Sunday, November 25, 2012


ഐശ്വര്യറായിയുടെ പ്രസവമായിരുന്നു ഒരു വര്ഷം മുമ്പ്‌ സിനിമാ ലോകത്തും പുറത്തും ചര്‍ച്ചാ വിഷയം . ലോകത്ത് എട്ടാമത്തെ അത്ഭുതം  സംഭവിക്കാന്‍ പോകുന്നത് പോലെയായിരുന്നു അന്ന് . ആഷിന്റെ പ്രസവ ഡേറ്റും ക്യാമറയും തൂക്കി പുതുലോകത്തെ മണ്ണാത്തിമാര്‍ ഹോസ്പ്പിറ്റലിന്റെ വരാന്തകളില്‍ ഉറക്കം തൂങ്ങുന്നത് കാണുമ്പോള്‍ സങ്കടം തോന്നാതിരുന്നില്ല . ‘ അഴിമതിയും അക്രമവും ചര്‍ച്ച ചെയ്യാന്‍ ഇല്ലാത്ത നമ്മുടെ സുന്ദര ഇന്ത്യയില്‍ ‘ പത്രക്കാര്‍ക്ക് ഇതൊക്കെ തന്നെയാണ് പണി എന്നോര്‍ത്ത് സമാധാനിച്ചു .

അങ്ങനെ ആഷ്  പ്രസവിച്ചു . നിര്‍മാതാവായ അഭിഷേക് പോലും ആ പ്രസവം കണ്ടോ എന്നറിയില്ല ?.ക്യാമറ തൂക്കി  നടന്നവര്‍ക്ക് വര്ഷം ഒന്ന് തികയാന്‍ നേരത്താണ് ആ മാലാഖകുട്ടിയുടെ മുഖം കാണാന്‍ കഴിഞ്ഞത് . മുത്തച്ചന്‍ ട്വിറ്ററിന്റെ ചുമരില്‍ കുറിച്ച് വെക്കുന്നത് വായിച്ചു സിനിമാ ലോകം തൃപ്തിയണഞ്ഞു

അന്ന് ആഷ് സിനിമാ ലോകത്തിനു നല്‍കിയ നിരാശ ചില്ലറയൊന്നുമല്ല .ആ വേദന തീര്‍ക്കാന്‍ ഒരു സിനിമാനടിക്ക് മാത്രമേ കഴിയൂ എന്ന  തിരിച്ചരിവാവാം നമ്മുടെ ശ്വേത മേനോന്‍ ഈ സാഹസത്തിനു മുതിര്‍ന്നത് . .എല്ലാത്തിനും സമ്മതം മൂളാന്‍ “ വെറുതെ ഒരു ഭര്‍ത്താവും “ ഉണ്ടാലോ .വീണത്‌ വിദ്യയാക്കണം എന്ന് ശ്വേതയെ ആരും പഠിപ്പിക്കേണ്ട .ഒരു ചാനലിന്റെ റേറ്റ് കൂട്ടാനും ഈ ഗര്‍ഭം കൊണ്ട് സാധിച്ചു എന്നതില്‍ അവര്‍ക്ക് അഭിമാനിക്കാം . അലക്കുന്നതും കുളിക്കുന്നതും ഫസ്റ്റ്നൈറ്റുമെല്ലാം സുഖിചിരുന്നു കണ്ട ആരാധകര്‍ ഇനി ഇതുകൂടി കണ്ടു അര്‍മാദ്ധിക്കട്ടെ ..:

നാഴികക്ക് നാല്പതു വട്ടം ഞാന്‍ ഓപ്പണ്‍ മൈന്‍ഡ്‌ ആണെന്ന് ചര്‍ച്ചകളില്‍ വീമ്പ് പറയുന്ന പുതിയ നടിമാരോട് നിങ്ങള്‍ ശ്വേതയെ  കണ്ടു പഠിക്കുക .അവര്‍ ശരിക്കും ഓപ്പണാണ്.വാക്കില്‍ മാത്രമല്ല പ്രവര്‍ത്തിയിലും .നിങ്ങളും ഈ വഴിയെ നീങ്ങുക .ആരാധകര്‍ രസിക്കട്ടെ .
ബ്ലെസി സാറേ  താഴെ കൊടുത്ത ഈ ഡയലോഗുകള്‍ കൂടി ഉള്പെടുത്താമായിരുന്നു. ലേബര്‍ റൂമില്‍ നിന്ന് സോറി തിയേറ്ററില്‍ നിന്ന് ആളൊഴിഞ്ഞ നേരം ഉണ്ടാകില്ല .

 “ പ്രസവം അനക്കൊരു വീക്നെസ്സാ ല്ലേ “

“. ഓളാ ആ പ്രസവം കണ്ടാലുണ്ടല്ലോ സാറേ പിന്നെ ചുറ്റുള്ളതൊന്നും കാണാന്‍ പറ്റൂലാ

പണവും പ്രശസ്ത്തിക്കും വേണ്ടി സ്വന്തം സ്വകാര്യതകള്‍ വിറ്റ് കാശാക്കുന്നവരോട് അതെല്ലാം  ആസ്വദിക്കാന്‍ നിങ്ങള്‍ക്ക് കഴിയുമെന്ന് ഉറപ്പുണ്ടോ ? ഇന്നല്ലങ്ങില്‍ നാളെ ഒരു സമൂഹം നിങ്ങളെ കല്ലെറിയും .അതില്‍ ഒരു പക്ഷെ നിങ്ങളുടെ മക്കളും വേണ്ടപെട്ടവരുമുണ്ടാകും .