Wednesday, March 2, 2011

ജീവിത യാത്ര ..

()..    ഈ യാത്ര എന്ന് ?  എവിടെ ? എപ്പോള്‍ ?

അറിയില്ലെനിക്ക് ...നേടാന്‍ കഴിയുമോ എന്‍ ജീവിതലക്‌ഷ്യം ?!!!

കണ്ണെത്താ ദൂരത്തു കാണുന്നു ഞാന്‍ ആ സത്യം .

എല്ലാവരും കാണുന്ന മരണമെന്ന സത്യം ..

തിന്മയെ ചവിട്ടി ഞാന്‍ നന്മയെടുക്കട്ടെ

കണക്ക് പറയാന്‍ ഹാജരാകും മുമ്പ്‌   ..




()..    അങ്ങ് ദൂരെ  ഒരു  താളം കേള്‍ക്കുന്നുവോ  ....

ശാന്തമാം മനസ്സാല്‍ തിരിച്ചറിയുവീന്‍ ....

കൊഴിഞ്ഞു പോയി കൊണ്ടിരിക്കും  സമയത്തിന്‍റെ മൂല്യമോ ?

അടുത്ത് കൊണ്ടിരിക്കും മരണത്തിന്‍ ഹൃദയ താളമോ ?



() ..      എന്‍റെ മോഹങ്ങലാണത്

അനന്തമാം വിഹായസ്സിനില്‍ പരന്നു കിടക്കുന്നത്

ഒരു കാറ്റ് വീശും ..എന്‍ സ്വപ്‌നങ്ങള്‍ സഫലമാകും ..

മഴതുള്ളി കൊണ്ടെന്‍ ഹൃദയം കോരിതരിക്കും ..

നീലാകാശം  പോലെ എന്‍ ഹൃദയം ശുദ്ധിയാകും

നന്മതന്‍ പ്രകാശം എങ്ങും ചൊരിയും ഞാന്‍ .....