക്കുവേണ്ടി എന്തും ചെയ്യാന്‍  കഴിയും നമുക്ക്‌ ...മരണമെന്ന നിക്കാഹില്ലൂടെ സ്വന്തമാക്കാം അവളെ  ................      ...........................സഫലമാകട്ടെ നമ്മുടെ ഈ ജീവിതം ...................................




1 comment:

  1. സ്വര്‍ഗത്തെ പ്രണയിക്കൂ .. അവള്‍ക്കുവേണ്ടി എന്തും ചെയ്യാന്‍ കഴിയും നമുക്ക്‌ ...മരണമെന്ന നിക്കാഹില്ലൂടെ സ്വന്തമാക്കാം അവളെ ................ ...........................സഫലമാകട്ടെ നമ്മുടെ ഈ ജീവിതം ...................................
    nice.........avalilekkiniyethra dooram :(

    ReplyDelete