Wednesday, October 12, 2011

ദൈവത്തിന്‍റെ സ്വന്തം നാട് !!! ???

അങ്ങനെ ആ ദിവസം വന്നെത്തി .മെഗാ ബമ്പര്‍ നറുക്കെടുപ്പ് .വര്‍ഷാവര്‍ഷം സ്വര്‍ഗത്തില്‍ നടക്കുന്ന നറുക്കെടുപ്പ്‌ .സ്വര്‍ഗത്തില്‍ കറങ്ങി മടുത്ത മാലാഖമാര്‍ക്ക് വേണ്ടി മാത്രം ഉള്ള നറുക്കെടുപ്പാണിത്

" സൈലന്‍സ് .സൈലന്‍സ് .."

" നറുക്കെടുപ്പ് ആരംഭിക്കാന്‍ പോവുകയാണ് .അതിന്നു മുന്നോടിയായി എനിക്ക് നിങ്ങളോട് ഒരു കാര്യം ഓര്‍മിപ്പിക്കാന്‍ ഉണ്ട് ."

ദൈവം പ്രസംഗപീടത്തില്‍ കയറി തന്റെ മുന്നിലി ഇരിക്കുന്ന സ്വര്‍ഗവാസികളെ അഭിസംബോധന ചെയ്യുകയാണ് .

" ഈ വര്‍ഷത്തോടെ ഭൂമിയിലേക്കുള്ള ഈ വിസിറ്റിംഗ് നിര്‍ത്തുകയാണ് . നിങ്ങള്‍ ഓരോരുത്തരായി ഭൂമിയിലെ വ്യത്യസ്ത സ്ഥലങ്ങള്‍ കണ്ടു .ഇനി വെറും വിരലില്‍ എണ്ണാവുന്ന സ്ഥലങ്ങള്‍ മാത്രമേ കാണാന്‍ ഉള്ളൂ . നിങ്ങളുടെ അനുഭവങ്ങള്‍ എല്ലാം തന്നെ സ്വരൂപിച്ചു " ലോകരാജ്യങ്ങള്‍ അനുഭവങ്ങളിലൂടെ" എന്ന പക്തിയില്‍ ഉള്‍പെടുത്തുന്നതായിരിക്കും ...നിങ്ങളുടെ അഭിപ്രായം അനുസരിച്ചാകും ലോകാവസാനം എന്ന് വേണം എന്ന് തീരുമാനിക്കുന്നത് ..പിന്നെ പോകുന്നവര്‍ക്ക് ചുരുങ്ങിയത് ഒരുമാസമെങ്ങിലും അവിടെ തങ്ങാതെ പോരാന്‍ കഴിയില്ല എന്നാ കാര്യം ഓര്‍മയില്ലേ  ..

.വിസിറ്റിംഗിനുള്ള സ്ഥലങ്ങള്‍ താഴെ പറയുന്നു
കര്‍ണാടക ,തമിഴ്നാട് ,കേരളം ,ശ്രീലങ്ക ,മാലിദ്വീപ് etc......

നറുക്കെടുപ്പ് തുടങ്ങി ...

" ഹായ്‌ എനിക്ക് കേരളം കിട്ടി ..ദൈവത്തിന്റെ സ്വന്തം നാട് .ഹായ്‌ കൂയ്‌ ഹൂയ്‌ ..
ഒരു മാലാഖ വല്ലാതെ തുള്ളി ചാടുന്നു .

സദസ്സില്‍ ഉണ്ടായിരുന്ന ബീരാന്‍ക്കയും കുമാരേട്ടനും ജോസഫും പരസ്പ്പരം നോക്കി .

അവര്‍ മാലാഖയുടെ അടുത്തേക്ക് ചെന്നു .

" ഹേ മാലഖെ ഞങ്ങള്‍ നിന്നെ  ചൂസി എന്ന് വിളിച്ചോട്ടെ ."

" എന്തും വിളിച്ചോ ..നിങ്ങളുടെ നാട്ടിലേക്ക് എനിക്ക് ചാന്‍സ് കിട്ടി ."

സന്തോഷം കൊണ്ട് മാലാഖയുടെ ചുവന്ന മുഖം തുടുത്തു .

" ചൂസി നീ വേറെ വല്ല സ്ഥലവും തിരെഞ്ഞെടുതോ .അങ്ങോട്ട്‌ പോകുന്നത് നിനക്ക് ആപത്താ "

" നിങ്ങള്‍ എന്താ എന്നെ പൊട്ടിയാക്കുകയാണോ .നിങ്ങള്‍ തന്നെ അല്ലെ ഞങ്ങള്‍ മാലാഖമാരോട്  കേരളത്തെ കുറിച്ച് വര്‍ണിച്ചു തന്നത് .പച്ച വിരിച്ചു നില്‍ക്കുന്ന വയലുകളും  കളകളം ഒഴുകും അരുവികളും ,നിഷ്കലങ്ങരായ മനുഷ്യരും .നിങ്ങളെല്ലാം അവിടെ നല്ലത് ചെയ്തത് കൊണ്ടല്ലേ ഇവിടെ സ്വര്‍ഗത്തില്‍ എത്തിയത് ."

" അത് പിന്നെ '

ജോസഫ്‌ കുമാരേട്ടനെ നോക്കി

" കഥകളിലും കവിതകളിലും കേരളം ഇങ്ങനെയൊക്കെ ആണ് എന്ന് പറയാന്‍ വിട്ടു പോയതാ ."

" എനിക്ക് ഏതു രൂപത്തിലും മാറാന്‍ കഴിയും എന്ന് നിങ്ങള്‍ക്കറിയില്ലേ ."

" അനക്ക്  ആണവാന്‍ കഴീലല്ലോ   .പെണ്ണായി തന്നെ വ്യത്യാസം വരുത്താന്‍ അല്ലേ പറ്റൂ .." ബീരാനിക്കയുടെ സംശയം

" അത് തന്നെ ധാരാളം .ഞാന്‍ അവിടെ പോകും..ചുരുങ്ങിയത് ആറു  മാസമെങ്കിലും  കേരളത്തെ ആസ്വദിച്ചു നടക്കണം... പിന്നെ  ഒരു പാട് ഓര്‍മകളുമായി ഞാന്‍ തിരിച്ചു വരും ,നിങ്ങളെ വീട്ടില്‍ പോയി ഞാന്‍ അന്വേഷണം പറയുന്നുണ്ട് ട്ടോ ."

ചൂസി പിന്നെ മറ്റൊന്നും കേള്‍ക്കാതെ തന്‍റെ  ഡയറിയും പേനയും മറ്റു ആവശ്യ സാദങ്ങളും എടുത്തു  കേരളത്തിലേക്ക് പുറപെട്ടു .

ഏതു വേഷം ധരിക്കും .ചൂസി ആലോചിക്കുകയായിരുന്നു  .ഒരു സുന്ദരി തന്നെ ആകാം .സ്വര്‍ഗത്തില്‍ നിന്ന് വരുന്നതലേ .ജനങ്ങള്‍ എന്‍റെ സൌന്ദര്യം കണ്ടു അന്തം വിടണം .അവര്‍ എന്നെ സന്തോഷത്തോടെ സ്വീകരിക്കും .എന്നിട്ട് അവരില്‍ ഒരാളായി   അവിടെ താമസിക്കണം

ചൂസി നല്ലൊരു സുന്ദരി ആയി .തനി നാടന്‍ മലയാളി പെണ്കൊടി .

അവള്‍ ചെന്നിറങ്ങിയത് ഒരു കടപ്പുറത്താണ് .  ഈ സുന്ദര തീരത്ത്  നിന്ന് തന്നെയാവട്ടെ എന്റെ യാത്ര . ഏതായാലും കുറച്ചു നേരം  കാറ്റ് കൊള്ളാം .മണലും തിരയും തമ്മിലുള്ള പ്രണയത്തിന്‍ ലീലാ വിലാസങ്ങള്‍ ചൂസിയെ വികാരഭരിതയാക്കി  .സന്ധ്യ മയങ്ങി കൊണ്ടിരിക്കുന്നു  .പ്രണയപരവശനായി ചുവന്നു തുടുത്ത സൂര്യനും  കടലിലേക്ക് ലയിക്കാന്‍ തുടങ്ങുന്നു .

"ഹാവ് എന്തൊരു സുന്ദരമായ്‌ കാഴ്ച .. കേരളം ദൈവത്തിന്റെ സ്വന്തം നാട് തന്നെ ."

ഒന്ന് തുള്ളി ചാടണം എന്നുണ്ട് .അവള്‍ ചുറ്റുപാടും ഒന്ന്  നോക്കി .തന്റെ ചുറ്റും ഒരുപാട് പേര്‍ തന്നെ നോക്കി നില്‍ക്കുന്നു .വൃദ്ധന്മാരും കുട്ടികളും യുവാക്കളും ഉണ്ട് .തന്റെ സൌന്ദര്യത്തില്‍ മയങ്ങി നില്‍ക്കുന്ന ആ നില്‍പ്പ് കണ്ടപ്പോള്‍ അവള്‍ക്കു തന്നെ തന്നോട് അസൂയ തോന്നാന്‍ തുടങ്ങി .

എന്താ എല്ലാവരും കൈ ഉയര്‍ത്തി പിടിച്ചു നില്‍ക്കുന്നത്.ഓ എന്നെ ഫോട്ടോ പിടിക്കുകയാണോ .എല്ലാവരുടെ കയ്യിലെ മൊബൈലും കണ്ടപ്പോള്‍ അവള്‍ അവര്‍ക്കൊരു പാല്‍ പുഞ്ചിരി സമ്മാനിച്ചു ഞെളിഞ്ഞു നിന്ന് കൊടുത്തു .പക്ഷെ അവര്‍ ചൂസിയുടെ ചില പ്രത്യേക ഭാഗങ്ങള്‍ മാത്രം സൂം ചെയ്യുന്നത് ആ പാവം അറിയുന്നില്ലല്ലോ   , .ആളുകളുടെ തിരക്ക് കൂടി വന്നു ..അവള്‍ ചക്ര വ്യൂഹത്തില്‍ പെട്ട പോലെ ആയി . പലരുടെയും കൈകള്‍ വികൃതി കാണിക്കാന്‍ തുടങ്ങി ..അപ്പോഴേക്കും സൂര്യന്‍ കടലിനെ പുണര്‍ന്നു  തുടങ്ങിയിരുന്നു .. ..നാട്ടുകാര്‍ ചൂസിയെയും ....?????

ഹാവ് ഒരു വിധമാണ് രക്ഷപെട്ടത് .ഇനി ഇന്ന് വയ്യ .നടന്നു തളര്‍ന്നു .എന്തൊരു മനുഷ്യന്മാര്‍ .ഇങ്ങനെയും ഉണ്ടോ ആണുങ്ങള്‍ .ഇനി കിടക്കാന്‍ ഒരു സ്ഥലം കണ്ടെത്തണം .

ചൂസി ബസ്റ്റാന്‍ഡില്‍ എത്തി .എന്തൊരു തിരക്കും ബഹളവും .ചിലര്‍ മേഘങ്ങളേ പോലെ ഒഴുകി നടക്കുന്നു .വെള്ളം അടിച്ചതാണ് .പക്ഷെ സ്വര്‍ഗത്തില്‍ വെള്ളമടിച്ചാല്‍ അത് വയറ്റില്‍ തന്നെ കിടക്കും .ഇവിടെ ചിലരിതാ അരിചാലില്‍ കിടക്കുന്നു . അയ്യോ എന്തൊരു  ദുര്‍ഗന്ധം .ഇവിടെ എന്താ രോഗാണു ഫാമോ ?

"ചേച്ചി ബാത്ത്റൂം എവിടെയാ " തൂണും ചാരി നില്‍ക്കുന്ന ഒരു ചേച്ചിയോട് ചൂസി ചോദിച്ചു

" താ  അവിടെ .."

ഏതായാലും മുഖം ഒക്കെ ഒന്ന് കഴുകി ഫ്രഷ്‌ ആവാം .ഈ ഡ്രെസ്സും ഒന്ന് മാറണം .
അയ്യേ ..ഇതാണോ ബാത്ത്റൂം ..മണത്തിട്ട്  കയറാന്‍ വയ്യ .മനം പിരട്ടുന്നു. എന്തായാലും കാര്യം സാധിക്കണ്ടേ .

ചൂസി പതിയെ അകത്തു  കയറി .

തന്നെ സ്വാഗതം ചെയ്യുന്ന ഒളി ക്യാമറകള്‍ പാവം ചൂസി അറിഞ്ഞില്ല .

അവള്‍ വേഗം ഡ്രസ്സ് മാറി  പുറത്തു ചാടി .

ഇനി ഒരു റൂം കണ്ടെത്തണം .

അവിടെ തൂണും ചാരി നില്‍ക്കുന്ന ആ സ്ത്രീയുടെ അടുത്തേക്ക് ചൂസി നടന്നു

.ഇവരെന്താ തൂണിന്നു താങ്ങ് കൊടുത്തതാണോ .

"  ചേച്ചി  ഇവിടെ എവിടെയാ നല്ലൊരു റൂം കിട്ടുക.ഒരു ദിവസത്തിനു മതി .
ആ സ്ത്രീ ചൂസിയെ ഒന്ന് അടിമുടി നോക്കി .മുഴു മുഴുപ്പന്‍ സാധനം .നേരത്തെ ബാത്ത്റൂം ചോദിച്ച കുട്ടി അല്ലെ ഇവള്‍ .ഡ്രസ്സ്‌ എല്ലാം മാറിയോ .

" ചേച്ചി  ..എന്താ ആലോചിക്കുന്നെ "

" മോള് വിഷമിക്കേണ്ട  .ഇവിടുത്തെ റൂം എല്ലാം ബുക്കിംഗ് കഴിഞ്ഞിട്ടുണ്ടാകും .എന്റെ വീട്ടിലേക്കു പോരെ .ഇന്നൊരു ദിവസതിനല്ലേ .എനിക്ക് കുഴപ്പമില്ല ."

" താങ്ക്സ്  ചേച്ചി ,

ഒരു സ്ത്രീക്കെ സ്ത്രീയെ തിരിച്ചറിയാന്‍ കഴിയൂ ...ഹാവ് സമാധാനം .ചൂസി മനസ്സില്‍ ദൈവത്തിന്നു സ്തുദിച്ചു .

" ഗിരീ .ഇന്ന് നല്ലൊരു പിടക്കുന്ന പരലിനെ കിട്ടിയിട്ടുണ്ട് ."

 ഇവരെന്താ മീന്‍ വെക്കുന്ന കാര്യമെല്ലാം ഫോണില്‍ പറയുന്നത് ,

ചൂസി അവര്‍ പറയുന്ന വാക്ക് ചെവിയോര്‍ക്കാന്‍ പോയില്ല .മറ്റുള്ളവരുടെ സംഭാഷണം ഒളിഞ്ഞു കേള്‍ക്കുന്നത് പാപമാണ് .

അവര്‍ വീട്ടില്‍ എത്തി .അത്യാവശ്യം കുഴപ്പമില്ലാത് വീട് .അല്‍പ്പം ഭക്ഷണം കഴിച്ചെന്നു വരുത്തി തനിക് കാണിച്ചു തന്ന റൂമിലേക്ക്‌ ചൂസി പോയി .
തന്റെ ഡയറി തുറന്നു .അത് വരെ നടന്ന എല്ലാ സംഭവങ്ങളും അവള്‍ ഡയറിയില്‍ കുറിച്ചിട്ടു .താഴെ ഒരു അനുഭവ പാടവും കൂടുതല്‍ സൌന്ദര്യമുള്ള സ്ത്രീകള്‍ കടപ്പുറത്ത് പോകാന്‍ പാടില്ല ..ആണുങ്ങളുടെ കണ്ട്രോള്‍ പോകാന്‍ അര നിമിഷം മതി  .പക്ഷെ ഇവിടുത്തെ സ്ത്രീകള്‍ നല്ലവരാണ് .അവര്‍ അവരുടെ മക്കളെ പോലെ ആണ് നമ്മെ നോക്കുന്നത് .

ടും ടും

വാതില്‍ ആരോ മുട്ടുന്നു ....എന്ത്യേ ചേച്ചി .അവള്‍ വാതില്‍ തുറന്നു .

ഒരു തടിമാടന്‍ അകത്ത്ക്ക് കയറി ,കൂടെ മനം മയക്കുന്ന  സുഗന്ദവും

"മോള് എപ്പോഴാ വന്നത് .എന്തെല്ലാം ,സുഖമല്ലേ ."

അവള്‍ക്കു ആളെ മനസ്സിലായില്ല .

കണ്ടിട്ട് ഒരു പ്രമാണി ലുക്ക്‌ ഉണ്ട് .ചിലപ്പോള്‍ ചേച്ചിയുടെ ഭര്‍ത്താവ് ആയിരിക്കും .
ഇവിടെ ഇരി മോളെ .അയാള്‍ അവളുടെ തോളില്‍ കയ്യിട്ടു ബെഡ്ഡില്‍ അയാള്‍ക്കരികില്‍ ഇരുത്തി .

അയാളുടെ സ്വഭാവം അവള്‍ക്കു നന്നേ ഇഷ്ട്ടപെട്ടു .എത്ര സ്നേഹത്തോടെ ആണ് പെരുമാറുന്നത് .സ്വന്തം മകളെ പോലെ .എന്തൊരു വാത്സല്യം .ഇവരെ പോലെ ഒരു അച്ഛനെയും അമ്മയെയും കിട്ടുന്ന മക്കള്‍ ഭാഗ്യവാന്മാരാ ..
ഛെ . എല്ലാ ആണുങ്ങളും ഒരുപോലെ അല്ല .ഡയറിയില്‍ കുറിച്ചിട്ട വാക്ക് തിരുത്തി എഴുതണം .സ്നേഹമുള്ളവരും  ഉണ്ട് .

"എന്താ  മോളെ ആലോചിക്കുന്നെ .നിനക്ക് എന്നെ ഇഷ്ടായില്ലേ "

ഹും


അയാളുടെ കൈകള്‍  ഒരു ഒരു സര്‍പ്പമാകുന്നത് അവള്‍ കുറച്ചു വൈകിയാണ്  അറിഞ്ഞത് .എന്താണിത് ..അവള്‍ കുതറി എഴുനെല്‍ക്കാന്‍ ശ്രമിച്ചു .
അയാളുടെ ബാലിഷ്ട്ട കരങ്ങളില്‍ നിന്ന് രക്ഷപെടാന്‍ അവള്‍ക്കു കഴിഞ്ഞില്ല .അയാള്‍ അവളെ തന്നിലേക്ക് ആവാഹിക്കുകയായിരുന്നു.

ഹാവ് ,പിടി ഒന്നയഞ്ഞ നേരം അവള്‍ കുതറി അടുക്കളയിലേക്കു ഓടി .

ചേച്ചി ..അയാള്‍ എന്നെ ..

ചൂസി പേടിച്ചു ചേച്ചിയെ കെട്ടി പിടിച്ചു .

"  ഡീ റൂമിലേക്  പോടീ .. ബോസ് പറയുന്നത് പോലെ നിന്നില്ലങ്ങില്‍ ഒരു കുഞ്ഞു അറിയാതെ നിന്നെ കൊന്നു കുഴുച്ചു മൂടും  .മര്യാദക്കു അടങ്ങി നിന്ന് കൊടുത്തോ .."

ദൈവമേ സ്ത്രീകള്‍ തന്നെ സ്ത്രീകളെ നശിപ്പിക്കാന്‍ കൂട്ട് നില്‍ക്കുകയോ .
ചൂസി പെട്ടന്ന് പുറത്തു ചാടി .ഒരൊറ്റ ഓട്ടം .പിന്നലെ ചേച്ചിയും ശിങ്കിടികളും .
ഓടി ഓടി അവള്‍ ഒരു കട തിണ്ണയില്‍ ചെന്നിരുന്നു .ഇനി ഈ വേഷത്തില്‍ പോകുന്നത് അത്ര പന്തിയല്ല  .ചൂസി പെട്ടന്ന് തന്നെ വേഷം മാറാന്‍ തീരുമാനിച്ചു .പക്ഷെ ഏതു രൂപത്തിലേക്ക് മാരും .അപ്പോഴാണ്‌ കടത്തിണ്ണയില്‍ കിടന്നുറങ്ങുന്ന ഭിക്ഷക്കാരിയെ കണ്ടത് .ചൂസി പെട്ടന്ന് തന്നെ ഒരു ഭിക്ഷക്കാരി ആയി .ക്ഷീണം കൊണ്ട് അവള്‍ അവിടെ തന്നെ കിടന്നു .

എന്തോ ശരീരത്തിലൂടെ  അരിക്കുന്നു . ഒരു ചീഞ്ഞ  ഗന്ധം .അവള്‍ കണ്ണ് തുറന്നു .ഒരു അലവലാതി തന്നെ  പ്രാപിക്കാന്‍ വെമ്പല്‍ കൊള്ളുന്നു .അവന്‍റെ  കാമാഗ്നി പൂണ്ട മുഖം കാലു കൊണ്ട്അവള്‍  ചവിട്ടി തെറിപ്പിച്ചു   അവള്‍ പിന്നെയും ഓടി ഒരു ഭിക്ഷ കാരിക്ക് പോലും ഇവിടെ രക്ഷയില്ലെ ..ചിലപ്പോള്‍ എന്റെ യൌവണ്ണം ആകും എനിക്ക് ശാപം ..അവള്‍ വേഗം അഞ്ചു വയസ്സുള്ള ഒരു കുഞ്ഞായി മാറി .അടുത്ത് കണ്ട ഒരു കടത്തിണ്ണയില്‍ അവള്‍ വീണ്ടും  അഭയം പ്രാപിച്ചു .

കലപില ശബ്ദം കേട്ടാണ് അവള്‍ ഞെട്ടി  ഉണര്‍ന്നത് .കുട്ടികള്‍ സ്കൂളിലേക്ക് പോകുന്നു .അവരുടെ ചിരിയും കളിയും അവളില്‍ മോഹം വിടര്‍ത്തി .ഇവരുടെ കൂടെ കളിച്ചു ഉല്ലസിച്ചു ഇവിടെ കഴിയാം .അവള്‍ക്കും പഠിക്കാന്‍ മോഹം ഉദിച്ചു .
അവള്‍ സ്കൂള്‍ യൂനിഫോമിലേക്ക് മാറി .ഒരു സുന്ദരി നാലാം ക്ലാസുകാരി ആയി മാറി .അവരുടെ കൂടെ കൂടി .
സുന്ദരിയായ പുതിയ കുട്ടിയെ കണ്ടപ്പോള്‍ അവര്‍ക്കും സന്തോഷം .പ്രധാനാധ്യാപകന്‍റെ അനുമതിയോടെ അവള്‍ അവിടെ പഠിക്കാന്‍ തുടങ്ങി .

"വരീം കുട്ടികളെ .മിട്ടായി തരാം"

സ്കൂളിന്റെ അടുത്തുള്ള   മിട്ടയികടയിലെ വല്യുപ്പ അവരെ തന്റെ കടയിലേക്ക് ക്ഷണിച്ചു .അവര്‍ ഓടി ചെന്ന് ..

"നിങ്ങള്ക്ക് വേണ്ട മിട്ടായി  എടുതോള്ളൂ .നിങ്ങള്‍ എന്‍റെ കുട്ടികള്‍ അല്ലെ "

കുട്ടികള്‍ മിട്ടായി ഭരണിയില്‍ കയ്യിട്ടു വാരാന്‍ തുടങ്ങി . ചൂസിയെ വല്യുപ്പ സ്നേഹത്തോടെ മടിയില്‍ ഇരുത്തി . അയാളുടെ കൈ എന്തിനോ പരതുകയായിരുന്നു .ചൂസി ചാടി എഴുന്നേറ്റു .വയസ്സാം കാലത്തും ഇത്ര വൃത്തികെട്ട  മനുഷ്യര്‍ ഉണ്ടോ .. അവള്‍ കൂട്ടുകാരികലുമായി നേരെ പ്രധാനദ്യാപകന്റെ അടുത്ത് പരാതിയുമായി ചെന്നു ,,

"നിങ്ങള്‍എല്ലാവരും പൊയ്ക്കൊള്ളൂ .ഞാന്‍ ചൂസിയോടു ശരിക്കും ചോദിച്ചു മനസ്സിലാക്കട്ടെ "

അദ്ധ്യാപകന്‍ മറ്റു കുട്ടികളെ ഓഫീസില്‍ നിന്ന് പുറത്താക്കി .

എന്താ മോളെ അയാള്‍ നിന്നെ ചെയ്തത് .

ചൂസി ഒന്നും മിണ്ടിയില്ല .തല താഴ്ത്തി നിന്ന് .

എന്താ ഇങ്ങനെ ചെയ്തോ ?.ഇവിടെ പിടിച്ചോ .ഇങ്ങനെ ഇവിടെ ? ഇവിടെ ഇരുത്തിയോ ?

ചൂസി കരഞ്ഞു കൊണ്ട് പുറത്തേക്കു ഓടി .

ദൈവമേ എന്നെ തിരിച്ചു വിളിക്കൂ  .ഇനി എനിക്ക് ഇവിടെ നില്ക്കാന്‍ വയ്യ .വിദ്യ പഠിപ്പിക്കുന്ന അധ്യാപകര്‍ പോലും പിശാചിന്റെ സന്തതികളാ ..ആരാണ് പറഞ്ഞത് ഇത് നിന്റെ സ്വന്തം നാടെന്ന് ..ഇത് പിശാചിന്റെ സ്വന്തം നാടാ ..ഇവിടെ സ്ത്രീക്ക് രക്ഷയില്ല .അച്ഛന്നും അമ്മയും പെണ്‍മക്കളെ വില്‍ക്കുന്നു ,അവരുടെ ശരീരം വിറ്റ് കാശാക്കുന്നു .അച്ഛന്മാര്‍ അവരുടെ കാമകേളികള്‍ മക്കളില്‍ നടത്തി സംതൃപ്തി നേടുന്നു .അഞ്ചായാലും അറുപതായാലും സ്ത്രീക്ക് ഇവിടെ രക്ഷയില്ല . .കാമ വെരി പൂണ്ടു നടക്കുന്ന  രാക്ഷസന്മാരാന് രാത്രിയെ ഭരിക്കുന്നത് . .പീഡനവും, അഴുമതിയും ,ഹര്‍ത്താലും കൊല്ലും കൊലയും ..സഹിക്കുക്കില്ല  .എങ്ങനെ ഇവിടെ മനുഷ്യര്‍ ജീവിക്കുന്നു ...

 " ദൈവമേ  എന്നെ തിരിച്ചു വിളിക്കൂ ."

..ചൂസി കരഞ്ഞു കൊണ്ട് ദൈവത്തിനോട് അപേക്ഷിക്കാന്‍ തുടങ്ങി ..
ദൈവം ചൂസിയുടെ വിളി കേള്‍ക്കുന്നില്ല ..

ഒരു മാസം കഴിയാന്‍ ഇനിയും ഇരുപത്തി എട്ടു ദിവസങ്ങള്‍ ഉണ്ട് ..അത് വരെ എങ്ങനെ ഇവിടെ കഴിയും . .സ്ത്രീയുടെ എല്ലാ അവസ്ഥയിലേക്കും മാറി നോക്കി .എവിടെയും രക്ഷയില്ല ..ഒരു പെണ്‍ ഭ്രൂണമായി പോലും കഴിയാന്‍ വയ്യ . എന്ത് ചെയ്യണം എന്നറിയാതെ അവള്‍ ദൈവ വചനങ്ങളില്‍ അഭയം തേടി




Saturday, October 8, 2011

അനുഗ്രഹം ചൊരിയും രാത്രികള്‍ !!!!

" അച്ഛാ എണീറ്റ ..ഇനി അമ്മടെ മടീല്‍ ഞാന്‍ കിടക്കട്ടെ ."

" കണ്ണന്റെ ശബ്ദം ബീനയുടെയും സുധീശിന്റെയും സ്വകാര്യ നിമിഷങ്ങളിലേക്ക് ഇടിച്ചു കയറി ."

" മോന്‍ അമ്മൂമയുടെ കൂടെ കളിച്ചോ ..അച്ഛന്നു തല വേദന ആയിട്ടല്ലേ "

" അമ്മൂമ വേണ്ട .എനിക്ക് അമ്മേടെ മടീല്‍ കിടക്കണം "കണ്ണന്‍ നിന്ന് ചിണുങ്ങാന്‍ തുടങ്ങി ..


“ മോന്‍ അച്ഛന്റെ മടീല്‍ കിടന്നോ “

“വേണ്ട ..ഇക്ക് അമ്മടെ മടീല്‍ തന്നെ കിടക്കണം ..”

“ചെക്കന്റെ ഓരോ വാശി ..”

ബീനയുടെ മടിയില്‍ നിന്നും സുധീഷ്‌ പതിയെ എഴുന്നേറ്റു

"എന്താ അമ്മെ ഉണ്ണി പുറത്തു വരാത്തെ "... കണ്ണന്‍ ബീനയുടെ പൊന്തി നില്ക്കു ന്ന വയറ്റില്‍ ഉമ്മ വെച്ച് കൊണ്ട് ചോദിച്ചു

“ കുറച്ചു ദിവസം കഴിഞ്ഞാല്‍ വരുംട്ടോ. "ബീന കണ്ണന്റെ തലയില്‍ തലോടി കൊണ്ട് പറഞ്ഞു .

“ അമ്മേ ഇതെങ്ങനെ ഉണ്ടായേ ..അമ്മൂമക്ക് ഇല്ലല്ലോ “

" അഞ്ചു വയസ്സ് തികഞ്ഞിട്ടില്ല .ചെക്കന്റെ ഓരോ ചോദ്യങ്ങള്‍ ."സുധീഷ്‌ ബീനയെ നോക്കി "

" അച്ഛന്റെ അല്ലെ മോന്‍ .നിങ്ങളെ എല്ലാ സ്വഭാവും ഉണ്ട് ,"

ബീനയുടെ ചിരി യില്‍ സുധീഷും പങ്കു കൊണ്ട് .

“ഞാന്‍ ചായ ഇട്ടു കൊണ്ട് വരാം ..എല്ലാ മൂടും പോയി .”ബീന അടുകലയിലേക്ക് പോയി .

സുധീഷ്‌ ഓര്ക്കുകയായിരുന്നു

എട്ടു വര്ഷ ങ്ങള്ക്കുക ശേഷം ഉണ്ടായ മോനാ ..എല്ലാം സ്വാമിയുടെ അനുഗ്രഹം.
കല്യാണം കഴിഞ്ഞു എട്ടു വര്ഷം മക്കളിലാതെ ദുഖത്തില്‍ ജീവിക്കുമ്പോള്‍ ആണ് സ്വാമി സദാനന്ത സ്വാമികളെ കുറിച്ച് അറിയുന്നത് . നിരീക്ഷര വാദിയായിരുന്ന എന്നെ ഭക്തിയുടെ മാര്ഗിത്തിലേക്ക് നയിച്ചത് അദ്ദേഹമാണ് .ജീവിതത്തിന്നു ഒരു അടുക്കും ചിട്ടയും വന്നത് സ്വാമിയുമായുള്ള കൂടി കാഴ്ചക്ക് ശേഷമാണു .

ആദ്യം എനിക്കയാളെ സംശയമായിരുന്നു .ഇതെല്ലം ഒരു കള്ളത്തരം ആണെന്ന് ഞാന്‍ വിശ്വസിച്ചു .പക്ഷെ അവിടെ ജാതിമതഭേദമന്യേ വരുന്ന ജനങ്ങളുടെ ഒഴുക്കും ജനങ്ങള്ക്ക്്‌ ഉണ്ടാകുന്ന ആഗ്രഹ സാഫല്യവും എന്നെ അങ്ങോട്ട്‌ ആകര്ഷിടച്ചത് .മക്കളില്ലാത്ത എത്ര സ്ത്രീകള്ക്ക് അവിടുത്തെ പ്രകൃതി ചികിത്സയും ഹോമവും കൊണ്ട് മക്കളുണ്ടായി .

ഒരാഴ്ച രണ്ടു പേരും അവിടെ പോയി നില്ക്കിണം .
സ്വാമി പറഞ്ഞ പോലെ ചെയ്യണം .എല്ലതിന്നും ഒരു അടുക്കും ചിട്ടയും ,ഉറങ്ങലും എഴുന്നെല്ക്കമലും ഭക്ഷണംകഴിക്കല്‍ അങ്ങനെ എല്ലാത്തിനും ...
പനനീര്‍ പൂവിന്റെ ഇതലിട്ട വെള്ളത്തില്‍ കുളി ,യോഗ .മുള അരിചോര്‍ പച്ചകറി ..പഴങ്ങള്‍. എല്ലാം പ്രകൃതിയോട് ഇണങ്ങി ഉള്ള ജീവിതം ..എല്ലാ തിരക്കുകളിളില്‍ നിന്നും മാറി ശാന്തമായ മനസ്സുമായി ഉള്ള ഒരു ജീവിതം .പക്ഷെ ഒരാഴ്ച മാത്രം .അതില്‍ ഒന്നിടവിട്ട ദിവസങ്ങള്‍ മാത്രമേ ഭാര്യയും ഭര്ത്താഷവും ഇടപഴുകാരുള്ളൂ .
അവിടുത്തെ ജീവിതം സ്വര്ഗ്തുല്യമായിരുന്നു .ഇപ്പോള്‍ രണ്ടാമത്തേതും സ്വാമിയുടെ അനുഗ്രഹമാ ..അദ്ദേഹത്തിന്നു ദൈവം നല്ലത് വരുത്തട്ടെ ...

“ഏട്ടാ താ ചായ .”

ബീന ചായയുമായി വന്നു .

“എന്താ ആലോചിക്കുന്നെ “

“ഒന്നും ഇല്ല . നീ ആ റിമോട്ട് ഇങ്ങു എടുത്താ .പാരിജാതം തുടങ്ങാറായി .

ബീന റിമോട്ട് എടുത്തു സുധീഷിന്നു കൊടുത്തു

സാധാരണ സ്ത്രീകളാ സീരിയലില്‍ മുഴുകല്‍ .ഇതിപ്പോ നേരെ തിരിച്ചാ .

സുധീഷ്‌ റിമോട്ട് എടുത്തു ഏഷ്യാനെറ്റ്‌ ഓണാക്കി .

“ ടൈം ആയിട്ടില്ലാ .നിങ്ങള് ആ വാര്ത്തല ഇട്ടു നോക്കീ

സ്വര്ണമതിന്നു എന്താവില എന്നു അറിയാമല്ലോ ..ഇനി ഇത് പെണ്കുങട്ടി ആണെങ്കിലോ .."

സുധീഷ്‌ വാര്ത്താ ചാനല്‍ ഇട്ടു ...കുറെ പോലീസും കുറച്ചു മാദ്യമ പ്രവര്‍ത്തകരും

ഇത് എന്നും കാണുന്നത് അല്ലെ . അഴിമതിയാകും .അല്ലങ്ങില്‍ പീഡനം ..കണ്ടും കേട്ടും മടുത്തു .

അയാള്‍ ചാനല്‍ വീണ്ടും മാറ്റി .

“മാറ്റല്ലേ ഏട്ടാ ..ഒന്ന് കൂടി ഇട്ടാ .നിങ്ങള് ആ ഫ്ലാഷ് ന്യൂസ് കണ്ടോ .”

സുധി വീണ്ടും വാര്ത്ത ഇട്ടു

താഴെ ചുവന്ന ബോര്ഡി്ല്‍ കൂടി വെളുത്ത അക്ഷരത്തില്‍ പോകുന്ന ഫ്ലാഷ് ന്യൂസ് അയാള്‍ ശ്രദ്ധിചു നോക്കി ..

.ജൂനിയര്‍ സന്തോഷ്‌ മാധവന്‍ പിടിയില്‍ .. വാര്‍ത്താ അവതാരികയുടെ വാക്കുകള്‍ അയാളുടെ കാതില്‍ തുളച്ചു കയറി ..ഹൃദയത്തെ കീറി മുറിച്ചു .ബീനയുടെ കണ്ണില്‍ ഇരുട്ട് കയറി .അവള്‍ കുഴഞ്ഞു വീണു .

ജൂനിയര്‍ സന്തോഷ്‌ മാധവന്‍ എന്നറിയപെടുന്ന സ്വാമി സദാനന്ത സ്വാമികള്‍ പിടിയില്‍ .സന്താനമില്ലാത്ത സ്ത്രീകള്‍ സന്താനലബ്ധിക്ക് അനുഗ്രഹം തേടിയാണ് ഇയാളുടെ ആശ്രമത്തില്‍ എത്തിയിരുന്നു .രാത്രി കുടിക്കാന്‍ കൊടുക്കുന്ന പാലിലും പഴയതിലും ഉറക്ക മരുന്ന് കലക്കി കൊടുത്തു ഇയാള്‍ സ്ത്രീകളുമായി കാമ കേളിയില്‍ ഏര്പെിടുകയാണ് പതിവ് .അത് ഒളി ക്യാമറയില്‍ പകര്ത്തു കയും അതുവെച്ച് വല്യ വീട്ടിലെ സ്ത്രീകളെ ബ്ലാക്ക് മൈല്‍ ചെയ്യുകയുമാണ് ഇയാളുടെ പതിവ് .മാനഹാനി ഭയന്നു ആരും ഇതുവരെ ഇയാള്ക്കെ തിരെ പരാതി നല്കിയിരുന്നില്ല ...ചാനല്‍ ശബ്ദം നേരത് നേരത് വന്നു ..സുധീഷിന്നു തന്റെ കേള്‍വി ശക്തി നഷ്ട്ടപെട്ട പോലെ

അച്ഛാ ..അമ്മേ ..റൂമിലേക്ക്‌ ഓടി കയറി വന്ന കണ്ണന്റെ മുഖത്ത് സ്വാമികളുടെ ക്രൂരമായ പുഞ്ചിരി അയാളിലെ സുബോധം തകര്ത്തു കളഞ്ഞു .എന്ത് ചെയ്യണം എന്നറിയാതെ അയാള്‍ ബീനയുടെ അടുത്ത് കുഴഞ്ഞു വീണു ..


( ഇത് ഒരു സമൂഹത്തില്‍ മാത്രമല്ല ജാതമത ഭേദമെന്യേ എല്ലായിടത്തും നടന്നു കൊണ്ടിരിക്കുന്നു ഇത്തരം തട്ടിപ്പുകള്‍ .സിദ്ധന്മാരും സന്യാസിമാരും അച്ചന്മാരും ആരും ഈ തെറ്റില്‍ നിന്ന് മുക്തരല്ല .സമകാലിക സംഭവങ്ങള്‍ അതാണ്‌ നമുക്ക് ചൂണ്ടി കാണിച്ചു തരുന്നത് .വിവേഗതോടെ ചിന്തിക്കുക പ്രവര്ത്തിംക്കുക .ഈ കപട ലോകത് നാം തന്നെ നമുക്ക് രക്ഷ .)