Saturday, December 10, 2011

പാലുക്കാസ്‌ സീക്രട്ട് വേ ......!!!


"ഇന്‍റെ സീനേ അതൊന്ന്  മാറ്റിക്കെ . ഈ വിഡ്ഢിപെട്ടിയിലെ ഓരോ  പരദൂഷണം കേട്ട് എന്തിനാ നിന്റെ കണ്ണീര്‍ കളയുന്നത് "

"ഇങ്ങള് ഒന്ന് അടങ്ങു .ഇപ്പോ കഴിയും .എന്നിട്ട് തരാം .അല്ലങ്ങിലും ആണുങ്ങള്‍ ഇങ്ങനെ തനെയാ .കണ്ടോ നല്ലൊരു പെണ്ണിനെ കെട്ടി രണ്ടു  കുട്ടിയേം ഉണ്ടാക്കി  രേഖയേയും   കെട്ടിപിടിച്ചു നടക്കുന്നു ."

"അത്രക്കും നല്ല സ്വഭാവമായിരിക്കും ല്ലേ  ആദ്യ ഭാര്യ ?”

""കേട്ടോ .കേട്ടോ ..നോക്ക്  എന്‍റെ ഭര്‍ത്താവ് 1000 സ്ത്രീകളുടെ കൂടെ ജീവിച്ചാലും ഭാര്യ ഒന്നേ ഉള്ളു അത് ഞാന്‍ ആണ്" :കണ്ടോ ആ ഗോപികയുടെ കണ്ണുനീര്‍ ."

"ശല്യം ഈ പെണ്ണുങ്ങളെ കൊണ്ട് തോറ്റു .എന്റെ നാവു ചൊരിഞ്ഞു വരുന്നു ..പണ്ടാറം ഇതിനെന്നാ ഒരു അവസാനം ഉണ്ടാവ്വ . ...എന്നാ പിന്നെ ഞാന്‍ കുറച്ചു കഴിഞ്ഞു വരാം "

"ഇങ്ങള് എവിടുക്കാ .വേഗം വരണേ ."

"ഞാന്‍ ഇന്ന് അപ്പുറത്തെ ലതയുടെ കൂടെ കിടക്കുന്നേ ..അല്ലങ്ങില്‍ സജിതയുടെ കൂടെ ..നീയും അവളെ പോലെ നല്ലൊരു ഫാരയല്ലേ ..എങ്ങനെയായാലും നീ എന്നെ സ്വീകരിക്കുമല്ലോ ."

"താ കിടക്കുന്നു ഇങ്ങളെ റിമോട്ട് ..എന്തെങ്കിലും ഒന്ന് പറയുമ്പോഴേക്കും തര്‍ക്കുത്തരം . സ്വഭാവത്തിന്നു ഒരു മാറ്റവും ഇല്ല ."

"ഹഹ ..നിന്റെ മുന്നില്‍ അതെങ്കിലും എനിക്ക് വേണ്ടെടീ . ഇന്ന് ഇന്ത്യ -പാകിസ്താന്‍ കളിയുള്ളതാ .കുറച്ചു നേരം ഞാനും അതൊന്നു കാണട്ടെടോ നീ പോയി വല്ലതും കഴിക്കാന്‍ കൊണ്ട് വാ ..എന്റെ പൊന്നല്ലേ ."

"സോപ്പ് ഒന്നും വേണ്ടാ ..ന്താ പോകുന്നിലെ .ലതയുടെ കൂടെ കിടക്കാന്‍ ..

"നീ തന്നെ അല്ലെടീ എന്റെ ലതര്‍ . പിന്നെ എന്തിനാ എനിക്ക് മറ്റൊരു ലത . എന്റെ ചക്കര പോയി ചായ എടുത്തു വാ .ഇന്ന് ഇന്ത്യ ജയിച്ചാല്‍ ഇന്നലെ പറഞ്ഞത് ഞാന്‍ വാങ്ങി തരാംട്ടോ ..ഇല്ലങ്ങില്‍ ..ബുഹാ ഹഹ ."
{
സീന റിമോട്ട്  സോഫയിലെക്കിട്ടു കിച്ചനിലേക്ക് നീങ്ങി
....................
ശോ .. കളി ഇല്ലേ . .ഷാന്‍ ദ്രിശ്യാനെറ്റ് ന്യൂസിലേക്ക് മാറ്റി .. ഇന്ത്യ -പാക്‌ മത്സരം മഴ കാരണം കളി അല്‍പ്പം വൈകിയെ തുടങ്ങൂ എന്ന ന്യൂസ് ചുകപ്പ് പാളിയില്‍ കൂടി വെളുത്ത അക്ഷരത്തില്‍ നീങ്ങി പോകുന്നു .
ഷാന്‍  ചാനല്‍ വീണ്ടും മാറ്റി .ഒരു നല്ല പ്രോഗ്രാമും ഒരു ചാനലിലും ഇല്ല .എല്ലായിടത്തും ചര്‍ച്ച  ..മുല്ലപെരിയാര്‍ പൊട്ടുമോ .ഐശ്വര്യ റായി പതിനൊന്നിന്‍ മാജിക്കില്‍ പ്രസവിക്കുമോ ,സച്ചിന്‍ നൂറു അടിക്കുമോ .സന്തോഷ്‌ പണ്ഡിറ്റ് മലയാള സിനിമക്ക് ഭീക്ഷണിയോ ?   എല്ലായിടത്തും ചര്‍ച്ചകള്‍ .

ഷാന്‍ വീണ്ടും ചാനല്‍ മാറ്റി .

 പാലുക്കാസ്‌ സീക്രട്ട് വേ  .. ഹൊറര്‍ ഫിലിമ്സിനെ വെല്ലുന്ന രീതിയില്‍ പേര് എഴുതി കാണിക്കുന്നു ..

സിനിമയാണോ ,.ഏതായാലും ഇന്ന് ഇത് തന്നെയാകാം .ഷാന്‍ റിമോട്ട് ടേബിള്‍ വെച്ചു .

ഷാന്‍ അങ്ങനെ ആണ് .ഏതെങ്കിലും ഒരു ചാനല്‍പ്രോഗ്രാം ഇഷ്ട്ടപെട്ടാല്‍ പിന്നെ  അത് തന്നെ .

മാദ്യമചരിത്രത്തില്ലാദ്യമായി പ്രമുഖ വ്യക്തികളെ  ചെയ്സ് ചെയ്തു അവരുടെ " ഹോബികളും " കാഴ്ചപാടുകളും നിങ്ങള്‍ക്ക് മുമ്പില്‍ ലൈവായി എത്തിച്ചു തരുന്നു .പാലുക്കാസ്‌ സീക്രട്ട് വേ
ഇന്ന് പ്രമുഖ സിനിമാനടിയും മോലുമായ രേഷ്മാ റാണിയുടെയും ഭര്‍ത്താവ്‌ യുവ ബിസ്നസ്മാന്‍ ദിനു ലാലിന്‍റെയും  ഹണിമൂണ്‍ യാത്രവിശേഷങ്ങള്‍ ...................


രാജേഷ്‌  ലൈനില്‍ ഉണ്ട് .നമുക്ക് കൂടുതല്‍ വിശേഷങ്ങള്‍ രാജെഷില്‍ നിന്നും അറിയാം

കുനേഷ് : രാജേഷു എന്താണ് ഇപ്പോഴത്തെ അവിടുത്തെ ഒരു അവസ്ഥ             .        നിങ്ങള്‍ അവരെ കണ്ടു പിടിച്ചോ .
രാജേഷു : അതെ കുനേഷ്  . ഞാന്‍ അവരുടെ താവളം കണ്ടു പിടിച്ചു . കൊച്ചിയോ ആലപ്പുഴയിലെ ഹൗസ്‌ ബോട്ടിലോ  ആയിരിക്കും. അവരുടെ  ഹണിമൂണ്‍ എന്ന് വിചാരിച്ചവര്‍ക്ക് തെറ്റി  പത്രക്കാരെയും ആരാധാകരെയും പറ്റിച്ചു അവര്‍ സമര്‍ത്ഥമായി .. വയനാടന്‍ ചുരം കയറി.  തിങ്ങി നിറഞ്ഞ മരങ്ങള്‍ക്കിടയില്‍ പൊന്തി നില്‍ക്കുന്ന ബംഗ്ലാവിലെ മുകളിലെ നിലയിലാണ് പൂകൊണ്ട് അലങ്ങരിച്ച അവരുടെ റൂം ..
കുനേഷ്  : അവിടെ വല്ലതും നടക്കുന്നുണ്ടോ . അവിടുത്തെ അന്തരീക്ഷം    എങ്ങനെ ആണ് ?
രാജേഷു : കുനേഷ്  ഞാന്‍ ഇപ്പോള്‍ അവരുടെ റൂമിനു നേരെ ഉള്ള വല്യൊരു  മരത്തില്‍ കയറാന്‍ ഉള്ള തന്ത്ര പാടിലാണ് .ജനല്‍ തുറന്നിട്ടത് കാരണം എല്ലാം വ്യക്തമായി കാണാന്‍ കഴിയും എന്നാണു എന്റെ നിഗമനം .പിന്നെ മറ്റു  ചാനലുകാരോ പരിസരവാസികളോ  ഇല്ലാത്തതു കാരണം ഇവിടുത്തെ ആദ്യ ഷോട്ടുകള്‍ നമ്മുടെ ചാനലില്‍ കൂടി തന്നെയാകും പുറം ലോകം അറിയുക .......
...................................................
“ കളി എന്തായി ഇക്കാ .. ഇന്ത്യ ജയിക്കുമോ .അതോ ഇന്നും എനിക്കുള്ള  സമ്മാനം ബുഹ ആകുമോ ?
സീന ചായയും ചപ്പാത്തിയുമായി വന്നു .
“ നിന്ടൊരു ഇന്ത്യ ..അതിലും വല്യ കളിയാ ഇവിടെ നടക്കാന്‍ പോകുന്നത്
എന്ത് ? അതുശരി എന്നെ കുറ്റം പറഞ്ഞിട്ട് നിങ്ങള് ...................
“ ഒന്ന് മിണ്ടാതിരി സീനേ
.........................................................
രാജേഷ്‌ : കുനേഷ്  ഇപ്പോള്‍ എനിക്ക് എല്ലാം വ്യക്തമായി കാണാം .ഞാന്‍    ക്യാമറ ഒന്ന് കൂടി സൂം ചെയ്യട്ടെ
കുനേഷ്  : ഒന്ന് വേഗം ചെയ്യൂ
രാജേഷു : കുനേഷ്  രേഷ്മാ റാണിയെ എനിക്കിപ്പോള്‍ കാണാം .അവര്‍ നേരത്തെ ധരിച്ച ചുകപ്പ് സാരിയില്‍ തന്നെയാണ് .പടിഞ്ഞാറ് വശത്തുള്ള ജനല്‍ കമ്പികള പിടിച്ചു പുറത്തേക്കു നോക്കി നില്‍ക്കുകയാണ് ..
കുനേഷ്  .സിനിമാ മോഡലില്‍ തന്നീന്നു തുടക്കം അല്ലെ .വരന്‍ റൂമില്‍ പ്രവേശിചില്ലേ  ?
രാജേഷു : അതാ .വരുന്നുണ്ട് . കസവും മുണ്ടും സില്‍ക്ക് ജുബ്ബയുമാണ് വേഷം . അതാ റാണിയുടെ ഇടത്തെ തോളില്‍ ദിനുലാല്‍  കൈ വെക്കുന്നു
കുനേഷ് : പാല്‍ ഒന്നും ഇല്ലേ വരന്റെ കയ്യില്‍ .
രാജേഷ്‌ : ഒന്ന് സമാധാനപെട് .തുടങ്ങിയിട്ടേ ഉള്ളൂ . ഉള്ളത് ഞാന്‍ അങ്ങ് പറഞ്ഞോള്ളാം 
കുനേഷ്  : അല്ല ഞാന്‍ ജനങളുടെ ആകാംഷയാണ് പങ്കു വെച്ചത് .രാജേഷു ഒന്നും ഒഴിവാക്കതെ റെക്കോര്‍ഡു ചെയ്തെക്കണം . നാളെ നേരം പുലരുമ്പോഴേക്കും  എല്ലാം ജനങ്ങളില്‍ എത്തണം
രാജേഷു : അത് ഞാന്‍ ഏറ്റു  .ഇപ്പോള്‍ അവര്‍ രണ്ടു പേരും മുഖത്തോട് നോക്കുന്നു .ദീനുലാല്‍ റാണിയുടെ കണ്ണ് തുടച്ചു കൊടുക്കുണ്ട്  .
കുനേഷ്  : രേഷ്മ റാണി ഇത്ര നേരം കരയുകയയിരുണോ ?എന്തിനാവര്‍ കരഞ്ഞത് ? ആനന്ദകണ്ണീര്‍ ആണോ അതോ ?
രാജേഷ്‌ : പാല് കിട്ടാത്തത് കൊണ്ട് ആണ് എന്ന് തോന്നുന്നു .ദിനുലാല്‍  അതാ ഒരു ഗ്ലാസ് പാല് എടുത്തു റാണിയുടെ ചുണ്ടില്‍ വെച്ചു കൊടുക്കുന്നു .റാണി അല്‍പ്പം  കുടിച്ചു ബാക്കി അവന്റെ ചുണ്ടില്‍ വെച്ചു കൊടുക്കുന്നു .അവന്‍ തിരിച്ചും  ..
കുനേഷ്  : ഇവരെന്താ പാല് കുടിപ്പിച്ചു കളിക്കുകയോ .
രാജേഷ്‌ : ശോ .. കുടിപ്പിച്ചു കളി തുടങ്ങിയപ്പോഴേ വിചാരിച്ചതാ ..
കുനേഷ്  : എന്താണ് ..എന്ത്  പറ്റി .

രാജേഷ്‌ : പാല് തുളുമ്പി രേഷ്മാ റാണിയുടെ സാരിയില്‍ പോയി .
മനു :   ഇതൊരു ദുശകുനം ആയി നമുക്ക് കാണാന്‍ കഴിയുമോ ?
രാജേഷ്‌ : വേണ്ട നല്ല ശകുനം തന്നെയാ .ദീനുലാല്‍ പാല്‍ തുടച്ചു കൊടുക്കാന്‍ ശ്രമിക്കുന്നുണ്ട് .അല്ല  റാണിയുടെ സാരി അഴിക്കാന്‍ ശ്രമിക്കുകയാണ് .ഒരു പക്ഷെ അലക്കി കൊടുക്കാന്‍ ആകും  .ഇപ്പോള്‍ ദീനുലാല്‍ സാരിയുടെ ഒരു തലപ്പ് പിടിച്ചു വലിക്കുന്നു .സിനിമയില്‍ കാണുന്നത് പോലെ റാണി വട്ടം കറങ്ങുന്നു ..
കുനേഷ്  : ഒരു താര റാണിയുടെ പ്രണയ വിവാഹത്തിന്റെ ആദ്യ ദിവസങ്ങള്‍ എങ്ങനെ എന്ന് ജനങ്ങള്‍ ആകാംഷഭരിതരായി  കണ്ടു കൊണ്ടിരിക്കുന്നു .ഇപ്പോള്‍ കിട്ടിയ മറ്റൊരു വാര്‍ത്ത നമ്മുടെ മസാലാ വിഷന്‍ റേറ്റിങ്ങില്‍ ബഹുദൂരം താണ്ടിയിരിക്കുന്നു എന്ന വാര്‍ത്ത നിങ്ങളെ സന്തോഷപൂര്‍വ്വം അറിയിക്കുന്നു .
രാജേഷ്‌ :കുനേഷ്  അവര്‍ കറങ്ങി കറങ്ങി ജനലിന്റെ ഭാഗത്ത്‌ നിന്നും മാറി പോകുന്നു .ഇപ്പോള്‍ എനിക്ക് ഒന്നും വ്യക്തമായി കാണാന്‍ കഴിയുന്നില്ല .ഇടയ്ക്കു ഇടയ്ക്കു റാണിയുടെ നഗ്നമായ ചില ഭാഗങ്ങള്‍  കാണാന്‍ കഴിയുന്നുണ്ട് .
കുനേഷ്  : ഹേയ് രാജേഷ്‌ . ജനങ്ങള്‍ ടീവിക്ക് മുമ്പില്‍ ആവേശം അണമുട്ടി  നില്‍ക്കുകയാണ് .ഒന്ന് കൂടി അടുത്തേക്ക് കയറി നോക്ക് .ഇനി സുപ്രധാനമായ ഒരു ചടങ്ങ് നടക്കാന്‍ പോവുകയാണ് .
രാജേഷ്‌ : ഞാന്‍ ശ്രമിക്കുന്നുണ്ട് .ജനങ്ങളുടെയും നിങ്ങളുടെയും വികാരം ഞാന്‍ മനസ്സിലാക്കു  ....  #@#@#@........ അയ്യോ ...........ദ്ധും ..

കുനേഷ്  .എന്താണ് അവിടെ നടന്നത് ..ഒരു വലിയ ശബ്ദം കേട്ടല്ലോ .റാണി ദിനുലാലിന്റെ  മാറില്‍ വീണതാണോ അതോ ?....രാജേഷു ..രാജേഷു ...ശോ ലൈന്‍ കട്ടായി .....സോറി ചില സാങ്കേതിക കാരണങ്ങള്‍ കൊണ്ട് ശോ തുടരാന്‍ കഴിയാതെ വന്നിരിക്കുന്നു .അല്പ്പ സമയതിന്നുള്ളില്‍ രാജേഷ്‌ തിരിച്ചു വരും അത് വരേക്കും ഒരു ഷോര്‍ട്ട് ബ്രെയ്ക്ക്
..............................................................................
“ നിങ്ങള്  വേറെ ചാനല്‍ ഇട്ടു നോക്കി മനുഷ്യാ

“ നീ സമാധാനമായി ഇരി എന്റെ സീന ... പരസ്യം ഒന്ന് കഴിയട്ടെ .”

“ ശോ ഇതൊന്നു തീരുന്നിലല്ലോ .അരമണിക്കൂര്‍ ആയി ഈ പരസ്യം തുടങ്ങിയിട്ട് .നിങ്ങള് ഇതൊന്നു മാറ്റി നോക്ക് “

ഷാന്‍ ദൃശ്യനെറ്റ്ന്യൂസിലേക്ക് ചാനല്‍ മാറ്റി .
വാര്‍ത്തകള്‍ തുടരുന്നു ..താര റാണിയും മോഡലുമായ രേഷ്മറാണിയുടെയും പ്രമുഖയുവ വ്യവസായി ദിനുലാലിന്റെയും   ഹണിമൂണ്‍ പാതി വഴിയില്‍ തകര്‍ന്ന്നു വീണു .അവരുടെ സ്വകാര്യ ബംഗ്ലാവ് നാട്ടുകാരും ആരാധകരും കയ്യേറിയിരിക്കുന്നു .മൊബൈല്‍ ക്യാമറയുമായി യുവാക്കള്‍ തട്ടിന്‍പുറത്ത് വരെ കൊത്തിപിടിച്ചു കയറുന്ന ദ്രിശ്യമാണ് ഇവിടെ കാണാന്‍ കഴിയുന്നത് .പോലീസ്‌ ലാത്തി വീശുന്നു .. സംഭവങ്ങല്‍ക്കെല്ലാം തുടക്കം കുറിച്ച മസാലാവിഷന്‍ ക്യാമറമാന്‍ മരത്തില്‍ നിന്നും വീണു തലപൊട്ടി കിടക്കുന്നതായാണ് ഇവിടെ കാണാന്‍ കഴിയുന്നത് .ചാനലിന്റെ റേറ്റ് കൂടിയപ്പോഴേക്കും ക്യാമാരമാന്റെ കാറ്റ് പോകും  എന്ന് സാരം............. ...............................................................................................................................................

( ഇതും കേരളം .ഇതാണോ സ്വതന്ത്ര ദ്രിശ്യവാര്‍ത്ത മാധ്യമ ധര്‍മം ?????? .മറ്റുള്ളവരുടെ സ്വകാര്യത ചൂഴ്നെടുത്തു വില്‍പ്പന ചരക്കാക്കുന്നതും , ഒളി ക്യാമറയുമായി നടന്നു ബ്ലാക്ക് മെയില്‍ ചെയ്തും വീടുകളിലെ സൌന്ദര്യ  പ്രശ്നങ്ങള്‍ പറഞ്ഞു വഷളാക്കി ഭാര്യയെയും  ഭര്‍ത്താവിനെയും ചാനല്‍ സ്റ്റുഡിയോയില്‍ തല്ലു കൂടിപ്പിച്ചും,വ്യക്തിഹത്യ റിയാലിറ്റിഷോ എന്ന പേരില്‍ നടക്കുന്ന പേക്കൂത്തുകളും നടത്തി മലയാളികളുടെ നല്ലൊരു സമയം നഷ്ട്ടപെടുതുന്ന ഇതാണോ നമ്മുടെ പത്ര ധര്‍മം ... സമയം അമൂല്യമാണ് ..അത് നല്ലതിനു വേണ്ടി മാത്രം ചിലവഴിക്കുക ..വിഡ്ഢി പെട്ടിക്കു മുന്നില്‍ ഇരുന്നു നമ്മുടെ അമൂല്യമായ സമയം വെറുതെ പാഴാക്കാതെയിരിക്കുക ..)
..................................................////      അലി വളാഞ്ചേരി       /////






Sunday, December 4, 2011

ഡാം 999 ..


ഒരു മഹാദുരന്തത്തിനു കാതോര്‍ക്കുന്ന ദൈവത്തിന്‍റെ സ്വന്തം നാട്ടിലെ പ്രജകളോട് .. അവരെ നയിക്കുന്ന കപട രാഷ്ട്രീയ മേലാളന്മാരോട്, സാംസ്ക്കാരിക മേഖലയിലെ ശികണ്ടികളോട് ...............................................

ഐശ്വര്യ റായിയുടെ പ്രസവം കഴിഞ്ഞു .. പെണ്‍കുട്ടി .എല്ലാവര്ക്കും സമാധാനമായി,സന്തോഷമായി ..ഇനി അടുത്തത് മുല്ലപെരിയാറാണ് .ഐശ്വര്യയുടെ പ്രസവം കൊണ്ട് ഇന്ത്യന്‍ ജനസംഖ്യയില്‍ ഒരാള്‍ കൂടി എഴുതപെട്ടു എങ്കില്‍ മുല്ലപെരിയാറിന്‍ പ്രസവത്തില്‍ ലക്ഷകണക്കിന് ജനങ്ങള്‍  ഇന്ത്യന്‍ ജനസംഖ്യ മേപ്പില്‍ നിന്നും അപ്രത്യക്ഷമാവും ..വിധി നമുക്ക് അനുകൂലമല്ലങ്കില്‍ ,,അനുകൂലമാക്കിയില്ല എങ്കില്‍  " ഡാം 999 "  എന്ന സിനിമ നമുക്ക് ലൈവായി കാണാം ) - :

പല നിറങ്ങളില്‍ പാറിപറക്കുന്ന കൊടിക്ക് താഴെ നിന്ന് ഹര്‍ത്താലും .കടയടപ്പും നടത്തിയിട്ട്  കുറെ പ്രവര്‍ത്തി സമയങ്ങള്‍ നഷ്ട്ടപെടുത്തി, ഒരു പാട് കാശ ചിലവഴിച്ചു .കുറെ പേരെ ബുദ്ധിമുട്ടാക്കി ഇതല്ലാതെ നാം എന്ത് നേടി ??. ആരുടെയെങ്കിലും കണ്ണ് തുറപ്പികാന്‍ കഴിഞ്ഞോ നമുക്ക് ..അല്ല .നാം നമ്മുടെ കണ്ണും മനസ്സും തുറക്കാതെ പ്രവര്‍ത്തിച്ചാല്‍ മറ്റുള്ളവരുടെ കണ്ണ് തുറക്കുമോ ??ഒരു ഭാഗത്ത്‌ പിറവം ഉപതെരെഞ്ഞെടുപ്പിലേക്ക് കണ്ണും നട്ടു പ്രമുഖ രാഷ്ട്രീയ കക്ഷികള്‍  ചരട് വലികള്‍ നടത്തുന്നു . ,മറുഭാഗത്ത് പത്രത്തില്‍ താരമാകാന്‍ ചിലര്‍ പ്രസ്താവനകള്‍ ഇറക്കി കളിക്കുന്നു .പാവം ജനങ്ങള്‍ ഒന്നും അറിയാതെ നീറുന്ന മനസ്സുമായി അവര്‍ക്ക് പിന്നില്‍ ജയ്‌ വിളിക്കുന്നു  .പൊതു ജനം കഴുത എന്ന ചൊല്ലു വീണ്ടും വീണ്ടും സമ്മതിച്ചു കൊടുക്കുകയല്ലേ നമ്മള്‍ ..
ഒരു പൊണ്ണതടിച്ചിയെ പേടിച്ചു എന്തിന്നു നാം ഇങ്ങനെ കഴിയണം .എന്തിന്നു അവര്‍ക്ക് ദാസവേല ചെയ്യണം .സ്വന്തം വ്യെക്തിതം എന്തിന്നു മറ്റുള്ളവരുടെ മുന്നില്‍ അടിയറവു വെക്കണം .ഇവിടുത്തെ ഇടതും ,വലതും ,അത് അല്ലാത്തവരുമായ നേതാക്കള്‍ക്ക് കേരളത്തിനോട് എന്തെങ്ങിലും ആത്മാര്‍ത്ഥതയുണ്ടോ ? .ഉണ്ടെങ്കില്‍ ഇനി എങ്ങിലും എല്ലാവരും ഒറ്റകെട്ടായി പ്രവര്‍ത്തിക്കാന്‍ മനസ്സുകൊണ്ടും ശരീരം കൊണ്ട് തയ്യാറാകുക ...

രാഷ്ട്രീയ വൈര്യം മറന്നാല്‍ നമുക്ക് സ്വന്തം കാലില്‍ നില്‍ക്കാന്‍ കഴിയും എന്ന വിശ്വാസം എനിക്കുണ്ട് .പക്ഷെ  നമ്മുടെ നാട്ടിലെ വികസനത്തിലേക്കുള്ള വാതില്‍ ഹര്‍ത്താലു കൊണ്ടും  രാഷ്ട്രീയ മുഖമൂടി കൊണ്ടും മറയാതെയിരിക്കണം .അതിന്നു രാഷ്ട്രീയ കക്ഷികള്‍ക്ക് ഒരേ മനസ്സുണ്ടാകനം .എന്തിന്നും ഏതിന്നും റോട്ടില്‍ ഇറങ്ങി സമരം നടത്തുന്ന യുവജന വിദ്യാര്‍ഥി സങ്കടനകള്‍ രംഗത്ത് ഇറങ്ങണം .  കൊടിയും വടിയും കല്ലും പിടിച്ചു തഴമ്പിച്ച നിങ്ങളുടെ കൈ കൊണ്ട്  തുമ്പയും പിക്കസും എടുത്തുകൂടെ  .. നമ്മുടെ മണ്ണില്‍ നമുക്കൊരു ഡാം എന്ത് കൊണ്ട് കെട്ടി പൊക്കി കൂടാ .. നമ്മുടെ നന്മക്ക് വേണ്ടി ചില നിയമങ്ങള്‍ നമുക്ക് കാറ്റില്‍ പറത്തേണ്ടി  വരും .നിയമവും നോക്കി നടന്നാല്‍ പിന്നെ നിയമം നടത്താന്‍ ഒന്നും ഉണ്ടാകില്ല ..ആ പൊണ്ണതടിയത്തിക്ക് ഒന്നും നഷ്ടപെടാന്‍ ഇല്ല .അവര്‍ക്ക് അവരുടെ വാശിയില്‍ ഇരിക്കമെന്‍ങ്കില്‍ നമുക്കും നമ്മുടെ വാശി ( കടമ )നടത്താന്‍ എന്തിന്നു താമസിക്കണം ..സാംസ്കാരികമായും രാഷ്ട്രീയമായും നമുക്ക് മുന്നില്‍ നിന്ന് വീരവാദങ്ങള്‍ മുഴക്കിയവര്‍ ആണും പെണ്ണും കേട്ടവര്‍ അല്ലങ്കില്‍ നങ്ങള്‍ക്ക് മുന്നില്‍ നിന്ന് പടനയിക്കുക .സ്വന്തം നാടിനെ രക്ഷിക്കാന്‍ വേണ്ടി മാത്രം .പരിശുദ്ധ വസ്ത്രങ്ങള്‍ക്കുള്ളില്‍ ഒളിച്ചിരിക്കുന്ന മത മേലാലന്മാരും പുറത്തു ഇറങ്ങുക .നഷ്ട്ടം വര്‍ഗ്ഗവും ജാതിയും നോക്കിയല്ല വരിക .അവിടെ കണ്ണീരിനു ഒരേ രുചിയാണ് ഉണ്ടാകുക .  രക്തത്തിന്റെ നിറം ഒരിക്കലും മാറാന്‍ പോകുന്നില്ല ..

ചിലത്  നമ്മള്‍ സഹിക്കണം ,ചിലത് നാം ബഹിഷ്ക്കരിക്കണം .കുറച്ചു കാലം തമിഴന്റെ പച്ചക്കറിയും ബ്രോയിലര്‍ കോഴിയും ഒഴിവാകാന്‍ നാം തയ്യാറുണ്ടോ ??തമിഴ്‌ സിനിമകളെ പടിയടച്ചു പിണ്ഡം വെക്കാന്‍ തയ്യാറുണ്ടോ .തമിഴന്നു ഓശാന പാടുന്ന സിനിമാക്കാരെയും സാംസ്ക്കാരിക നേതാക്കളെയും ബഹിഷ്ക്കരിക്കാന്‍ തയ്യാറുണ്ടോ . ?? കേരളീയന്‍ എന്ന ലേബലില്‍ കയ്യും മെയ്യും മറന്നു ഒന്നാവാന്‍ തയ്യാറുണ്ടോ നിങ്ങള്‍ ?? എങ്കില്‍ ഇന്ത്യന്‍ ഭൂപടത്തില്‍ പടവലങ്ങ രൂപത്തില്‍ തൂങ്ങി കിടക്കുന്ന കേരളം അവിടെ ഉണ്ടാകും ...  ഇല്ലങ്ങില്‍ ബാക്കി നമുക്ക് ഫ്ലാഷ് ന്യൂസില്‍ കാണാം ....
                                                                                                                        (  അലി വളാഞ്ചേരി )

Wednesday, October 12, 2011

ദൈവത്തിന്‍റെ സ്വന്തം നാട് !!! ???

അങ്ങനെ ആ ദിവസം വന്നെത്തി .മെഗാ ബമ്പര്‍ നറുക്കെടുപ്പ് .വര്‍ഷാവര്‍ഷം സ്വര്‍ഗത്തില്‍ നടക്കുന്ന നറുക്കെടുപ്പ്‌ .സ്വര്‍ഗത്തില്‍ കറങ്ങി മടുത്ത മാലാഖമാര്‍ക്ക് വേണ്ടി മാത്രം ഉള്ള നറുക്കെടുപ്പാണിത്

" സൈലന്‍സ് .സൈലന്‍സ് .."

" നറുക്കെടുപ്പ് ആരംഭിക്കാന്‍ പോവുകയാണ് .അതിന്നു മുന്നോടിയായി എനിക്ക് നിങ്ങളോട് ഒരു കാര്യം ഓര്‍മിപ്പിക്കാന്‍ ഉണ്ട് ."

ദൈവം പ്രസംഗപീടത്തില്‍ കയറി തന്റെ മുന്നിലി ഇരിക്കുന്ന സ്വര്‍ഗവാസികളെ അഭിസംബോധന ചെയ്യുകയാണ് .

" ഈ വര്‍ഷത്തോടെ ഭൂമിയിലേക്കുള്ള ഈ വിസിറ്റിംഗ് നിര്‍ത്തുകയാണ് . നിങ്ങള്‍ ഓരോരുത്തരായി ഭൂമിയിലെ വ്യത്യസ്ത സ്ഥലങ്ങള്‍ കണ്ടു .ഇനി വെറും വിരലില്‍ എണ്ണാവുന്ന സ്ഥലങ്ങള്‍ മാത്രമേ കാണാന്‍ ഉള്ളൂ . നിങ്ങളുടെ അനുഭവങ്ങള്‍ എല്ലാം തന്നെ സ്വരൂപിച്ചു " ലോകരാജ്യങ്ങള്‍ അനുഭവങ്ങളിലൂടെ" എന്ന പക്തിയില്‍ ഉള്‍പെടുത്തുന്നതായിരിക്കും ...നിങ്ങളുടെ അഭിപ്രായം അനുസരിച്ചാകും ലോകാവസാനം എന്ന് വേണം എന്ന് തീരുമാനിക്കുന്നത് ..പിന്നെ പോകുന്നവര്‍ക്ക് ചുരുങ്ങിയത് ഒരുമാസമെങ്ങിലും അവിടെ തങ്ങാതെ പോരാന്‍ കഴിയില്ല എന്നാ കാര്യം ഓര്‍മയില്ലേ  ..

.വിസിറ്റിംഗിനുള്ള സ്ഥലങ്ങള്‍ താഴെ പറയുന്നു
കര്‍ണാടക ,തമിഴ്നാട് ,കേരളം ,ശ്രീലങ്ക ,മാലിദ്വീപ് etc......

നറുക്കെടുപ്പ് തുടങ്ങി ...

" ഹായ്‌ എനിക്ക് കേരളം കിട്ടി ..ദൈവത്തിന്റെ സ്വന്തം നാട് .ഹായ്‌ കൂയ്‌ ഹൂയ്‌ ..
ഒരു മാലാഖ വല്ലാതെ തുള്ളി ചാടുന്നു .

സദസ്സില്‍ ഉണ്ടായിരുന്ന ബീരാന്‍ക്കയും കുമാരേട്ടനും ജോസഫും പരസ്പ്പരം നോക്കി .

അവര്‍ മാലാഖയുടെ അടുത്തേക്ക് ചെന്നു .

" ഹേ മാലഖെ ഞങ്ങള്‍ നിന്നെ  ചൂസി എന്ന് വിളിച്ചോട്ടെ ."

" എന്തും വിളിച്ചോ ..നിങ്ങളുടെ നാട്ടിലേക്ക് എനിക്ക് ചാന്‍സ് കിട്ടി ."

സന്തോഷം കൊണ്ട് മാലാഖയുടെ ചുവന്ന മുഖം തുടുത്തു .

" ചൂസി നീ വേറെ വല്ല സ്ഥലവും തിരെഞ്ഞെടുതോ .അങ്ങോട്ട്‌ പോകുന്നത് നിനക്ക് ആപത്താ "

" നിങ്ങള്‍ എന്താ എന്നെ പൊട്ടിയാക്കുകയാണോ .നിങ്ങള്‍ തന്നെ അല്ലെ ഞങ്ങള്‍ മാലാഖമാരോട്  കേരളത്തെ കുറിച്ച് വര്‍ണിച്ചു തന്നത് .പച്ച വിരിച്ചു നില്‍ക്കുന്ന വയലുകളും  കളകളം ഒഴുകും അരുവികളും ,നിഷ്കലങ്ങരായ മനുഷ്യരും .നിങ്ങളെല്ലാം അവിടെ നല്ലത് ചെയ്തത് കൊണ്ടല്ലേ ഇവിടെ സ്വര്‍ഗത്തില്‍ എത്തിയത് ."

" അത് പിന്നെ '

ജോസഫ്‌ കുമാരേട്ടനെ നോക്കി

" കഥകളിലും കവിതകളിലും കേരളം ഇങ്ങനെയൊക്കെ ആണ് എന്ന് പറയാന്‍ വിട്ടു പോയതാ ."

" എനിക്ക് ഏതു രൂപത്തിലും മാറാന്‍ കഴിയും എന്ന് നിങ്ങള്‍ക്കറിയില്ലേ ."

" അനക്ക്  ആണവാന്‍ കഴീലല്ലോ   .പെണ്ണായി തന്നെ വ്യത്യാസം വരുത്താന്‍ അല്ലേ പറ്റൂ .." ബീരാനിക്കയുടെ സംശയം

" അത് തന്നെ ധാരാളം .ഞാന്‍ അവിടെ പോകും..ചുരുങ്ങിയത് ആറു  മാസമെങ്കിലും  കേരളത്തെ ആസ്വദിച്ചു നടക്കണം... പിന്നെ  ഒരു പാട് ഓര്‍മകളുമായി ഞാന്‍ തിരിച്ചു വരും ,നിങ്ങളെ വീട്ടില്‍ പോയി ഞാന്‍ അന്വേഷണം പറയുന്നുണ്ട് ട്ടോ ."

ചൂസി പിന്നെ മറ്റൊന്നും കേള്‍ക്കാതെ തന്‍റെ  ഡയറിയും പേനയും മറ്റു ആവശ്യ സാദങ്ങളും എടുത്തു  കേരളത്തിലേക്ക് പുറപെട്ടു .

ഏതു വേഷം ധരിക്കും .ചൂസി ആലോചിക്കുകയായിരുന്നു  .ഒരു സുന്ദരി തന്നെ ആകാം .സ്വര്‍ഗത്തില്‍ നിന്ന് വരുന്നതലേ .ജനങ്ങള്‍ എന്‍റെ സൌന്ദര്യം കണ്ടു അന്തം വിടണം .അവര്‍ എന്നെ സന്തോഷത്തോടെ സ്വീകരിക്കും .എന്നിട്ട് അവരില്‍ ഒരാളായി   അവിടെ താമസിക്കണം

ചൂസി നല്ലൊരു സുന്ദരി ആയി .തനി നാടന്‍ മലയാളി പെണ്കൊടി .

അവള്‍ ചെന്നിറങ്ങിയത് ഒരു കടപ്പുറത്താണ് .  ഈ സുന്ദര തീരത്ത്  നിന്ന് തന്നെയാവട്ടെ എന്റെ യാത്ര . ഏതായാലും കുറച്ചു നേരം  കാറ്റ് കൊള്ളാം .മണലും തിരയും തമ്മിലുള്ള പ്രണയത്തിന്‍ ലീലാ വിലാസങ്ങള്‍ ചൂസിയെ വികാരഭരിതയാക്കി  .സന്ധ്യ മയങ്ങി കൊണ്ടിരിക്കുന്നു  .പ്രണയപരവശനായി ചുവന്നു തുടുത്ത സൂര്യനും  കടലിലേക്ക് ലയിക്കാന്‍ തുടങ്ങുന്നു .

"ഹാവ് എന്തൊരു സുന്ദരമായ്‌ കാഴ്ച .. കേരളം ദൈവത്തിന്റെ സ്വന്തം നാട് തന്നെ ."

ഒന്ന് തുള്ളി ചാടണം എന്നുണ്ട് .അവള്‍ ചുറ്റുപാടും ഒന്ന്  നോക്കി .തന്റെ ചുറ്റും ഒരുപാട് പേര്‍ തന്നെ നോക്കി നില്‍ക്കുന്നു .വൃദ്ധന്മാരും കുട്ടികളും യുവാക്കളും ഉണ്ട് .തന്റെ സൌന്ദര്യത്തില്‍ മയങ്ങി നില്‍ക്കുന്ന ആ നില്‍പ്പ് കണ്ടപ്പോള്‍ അവള്‍ക്കു തന്നെ തന്നോട് അസൂയ തോന്നാന്‍ തുടങ്ങി .

എന്താ എല്ലാവരും കൈ ഉയര്‍ത്തി പിടിച്ചു നില്‍ക്കുന്നത്.ഓ എന്നെ ഫോട്ടോ പിടിക്കുകയാണോ .എല്ലാവരുടെ കയ്യിലെ മൊബൈലും കണ്ടപ്പോള്‍ അവള്‍ അവര്‍ക്കൊരു പാല്‍ പുഞ്ചിരി സമ്മാനിച്ചു ഞെളിഞ്ഞു നിന്ന് കൊടുത്തു .പക്ഷെ അവര്‍ ചൂസിയുടെ ചില പ്രത്യേക ഭാഗങ്ങള്‍ മാത്രം സൂം ചെയ്യുന്നത് ആ പാവം അറിയുന്നില്ലല്ലോ   , .ആളുകളുടെ തിരക്ക് കൂടി വന്നു ..അവള്‍ ചക്ര വ്യൂഹത്തില്‍ പെട്ട പോലെ ആയി . പലരുടെയും കൈകള്‍ വികൃതി കാണിക്കാന്‍ തുടങ്ങി ..അപ്പോഴേക്കും സൂര്യന്‍ കടലിനെ പുണര്‍ന്നു  തുടങ്ങിയിരുന്നു .. ..നാട്ടുകാര്‍ ചൂസിയെയും ....?????

ഹാവ് ഒരു വിധമാണ് രക്ഷപെട്ടത് .ഇനി ഇന്ന് വയ്യ .നടന്നു തളര്‍ന്നു .എന്തൊരു മനുഷ്യന്മാര്‍ .ഇങ്ങനെയും ഉണ്ടോ ആണുങ്ങള്‍ .ഇനി കിടക്കാന്‍ ഒരു സ്ഥലം കണ്ടെത്തണം .

ചൂസി ബസ്റ്റാന്‍ഡില്‍ എത്തി .എന്തൊരു തിരക്കും ബഹളവും .ചിലര്‍ മേഘങ്ങളേ പോലെ ഒഴുകി നടക്കുന്നു .വെള്ളം അടിച്ചതാണ് .പക്ഷെ സ്വര്‍ഗത്തില്‍ വെള്ളമടിച്ചാല്‍ അത് വയറ്റില്‍ തന്നെ കിടക്കും .ഇവിടെ ചിലരിതാ അരിചാലില്‍ കിടക്കുന്നു . അയ്യോ എന്തൊരു  ദുര്‍ഗന്ധം .ഇവിടെ എന്താ രോഗാണു ഫാമോ ?

"ചേച്ചി ബാത്ത്റൂം എവിടെയാ " തൂണും ചാരി നില്‍ക്കുന്ന ഒരു ചേച്ചിയോട് ചൂസി ചോദിച്ചു

" താ  അവിടെ .."

ഏതായാലും മുഖം ഒക്കെ ഒന്ന് കഴുകി ഫ്രഷ്‌ ആവാം .ഈ ഡ്രെസ്സും ഒന്ന് മാറണം .
അയ്യേ ..ഇതാണോ ബാത്ത്റൂം ..മണത്തിട്ട്  കയറാന്‍ വയ്യ .മനം പിരട്ടുന്നു. എന്തായാലും കാര്യം സാധിക്കണ്ടേ .

ചൂസി പതിയെ അകത്തു  കയറി .

തന്നെ സ്വാഗതം ചെയ്യുന്ന ഒളി ക്യാമറകള്‍ പാവം ചൂസി അറിഞ്ഞില്ല .

അവള്‍ വേഗം ഡ്രസ്സ് മാറി  പുറത്തു ചാടി .

ഇനി ഒരു റൂം കണ്ടെത്തണം .

അവിടെ തൂണും ചാരി നില്‍ക്കുന്ന ആ സ്ത്രീയുടെ അടുത്തേക്ക് ചൂസി നടന്നു

.ഇവരെന്താ തൂണിന്നു താങ്ങ് കൊടുത്തതാണോ .

"  ചേച്ചി  ഇവിടെ എവിടെയാ നല്ലൊരു റൂം കിട്ടുക.ഒരു ദിവസത്തിനു മതി .
ആ സ്ത്രീ ചൂസിയെ ഒന്ന് അടിമുടി നോക്കി .മുഴു മുഴുപ്പന്‍ സാധനം .നേരത്തെ ബാത്ത്റൂം ചോദിച്ച കുട്ടി അല്ലെ ഇവള്‍ .ഡ്രസ്സ്‌ എല്ലാം മാറിയോ .

" ചേച്ചി  ..എന്താ ആലോചിക്കുന്നെ "

" മോള് വിഷമിക്കേണ്ട  .ഇവിടുത്തെ റൂം എല്ലാം ബുക്കിംഗ് കഴിഞ്ഞിട്ടുണ്ടാകും .എന്റെ വീട്ടിലേക്കു പോരെ .ഇന്നൊരു ദിവസതിനല്ലേ .എനിക്ക് കുഴപ്പമില്ല ."

" താങ്ക്സ്  ചേച്ചി ,

ഒരു സ്ത്രീക്കെ സ്ത്രീയെ തിരിച്ചറിയാന്‍ കഴിയൂ ...ഹാവ് സമാധാനം .ചൂസി മനസ്സില്‍ ദൈവത്തിന്നു സ്തുദിച്ചു .

" ഗിരീ .ഇന്ന് നല്ലൊരു പിടക്കുന്ന പരലിനെ കിട്ടിയിട്ടുണ്ട് ."

 ഇവരെന്താ മീന്‍ വെക്കുന്ന കാര്യമെല്ലാം ഫോണില്‍ പറയുന്നത് ,

ചൂസി അവര്‍ പറയുന്ന വാക്ക് ചെവിയോര്‍ക്കാന്‍ പോയില്ല .മറ്റുള്ളവരുടെ സംഭാഷണം ഒളിഞ്ഞു കേള്‍ക്കുന്നത് പാപമാണ് .

അവര്‍ വീട്ടില്‍ എത്തി .അത്യാവശ്യം കുഴപ്പമില്ലാത് വീട് .അല്‍പ്പം ഭക്ഷണം കഴിച്ചെന്നു വരുത്തി തനിക് കാണിച്ചു തന്ന റൂമിലേക്ക്‌ ചൂസി പോയി .
തന്റെ ഡയറി തുറന്നു .അത് വരെ നടന്ന എല്ലാ സംഭവങ്ങളും അവള്‍ ഡയറിയില്‍ കുറിച്ചിട്ടു .താഴെ ഒരു അനുഭവ പാടവും കൂടുതല്‍ സൌന്ദര്യമുള്ള സ്ത്രീകള്‍ കടപ്പുറത്ത് പോകാന്‍ പാടില്ല ..ആണുങ്ങളുടെ കണ്ട്രോള്‍ പോകാന്‍ അര നിമിഷം മതി  .പക്ഷെ ഇവിടുത്തെ സ്ത്രീകള്‍ നല്ലവരാണ് .അവര്‍ അവരുടെ മക്കളെ പോലെ ആണ് നമ്മെ നോക്കുന്നത് .

ടും ടും

വാതില്‍ ആരോ മുട്ടുന്നു ....എന്ത്യേ ചേച്ചി .അവള്‍ വാതില്‍ തുറന്നു .

ഒരു തടിമാടന്‍ അകത്ത്ക്ക് കയറി ,കൂടെ മനം മയക്കുന്ന  സുഗന്ദവും

"മോള് എപ്പോഴാ വന്നത് .എന്തെല്ലാം ,സുഖമല്ലേ ."

അവള്‍ക്കു ആളെ മനസ്സിലായില്ല .

കണ്ടിട്ട് ഒരു പ്രമാണി ലുക്ക്‌ ഉണ്ട് .ചിലപ്പോള്‍ ചേച്ചിയുടെ ഭര്‍ത്താവ് ആയിരിക്കും .
ഇവിടെ ഇരി മോളെ .അയാള്‍ അവളുടെ തോളില്‍ കയ്യിട്ടു ബെഡ്ഡില്‍ അയാള്‍ക്കരികില്‍ ഇരുത്തി .

അയാളുടെ സ്വഭാവം അവള്‍ക്കു നന്നേ ഇഷ്ട്ടപെട്ടു .എത്ര സ്നേഹത്തോടെ ആണ് പെരുമാറുന്നത് .സ്വന്തം മകളെ പോലെ .എന്തൊരു വാത്സല്യം .ഇവരെ പോലെ ഒരു അച്ഛനെയും അമ്മയെയും കിട്ടുന്ന മക്കള്‍ ഭാഗ്യവാന്മാരാ ..
ഛെ . എല്ലാ ആണുങ്ങളും ഒരുപോലെ അല്ല .ഡയറിയില്‍ കുറിച്ചിട്ട വാക്ക് തിരുത്തി എഴുതണം .സ്നേഹമുള്ളവരും  ഉണ്ട് .

"എന്താ  മോളെ ആലോചിക്കുന്നെ .നിനക്ക് എന്നെ ഇഷ്ടായില്ലേ "

ഹും


അയാളുടെ കൈകള്‍  ഒരു ഒരു സര്‍പ്പമാകുന്നത് അവള്‍ കുറച്ചു വൈകിയാണ്  അറിഞ്ഞത് .എന്താണിത് ..അവള്‍ കുതറി എഴുനെല്‍ക്കാന്‍ ശ്രമിച്ചു .
അയാളുടെ ബാലിഷ്ട്ട കരങ്ങളില്‍ നിന്ന് രക്ഷപെടാന്‍ അവള്‍ക്കു കഴിഞ്ഞില്ല .അയാള്‍ അവളെ തന്നിലേക്ക് ആവാഹിക്കുകയായിരുന്നു.

ഹാവ് ,പിടി ഒന്നയഞ്ഞ നേരം അവള്‍ കുതറി അടുക്കളയിലേക്കു ഓടി .

ചേച്ചി ..അയാള്‍ എന്നെ ..

ചൂസി പേടിച്ചു ചേച്ചിയെ കെട്ടി പിടിച്ചു .

"  ഡീ റൂമിലേക്  പോടീ .. ബോസ് പറയുന്നത് പോലെ നിന്നില്ലങ്ങില്‍ ഒരു കുഞ്ഞു അറിയാതെ നിന്നെ കൊന്നു കുഴുച്ചു മൂടും  .മര്യാദക്കു അടങ്ങി നിന്ന് കൊടുത്തോ .."

ദൈവമേ സ്ത്രീകള്‍ തന്നെ സ്ത്രീകളെ നശിപ്പിക്കാന്‍ കൂട്ട് നില്‍ക്കുകയോ .
ചൂസി പെട്ടന്ന് പുറത്തു ചാടി .ഒരൊറ്റ ഓട്ടം .പിന്നലെ ചേച്ചിയും ശിങ്കിടികളും .
ഓടി ഓടി അവള്‍ ഒരു കട തിണ്ണയില്‍ ചെന്നിരുന്നു .ഇനി ഈ വേഷത്തില്‍ പോകുന്നത് അത്ര പന്തിയല്ല  .ചൂസി പെട്ടന്ന് തന്നെ വേഷം മാറാന്‍ തീരുമാനിച്ചു .പക്ഷെ ഏതു രൂപത്തിലേക്ക് മാരും .അപ്പോഴാണ്‌ കടത്തിണ്ണയില്‍ കിടന്നുറങ്ങുന്ന ഭിക്ഷക്കാരിയെ കണ്ടത് .ചൂസി പെട്ടന്ന് തന്നെ ഒരു ഭിക്ഷക്കാരി ആയി .ക്ഷീണം കൊണ്ട് അവള്‍ അവിടെ തന്നെ കിടന്നു .

എന്തോ ശരീരത്തിലൂടെ  അരിക്കുന്നു . ഒരു ചീഞ്ഞ  ഗന്ധം .അവള്‍ കണ്ണ് തുറന്നു .ഒരു അലവലാതി തന്നെ  പ്രാപിക്കാന്‍ വെമ്പല്‍ കൊള്ളുന്നു .അവന്‍റെ  കാമാഗ്നി പൂണ്ട മുഖം കാലു കൊണ്ട്അവള്‍  ചവിട്ടി തെറിപ്പിച്ചു   അവള്‍ പിന്നെയും ഓടി ഒരു ഭിക്ഷ കാരിക്ക് പോലും ഇവിടെ രക്ഷയില്ലെ ..ചിലപ്പോള്‍ എന്റെ യൌവണ്ണം ആകും എനിക്ക് ശാപം ..അവള്‍ വേഗം അഞ്ചു വയസ്സുള്ള ഒരു കുഞ്ഞായി മാറി .അടുത്ത് കണ്ട ഒരു കടത്തിണ്ണയില്‍ അവള്‍ വീണ്ടും  അഭയം പ്രാപിച്ചു .

കലപില ശബ്ദം കേട്ടാണ് അവള്‍ ഞെട്ടി  ഉണര്‍ന്നത് .കുട്ടികള്‍ സ്കൂളിലേക്ക് പോകുന്നു .അവരുടെ ചിരിയും കളിയും അവളില്‍ മോഹം വിടര്‍ത്തി .ഇവരുടെ കൂടെ കളിച്ചു ഉല്ലസിച്ചു ഇവിടെ കഴിയാം .അവള്‍ക്കും പഠിക്കാന്‍ മോഹം ഉദിച്ചു .
അവള്‍ സ്കൂള്‍ യൂനിഫോമിലേക്ക് മാറി .ഒരു സുന്ദരി നാലാം ക്ലാസുകാരി ആയി മാറി .അവരുടെ കൂടെ കൂടി .
സുന്ദരിയായ പുതിയ കുട്ടിയെ കണ്ടപ്പോള്‍ അവര്‍ക്കും സന്തോഷം .പ്രധാനാധ്യാപകന്‍റെ അനുമതിയോടെ അവള്‍ അവിടെ പഠിക്കാന്‍ തുടങ്ങി .

"വരീം കുട്ടികളെ .മിട്ടായി തരാം"

സ്കൂളിന്റെ അടുത്തുള്ള   മിട്ടയികടയിലെ വല്യുപ്പ അവരെ തന്റെ കടയിലേക്ക് ക്ഷണിച്ചു .അവര്‍ ഓടി ചെന്ന് ..

"നിങ്ങള്ക്ക് വേണ്ട മിട്ടായി  എടുതോള്ളൂ .നിങ്ങള്‍ എന്‍റെ കുട്ടികള്‍ അല്ലെ "

കുട്ടികള്‍ മിട്ടായി ഭരണിയില്‍ കയ്യിട്ടു വാരാന്‍ തുടങ്ങി . ചൂസിയെ വല്യുപ്പ സ്നേഹത്തോടെ മടിയില്‍ ഇരുത്തി . അയാളുടെ കൈ എന്തിനോ പരതുകയായിരുന്നു .ചൂസി ചാടി എഴുന്നേറ്റു .വയസ്സാം കാലത്തും ഇത്ര വൃത്തികെട്ട  മനുഷ്യര്‍ ഉണ്ടോ .. അവള്‍ കൂട്ടുകാരികലുമായി നേരെ പ്രധാനദ്യാപകന്റെ അടുത്ത് പരാതിയുമായി ചെന്നു ,,

"നിങ്ങള്‍എല്ലാവരും പൊയ്ക്കൊള്ളൂ .ഞാന്‍ ചൂസിയോടു ശരിക്കും ചോദിച്ചു മനസ്സിലാക്കട്ടെ "

അദ്ധ്യാപകന്‍ മറ്റു കുട്ടികളെ ഓഫീസില്‍ നിന്ന് പുറത്താക്കി .

എന്താ മോളെ അയാള്‍ നിന്നെ ചെയ്തത് .

ചൂസി ഒന്നും മിണ്ടിയില്ല .തല താഴ്ത്തി നിന്ന് .

എന്താ ഇങ്ങനെ ചെയ്തോ ?.ഇവിടെ പിടിച്ചോ .ഇങ്ങനെ ഇവിടെ ? ഇവിടെ ഇരുത്തിയോ ?

ചൂസി കരഞ്ഞു കൊണ്ട് പുറത്തേക്കു ഓടി .

ദൈവമേ എന്നെ തിരിച്ചു വിളിക്കൂ  .ഇനി എനിക്ക് ഇവിടെ നില്ക്കാന്‍ വയ്യ .വിദ്യ പഠിപ്പിക്കുന്ന അധ്യാപകര്‍ പോലും പിശാചിന്റെ സന്തതികളാ ..ആരാണ് പറഞ്ഞത് ഇത് നിന്റെ സ്വന്തം നാടെന്ന് ..ഇത് പിശാചിന്റെ സ്വന്തം നാടാ ..ഇവിടെ സ്ത്രീക്ക് രക്ഷയില്ല .അച്ഛന്നും അമ്മയും പെണ്‍മക്കളെ വില്‍ക്കുന്നു ,അവരുടെ ശരീരം വിറ്റ് കാശാക്കുന്നു .അച്ഛന്മാര്‍ അവരുടെ കാമകേളികള്‍ മക്കളില്‍ നടത്തി സംതൃപ്തി നേടുന്നു .അഞ്ചായാലും അറുപതായാലും സ്ത്രീക്ക് ഇവിടെ രക്ഷയില്ല . .കാമ വെരി പൂണ്ടു നടക്കുന്ന  രാക്ഷസന്മാരാന് രാത്രിയെ ഭരിക്കുന്നത് . .പീഡനവും, അഴുമതിയും ,ഹര്‍ത്താലും കൊല്ലും കൊലയും ..സഹിക്കുക്കില്ല  .എങ്ങനെ ഇവിടെ മനുഷ്യര്‍ ജീവിക്കുന്നു ...

 " ദൈവമേ  എന്നെ തിരിച്ചു വിളിക്കൂ ."

..ചൂസി കരഞ്ഞു കൊണ്ട് ദൈവത്തിനോട് അപേക്ഷിക്കാന്‍ തുടങ്ങി ..
ദൈവം ചൂസിയുടെ വിളി കേള്‍ക്കുന്നില്ല ..

ഒരു മാസം കഴിയാന്‍ ഇനിയും ഇരുപത്തി എട്ടു ദിവസങ്ങള്‍ ഉണ്ട് ..അത് വരെ എങ്ങനെ ഇവിടെ കഴിയും . .സ്ത്രീയുടെ എല്ലാ അവസ്ഥയിലേക്കും മാറി നോക്കി .എവിടെയും രക്ഷയില്ല ..ഒരു പെണ്‍ ഭ്രൂണമായി പോലും കഴിയാന്‍ വയ്യ . എന്ത് ചെയ്യണം എന്നറിയാതെ അവള്‍ ദൈവ വചനങ്ങളില്‍ അഭയം തേടി




Saturday, October 8, 2011

അനുഗ്രഹം ചൊരിയും രാത്രികള്‍ !!!!

" അച്ഛാ എണീറ്റ ..ഇനി അമ്മടെ മടീല്‍ ഞാന്‍ കിടക്കട്ടെ ."

" കണ്ണന്റെ ശബ്ദം ബീനയുടെയും സുധീശിന്റെയും സ്വകാര്യ നിമിഷങ്ങളിലേക്ക് ഇടിച്ചു കയറി ."

" മോന്‍ അമ്മൂമയുടെ കൂടെ കളിച്ചോ ..അച്ഛന്നു തല വേദന ആയിട്ടല്ലേ "

" അമ്മൂമ വേണ്ട .എനിക്ക് അമ്മേടെ മടീല്‍ കിടക്കണം "കണ്ണന്‍ നിന്ന് ചിണുങ്ങാന്‍ തുടങ്ങി ..


“ മോന്‍ അച്ഛന്റെ മടീല്‍ കിടന്നോ “

“വേണ്ട ..ഇക്ക് അമ്മടെ മടീല്‍ തന്നെ കിടക്കണം ..”

“ചെക്കന്റെ ഓരോ വാശി ..”

ബീനയുടെ മടിയില്‍ നിന്നും സുധീഷ്‌ പതിയെ എഴുന്നേറ്റു

"എന്താ അമ്മെ ഉണ്ണി പുറത്തു വരാത്തെ "... കണ്ണന്‍ ബീനയുടെ പൊന്തി നില്ക്കു ന്ന വയറ്റില്‍ ഉമ്മ വെച്ച് കൊണ്ട് ചോദിച്ചു

“ കുറച്ചു ദിവസം കഴിഞ്ഞാല്‍ വരുംട്ടോ. "ബീന കണ്ണന്റെ തലയില്‍ തലോടി കൊണ്ട് പറഞ്ഞു .

“ അമ്മേ ഇതെങ്ങനെ ഉണ്ടായേ ..അമ്മൂമക്ക് ഇല്ലല്ലോ “

" അഞ്ചു വയസ്സ് തികഞ്ഞിട്ടില്ല .ചെക്കന്റെ ഓരോ ചോദ്യങ്ങള്‍ ."സുധീഷ്‌ ബീനയെ നോക്കി "

" അച്ഛന്റെ അല്ലെ മോന്‍ .നിങ്ങളെ എല്ലാ സ്വഭാവും ഉണ്ട് ,"

ബീനയുടെ ചിരി യില്‍ സുധീഷും പങ്കു കൊണ്ട് .

“ഞാന്‍ ചായ ഇട്ടു കൊണ്ട് വരാം ..എല്ലാ മൂടും പോയി .”ബീന അടുകലയിലേക്ക് പോയി .

സുധീഷ്‌ ഓര്ക്കുകയായിരുന്നു

എട്ടു വര്ഷ ങ്ങള്ക്കുക ശേഷം ഉണ്ടായ മോനാ ..എല്ലാം സ്വാമിയുടെ അനുഗ്രഹം.
കല്യാണം കഴിഞ്ഞു എട്ടു വര്ഷം മക്കളിലാതെ ദുഖത്തില്‍ ജീവിക്കുമ്പോള്‍ ആണ് സ്വാമി സദാനന്ത സ്വാമികളെ കുറിച്ച് അറിയുന്നത് . നിരീക്ഷര വാദിയായിരുന്ന എന്നെ ഭക്തിയുടെ മാര്ഗിത്തിലേക്ക് നയിച്ചത് അദ്ദേഹമാണ് .ജീവിതത്തിന്നു ഒരു അടുക്കും ചിട്ടയും വന്നത് സ്വാമിയുമായുള്ള കൂടി കാഴ്ചക്ക് ശേഷമാണു .

ആദ്യം എനിക്കയാളെ സംശയമായിരുന്നു .ഇതെല്ലം ഒരു കള്ളത്തരം ആണെന്ന് ഞാന്‍ വിശ്വസിച്ചു .പക്ഷെ അവിടെ ജാതിമതഭേദമന്യേ വരുന്ന ജനങ്ങളുടെ ഒഴുക്കും ജനങ്ങള്ക്ക്്‌ ഉണ്ടാകുന്ന ആഗ്രഹ സാഫല്യവും എന്നെ അങ്ങോട്ട്‌ ആകര്ഷിടച്ചത് .മക്കളില്ലാത്ത എത്ര സ്ത്രീകള്ക്ക് അവിടുത്തെ പ്രകൃതി ചികിത്സയും ഹോമവും കൊണ്ട് മക്കളുണ്ടായി .

ഒരാഴ്ച രണ്ടു പേരും അവിടെ പോയി നില്ക്കിണം .
സ്വാമി പറഞ്ഞ പോലെ ചെയ്യണം .എല്ലതിന്നും ഒരു അടുക്കും ചിട്ടയും ,ഉറങ്ങലും എഴുന്നെല്ക്കമലും ഭക്ഷണംകഴിക്കല്‍ അങ്ങനെ എല്ലാത്തിനും ...
പനനീര്‍ പൂവിന്റെ ഇതലിട്ട വെള്ളത്തില്‍ കുളി ,യോഗ .മുള അരിചോര്‍ പച്ചകറി ..പഴങ്ങള്‍. എല്ലാം പ്രകൃതിയോട് ഇണങ്ങി ഉള്ള ജീവിതം ..എല്ലാ തിരക്കുകളിളില്‍ നിന്നും മാറി ശാന്തമായ മനസ്സുമായി ഉള്ള ഒരു ജീവിതം .പക്ഷെ ഒരാഴ്ച മാത്രം .അതില്‍ ഒന്നിടവിട്ട ദിവസങ്ങള്‍ മാത്രമേ ഭാര്യയും ഭര്ത്താഷവും ഇടപഴുകാരുള്ളൂ .
അവിടുത്തെ ജീവിതം സ്വര്ഗ്തുല്യമായിരുന്നു .ഇപ്പോള്‍ രണ്ടാമത്തേതും സ്വാമിയുടെ അനുഗ്രഹമാ ..അദ്ദേഹത്തിന്നു ദൈവം നല്ലത് വരുത്തട്ടെ ...

“ഏട്ടാ താ ചായ .”

ബീന ചായയുമായി വന്നു .

“എന്താ ആലോചിക്കുന്നെ “

“ഒന്നും ഇല്ല . നീ ആ റിമോട്ട് ഇങ്ങു എടുത്താ .പാരിജാതം തുടങ്ങാറായി .

ബീന റിമോട്ട് എടുത്തു സുധീഷിന്നു കൊടുത്തു

സാധാരണ സ്ത്രീകളാ സീരിയലില്‍ മുഴുകല്‍ .ഇതിപ്പോ നേരെ തിരിച്ചാ .

സുധീഷ്‌ റിമോട്ട് എടുത്തു ഏഷ്യാനെറ്റ്‌ ഓണാക്കി .

“ ടൈം ആയിട്ടില്ലാ .നിങ്ങള് ആ വാര്ത്തല ഇട്ടു നോക്കീ

സ്വര്ണമതിന്നു എന്താവില എന്നു അറിയാമല്ലോ ..ഇനി ഇത് പെണ്കുങട്ടി ആണെങ്കിലോ .."

സുധീഷ്‌ വാര്ത്താ ചാനല്‍ ഇട്ടു ...കുറെ പോലീസും കുറച്ചു മാദ്യമ പ്രവര്‍ത്തകരും

ഇത് എന്നും കാണുന്നത് അല്ലെ . അഴിമതിയാകും .അല്ലങ്ങില്‍ പീഡനം ..കണ്ടും കേട്ടും മടുത്തു .

അയാള്‍ ചാനല്‍ വീണ്ടും മാറ്റി .

“മാറ്റല്ലേ ഏട്ടാ ..ഒന്ന് കൂടി ഇട്ടാ .നിങ്ങള് ആ ഫ്ലാഷ് ന്യൂസ് കണ്ടോ .”

സുധി വീണ്ടും വാര്ത്ത ഇട്ടു

താഴെ ചുവന്ന ബോര്ഡി്ല്‍ കൂടി വെളുത്ത അക്ഷരത്തില്‍ പോകുന്ന ഫ്ലാഷ് ന്യൂസ് അയാള്‍ ശ്രദ്ധിചു നോക്കി ..

.ജൂനിയര്‍ സന്തോഷ്‌ മാധവന്‍ പിടിയില്‍ .. വാര്‍ത്താ അവതാരികയുടെ വാക്കുകള്‍ അയാളുടെ കാതില്‍ തുളച്ചു കയറി ..ഹൃദയത്തെ കീറി മുറിച്ചു .ബീനയുടെ കണ്ണില്‍ ഇരുട്ട് കയറി .അവള്‍ കുഴഞ്ഞു വീണു .

ജൂനിയര്‍ സന്തോഷ്‌ മാധവന്‍ എന്നറിയപെടുന്ന സ്വാമി സദാനന്ത സ്വാമികള്‍ പിടിയില്‍ .സന്താനമില്ലാത്ത സ്ത്രീകള്‍ സന്താനലബ്ധിക്ക് അനുഗ്രഹം തേടിയാണ് ഇയാളുടെ ആശ്രമത്തില്‍ എത്തിയിരുന്നു .രാത്രി കുടിക്കാന്‍ കൊടുക്കുന്ന പാലിലും പഴയതിലും ഉറക്ക മരുന്ന് കലക്കി കൊടുത്തു ഇയാള്‍ സ്ത്രീകളുമായി കാമ കേളിയില്‍ ഏര്പെിടുകയാണ് പതിവ് .അത് ഒളി ക്യാമറയില്‍ പകര്ത്തു കയും അതുവെച്ച് വല്യ വീട്ടിലെ സ്ത്രീകളെ ബ്ലാക്ക് മൈല്‍ ചെയ്യുകയുമാണ് ഇയാളുടെ പതിവ് .മാനഹാനി ഭയന്നു ആരും ഇതുവരെ ഇയാള്ക്കെ തിരെ പരാതി നല്കിയിരുന്നില്ല ...ചാനല്‍ ശബ്ദം നേരത് നേരത് വന്നു ..സുധീഷിന്നു തന്റെ കേള്‍വി ശക്തി നഷ്ട്ടപെട്ട പോലെ

അച്ഛാ ..അമ്മേ ..റൂമിലേക്ക്‌ ഓടി കയറി വന്ന കണ്ണന്റെ മുഖത്ത് സ്വാമികളുടെ ക്രൂരമായ പുഞ്ചിരി അയാളിലെ സുബോധം തകര്ത്തു കളഞ്ഞു .എന്ത് ചെയ്യണം എന്നറിയാതെ അയാള്‍ ബീനയുടെ അടുത്ത് കുഴഞ്ഞു വീണു ..


( ഇത് ഒരു സമൂഹത്തില്‍ മാത്രമല്ല ജാതമത ഭേദമെന്യേ എല്ലായിടത്തും നടന്നു കൊണ്ടിരിക്കുന്നു ഇത്തരം തട്ടിപ്പുകള്‍ .സിദ്ധന്മാരും സന്യാസിമാരും അച്ചന്മാരും ആരും ഈ തെറ്റില്‍ നിന്ന് മുക്തരല്ല .സമകാലിക സംഭവങ്ങള്‍ അതാണ്‌ നമുക്ക് ചൂണ്ടി കാണിച്ചു തരുന്നത് .വിവേഗതോടെ ചിന്തിക്കുക പ്രവര്ത്തിംക്കുക .ഈ കപട ലോകത് നാം തന്നെ നമുക്ക് രക്ഷ .)